Ticker

6/recent/ticker-posts

മാനവികതാവാദം (Humanism)|പഠനം 5 വാദങ്ങൾ| ICDS Supervisor|LP UP Assistant

 മാനവികതാവാദം (Humanism)|പഠനം  5 വാദങ്ങൾ| ICDS Supervisor|LP UP Assistant

മാനവികതാവാദം (Humanism)


കാള്‍ റോജേഴ്സും അബ്രഹാം മാസ്ലോവുമാണ് മാനവികതാവാദം പ്രധാനമായും മുന്നോട്ടുവെച്ചത്.


കാള്‍ റോജേഴ്സ്


ഓരോ വ്യക്തിക്കും തന്റെ വിധിയെ തിരുത്തിയെഴുതാനും തന്റെ സ്വത്വത്തെ താനാഗ്രഹിക്കുന്ന രീതിയില്‍ സാക്ഷാത്കരിക്കാനും കഴിയുമെന്ന് ഉദ്ഘോഷിച്ച വ്യക്തിയാണ് കാള്‍ റോജേഴ്സ്.

കാള്‍ റോജേഴ്സ്
കാള്‍ റോജേഴ്സ്


 വ്യക്തിയുടെ ആത്മബോധത്തെ തട്ടിയുണര്‍ത്തുകയാണ് വേണ്ടത്.

 കുട്ടികളുടെ കാര്യത്തില്‍ അധ്യാപകര്‍ ഈ ഉത്തരവാദിത്തം നിര്‍വഹിക്കണമെന്ന് റോജേഴ്സ് കരുതുന്നു. 

പ്രശ്നങ്ങള്‍ പരിഹരിച്ചുകൊടുക്കുകയല്ല വേണ്ടത്. മറിച്ച് അത് സ്വയം പരിഹരിക്കാനുള്ള കഴിവും ആത്മവിശ്വാസവും വളര്‍ത്തുകയാണ്.

ഒരു വ്യക്തിക്കും മറ്റൊരാളെ പഠിപ്പിക്കാനാവില്ലെന്നും മറിച്ച് പഠനത്തെ സുഗമമാക്കാനേ സാധിക്കൂ എന്നും റോജേഴ്സ് ചൂണ്ടിക്കാട്ടി. 

ഫലപ്രദമായ പഠനത്തിന് ചില ഉപാധികള്‍ അദ്ദേഹം മുന്നോട്ടുവെക്കുന്നു.


  • കുട്ടിക്കു ബന്ധമുള്ള യഥാര്‍ഥ പഠനപ്രശ്നങ്ങളുമായി കുട്ടിയെ ബന്ധപ്പെടുത്തണം
  • അധ്യാപകന്‍ പഠിതാവുമായി താദാത്മ്യം പ്രാപിക്കണം
  • അധ്യാപകന്‍ ഊഷ്മളതയോടെ പഠിതാവിനെ സ്വീകരിക്കണം
  • അധ്യാപകന് പഠിതാവിനോട് ഉപാധികളില്ലാത്ത താത്പര്യം വേണം
  • പുതിയ സന്ദര്‍ഭത്തില്‍ കുട്ടിക്കുണ്ടാവുന്ന പ്രശ്നങ്ങള്‍ അനുതാപത്തോടെ ഉള്‍ക്കൊള്ളണം

ഏതാനും പഠനതത്വങ്ങളും റോജേഴിസ് മുന്നോട്ടുവെച്ചിട്ടുണ്ട്.


  • മനുഷ്യന് പഠിക്കാനുള്ള കഴിവ് ജന്മസിദ്ധമായിത്തന്നെ ഉണ്ട്
  • പഠിതാവിന്റെ സ്വത്വത്തെ അംഗീകരിക്കണം
  • ബാഹ്യഭീഷണി നാമമാത്രമായിരിക്കണം
  • ഉത്തരവാദിത്വത്തില്‍ പഠിതാവ് പങ്കാളിയായിരിക്കണം
  • പഠനച്ചുമതല സ്വയം ഏറ്റെടുക്കുന്നതാണ് നല്ലത്
  • സ്വയം വിലയിരുത്തലിന് അവസരമുണ്ടാക്കണം
  • പഠിക്കാന്‍ പഠിക്കുന്നതിന് ഊന്നല്‍ നല്കണം
  • പ്രവര്‍ത്തിച്ചു പഠിക്കുന്നതാണ് ഉത്തമം

അബ്രഹാം മാസ്ലോ


പഠിതാവിനെ പഠിക്കാന്‍ സ്വയം പ്രേരിപ്പിക്കുന്ന ആന്തരികഘടകങ്ങളെ നിര്‍ണയിക്കാന്‍ ശ്രമിച്ച മന:ശാസ്ത്രജ്ഞനാണ് മാസ്ലോ.

