Ticker

6/recent/ticker-posts

ജ്ഞാതൃവാദം (Cognitivism) | പഠനം 5 വാദങ്ങൾ| ICDS Supervisor|LP UP Assistant

 ജ്ഞാതൃവാദം (Cognitivism) | പഠനം 5 വാദങ്ങൾ| ICDS Supervisor|LP UP Assistant

5. ജ്ഞാതൃവാദം (Cognitivism)


ജ്ഞാതൃവാദത്തിന്റെ പ്രധാനവക്താവ് ജീന്‍ പിയാഷെയാണ്. 


ജീവികള്‍ ചുറ്റുപാടുമായി ശാരീരികമായി പൊരുത്തപ്പെടുന്നതിനു സമാനമായി മാനസികമായും പൊരുത്തപ്പെടുന്നുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഈ പ്രക്രിയയാണ് അനുരൂപീകരണം (adaptation).

ജ്ഞാതൃവാദം (Cognitivism) | പഠനം 5 വാദങ്ങൾ| ICDS Supervisor|LP UP Assistant
ജീന്‍ പിയാഷെ


ചുറ്റുപാടുമായി ബന്ധപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ വ്യക്തികള്‍ ചില പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നു. 

വ്യക്തിയുടെ നിലവിലുള്ള വൈജ്ഞാനികനിലവാരത്തിന് അപ്പുറമുള്ള കാര്യങ്ങളാവും പ്രശ്നമായി അനുഭവപ്പെടുന്നത്. അതോടെ വ്യക്തിയുടെ വൈജ്ഞാനികഘടനയില്‍ ഒരു അസന്തുലിതാവസ്ഥ (disequilibrium) ഉടലെടുക്കുന്നു. ഈ അസന്തുലിതാവസ്ഥ ഇല്ലാതാവണമെങ്കില്‍ പ്രസ്തുതപ്രശ്നം പരിഹരിക്കപ്പെടണം. 

ഇത് രണ്ടുതരത്തില്‍ നടക്കാമെന്ന് പിയാഷെ പറയുന്നു.


 ഒന്നാമത്തെ മാര്‍ഗം നിലവിലുള്ള അറിവുപയോഗിച്ച് പ്രശ്നപരിഹരണം നടത്തലാണ്. അതിനു സാധ്യമല്ലെങ്കില്‍ പുതിയ വിജ്ഞാനം സൃഷ്ടിച്ചുകൊണ്ട് പ്രശ്നപരിഹരണം ഉണ്ടാക്കണം. 

ഇതില്‍ ആദ്യത്തെ പ്രക്രിയക്ക് സ്വാംശീകരണം (assimilation) എന്നും രണ്ടാമത്തെ പ്രക്രിയയ്ക്ക് സംസ്ഥാപനം (accommodation) എന്നും പറയുന്നു.


പഠിതാവിന്റെ മനസ്സില്‍ ഇപ്രകാരം സൃഷ്ടിക്കപ്പെട്ട അനവധി അറിവുകളുണ്ട്. ഓരോ അറിവിനെയും ഓരോ സ്കീമ എന്നു വിളിക്കുന്നു. 

അനവധി സ്കീമകള്‍ ചേരുമ്പോഴാണ് വിജ്ഞാനഘടനകള്‍ (schemes) ഉണ്ടാവുന്നത്. 

ഓരോ പുതിയ നിഗമനം രൂപീകരിക്കുമ്പോഴും പല അറിവുകളെയും പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് പുതിയ ഒരു വിജ്ഞാനഘടനയ്ക്കു രൂപംകൊടുക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ അറിവുകളെ പരസ്പരം ബന്ധിപ്പിക്കുന്ന പ്രക്രിയയാണ് സംയോജനം (organisation).


ചുരുക്കത്തില്‍ ചുറ്റുപാടുമായി  ഇടപെടുന്ന കുട്ടികള്‍ തുടര്‍ച്ചയായി നടത്തുന്ന സ്വാംശീകരണവും സംയോജനവുമാണ് പഠനത്തിന്റെയും അതുവഴി വികാസത്തിന്റെയും  അടിസ്ഥാനം.

