Ticker

6/recent/ticker-posts

വ്യത്യസ്ത മന:ശാസ്ത്രസിദ്ധാന്തങ്ങള്‍ LP UP Assistant|LPSA|UPSA Kerala PSC


വ്യത്യസ്ത മന:ശാസ്ത്രസിദ്ധാന്തങ്ങള്‍ LP UP Assistant|LPSA|UPSA Kerala PSC

Important Psychological Theories

Education and Child Psychology 

Join Telegram For more Classes LP UP My Notebook

1. ഘടനാവാദം (Structuralism)


വില്യം വുണ്ടിന്റെ ആശയങ്ങളില്‍ നിന്ന് തുടങ്ങി. വുണ്ടിന്റെ ശിഷ്യനായ എഡ്വേര്‍ഡ് ടിച്ച്നറാണ് പ്രധാന വക്താവ്. 
മനുഷ്യമനസ്സിനെ ഘടകങ്ങളായി വിഭജിക്കാനാവുമെന്നും ഈ ഘടകങ്ങളെ കുറിച്ചാണ്  മന:ശാസ്ത്രത്തില്‍ പഠിക്കേണ്ടതെന്നും ഇവര്‍ കരുതി. 

മനസ്സിനെ സംവേദനങ്ങളായും ആശയങ്ങളായും വികാരങ്ങളായുമൊക്കെ ഇഴപിരിക്കാമെന്ന് ഇവര്‍ വാദിച്ചു. 

ഇങ്ങനെ മനസ്സിന്റെ ഘടകങ്ങളെ വേര്‍തിരിച്ചറിയാന്‍ അന്തര്‍ദര്‍ശനം എന്ന രീതിയെയും അവര്‍ ആശ്രയിച്ചു. 

എന്നാല്‍ രസതന്ത്രത്തില്‍ ഒരു സംയുക്തത്തെ ഘടകമൂലകങ്ങളാക്കി വിഭജിക്കും പോലെ മനസ്സിനെ വേര്‍തിരിക്കാനാവില്ലെന്ന് മറ്റു പലരും വാദിച്ചു. പ്രത്യേകിച്ചും  വില്യം ജെയിംസിനെ പോലുള്ള ധര്‍മവാദികള്‍.

2. ധര്‍മവാദം ( Functionalism )


ജീവികളുടെ അടിസ്ഥാന ജീവിതലക്ഷ്യം തന്നെ പരിസരവുമായി നന്നായി ഇഴുകിച്ചേരലാണ്. ഇതിനായി മനസ്സ് പല പ്രവര്‍ത്തനങ്ങളും നടത്തുന്നു. ഇത്തരത്തിലുള്ള മനസ്സിന്റെ ധര്‍മങ്ങളാണ് പ്രധാനമെന്ന് ധര്‍മവാദികള്‍ കരുതുന്നു. 

പഠനം, ഓര്‍മ, പ്രചോദനം, പ്രശ്നാപഗ്രഥനം തുടങ്ങിയവ ഇത്തരം ധര്‍മങ്ങളാണ്. വില്യം ജെയിംസാണ് ധര്‍മവാദത്തിന്റെ പ്രമുഖവക്താവ്. 

ജോണ്‍ ഡ്യൂയിയെയും ധര്‍മവാദിയായി കണക്കാക്കാം.

3. ഗസ്റ്റാള്‍ട് സിദ്ധാന്തം ( Gestaltism )ജര്‍മന്‍ മന:ശാസ്ത്രജ്ഞനായ മാക്സ് വര്‍തീമറാണ് ഇതിന്റെ പ്രധാന വക്താവ്. 

കര്‍ട് കൊഫ്ക, വുള്‍ഫ്ഗാങ്ങ് കൊഹ്ലര്‍ എന്നിവരാണ് ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ കൂട്ടുകാര്‍. 

1912 ലാണ് ഈ കാഴ്ചപ്പാട് അവതരിപ്പിക്കപ്പെട്ടത്. 

