Ticker

6/recent/ticker-posts

ഉള്‍പ്പെടുത്തിയുളള വിദ്യാഭ്യാസം| Inclusive education| Child Psychology and pedagogy

 ഉള്‍പ്പെടുത്തിയുളള വിദ്യാഭ്യാസം| Inclusive education| Child Psychology and pedagogy


ഉള്‍പ്പെടുത്തിയുളള വിദ്യാഭ്യാസം

ഉള്‍പ്പെടുത്തിയുളള വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് മലയാളം, ഇംഗ്ലീഷ്, മനശാസ്ത്രം എന്നീ വിഷയങ്ങളില്‍ ചോദ്യം വരാറുണ്ട്. പി എസ് സി പരീക്ഷയിലും പ്രധാനചോദ്യമേഖലയാണിത്.


 അധ്യാപിക എന്ന നിലയില്‍ പ്രത്യേകപരിഗണന അര്‍ഹിക്കുന്ന കുട്ടികളെ കൂടി മനസിലേറ്റിയുളള അധ്യാപനമാണ് നടത്തേണ്ടത്. അതിനാല്‍ വളരെ പ്രാധാന്യത്തോടെ ഈ മേഖലയെ സമീപിക്കണം. 

 

1. ഉള്‍പ്പെടുത്തിയുളള വിദ്യാഭ്യാസം ( Inclusive education)ആണ് വേണ്ടത് എന്നു പറയാനുളള കാരണമെന്ത്? 

 1. മറ്റുളള കുട്ടികളെ കണ്ടു പഠിക്കാന്‍ കഴിയുന്നു
 2. സാമൂഹീകരണം എന്ന വിദ്യാഭ്യാസ ലക്ഷ്യം നേടാന്‍ കഴിയുന്നു
 3. പരീക്ഷകളില്‍ വിജയിക്കാന്‍ കഴിയുന്നു
 4. എല്ലാ കുട്ടികളെയും ഒരേ നിലവാരത്തിലെത്തിക്കാന്‍ കഴിയുന്നു.

ഉള്‍പ്പെടുത്തിയുളള വിദ്യാഭ്യാസം ( Inclusive education)

സംയോജിത വിദ്യാഭ്യാസം, സങ്കലിത വിദ്യാഭ്യാസം, ഉള്‍പ്പെടുത്തിയുളള വിദ്യാഭ്യാസം എന്നെല്ലാം പറയുന്നത് സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികളെ മറ്റു കുട്ടികള്‍ക്കൊപ്പമിരുത്തി വിദ്യാഭ്യാസം നല്‍കുന്നതിനെയാണ്.

 സമൂഹവുമായി ഇടപഴകി ജീവിക്കുന്നതിന് സഹായകമായ പരിശീലനമാണ് ഉള്‍പ്പെടുത്തിയുളള വിദ്യാഭ്യാസത്തിലൂടെ കുട്ടിക്ക് ലഭിക്കുക. 

ഇത്തരം കുട്ടികളെ സ്പെഷ്യല്‍ സ്കൂളുകളില്‍ ചേര്‍ക്കുകയാണെങ്കില്‍ പിരമിതി മാത്രമുളള കുട്ടികളുടെ ലോകമായിരിക്കും അത്. 

അനുഭവങ്ങളുടെ പരിമിതി സാമൂഹികരണത്തെ തടയും. ഭാവി ജീവിതത്തെ സാരമായി ബാധിക്കും. 

2. താഴെക്കൊടുത്തിരിക്കുന്നവയില്‍ പഠനവൈകല്യത്തില്‍ പെടുന്നതേത്? (Kerala PSC 2017)

 1. ആലേഖനവൈകല്യം
 2. സ്വഭാവവൈകല്യം
 3. ഉദ്വേഗവൈകല്യം
 4. ഉച്ചാരണ വൈകല്യം

3. താഴെക്കൊടുത്തിരിക്കുന്നവയില്‍ പഠനവൈകല്യത്തില്‍ പെടാത്തതേത്? (Kerala PSC 2017)

 1. ഡിസ്ലക്സിയ
 2. അനോറെക്സിയ
 3. ഡിസ് കാല്‍ക്കുലിയ
 4. ഡിസ് ഗ്രാഫിയ


എന്താണ്പ ഠനവൈകല്യം? 

വിവരങ്ങൾ സ്വീകരിക്കുന്നതിനും അവ സംവിധാനം ചെയ്യുന്നതിനുമുള്ള തലച്ചോറിന്റെ കഴിവിനെ ബാധിക്കുന്ന തകരാറാണ് പഠനവൈകല്യം.