ജീന്‍ പിയാഷെ theory of piaget


പിയാഷെ മുന്നോട്ടുവെച്ച പഠനസങ്കല്‍പത്തിന്റെ സവിശേഷതകള്‍ 


അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോള്‍ അറിവു നിര്‍മിക്കപ്പെടുന്ന പ്രക്രിയയാണ് പഠനം

  • പരിസരവുമായി ഇടപഴകുമ്പോഴാണ് പഠനം നടക്കുന്നത്.
  • വൈജ്ഞാനിക അസന്തുലിതാവസ്ഥയാണ് പഠനത്തിലേക്ക് നയിക്കുന്നത്.
  • പഠനം സ്വാഭാവികമായ പ്രക്രിയയാണ്
  • പഠനം തുടര്‍ച്ചയായ പ്രക്രിയയാണ്
  • പഠനം ഒരു ബൗദ്ധികപ്രക്രിയയാണ്
  • കുട്ടി അറിവ് നിര്‍മിക്കുകയാണ്
  • കുട്ടി ഏകാകിയായ ഗവേഷകനാണ്

6. സാമൂഹ്യജ്ഞാതൃവാദം (Social constructivism)


ജെറോം എസ്.ബ്രൂണര്‍, ലവ് വിഗോട്സ്കി എന്നിവരാണ് ഇതിന്റെ വക്താക്കള്‍.


ജെറോം എസ്.ബ്രൂണര്‍

ജെറോം എസ്.ബ്രൂണര്‍ Jerome S Bruner
ജെറോം എസ്.ബ്രൂണര്‍ Jerome S Bruner


ബ്രൂണര്‍ ആശയരൂപീകരണത്തിന് ചില ഘട്ടങ്ങള്‍ നിര്‍ദേശിക്കുകയുണ്ടായി.


പ്രവര്‍ത്തനഘട്ടം (enactive stage)

- ഈ ഘട്ടത്തില്‍ മൂര്‍ത്തവസ്തുക്കള്‍ ഉപയോഗിച്ചുകൊണ്ടുള്ള  പ്രവര്‍ത്തനങ്ങളാണ് നടത്തുക


രൂപാത്മകഘട്ടം (iconic stage)

- അടുത്ത ഘട്ടത്തില്‍ ചിത്രങ്ങള്‍, മോഡലുകള്‍ എന്നിവ ഉപയോഗിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍

ആവാം.


പ്രതീകാത്മകഘട്ടം (symbolic stage)

- മുന്‍പറഞ്ഞ രണ്ടുഘട്ടങ്ങളും പിന്നിട്ടുകഴിഞ്ഞ  ഇനി ആശയരൂപീകര​ണത്തിലേക്കു കടക്കാം.

നിര്‍വചനം, പ്രതീകങ്ങള്‍, സൂത്രവാക്യങ്ങള്‍ തുടങ്ങിയ രൂപങ്ങളില്‍ ആശയം രൂപപ്പെടുത്താം.


ചുരുക്കത്തില്‍ ആശയരൂപീകരണം നേരിട്ടു നടത്തരുത് എന്ന് ബ്രൂണര്‍ ചൂണ്ടിക്കാട്ടുന്നു. 

മൂര്‍ത്താനുഭവങ്ങളില്‍ തുടങ്ങുകയും അര്‍ധമൂര്‍ത്താവസ്ഥയിലേക്കു കടക്കുകയും ഒടുവില്‍ ആശയരൂപീകരണം നടത്തുകയും ചെയ്താല്‍ കുട്ടിക്ക് ഏത് ആശയം മനസ്സിലാവുമെന്ന് ബ്രൂണര്‍ വ്യക്തമാക്കി.


ഇത്തരം ആശയരൂപീകരണത്തില്‍ കുട്ടി ജീവിക്കുന്ന സമൂഹത്തിന്റെ പങ്ക് വലുതാണെന്ന് അംഗീകരിക്കുന്നതു കൊണ്ടാണ് അദ്ദേഹത്തെ ഒരു സാമൂഹ്യജ്ഞാനനിര്‍മിതിവാദിയായി കണക്കാക്കുന്നത്


(ആദ്യകാലത്ത് ബ്രൂണര്‍ ഒരു പിയാഷിയന്‍ ആശയഗതിക്കാരനായിരുന്നു. പിന്നീടാണ് അദ്ദേഹം  വിഗോട്സ്കിയന്‍ സമീപനത്തില്‍ എത്തിച്ചേരുന്നത്.)


