Ticker

6/recent/ticker-posts

child Psychology questions| വ്യക്തിത്വം Personality| ICDS Supervisor Exam|LP UP Assistant

  വ്യക്തിത്വം Personality| ICDS Supervisor Exam|LP UP Assistant

വ്യക്തിത്വം


ഓരോ വ്യക്തിയെയും വേര്‍തിരിക്കുന്ന സവിശേഷമായ ഘടകങ്ങളില്‍ ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന സവിശേഷകത്തിന് ആല്‍പോര്‍ട്ട് നല്‍കുന്ന പേര്? 

  1. കേന്ദ്ര സവിശേഷതകള്‍
  2. മുഖ്യസവിശേഷതകള്‍
  3. ദ്വതീയ സവിശേഷതകള്‍
  4. ബാഹ്യസവിശേഷതകള്‍


ല്‍പോര്‍ട്ട് - ട്രെയിറ്റ് തീയറി

സ്ഥിരതയാര്‍ന്ന സ്വഭാവ സവിഷേതകളാണ് ട്രെയിറ്റുകള്‍

മുഖ്യസവിശേഷതകള്‍ (കാര്‍ഡിനല്‍ ട്രെയ്റ്റ്)- ഒരു വ്യക്തിയുടെ എല്ലാ പ്രതികരണങ്ങളിലും പ്രകടമാകുന്ന സ്വഭാവസവിശേഷത ( ഗാന്ധി- സത്യസന്ധത)

കേന്ദ്ര സവിശേഷതകള്‍ (സെന്‍ട്രല്‍ ട്രെയിറ്റ്) സവിശേഷമായ ട്രെയിറ്റുകള്‍ വ്യക്തിത്വത്തെ നിയന്ത്രിക്കുന്നവ ( ദയ, അനുസരണ, സാമൂഹികബോധം)

ദ്വതീയ സവിശേഷതകള്‍( സെക്കണ്ടറി ട്രെയിറ്റ്)-ചില സന്ദര്‍ഭങ്ങളില്‍ മാത്രം പ്രകടമാകുന്നവ ( കയര്‍ത്തു സംസാരിക്കല്‍)

ഫ്രോയിഡ് -മനോവിശ്ലേഷണസിദ്ധാന്തം

ഫ്രോയിഡിന്റെ അഭിപ്രായത്തില്‍ ഇദ് പ്രവര്‍ത്തിക്കുന്നത് 

  1. സുഖതത്വം
  2. യാഥാര്‍ത്ഥ്യബോധതത്വം
  3. സാന്‍മാര്‍ഗ തത്വം
  4. അസ്വാഭാവിക തത്വം

ഫ്രോയിഡിന്റെ അഭിപ്രായത്തില്‍ യാഥാര്‍ഥ്യതത്വം , സന്മാര്‍ഗതത്വം, എന്നിവ വ്യക്തിത്വത്തിന്റെ ഏതൊക്കെ ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു 

  1. ഇദ്, ഈഗോ
  2. ഈഗോ, ലിബിഡോ
  3. ഈഗോ, സൂപ്പര്‍ ഈഗോ
  4. ഇദ്, ലിബിഡോ

മനോവിശ്ലേഷണ സിദ്ധാന്തം ( Psycho analytic theory )

ആസ്ട്രിയന്‍ മന:ശാസ്ത്രജ്ഞനായ സിഗ്മണ്ട് ഫ്രോയിഡാണ് ഇതിന്റെ ആവിഷ്കര്‍ത്താവ്.

കാള്‍ യുങ്ങ്, ആല്‍ഫ്രഡ് അഡ്ലര്‍ എന്നിവരാണ് മറ്റു വക്താക്കള്‍.


മനസിന് മൂന്നു തലങ്ങള്‍

ബോധമനസ് ( പ്രത്യക്ഷത്തില്‍ അറിവുളളതും ഓര്‍ക്കാന്‍ കഴിയുന്നതുമായ അനുഭവങ്ങള്‍)

ഉപബോധമനസ്

ആബോധമനസ് ( പൂര്‍ത്തീകരിക്കപ്പെടാത്ത ആഗ്രഹങ്ങള്‍, വേദനാജനകമായ അനുഭവങ്ങള്‍ എന്നിവ ഇവിടെയാണ്. അടിച്ചമര്‍ത്തപ്പെട്ടവ) 

അബോധതലത്തിലുള്ള കാര്യങ്ങളാണ് ചിന്തയിലൂടെയും സ്വപ്നങ്ങളിലൂടെയുമൊക്കെ പ്രകാശിതമാവുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.