 •  പഠനവൈകല്യം ന്യൂറോളജിപരമായ വൈകല്യമുളളതുമൂലമാണ് സംഭവിക്കുന്നത്. 
 • പഠനവൈകല്യം ഒരാളുടെ ബൗദ്ധികനിലവാരത്തിൻ്റെ സൂചകമല്ല. .

 വൈദ്യുതബള്‍ബ്, ഗ്രാമഫോണ്‍ തുടങ്ങി പതിമൂവായിരത്തിലേറെ കണ്ടുപിടിത്തങ്ങള്‍ നടത്തിയ തോമസ് ആല്‍വാ എഡിസണ്‍, ആപേക്ഷിക സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, ചിത്രകാരന്‍ ലിയനാഡോ ദാവിഞ്ചി, നോബല്‍സമ്മാന ജേതാവും മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ എന്നിവര്‍ക്കെല്ലാം പഠനവൈകല്യം ഉണ്ടായിരുന്നു.

വായനയിലുളള വൈകല്യം ഡിസ്ലെക്സിയ (Dyslexia) 


ഡിസ് ലെക്സിയ എന്ന ഗ്രീക്ക് പദത്തിന്‍റെ അര്‍ഥം 'വാക്കുകളുമായി ബന്ധപ്പെട്ട ബുദ്ധിമുട്ട്' എന്നാണ്. 

വാക്കിലെ അക്ഷരങ്ങൾ മാത്രമായും വാചകത്തിലെ വാക്കുകൾ മാത്രമായും വായിക്കുക , വാക്കുകൾ തെറ്റിച്ചു വായിക്കുക, പിന്നിലേക്ക്‌ വായിക്കുക, എവടെ നിറുത്തണമെന്ന് അറിയാത്ത രീതിയിൽ വായിക്കുക എന്നിങ്ങനെ പല രീതിയിലാണ് ഡിസ്‌ലെക്സിയ.


എഴുതുന്നതിലുള്ള വൈകല്യം( ഡിസ്ഗ്രാഫിയ)

എഴുതുന്നതിലുള്ള വൈകല്യം( ഡിസ്ഗ്രാഫിയ) വരികൾക്കിടയിലെ അകലം തെറ്റുക, വിരാമചിഹ്നങ്ങൾ ഇടാതിരിക്കുക, വലിയക്ഷരങ്ങൾ, ദീർഘം, വള്ളി തുടങ്ങിയവ വിട്ടുപോകുക എന്നിവയാണ് ലക്ഷണങ്ങൾ.

 • ഇവരില്‍ ചിലര്‍ക്ക് അക്ഷരങ്ങള്‍ തിരിച്ചറിയുക എളുപ്പമല്ല.
 •  കണ്ണാടിയിൽ കാണുന്നതുപോലെ എഴുതുക (മിറർ റൈറ്റിംഗ് ), വാക്കുകൾക്കിടയിൽ അനാവശ്യമായ സ്ഥലം കൊടുത്തും കൊടുക്കാതെയും എഴുതുക, 
 • ലതയ്ക്ക് പകരം തല എന്നെഴുതുക 
 • b-യും d-യും M-ഉം തമ്മിലും W-വും തമ്മിലുമൊക്കെ അവര്‍ക്ക് മാറിപ്പോകും.
 •  വാക്കുകളും ഇവര്‍ക്ക് മാറിപ്പോകും, Was നു പകരം saw, 
 • bad-നു പകരം dab എന്നിവ ഉദാഹരണം. 


ഡിസ്ഗ്രാഫിയ ഉള്ള കുട്ടികള്‍ക്ക് എഴുതുക എന്നത് മന്ദഗതിയില്‍ മാത്രം ചെയ്യാനാകുന്നതും കഠിനകരവുമായ പ്രവര്‍ത്ത നമായിരിക്കും.

ഗണിതശാസ്ത്രപരമായ ആശയങ്ങളൾ പഠിക്കുന്നതിനുള്ള വൈകല്യം- ഡിസ്കാൽക്കുലിയ (Dyscalculia). കൂട്ടുക, കുറയ്ക്കുക, ഹരിക്കുക, ഗുണിക്കുക, എന്ന അടിസ്ഥാനപാഠം ഡിസ്കാല്കുലിയ ഉള്ള കുട്ടികൾക്ക് മനസ്സിലാകില്ല.


