Ticker

6/recent/ticker-posts

ഹവാര്‍ഡ് ഗാര്‍ഡ്നര്‍- ഒമ്പതുതരം ബുദ്ധി| Howard Gardner's Types of intelligence|ബഹുമുഖ ബുദ്ധി|Child Psychology and Pedagogy|ICDS Supervisor Kerala PSC|LP UP Assistant|multiple intelligence in malayalam

ഹവാര്‍ഡ് ഗാര്‍ഡ്നര്‍- ഒമ്പതുതരം ബുദ്ധി|Child Psychology and Pedagogy|ICDS Supervisor Kerala PSC|LP UP Assistant


ഹവാര്‍ഡ് ഗാര്‍ഡ്നര്‍- ഒമ്പതുതരം ബുദ്ധി|ബഹുമുഖ ബുദ്ധി

Howard Gardner's Types of intelligence

പ്രശസ്തനായ അമേരിക്കൻ മനശാസ്ത്രജ്ഞനാണ് ഹോവാർഡ് ഗാർഡ്നർ (ഹോവാർഡ് ഏൾ ഗാർഡ്നർ എന്ന് മുഴുവൻ പേര് — ജനനം:ജൂലൈ  11, 1943) നിലവിൽ ഹാർവാർഡ് സർവകലാശാലയുടെ സീറോ എന്ന പേരിലുള്ള പ്രൊജക്ടിൻറെ സീനിയർ ഡയറക്ടറാണ് ഇദ്ദേഹം. ബഹുമുഖ ബുദ്ധി സിദ്ധാന്തത്തിലൂടെയാണ് (multiple intelligence)ഇദ്ദേഹം ലോക പ്രശസ്തമായത്


Howard_gardner

ഹോവാർഡ് ഗാർഡ്നർ

നൂറിലേറെ ഗവേഷണ പ്രബന്ധങ്ങൾ ഗാർഡ്നർ എഴുതിയിട്ടുണ്ട് കൂടാതെ 30 പുസ്തകങ്ങളും എഴുതി. ഇവ 30 ലേറെ ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. 

1983ൽ പ്രസിദ്ധീകരിച്ച ഫ്രൈംസ് ഓഫ് മൈൻഡ് എന്ന പുസ്തകത്തിലാണ്  ബഹുമുഖ ബുദ്ധി സിദ്ധാന്തം  അദ്ദേഹം വിശദീകരിച്ചത്.



മനുഷ്യന്റെ ബുദ്ധിക്ക് ബഹുമുഖങ്ങള്‍ ഉണ്ടെന്ന് ഹവാര്‍ഡ് ഗാര്‍ഡ്നര്‍ സിദ്ധാന്തിച്ചു. മസ്തിഷ്കത്തിന് കേടു പറ്റിയവര്‍, പ്രതിഭാശാലികള്‍, മന്ദബുദ്ധികള്‍ തുടങ്ങിയവരെ വളരെക്കാലം പഠിച്ചതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഈ നിഗമനങ്ങളിലെത്തിയത്.


ഒമ്പതുതരം ബുദ്ധികളെ കുറിച്ചാണ്  അദ്ദേഹം വിശദീകരണം നല്‍കിയിരിക്കുന്നത്. ഇവ സ്വതന്ത്രമായും പരസ്പരബന്ധിതമായും പ്രവര്‍ത്തിക്കുന്നതിലൂടെയാണ് ഒരാളുടെ കഴിവുകള്‍ നിര്‍ണയിക്കപ്പെടുന്നത്.


  1. ഭാഷാപരമായ ബുദ്ധി (verbal/linguistic intelligence)
  2. യുക്തിചിന്താപരവും ഗണിതപരവുമായ ബുദ്ധി (logical & mathematical intelligence)
  3. ദൃശ്യ-സ്ഥലപരമായ ബുദ്ധി (visual & spacial intelligence)
  4. ശാരീരിക-ചലനപരമായ ബുദ്ധി (bodily - kinesthetic intelligence)
  5. സംഗീതപരമായ ബുദ്ധി (musical intelligence)
  6. വ്യക്ത്യാന്തര ബുദ്ധി (inter personal intelligence)
  7. ആന്തരിക വൈയക്തിക ബുദ്ധി (intra personal intelligence)
  8. പ്രകൃതിപരമായ ബുദ്ധി (natural intelligence)
  9. അസ്തിത്വപരമായ ബുദ്ധി (existential intelligence)

1993 ല്‍ രചിച്ച 'Frames of mind' എന്ന പുസ്തകത്തിലാണ് ആദ്യത്തെ ഏഴ് ബുദ്ധികളെ സംബന്ധിച്ച സൂചനകള്‍ നല്‍കിയത്.