മനസിന്റെ ഘടന

ഇദ്ദ്-മാനസീക ഊര്‍ജത്തിന്റെ ഉറവിടം, മനുഷ്യനിലെ മൃഗവാസനകള്‍, സ്വന്തം ആനന്ദം മാത്രം ലക്ഷ്യം. വൈകാരിക നിയന്ത്രണമില്ല

ഈഗോ- യാഥാര്‍ത്ഥ്യബോധത്താല്‍ നയിക്കപ്പെടുന്നു. നിയമങ്ങളെ മാനിക്കുന്നു.

സൂപ്പര്‍ ഈഗോ- ആദര്‍ശബോധം, ഉയര്‍ന്ന ധാര്‍മിക ബോധം, മനസാക്ഷി

ഇദ്ദ് കൂടിയാലും സൂപ്പര്‍ ഈഗോ കൂടിയാലും പ്രശ്നമാണ്.

മനോലൈംഗിക ഘട്ടങ്ങളെക്കുറിച്ചും ഫ്രോയ്ഡ് പറഞ്ഞു

ലിബിഡോ- ഇദ്ദിനെ പ്രവര്‍ത്തനനിരതമാക്കുന്ന ഊര്‍ജം.

ബോധതലമല്ല മറിച്ച്, അബോധതലമാണ് ശരിയായ യാഥാര്‍ഥ്യമെന്ന് അദ്ദേഹം കരുതി.

ഒരു വ്യക്തിയുടെ വ്യക്തിത്വം നിര്‍ണയിക്കുന്നതില്‍ മനസിന്റെ സൈക്കോഡൈനാമിക്സിന് ഊന്നല്‍ നല്‍കുന്ന സിദ്ധാന്തം അറിയപ്പെടുന്നത് 

  1. സൈക്കോ സോഷ്യല്‍ തീയറി
  2. സൈക്കോ ഡൈനാമിക് തീയറി
  3. സൈക്കോ അനലറ്റിക് തീയറി ( മനോ വിശകലന സിദ്ധാന്തം)
  4. ട്രെയിറ്റ് തീയറി


പഠനം 5 വാദങ്ങൾ

1. ബിഹേവിയറിസം

2. ഗസ്റ്റാള്‍ട്ടിസം

3. ജ്ഞാതൃവ്യവഹാരവാദം ( Cognitive behaviourism)

4. മാനവികതാവാദം (Humanism)

5. ജ്ഞാതൃവാദം (Cognitivism)

6. സാമൂഹ്യജ്ഞാതൃവാദം (Social constructivism)

7. നാഡീമന:ശാസ്ത്രം (neuropsychology)




Click the Below topic Links to get The notes





പഠനം വാദങ്ങൾ

ബിഹേവിയറിസം

ഗസ്റ്റാള്‍ട്ടിസം Gestaltism Learning methods


ജ്ഞാതൃവ്യവഹാരവാദം ( Cognitive behaviorism)

 
മാനവികതാവാദം (Humanism)

ജ്ഞാതൃവാദം (Cognitivism)


നാഡീമന:ശാസ്ത്രം (neuropsychology)|പഠനത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍

 
കോള്‍ബര്‍ഗിന്റെ സന്മാര്‍ഗവികാസഘട്ടങ്ങള്‍

വ്യക്തിത്വം Personality

 
ഉള്‍പ്പെടുത്തിയുളള വിദ്യാഭ്യാസം Inclusive education

PART 2 ഉള്‍പ്പെടുത്തിയുളള വിദ്യാഭ്യാസം  Inclusive education

ദിനാചരണങ്ങള്‍ Important dates based on themes


 
 
 
READ More :

 

Child Psychology Notes

Anganwadi Worker Notes

 Pedagogy  Malayalam Notes

LPSA Study Notes

KTET Notes

UPSA Study Notes

Complete NOTES Child Psychology

Post a Comment

0 Comments