ഡിസ്പ്രാക്സിയ (dyspraxia)

സൂക്ഷ്മവും തുടർച്ചയും ആയ പ്രവൃത്തികൾ ചെയ്യാൻ കഴിയാത്ത അവസ്ഥ -ഡിസ്പ്രാക്സിയ (dyspraxia)

4. In order to ensure learning of differently-abled children in an English class: 

 1. They are supplied with a lot of supplementary reading materials
 2. They are given an additional special class
 3. The SMC meetings are conducted every month
 4. The learning materials are modified according to their level

5. Visually impaired learner in an English class should be provided with:

 1. A video presentation
 2. Reading cards
 3. Narrative presentation
 4. Additional worksheet

6. പ്രത്യേകപരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് യോജിക്കുന്ന രീതിയില്‍ പഠനപ്രക്രിയ മാറ്റിയെടുക്കുന്ന രീതിക്ക് പറയുന്ന പേരെന്ത്? 

 1. അപനിര്‍മാണം
 2. ആശയാനുവാദം
 3. അനുരൂപീകരണം
 4. ആശയരൂപീകരണം

7. കേള്‍വിക്ക് വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് ഭാഷാപഠനക്ലാസില്‍ കൂടുതലായി ലഭിക്കേണ്ടത് എന്താണ്?

 1. ബ്രെയിലി ലിപിയിലുളള പുസ്തകങ്ങള്‍
 2. ലേഖനത്തിനുളള ധാരാളം അവസരങ്ങള്‍
 3. ദൃശ്യാനുഭവങ്ങളുടെ പരമാവധി പ്രയോജനം
 4. ശ്രാവ്യാനുഭവങ്ങളുടെ പരമാവധി പ്രയോജനം

8. A teaching strategy suitable for a child with hearing and speech impairment is to 

 1. give reward from time to time
 2. provide seat in the front row of the class
 3. provide counseling every week
 4. prevent interaction with normal children

9. കേള്‍വിക്ക് പരിമിതിയുളള കുട്ടികളുടെ ക്ലാസില്‍ പാഠാവതരണത്തിനായി താഴെപ്പറയുന്നവയില്‍ ഏറ്റവും ഉചിതമായ ആധുനികരീതി ഏത് 

 1. എല്‍ സി ഡി ഉപയോഗിച്ച് ചിത്രസഹിതം ഇ ടെക്സ്റ്റ് അവതരിപ്പിക്കുക
 2. ചാര്‍ട്ടില്‍ എഴുതിയ പാഠങ്ങള്‍ അവതരിപ്പിക്കുക
 3. കമ്പ്യൂട്ടറിലൂടെ പാഠങ്ങള്‍ അവതരിപ്പിക്കുക
 4. പാഠങ്ങല്‍ നിറുത്തി നിറുത്തി ക്ലാസില്‍ വായിക്കുക

10. കേള്‍വിക്കുറവുളള പഠിതാക്കള്‍ക്ക് പഠനാനുഭവം ഒരുക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് 

 1. വലുപ്പമുളള അക്ഷരങ്ങള്‍ എഴുതിയ ചാര്‍ട്ടുകള്‍ ഉപയോഗിക്കണം
 2. ക്ലാസില്‍ ഏറ്റവും മുന്നിലിരുത്തണം
 3. ഫീല്‍ഡ് ട്രിപ്പുകള്‍ക്ക് ഊന്നല്‍ നല്‍കണം
 4. ധാരാളം ദൃശ്യാനുഭവങ്ങള്‍ നല്‍കണം

11. കേള്‍വി പരമായ വെല്ലുവിളി നേരിടുന്ന കുട്ടികള്‍ ഉള്‍പ്പെടുന്ന ക്ലാസിലേക്കായി പഠനപ്രവര്‍ത്തനം ആസൂത്രണം ചെയ്യുമ്പോള്‍ പരിഗണിക്കേണ്ട കാര്യം എന്താണ്? 

 1. സംഘപ്രവര്‍ത്തനസാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തണം
 2. പാഠപുസ്തകം എല്ലാവര്‍ക്കും ഉറപ്പാക്കുക
 3. പാഠഭാഗവുമായി ബന്ധപ്പെട്ട ചിത്രങ്ങളും മറ്റ് ദൃശ്യസാധ്യതകളും പരമാവധി പ്രയോജനപ്പെടുത്തുക
 4. ഗൃഹപാഠങ്ങള്‍ പ്രത്യേകം തയ്യാറാക്കി നല്‍കുക

12. കോക്ലിീയാര്‍ ഇംപ്ലാന്റ് എന്ന ചികിത്സാരീതി സ്വീകരിക്കുന്നത് ഏതു പരിമിതി പരിഹരിക്കാനാണ് 

 1. ബുദ്ധി പരിമിതി
 2. ചചലനപരിമിതി
 3. ശ്രവണപരിമിതി
 4. കാഴ്ചാ പരിമിതി

13. കാഴ്ചക്കുറവുളളവര്‍ക്കായി സ്വീകരിക്കുന്ന പഠനോപാധികളില്‍ പെടാത്തത് ഏത്? 