1999 ല്‍ രചിച്ച 'Intelligence re-framed : multiple intelligence for the 21st century' എന്ന ഗ്രന്ഥത്തിലാണ് മറ്റു രണ്ടെണ്ണത്തെ കുറിച്ച് പറഞ്ഞത്. എന്നാല്‍ ഒടുവിലത്തേതിനെ കുറിച്ച് വേണ്ടത്ര വിശദാംശങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ലെന്ന് അദ്ദേഹം തന്നെ പറയുകയുണ്ടായി.


ഭാഷാപരമായ ബുദ്ധി


എല്ലാ വ്യക്തികളിലും ഇതുണ്ടാവുമെങ്കിലും ഇതില്‍ മുന്‍തൂക്കമുള്ളവര്‍ക്ക് നന്നായി എഴുതാനും പ്രഭാഷണങ്ങള്‍ നടത്താനും കഴിയും.

സംവാദങ്ങള്‍, ചര്‍ച്ചകള്‍, സെമിനാറുകള്‍, വ്യത്യസ്ത ഭാഷാരൂപങ്ങള്‍ തയ്യാറാക്കല്‍, പ്രഭാഷണം, അഭിമുഖം തുടങ്ങിയവ ഈ ബുദ്ധി വളരാന്‍ സഹായിക്കും

യുക്തിചിന്താപരവും ഗണിതപരവുമായ ബുദ്ധി


യുക്തിപൂര്‍വം ചിന്തിക്കാനും പരസ്പരബന്ധം കണ്ടെത്താനും അമൂര്‍ത്തമായി ചിന്തിക്കാനും സഹായിക്കുന്നു. ഗണിതപരവും ശാസ്ത്രപരവുമായ വിഷയങ്ങളില്‍ മികവു പുലര്‍ത്താന്‍ ഇതു സഹായിക്കുന്നു.

പാറ്റേണുകള്‍ നിര്‍മിക്കല്‍, ചാര്‍ട്ടുകള്‍, പട്ടികകള്‍, ഗ്രാഫുകള്‍ തുടങ്ങിയവ തയ്യാറാക്കല്‍, പരസ്പരബന്ധം കണ്ടെത്തല്‍, വ്യാഖ്യാനിക്കല്‍, നിരീക്ഷിക്കല്‍, അളക്കല്‍, തരംതിരിക്കല്‍, ഊഹിക്കല്‍, പ്രവചിക്കല്‍, അപഗ്രഥിക്കല്‍, നിഗമനം രൂപീകരിക്കല്‍, പരീക്ഷണങ്ങളില്‍ ഏര്‍പ്പടല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നല്‍കണം.

ദൃശ്യ-സ്ഥലപര ബുദ്ധി


വിവിധ രൂപങ്ങള്‍ നിര്‍മിക്കാനും ത്രിമാനരൂപങ്ങള്‍ ഉള്‍ക്കൊള്ളാനും ദിക്കുകള്‍ തിരിച്ചറിയാനും മറ്റും സഹായിക്കുന്ന ബുദ്ധി

ചിത്രം വരയ്ക്കല്‍, മാപ്പുകള്‍ തയ്യാറാക്കല്‍, രൂപങ്ങള്‍ നിര്‍മിക്കല്‍, നിറം നല്‍കല്‍, കൊളാഷുകള്‍ തയ്യാറാക്കല്‍ തുടങ്ങിയവ ഉള്‍പ്പെടുത്തണം

സംഗീതപരമായ ബുദ്ധി


സംഗീതാലാപനം, താളബോധം, സംഗീതാസ്വാദനം തുടങ്ങിയവയില്‍ മികവു കാണിക്കുന്നവര്‍ ഈ ബുദ്ധിയില്‍ മുമ്പില്‍ നില്‍ക്കുന്നവരാണ്.

താളവും ഈണവും കണ്ടെത്തല്‍, സംഗീതോപകരണങ്ങള്‍ കൈകാര്യം ചെയ്യല്‍, ദൃശ്യ-ശ്രാവ്യ സങ്കേതങ്ങള്‍ പ്രയോജനപ്പെടുത്തല്‍, സമാനതാളമുള്ളവ കണ്ടെത്തല്‍, കവിതാസ്വാദനവും ആലാപനവും തുടങ്ങിയവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം.

