Ticker

6/recent/ticker-posts

വിലയിരുത്തല്‍ Assessment|Child Psychology and Pedagogy|KTET|ICDS Supervisor|LP UP Assistant

  വിലയിരുത്തല്‍ Child Psychology and Pedagogy|KTET|ICDS Supervisor|LP UP Assistant


വിലയിരുത്തല്‍

 അധ്യാപകര്‍ക്ക് വിലയിരുത്തലിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെങ്കിലേ പഠിതാവിനെയും പഠനപ്രക്രിയയെയും വിലയിരുത്തി ഗുണനിലവാരം ഉറപ്പാക്കാനുളള ഇടപെടല്‍ നടത്താനാകൂ. 

വിലയിരുത്തല് എന്നാല് എന്ത് ?

വിലയിരുത്തലുമായി ബന്ധപ്പെട്ട പ്രധാന പദാവലികള്‍ ഓര്‍ത്തുനോക്കാം

    • ആത്യന്തിക മൂല്യനിര്‍ണയം

    • തുടര്‍ മൂല്യനിര്‍ണയം, നിരന്തര വിലയിരുത്തല്‍, സംരചനാമൂല്യനിര്‍ണയം

    • പോര്‍ട്ട് ഫോളിയോ

    • ഫീഡ് ബാക്ക്

    • വിലയിരുത്തല്‍ തന്നെ പഠനം

    • പഠനത്തിനായുളള വിലയിരുത്തല്‍

    • പഠനത്തെ വിലയിരുത്തല്‍

    • നിദാനനിര്‍ണയം ( ഡയഗണോസ്ററിക് ടെസ്റ്റ്)

    • സ്വയം വിലയിരുത്തല്‍

    • പരസ്പര വിലയിരുത്തല്‍

    • ടീച്ചറുടെ വിലയിരുത്തല്‍

    • ഗ്രേഡിംഗ്

    • വിലയിരുത്തല്‍ സൂചകങ്ങള്‍

    • അനുരൂപീകരണ ചോദ്യങ്ങള്‍

    • ടേം മൂല്യനിര്‍ണയം

    • യൂണിറ്റ് ടെസ്റ്റ്

    • തത്സമയ വിലയിരുത്തല്‍

    • വാര്‍ഷിക പരീക്ഷ

    • ക്ലാസ് ടെസ്റ്റ്

    • ചെക്ക് ലിസ്റ്റ്

    • റേറ്റിംഗ് സ്കെയില്‍

    • നിരീക്ഷണം

    • ക്യുമുലേറ്റീവ് റിക്കാര്‍ഡ്

    • തുറന്ന ചോദ്യങ്ങളും അടഞ്ഞ ചോദ്യങ്ങളും

    • മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍

    • വസ്തുനിഷ്ഠ ചോദ്യങ്ങള്‍


 മൂന്നു തരം വിലയിരുത്തല്‍

1. പഠനത്തിനായുള്ള വിലയിരുത്തല്‍  (Assessment for learning )

പഠനം നടക്കുമ്പോള്‍ അതിന്റെ ഫലപ്രാപ്തിക്കായി നടത്തുന്ന വിവിധ ഇടപെടലുകളും വിലയിരുത്തലും ഫീഡ്ബാക്ക് നല്‍കലുമാണ് പഠനത്തിനായുള്ള വിലയിരുത്തല്‍ .

    • കുട്ടികളുടെ പ്രകടനം, പഠനത്തെളിവുകള്‍, അധ്യാപികയുടെ നിരീക്ഷണം ,കുട്ടിയുമായുളള ചര്‍ച്ച എന്നിങ്ങനെ വിവിധമാര്‍ഗങ്ങളിലൂടെ വിവരം ശേഖരിച്ചാണ് വിലയിരുത്തുക

    • ലിഖിതമോ വാചികമോ ആയ ഫീഡ് ബാക്ക് കുട്ടികള്‍ക്ക് നല്‍കണം. അത് പോസിറ്റീവാകണം. എങ്ങനെയെല്ലാം ചെയ്താന്‍ കൂടുതല്‍ മികവിലേക്കുയരാനാകുമെന്നുളള വ്യക്തമായ ധാരണ പകരലാണത്. വിവരണാത്മകമാകണം. കുറ്റങ്ങളും കുറവുകളും പറയലല്ല    • ഗ്രോഡോ സ്കോറോ പഠനത്തിനായുളള വിലയിരുത്തലില്‍ ഇല്ല.