ലവ് വിഗോട്സ്കി (Lev Vygotsky)


പഠനത്തില്‍ കുട്ടി ഇടപെടുന്ന സാമൂഹ്യ-സാംസ്കാരിക സാഹചര്യത്തിന് വമ്പിച്ച സ്വാധീനം ചെലുത്താനാവുമെന്ന് വിശദീകരിച്ച മന:ശാസ്ത്രജ്ഞനാണ് വിഗോട്സ്കി.

ലവ് വിഗോട്സ്കി (Lev Vygotsky)



വിഗോട്സ്കിയുടെ പഠിതാവ് സമൂഹവുമായി നിരന്തരം ഇടപെടുന്നു.

ഈ ഇടപെടലിന്റെ ഫലമായി കുട്ടിയുടെ ഉള്ളില്‍ അതിനകം രൂപപ്പെട്ടിട്ടുള്ള ദൈനംദിനധാരണകള്‍ ശാസ്ത്രീയധാരണകളായി മാറുന്നു.

കുട്ടി കൂടുതല്‍ അറിവുള്ളവരുമായി നടത്തുന്ന സംവാദമാണ് ഈ മാറ്റത്തിന്റെ അടിസ്ഥാനം.

ഇക്കാര്യത്തില്‍ ഭൗതികവും മാനസികവുമായ ഉപകരണങ്ങള്‍ കുട്ടി ഉപയോഗപ്പെടുത്തുന്നുണ്ട്. എഴുതാനും വായിക്കാനും വിവരശേഖരണം നടത്താനും പരീക്ഷണത്തിലേര്‍പ്പെടാനും കണക്കുകൂട്ടാനും നിര്‍മാണം നടത്താനും ഒക്കെ സഹായിക്കുന്ന വസ്തുക്കളും സാമഗ്രികളും യന്ത്രങ്ങളുമൊക്കെയാണ് ഭൗതിക ഉപകരണങ്ങള്‍. 

കുട്ടി അതിനകം നേടിയിട്ടുള്ള അറിവുകളും മാനസികപ്രക്രിയകളും ചിഹ്നങ്ങളും ഭാഷാപ്രയോഗവും ഒക്കെയാണ് കുട്ടി പ്രയോജനപ്പെടുത്തുന്ന മാനസിക ഉപകരണങ്ങള്‍.

മറ്റുള്ളവര്‍ നല്‍കുന്ന കൈത്താങ്ങുകള്‍ പഠനത്തിന്റെ വേഗതയും കാര്യക്ഷമതയും വര്‍ധിപ്പിക്കുമെന്നും  വിഗോട്സ്കി സൂചിപ്പിച്ചിരിക്കുന്നു.

ഈ മാറ്റങ്ങള്‍ സംഭവിക്കുന്നത് കുട്ടിയുടെ വികസനത്തിന്റെ സമീപസ്ഥമണ്ഡലത്തിലാണെന്ന വിശദീകരണവും അദ്ദേഹം മുന്നോട്ടു വെച്ചിരിക്കുന്നു.

മികച്ച സാമൂഹ്യ-സാംസ്കാരിക വളര്‍ച്ച നേടിയ സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന കുട്ടിയിലാണ് കൂടുതല്‍ മെച്ചപ്പെട്ട വികാസം ഉണ്ടാവുക എന്ന സൂചനയും അദ്ദേഹം നല്‍കുന്നുണ്ട്.

ആവശ്യമായ ഭൗതിക ഉപകരണങ്ങള്‍ നല്‍കിയും സ്വന്തം മാനസിക ഉപകരണങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള സാഹചര്യങ്ങള്‍ ഒരുക്കിയും ഉചിതമായ കൈത്താങ്ങുകള്‍ പ്രദാനം ചെയ്തും പഠനത്തെ ഫലപ്രദമാക്കേണ്ട ചുമതലയാണ് അധ്യാപകനില്‍ അര്‍പ്പിതമായിരിക്കുന്നത്.


പഠനം 5 വാദങ്ങൾ

1. ബിഹേവിയറിസം

2. ഗസ്റ്റാള്‍ട്ടിസം

3. ജ്ഞാതൃവ്യവഹാരവാദം ( Cognitive behaviourism)

4. മാനവികതാവാദം (Humanism)

5. ജ്ഞാതൃവാദം (Cognitivism)

6. സാമൂഹ്യജ്ഞാതൃവാദം (Social constructivism)

7. നാഡീമന:ശാസ്ത്രം (neuropsychology)

Post a Comment

0 Comments