അബ്രഹാം മാസ്ലോ
അബ്രഹാം മാസ്ലോ



ഒന്നിനു മുകളില്‍ മറ്റൊന്നെന്ന മട്ടില്‍ കിടക്കുന്ന ആവശ്യങ്ങളുടെ ഒരു ശ്രേണി (hierarchy of needs) മാസ്ലോ അവതരിപ്പിക്കുകയുണ്ടായി. ഈ ശ്രേണിയിലൂടെ മനുഷ്യന്‍ മുന്നോട്ടുപോകാന്‍ ശ്രമിക്കുകയാണ്. ഇത് ആവശ്യങ്ങളുടെ ശ്രേണിയാണെന്ന് മാസ്ലോ വിശദീകരിക്കുന്നു. അവ ഇവയാണ്.

hierarchy of needs


ശാരീരികാവശ്യങ്ങള്‍

- ശ്വസനം, ഭക്ഷണം, വെള്ളം, ലൈംഗികത, ഉറക്കം, വിശ്രമം, വിസര്‍ജനം എന്നിവ 


സുരക്ഷാപരമായ ആവശ്യങ്ങള്‍

- ശരീരം, തൊഴില്‍, കുടുംബം, ആരോഗ്യം, സമ്പത്ത് 


മാനസികാവശ്യങ്ങള്‍

-സൗഹൃദം, കുടുംബം, ലൈംഗികമായ അടുപ്പം


ആദരക്കപ്പെടണമെന്ന ആഗ്രഹം

-ആത്മവിശ്വാസം, ബഹുമാനം


ആത്മസാക്ഷാത്കാരം

-ധാര്‍മികത, സര്‍ഗാത്മകത, പ്രശ്നപരിഹരണശേഷി, വസ്തുതകളെ തുറന്ന മനസ്സോടെ കാണല്‍

പഠനം 5 വാദങ്ങൾ

1. ബിഹേവിയറിസം

2. ഗസ്റ്റാള്‍ട്ടിസം

3. ജ്ഞാതൃവ്യവഹാരവാദം ( Cognitive behaviourism)

4. മാനവികതാവാദം (Humanism)

5. ജ്ഞാതൃവാദം (Cognitivism)

6. സാമൂഹ്യജ്ഞാതൃവാദം (Social constructivism)

7. നാഡീമന:ശാസ്ത്രം (neuropsychology)






Click the Below topic Links to get The notes





പഠനം വാദങ്ങൾ

ബിഹേവിയറിസം

ഗസ്റ്റാള്‍ട്ടിസം Gestaltism Learning methods


ജ്ഞാതൃവ്യവഹാരവാദം ( Cognitive behaviorism)

 
മാനവികതാവാദം (Humanism)

ജ്ഞാതൃവാദം (Cognitivism)


നാഡീമന:ശാസ്ത്രം (neuropsychology)|പഠനത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍

 
കോള്‍ബര്‍ഗിന്റെ സന്മാര്‍ഗവികാസഘട്ടങ്ങള്‍

വ്യക്തിത്വം Personality

 
ഉള്‍പ്പെടുത്തിയുളള വിദ്യാഭ്യാസം Inclusive education

PART 2 ഉള്‍പ്പെടുത്തിയുളള വിദ്യാഭ്യാസം  Inclusive education

ദിനാചരണങ്ങള്‍ Important dates based on themes


 
 
 
READ More :

 

Child Psychology Notes

Anganwadi Worker Notes

 Pedagogy  Malayalam Notes

LPSA Study Notes

KTET Notes

UPSA Study Notes

Complete NOTES Child Psychology

Post a Comment

0 Comments