    • പഠനപ്രക്രിയയിലുടനീളം സംഭവിക്കണം.

    • അധ്യാപികയുടെ വിലയിരുത്തലും കുട്ടികളുടെ പരസ്പര വിലയിരുത്തലും പഠനത്തിനായുളള വിലയിരുത്തലില്‍ വരും

2. വിലയിരുത്തല്‍ തന്നെ പഠനം  (Assessment as learning )

ഇത് പ്രധാനമായും സ്വയം വിലയിരുത്തലാണ്. താന്‍ ചെയ്ത പ്രവര്‍ത്തനത്തിലൂടെ സ്വയം വിമര്‍ശനപരമായി കടന്നുപോകുന്ന ഒരു പഠിതാവ് തന്റെ മികവുകളും പരിമിതികളും തിരിച്ചറിയുന്ന ഒരുപ്രക്രിയയാണിത്.

    • ഗ്രോഡോ സ്കോറോ പഠനത്തിനായുളള വിലയിരുത്തലില്‍ ഇല്ല.

    • പഠനപ്രക്രിയയിലുടനീളം സംഭവിക്കണം.

    • എത്തേണ്ട ലക്ഷ്യത്തെക്കുറിച്ചും നേടേണ്ട നിലവാരത്തെക്കുറിച്ചും ധാരണയുളള കുട്ടിയ്കാണ് സ്വയം വിലയിരുത്തല്‍ നന്നായി നടത്താനാവുക

3. പഠനത്തെ വിലയിരുത്തല്‍  (Assessment of learning )


ഒരു നിശ്ചിത കാലയളവിനുശേഷം എന്തൊക്കെ എത്രത്തോളം പഠിച്ചു എന്നു വിലയിരുത്തല്‍.  നിശ്ചിത കാലയളവില്‍‍ ഒരു പഠിതാവിലുണ്ടായ മാറ്റം, പഠന നിലവാരം എന്നിവ വിലയിരുത്തുന്നതിനെ പഠനത്തെ വിലയിരുത്തല്‍ എന്നു പറയാം. ടേം വിലയിരുത്തലുകള്‍ ഈ ദൗത്യമാണ് നിര്‍വ്വഹിക്കുന്നത്.

    • അധ്യാപകരാണ് നടത്തുക

    • ഗ്രേഡിംഗ് നടത്തും

    • കുട്ടികളുടെ നേട്ടത്തെ നിലവാരവുമായി താരതമ്യം ചെയ്യും

    • ഫലം രക്ഷിതാക്കളുമായും കുട്ടികളുമായും പങ്കിടും

    • ഒരു യൂണിറ്റിന്റെയോ ടേമിന്റെയോ നിശ്ചിത കാലയളവിന്റെേയോ അവസാനം നടത്തുന്നു

 

1. വിലയിരുത്തല്‍തന്നെ പഠനം (ASSESSMENT AS LEARNING) ആകുന്നതിന് കൂടുതല്‍ സാധ്യതയുളള പ്രവര്‍ത്തനം ഏതാണ്  ?

    A) അധ്യാപിക പഠനോല്പന്നങ്ങള്‍ വായിച്ച് തെറ്റു തിരുത്തി നല്‍കുമ്പോള്‍

    B) പഠനത്തിനിടയില്‍ ക്ലാസ് ടെസ്റ്റുകള്‍ നടത്തുമ്പോള്‍

    C) ഓരോ യൂണിറ്റിന്റെയും ഒടുവില്‍ എഴുത്തുപരീക്ഷ നടത്തുമ്പോള്‍

    D) കുട്ടികള്‍ സ്വയം വിലയിരുത്തി മെച്ചപ്പെട്ട സാധ്യതകള്‍ കണ്ടെത്തുമ്പോള്‍

2 കുട്ടികളുടെ പഠനനേട്ടം ഉറപ്പാക്കാനായി അധ്യാപിക നടത്തുന്ന വിലയിരുത്തലിനെ ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുത്താം 