 1. മാഗ്നീഫെയറുകള്‍
 2. ലാര്‍ജ് പ്രിന്റ് പുസ്തകങ്ങള്‍
 3. കണ്ണടകള്‍
 4. ബ്രെയില്‍ ലിപിയില്‍ അച്ചടിച്ച പുസ്തകങ്ങള്‍

14. കാഴ്ചാപരിമിതിയുളള കുട്ടികളെ പരിഗണിക്കുന്നതിന് ഏറ്റവും യോജിച്ച സമീപനം ഏത്?

 1. ആശയാവതരണത്തിന് അധ്യാപിക മാഗ്നിഫയറുകള്‍ ഉപയോഗിക്കുക
 2. ആകര്‍ഷകമായ ചിത്രങ്ങള്‍ കൂടുതലായി ഉപയോഗിക്കുക
 3. ഓരോ വാക്കും പലവട്ടം ആവര്‍ത്തിച്ച് എഴുതിക്കുക
 4. പഠനത്തില്‍ മറ്റ് ഇന്ദ്രിയങ്ങളുടെ സാധ്യത പ്രയോജനപ്പെടുത്തുക

15. താഴെപ്പറയുന്നവയില്‍ ബുദ്ധിപരമായ പരിമിതിയുളള കുട്ടികളെ സഹായിക്കുന്നതിനു ഗുണകരമല്ലാത്ത സമീപനമേത് 

 1. പ്രവര്‍ത്തനാധിഷ്ഠിത പഠനരീതി സ്വീകരിക്കല്‍
 2. പഠനബോധനസമയം പരമാവധി വര്‍ധിപ്പിക്കല്‍
 3. കുട്ടിയുടെ പോസിറ്റീവായ ഏതു പ്രകടനത്തെയും പ്രോത്സാഹിപ്പിക്കുക
 4. അനുക്രമമായി കാര്യങ്ങള്‍ ചെയ്യാന്‍ അവസരം നല്‍കുക

16. കാഴ്ചക്കുറവുളള കുട്ടികള്‍ക്ക് പഠനപ്രവര്‍ത്തനങ്ങള്‍ നല്‍കുമ്പോള്‍ ഊന്നല്‍ നല്‍കേണ്ടത് ഏതിനാണ്? 

 1. കുട്ടികളെ തനിച്ചിരുത്തി പ്രവര്‍ത്തനങ്ങള്‍ നല്‍കണം
 2. ധാരാളം ശ്രവണസന്ദര്‍ഭങ്ങള്‍ ഒരുക്കണം
 3. സംഘപ്രവര്‍ത്തനങ്ങള്‍ കൂടുതലായി നല്‍കണം
 4. അച്ചടി സാമഗ്രികള്‍ കൂടുതലായി ഉപയോഗിക്കണം

 Click the Below topic Links to get The notes


പഠനം വാദങ്ങൾ

ബിഹേവിയറിസം

ഗസ്റ്റാള്‍ട്ടിസം Gestaltism Learning methods


ജ്ഞാതൃവ്യവഹാരവാദം ( Cognitive behaviorism)

 
മാനവികതാവാദം (Humanism)

ജ്ഞാതൃവാദം (Cognitivism)


നാഡീമന:ശാസ്ത്രം (neuropsychology)|പഠനത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍

 
കോള്‍ബര്‍ഗിന്റെ സന്മാര്‍ഗവികാസഘട്ടങ്ങള്‍

വ്യക്തിത്വം Personality

 
ഉള്‍പ്പെടുത്തിയുളള വിദ്യാഭ്യാസം Inclusive education

PART 2 ഉള്‍പ്പെടുത്തിയുളള വിദ്യാഭ്യാസം  Inclusive education

ദിനാചരണങ്ങള്‍ Important dates based on themes


 
 
 
READ More :

 

Child Psychology Notes

Anganwadi Worker Notes

 Pedagogy  Malayalam Notes

LPSA Study Notes

KTET Notes

UPSA Study Notes

Complete NOTES Child Psychology

Post a Comment

0 Comments