ഭാഗങ്ങളുടെ ആകെത്തുകയെക്കാള്‍ വലുതാണ് സമഗ്രത എന്നതാണ് ഇതിന്റെ അടിസ്ഥാന കാഴ്ചപ്പാട്. ഫലത്തില്‍ ഘടനാവാദത്തിന്റെ ഏറ്റവും വലിയ വിമര്‍ശകരായി ഇവര്‍ മാറി. 

ഒരു വ്യവഹാരത്തെ ചോദക-പ്രതികരണ ബന്ധമായി കാണുമ്പോള്‍ വിശ്ലേഷണമാണ് നടക്കുന്നത്.


പ്രത്യേക തരത്തിലുള്ള മനോമുദ്രകളുടെ രൂപീകരണമാണ് പഠനം എന്നും ഇവര്‍ വിശദീകരിക്കുകയുണ്ടായി.

സംവേദനങ്ങളെ സ്വാധീനിക്കുന്ന നാല് ദൃശ്യഘടകങ്ങളെ കുറിച്ചും ഇവര്‍ വിശദീകരിക്കുകയുണ്ടായി. സാമീപ്യം, സാദൃശ്യം, പൂര്‍ത്തീകരണം, ലാളിത്യം എന്നിവയാണവ.

കൊഹ്ലര്‍ സുല്‍ത്താന്‍ എന്ന കുരങ്ങില്‍ നടത്തിയ പരീക്ഷണങ്ങളിലൂടെ പഠനത്തെ സംബന്ധിച്ച ഇവരുടെ കാഴ്ചപ്പാടിന് മൂര്‍ത്തരൂപം നല്‍കി.
 സുല്‍ത്താന് പഴം  സ്വന്തമാക്കാന്‍ കഴിഞ്ഞത് പ്രശ്നസന്ദര്‍ഭത്തെ സമഗ്രമായി കാണാന്‍ കഴിഞ്ഞതുകൊണ്ടാണ്.

4. മനോവിശ്ലേഷണ സിദ്ധാന്തം ( Psycho analytic theory )


ആസ്ട്രിയന്‍ മന:ശാസ്ത്രജ്ഞനായ സിഗ്മണ്ട് ഫ്രോയിഡാണ് ഇതിന്റെ ആവിഷ്കര്‍ത്താവ്. 

ബോധതലമല്ല മറിച്ച്, അബോധതലമാണ് ശരിയായ യാഥാര്‍ഥ്യമെന്ന് അദ്ദേഹം കരുതി. 

അബോധതലത്തിലുള്ള കാര്യങ്ങളാണ് ചിന്തയിലൂടെയും സ്വപ്നങ്ങളിലൂടെയുമൊക്കെ പ്രകാശിതമാവുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. 

ഇദ്, ഈഗോ, സൂപ്പര്‍ ഈഗോ എന്നിങ്ങനെയുള്ള വ്യക്തിത്വത്തിന്റെ മൂന്നു ഭാഗങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. കാള്‍ യുങ്ങ്, ആല്‍ഫ്രഡ് അഡ്ലര്‍ എന്നിവരാണ് മറ്റു വക്താക്കള്‍.

5. വ്യവഹാരവാദം ( behaviourism)


പാവ് ലോവിന്റെ പഠനങ്ങളെയും സ്വന്തം നിരീക്ഷണങ്ങളെയും അടിസ്ഥാനമാക്കി ജോണ്‍ ബി. വാട്സണ്‍ ഇതിനു രൂപം നല്‍കി. 


ജീവികളില്‍ നടത്തിയ പരീക്ഷണങ്ങളിലൂടെ കണ്ടത്തിയ കാര്യങ്ങള്‍ മനുഷ്യര്‍ക്കും ബാധകമാണെന്ന് കരുതി. 

മനസ്സ് നിരീക്ഷണവിധേയമല്ലാത്തതിനാല്‍ അതിനെ അവര്‍ തീര്‍ത്തും അവഗണിച്ചു. മനുഷ്യനുള്‍പ്പെടെയുള്ള എല്ലാ ജീവികളുടെയും വ്യവഹാരങ്ങള്‍ ചോദക-പ്രതികരണബന്ധങ്ങളില്‍ അധിഷ്ഠിതമാണെന്ന് വാദിച്ചു. 

