Ticker

6/recent/ticker-posts

കവിമൊഴികൾ -Poetic Words Malayalam

 കവിമൊഴികൾ 

poet-words


അനന്തമജ്ഞാതമവർണ്ണനീയ-

മീലോകഗോളം തിരിയുന്നമാർഗം 

അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു 

നോക്കുന്നമർത്യൻ കഥയെന്തുകണ്ടു.                                       

: നാലപ്പാട്ട് നാരായണമേനോൻ 

 

 

അധികാരം കൊയ്യണമാദ്യം നാം

 അതിനുമേലാട്ടെ പൊന്നാര്യൻ                                   -     :ഇടശ്ശേരി ഗോവിന്ദൻനായർ 

 

അടിയനിനിയുമുണ്ടാം ജന്മമെന്നാലതെല്ലാം 

അടിമുതൽ മുടിയോളം നിന്നിലാകട്ടെതായേ                                   -:ഉള്ളൂർ എസ്.പരമേശ്വരയ്യർ

അവനി വാഴ്വു കിനാവു, കഷ്ടം                                             -കുമാരനാശാൻ 

അവനവനാത്മസുഖത്തിനാചരിക്കുന്നവ

  അപരനു സുഖത്തിനായ് വരേണം                                       -: ശ്രീനാരയണഗുരു

 

poetic-words-malayalam

ആരുടെ കാലിൽ തറയ്ക്കുന്ന മുള്ളുമെൻ

  ആത്മാവിനെ കുത്തിനോവിക്കും                                    -: എൻ.ബാലാമണിയമ്മ

 

ആഢ്യൻ മുതൽക്കന്ത്യജനോളമാർക്കും

  പെറ്റമ്മഭൂമി പിതാവു ദൈവം                                  

: ഉള്ളൂർ.എസ്.പരമേശ്വരയ്യർ

 

 

ഇല്ല ദാരിദ്ര്യാർത്തിയോളം

വലുതായിട്ടൊരാർത്തിയും

ഇല്ലം,വീണു കുത്തുമാറായതുകണ്ടാലും                                        -: രാമപുരത്തുവാര്യർ  

 

 ഉറക്കെക്കരയാൻ ധൈര്യമില്ലാത്തതു മൂലം

ഉറക്കെകൂടെക്കൂടെപൊള്ളയായ്ചിരിപ്പൂഞാൻ                                              -എൻ.വി.കൃഷ്ണവാര്യർ

 

ഉണ്ണീ മറക്കായ്ക  പക്ഷേ

ഒരമ്മതൻ നെഞ്ഞിൽ

നിന്നുണ്ട മധുരമൊരിക്കലും                                       -:ഒ.എൻ.വി.കുറിപ്പ്  

 

 

ഇവിടെ പിറക്കുന്ന കാട്ടുപുല്ലിനുമുണ്ടു

ഭുവനംമയക്കുന്ന  ചന്തവും

സുഗന്ധവും ഇവിടെ കിടക്കുന്ന കാട്ടുകല്ലിനുമുണ്ട് 

വിവിധസനാതനചൈതന്യപ്രതീകങ്ങൾ                                     :പാലാ  നാരായണൻ നായർ 

 

ഇത്തറവാടിത്ത ഘോഷണത്തെപ്പോലെ 

വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയിൽ                               

:  ഇടശ്ശേരി  ഗോവിന്ദൻനായർ 

 

 ഇറുപ്പവനും മലർ ഗന്ധമേകും 

വെട്ടുന്നവനും തരു    ചൂടകറ്റും 

ഹനിപ്പവനും കിളി പാട്ടുപാടും

 പരോപകാര  പ്രവണം പ്രപഞ്ചം                     

:   ഉള്ളൂർ  എസ് . പരമേശ്വരയ്യർ

 

എങ്ങുമനുഷ്യനുചങ്ങല കൈകളി-

 ലങ്ങെൻ കൈകൾ നൊന്തീടുകയാ-

ന്നെങ്ങോ മർദന,മവിടെ

പ്രഹരം വീഴുവതെന്റെ പുറത്താകുന്നു     

:   എൻ . വി. കൃഷണ വാര്യർ

 

poetic-words-malayalam

ഒരച്ഛനമ്മറ്റു പിറന്ന മക്കൾ  

ഓർത്താലൊരൊറ്റ് തറവാട്ടുകാർ നാം                        

 : ഉള്ളൂർ എസ് . പരമേശ്വരയ്യർ        

 

കപടലോകത്തിലാത്മാർഥമായൊരു 

ഹൃദയമുണ്ടായതാണെൻ പരാജയം                                

: ചങ്ങമ്പുഴ കൃഷണപിള്ള 

 

കാരസ്കരത്തിൻ കുരു പാലിലിട്ടാൽ 

കാലാന്തരേ കയ്പു ശമിപ്പതുണ്ടോ  

: കുഞ്ചൻ നമ്പ്യാർ 

 

കുഴിവെട്ടി മൂടുക വേദനകൾ 

കുതികൊൾക ശക്തിയിലേക്ക് നമ്മൾ 

:   ഇടശ്ശേരി  ഗോവിന്ദൻനായർ 

 

 

കൊട്ടാരം ചിന്തയാൽ ജാഗരംകൊള്ളുന്നു 

കൊച്ചുകുടിൽക്കത്രേ നിദ്രാസുഖം

: വള്ളത്തോൾ  നാരായണ മേനോൻ  

 

 

ക്രിസ്തുവാം കൃഷ്ണന്റെ ധർമ്മോപദേശമാം 

നിസ്തുലകോമള വേണുഗാനം

  : വള്ളത്തോൾ  നാരായണ മേനോൻ        

 