    A) പഠനത്തെ വിലയിരുത്തല്‍

    B) വിലയിരുത്തല്‍തന്നെ പഠനം

    C) പഠനത്തിനായുളള വിലയിരുത്തല്‍

    D) ടേം മൂല്യനിര്‍ണയം

.3 പാദവാര്‍ഷിക പരീക്ഷ താഴെപ്പറയുന്ന ഏത് ഇനം വിലയിരുത്തലാണ് 

    A) പഠനം തന്നെ വിലയിരുത്തല്‍

    B) വിലയിരുത്തല്‍ തന്നെ പഠനം

    C) പഠനത്തെ വിലയിരുത്തല്‍

    D) പഠനത്തിനായുളള വിലയിരുത്തല്‍

4 മൂന്നാം ക്ലാസിലെ പരിസരപഠനവുമായി ബന്ധപ്പെട്ട് കുട്ടി എന്തൊക്കെ പഠിച്ചു എന്നറിയാനായി ടീച്ചര്‍ ഒരു പ്രവര്‍ത്തനം നല്‍കി. ഇത് വിലയിരുത്തലിന്റെ ഏത് തലമാണ് 

    A) പഠനത്തിനായുളള വിലയിരുത്തല്‍

    B) പഠനത്തെ വിലയിരുത്തല്‍

    C) വിലയിരുത്തല്‍ തന്നെ പഠനം

    D) പഠനം തന്നെ വിലയിരുത്തല്‍

5. ഒരു പാഠഭാഗത്തിന്റെ/യുണിറ്റിന്റെ വിനിമയത്തിനു ശേഷം എന്തൊക്കെ പഠിച്ചു എന്നു വിലയിരുത്തുന്ന പ്രക്രിയ ഏത്? 

    A) പഠനത്തിനായുളള വിലയിരുത്തല്‍ (FOR)

    B) പഠനത്തെ വിലയിരുത്തല്‍ (OF)

    C) വിലയിരുത്തല്‍ തന്നെ പഠനം (AS)

    D) പ്രക്രിയയെ വിലയിരുത്തല്‍

6. പഠനപുരോഗതിക്ക് വേണ്ടി നിരന്തരം നിര്‍വഹിക്കുന്നതും പഠനപ്രവര്‍ത്തനത്തോട് ഇഴ ചേര്‍ന്നു നില്‍ക്കുന്നതുമായ മൂല്യനിര്‍ണയ പ്രക്രിയ 

    A) പഠനത്തെ വിലയിരുത്തല്‍ (OF)

    B) പഠനത്തിനായുളള വിലയിരുത്തല്‍ (FOR)

    C) വിലയിരുത്തല്‍ തന്നെ പഠനം (AS)

    D) ആത്യന്തിക മൂല്യനിര്‍ണയം (summative evaluation)

7.  ജലത്തിനോ മണ്ണെണ്ണയ്കോ സാന്ദ്രത കൂടുതല്‍ എന്നു കണ്ടെത്തുന്നതിനുളള പരീക്ഷണത്തില്‍ അധ്യാപിക കുട്ടികളെ എല്ലാ ഘട്ടങ്ങളിലും വിലയിരുത്തുന്നു. ഇത് വിലയിരുത്തലിന്റെ ഏതു തലത്തില്‍ ഉള്‍പ്പെടുന്നു? ( പരിസ്ഥിതി പഠനം 2019)

    A) പഠനത്തിനായുളള വിലയിരുത്തല്‍

    B) പഠനത്തെ വിലയിരുത്തല്‍

    C) പഠനം തന്നെ വിലയിരുത്തല്‍

    D) വിലയിരുത്തല്‍ തന്നെ പഠനം



ഗ്രേഡിംഗ്


 1.ഗ്രേഡിംഗ് ഉപയോഗിക്കുന്നത്  ?

    A) ഒരു പരീക്ഷയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുളള കുട്ടിയെ കണ്ടെത്താന്‍

    B) കുട്ടികളെ അവരുടെ കഴിവനുസരിച്ച് പ്രത്യേകഗ്രൂപ്പുകളായി തരംതിരിക്കാന്‍

    C) കുട്ടികളുടെ ശക്തിയും ദൗര്‍ബല്യങ്ങളും തിരിച്ചറിയാന്‍

    D) മുകളില്‍ കൊടുത്തിരിക്കുന്നവ എല്ലാം

2. കോഴ്സ് തുടങ്ങുന്നതിനു മുമ്പുതന്നെ നിശ്ചിത പരിധി നിര്‍ണയിച്ചുകൊണ്ട് നടപ്പിലാക്കുന്ന ഗ്രേഡിംഗ് സമ്പ്രദായം 

    A) അബ്സല്യൂട്ട് ഗ്രേഡിംഗ്

    B) റിലേറ്റീവ് ഗ്രേഡിംഗ്

    C) ‍ഡയറക്ട് ഗ്രേഡിംഗ്

    D) കംപാരറ്റീവ് ഗ്രേഡിംഗ്

3. കേരളത്തില്‍ ലോവര്‍ പ്രൈമറി തലത്തിലെ കുട്ടികളെ വിലയിരുത്തുന്നതിന് ഉപയോഗിീക്കുന്ന രീതി 