അനുകരണം, ആവര്‍ത്തനം എന്നിവ വഴി ഏതൊരു വ്യവഹാരത്തെയും നാം ആഗ്രഹിക്കുന്ന രീതിയിലേക്കു മാറ്റാനാവുമെന്ന വിശ്വാസത്തെ ബലപ്പെടുത്തി. 

അതുകൊണ്ടുതന്നെ വലിയ അംഗീകാരം എളുപ്പത്തില്‍ കിട്ടി. 1920 മുതല്‍ 1960 വരെ മന:ശാസ്ത്രമേഖല അടക്കി വാണു. സ്കിന്നര്‍, തോണ്ടെയ്ക്ക് എന്നിവരായിരുന്നു മറ്റു പ്രധാന വക്താക്കള്‍.

6. ജ്ഞാതൃവാദം ( cognitivism )


ജീന്‍ പിയാഷെയുടെ സിദ്ധാന്തങ്ങള്‍ ആണ് പ്രധാന അടിത്തറ. 


1959 ല്‍ സ്കിന്നറുടെ വ്യഹാരവാദത്തെ എതിര്‍ത്ത് നോം ചോംസ്കി മുന്നോട്ടു വച്ച ആശയങ്ങള്‍ ജ്ഞാതൃവാദത്തെ ബലപ്പെടുത്തി. 

മനുഷ്യന്‍ ചിന്തിക്കുന്ന ജീവിയാണെന്നും അതുകൊണ്ട് മാനസികപ്രക്രിയകളാണ് പഠനവിധേയമാക്കേണ്ടതെന്നുമായിരുന്നു ഇവരുടെ വാദം. 

തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ കറിച്ചുള്ള പുതിയ കണ്ടെത്തലുകള്‍ ജ്ഞാതൃവാദത്തെ ഒന്നുകൂടി ശക്തമാക്കി. 

അനുഭവങ്ങളിലൂടെ കടന്നുപോവുമ്പോല്‍ അറിവു നിര്‍മിക്കപ്പെടുന്നുവെന്ന ജ്ഞാതൃവാദ കാഴ്ചപ്പാട് വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്ക് വ്യക്തമായ ദിശാബോധം നല്‍കുന്നു. 

ജെറോം എസ്.ബ്രൂണര്‍, ലവ് വിഗോട്സ്കി എന്നിവരാണ് ജ്ഞാതൃവാദത്തിന്റെ കാഴ്ചപ്പാടുകളെ വികസിപ്പിച്ച മറ്റു പ്രധാനികള്‍.

 7. മാനവികതാവാദം ( humanism )കാള്‍ റോജേഴ്സിന്റെയും അബ്രഹാം മാസ്ലോവിന്റെയും ആശയങ്ങളില്‍ നിന്നും രൂപപ്പെട്ടു. വ്യവഹാരവാദത്തെയും മാനസികവിശ്ലേഷണ സിദ്ധാന്തത്തെയും ഒരുപോലെ എതിര്‍ത്തു. 

കാരണം അവ മനുഷ്യരെ മൃഗതുല്യരായി കാണുന്നു. പകരം മനുഷ്യന്റെ ആത്മശേഷികളെ മാനവികതാവാദം ഉയര്‍ത്തിപ്പിടിച്ചു. 

പ്രശ്നങ്ങളെ സ്വയം വിശകലനം ചെയ്യാനും പരിഹാരങ്ങള്‍ കണ്ടെത്താനും മനുഷ്യനു കഴിയുമെന്നു വിശ്വസിക്കുകയും അപ്രകാരം രോഗചികില്‍സയില്‍ ഏര്‍പ്പെടുകയും ചെയ്തു. 

മനുഷ്യന്റെ സവിഷേഷമായ കഴിവുകളില്‍ ഊന്നുന്ന മാനവികതാവാദം  വ്യക്തിപരമായ വളര്‍ച്ചയ്ക്കുള്ള ശേഷിയെയും സ്വാതന്ത്ര്യത്തെയും പ്രധാനമായി കാണുന്നു.

Join Telegram For more Classes LP UP My Notebook

Check the following Rank files for LP/UP Assistant

Post a Comment

0 Comments