ക്ഷീരമുള്ളാരകടിൻ ചുവട്ടിലും 

ചോരതന്നെ കൊതുകിന്നു കൗതുകം     

 : കുഞ്ചൻ നമ്പ്യാർ 

 

ചെറുപ്പകാലങ്ങളിലുള്ള ശീലം 

മറ്ക്കുമോ മാനുഷനുള്ളകാലം

: കുഞ്ചൻ നമ്പ്യാർ 

 

 

ജിതമെനിക്കൊരു ചുള്ളയായിരുന്നപ്പോൾ

ഭൂവിനാ വെളിച്ചത്താൽ

വെണ്മെ ഞാനുളവാക്കി                                                         

:ജി. ശങ്കരക്കുറുപ്പ് 

 

 

ഞാനീ പ്രപഞ്ചത്തിനമ്മയായെങ്കിലേ

മാനിതമായ്വരുനിൻജന്മമോമിലേ                                          :ബാലാമണിയമ്മ 

 

കാക്കേ കാക്കേ കൂടെവിടെ                                

:ഉള്ളൂർ  എസ് . പരമേശ്വരയ്യർ 

 

ജയജയ കോമള

കേരള ധരണി                                       

: ബോധേശ്വരൻ 

 

 

poetic-words-malayalam

നമുക്കു നാമേ പണിവതുനാകം 

നരകവുമതുപോലെ                               

: ഉള്ളൂർ  എസ് . പരമേശ്വരയ്യർ         

 

മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ 

മാറ്റുമതുകളി നിങ്ങളെത്താൻ                                        

:കുമാരനാശാൻ   

 

വരിക വരിക, സഹജരേ 

സഹന സമര സമയമായ്                     

: അംശി  നാരായണപിള്ള 

 

താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ

  താന്താൻ അനുഭവിച്ചീടുകെന്നേ വരൂ

                                      

 :എഴുത്തച്ഛൻ 

 

 

പുന്തിങ്കളിൽ പങ്കമണച്ചധാതാ-

വപൂർണതയ്ക്കേ വിരചിച്ചു വിശ്വം                                     

:നാലപ്പാട്ട് നാരായണ മേനോൻ  

 

 

പൗരാണികത്വമെൻ  പൈതൃക സ്വത്തല്ലോ

 പാരായണം ചെയ്യാം.

ഞാനതലപം                                        

: ഉള്ളൂർ  എസ് . പരമേശ്വരയ്യർ

 

ഭാരതമെന്നപേർ കേട്ടാലഭിമാന  പൂരിതമാകണമന്തരംഗം

 കേരളമെന്നു കേട്ടാലോ തിളയ്ക്കണം  ചോരനമുക്കു ഞരമ്പുകളിൽ    

:വള്ളത്തോൾ  നാരായണ മേനോൻ  

 

ബന്ധുരക്കാഞ്ചന കൂട്ടിലാണെങ്കിലും

ബന്ധനം ബന്ധനം തന്നെ

: വള്ളത്തോൾ  നാരായണ മേനോൻ                  

 

മറ്റുള്ളഭാഷകൾ കേവലം ധാത്രിമാർ 

മർത്യനു പെറ്റമ്മ തൻഭാഷതാൻ

: വള്ളത്തോൾ  നാരായണ മേനോൻ

 

മാനിക്കയില്ല ഞാൻ മാനവമൂല്യങ്ങൾ

 മാനിച്ചിടാത്തൊരു നീതിശാസ്ത്രത്തെയും 

: വയലാർ  രാമവർമ

 

വെളിച്ചം ദുഃഖമാണുണ്ണീ

തമസ്സല്ലോ സുഖപ്രദം                                 

:അക്കിത്തം  അച്യുതൻ  നമ്പൂതിരി 

 

വീര്യം തുള്ളിത്തുളുമ്പും 

വളത്രെ വീണയല്ലിന്നെൻ തൂലിക 

:പി. ഭാസ്കരൻ

 

വാളല്ലെൻ സമരായുധം, ഝണഝണ

 ധ്വാനം മുഴക്കീടുവാ നാള,ല്ലെൻ

കരവാളുവിറ്റൊരു മണിപൊൻ

വീണവാങ്ങിച്ചു ഞാൻ                                                    - :വയലാർ രാമവർമ്മ 

 

 വെട്ടുക, മുറിയ്ക്കുക, പങ്കുവെയ്ക്കുക ഗ്രാമം, 

പത്തനം; ജനപഥമൊക്കെയും കൊന്നും തിന്നും

 വാഴുക, പുലികളായ്, സിംഹങ്ങളായും

മർത്യ- രാവുക മാത്രം വയ്യ;

ജന്തുത ജയിക്കുന്നു.                                                      - :ഒ.എൻ.വി.കുറിപ്പ്

 

സ്ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ചു 

നാണംകെട്ടുനടക്കിന്നിതു ചിലർ.   

: പൂന്താനം 

 

സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ

സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും

: വയലാർ രാമവർമ്മ

 

സ്നേഹമാണഖിലസാരമൂഴിയിൽ 

സ്നേഹസാരമിഹ സത്യമേകമാം

                                                          :കുമാരനാശാൻ

 

സ്വാതന്ത്ര്യം തന്നെ അമൃതം 

സ്വാതന്ത്ര്യം തന്നെ ജീവിതം                                              

 :കുമാരനാശാൻ

 

ഹാ! ഇവിടമാണാത്മ വിദ്യാലയം                                             

:കുമാരനാശാൻ

 

ഹാ! വിജിഗീഷുമൃത്യുവിന്നാമോ 

ജീവിതത്തിൻ കൊടിപ്പടം താഴ്ത്താൻ                                        

:വൈലോപ്പിള്ളി ശ്രീധരമേനോൻ


Post a Comment

0 Comments