    A)  ത്രി പോയന്റ് ഡയറക്ട് ഗ്രേഡിംഗ്

    B) ഫൈവ്  പോയന്റ് ഡയറക്ട് ഗ്രേഡിംഗ്

    C) ത്രീ പോയന്റ് അബ്സല്യൂട്ട് ഗ്രേഡിംഗ്

    D) ഫൈവ് പോയന്റ് അബ്സല്യൂട്ട് ഗ്രേഡിംഗ്

 4.കുട്ടികള്‍ക്ക് ഗ്രേഡ് നല്‍കുന്നതിന്റെ ഉദ്ദേശ്യമെന്ത്? 

    A) അധ്യാപികയ്ക് കുട്ടികളുടെ കഴിവുകള്‍ വിലയിരുത്താന്‍

    B) കുട്ടികളുടെ പഠനപുരോഗതിയെക്കുറിച്ച് വിവരം നല്‍കുന്നതിന്

    C) കുട്ടികള്‍ എത്രമാത്രം മിടുക്കരാണെന്ന് രക്ഷിതാക്കളെ അറിയിക്കാന്‍

    D) കുട്ടികളെ പഠിക്കാന്‍ നിര്‍ബന്ധിക്കുന്നതിന്

ഡയറക്ട് ഗ്രേഡിംഗില്‍ ഓരോ ചോദ്യത്തിനും ഗ്രേഡുകള്‍ നല്‍കും. 


ഇന്‍ഡയറക്ട് ഗ്രേഡിംഗില്‍ പെടുന്നവയാണ് അബ്സല്യൂട്ട് ഗ്രേഡിംഗും റിലേറ്റീവ് ഗ്രേഡിംഗും. 

അബ്സല്യൂട്ട് ഗ്രേഡിംഗില്‍ കുട്ടികള്‍ക്ക് ഗ്രേഡാണ് നല്‍കുക. സ്കോര്‍ നല്‍കാറില്ല. ‍ 

ഓരോ സൂചകത്തിന്റെയും മൂല്യം പരിഗണിച്ച് വിവിധ തലങ്ങള്‍ക്ക് വ്യത്യസ്ത ഗ്രേഡ് നല്‍കും. നൂറിനെ ആധാരമാക്കിയാകും വിവിധ തലങ്ങള്‍ നിശ്ചയിക്കുക.

റിലേറ്റീവ് ഗ്രേഡിംഗില്‍ ലഭിച്ച സ്കോര്‍  എത്രയാണോ അതനുസരിച്ച് ഗ്രേഡ് നല്‍കും. ഇത് ക്ലാസില്‍ താരതമ്യവിശകലനം നടത്തും. കംപാരറ്റീവ് ഗ്രേഡിംഗ് പേരു സൂചിപ്പിക്കുന്നതുപോലെ താരതമ്യം ചെയ്യാനുളളതാണ്. ക്ലാസിലെ ശരാശരി നിലയിലെ ആധാരമാക്കിയാണ് താരതമ്യം.


Click the Below topic Links to get The notes





പഠനം വാദങ്ങൾ

ബിഹേവിയറിസം

ഗസ്റ്റാള്‍ട്ടിസം Gestaltism Learning methods


ജ്ഞാതൃവ്യവഹാരവാദം ( Cognitive behaviorism)

 
മാനവികതാവാദം (Humanism)

ജ്ഞാതൃവാദം (Cognitivism)


നാഡീമന:ശാസ്ത്രം (neuropsychology)|പഠനത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍

 
കോള്‍ബര്‍ഗിന്റെ സന്മാര്‍ഗവികാസഘട്ടങ്ങള്‍

വ്യക്തിത്വം Personality

 
ഉള്‍പ്പെടുത്തിയുളള വിദ്യാഭ്യാസം Inclusive education

PART 2 ഉള്‍പ്പെടുത്തിയുളള വിദ്യാഭ്യാസം  Inclusive education

ദിനാചരണങ്ങള്‍ Important dates based on themes


 
 
 
READ More :

 

Child Psychology Notes

Anganwadi Worker Notes

 Pedagogy  Malayalam Notes

LPSA Study Notes

KTET Notes

UPSA Study Notes

Complete NOTES Child Psychology



Post a Comment

0 Comments