ശാരീരിക-ചലനപരമായ ബുദ്ധി


സ്വന്തം ശരീരത്തെ നിയന്ത്രിക്കാനും ആഗ്രഹിക്കുന്ന വിധത്തില്‍ ചലിപ്പിക്കാനും കഴിയുന്നത് ഈ ബുദ്ധിയുടെ സഹായത്തോടെയാണ്. നൃത്തം, കായികമത്സരങ്ങള്‍ എന്നീ മേഖലകളില്‍ മികവു തെളിയിക്കുന്നവര്‍ ഈ ബുദ്ധിയില്‍ മുന്നിട്ടുനില്‍ക്കുന്നവരാണ്.

നിര്‍മാണം, പരീക്ഷണം, കളികള്‍, കായികവിനോദം, നീന്തല്‍, സൈക്കിള്‍ പഠനം, അനുകരണം, നാടകീകരണം, മൈമിങ്ങ്, ചലനസാദ്ധ്യതയുള്ള മറ്റു പ്രവര്‍ത്തനങ്ങള്‍ എന്നിവ ഇതിനു സഹായിക്കും.

വ്യക്ത്യാന്തര ബുദ്ധി


മറ്റുള്ളവരുമായി നല്ലരീതിയില്‍ ഇടപഴകുന്നതിനും അവരുടെ പ്രയാസങ്ങള്‍ തിരിച്ചറിയുന്നതിനും നല്ല ബന്ധങ്ങള്‍ വികസിക്കുന്നതിനുമൊക്കെ സഹായിക്കുന്ന ബുദ്ധി. മികച്ച സാമൂഹ്യ, രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവര്‍ ഈ ബുദ്ധിയില്‍ മുന്നില്‍ നില്‍ക്കുന്നു.

ചര്‍ച്ചകള്‍, സംവാദങ്ങള്‍, സംഘപ്രവര്‍ത്തനങ്ങള്‍, സഹകരണാത്മക-സഹവര്‍ത്തിത പ്രവര്‍ത്തനങ്ങള്‍, പഠനയാത്ര, അഭിമുഖം, ആതുരശുശ്രൂഷ, സര്‍വേ, സാമൂഹികപഠനങ്ങള്‍, പരസ്പരവിലയിരുത്തല്‍ എന്നിവ ഇതിനു സഹായിക്കും.

ആന്തരിക വൈയക്തിക ബുദ്ധി


സ്വന്തം ശക്തിദൗര്‍ബല്യങ്ങള്‍ തിരിച്ചറിയാനും മാനസികസംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനും ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കാനും സ്വന്തം കഴിവിന്റെ പരമാവധിയിലേക്കുയരാനും തെറ്റുകള്‍ തിരുത്തി മെച്ചപ്പെടാനും കഴിയുന്നത് ഈ ബുദ്ധിയുടെ സഹായത്താലാണ്.

സ്വതന്ത്രമായി ചിന്തിക്കാനും സ്വയം പ്രകടിപ്പിക്കാനും തന്റെ നിലപാടുകള്‍ അവതരിപ്പിക്കാനും സ്വന്തം കഴിവുകളെ തിരിച്ചറിഞ്ഞ് വികസിപ്പിക്കാനും സ്വയം വിമര്‍ശനം നടത്താനും അവസരങ്ങള്‍ നല്‍കുന്നത് നല്ലതാണ്.

പ്രകൃതിപരമായ ബുദ്ധി


പ്രകൃതിയെ നിരീക്ഷിക്കാനും സവിശേഷതകള്‍ കണ്ടെത്താനും പ്രകൃതിസംരക്ഷണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും കഴിയുന്നത് ഈ ബുദ്ധിയുടെ സഹായത്താലാണ്.

പ്രകൃതിപഠനയാത്ര, ക്യാമ്പുകള്‍, തോട്ടനിര്‍മാണം, സസ്യപരിപാലനം, കാര്‍ഷികപ്രവര്‍ത്തനങ്ങള്‍, ആല്‍ബങ്ങള്‍ തയ്യാറാക്കല്‍, പ്രകൃതിസംരക്ഷണപ്രവര്‍ത്തനങ്ങള്‍ എന്നിവ ഇതിനു സഹായിക്കും


വൈകാരികബുദ്ധി (emotional intelligence)


ഗാര്‍ഡ്നറുടെ കണ്ടെത്തലുകള്‍ ഐ. ക്യൂ. സങ്കല്‍പത്തിന്റെ ആശയാടിത്തറ തകര്‍ത്തു. ഒരു മനുഷ്യന്റെ ജീവിതവിജയത്തില്‍ ഏറെ പങ്കുവഹിക്കുന്നത് വ്യക്ത്യാന്തരബുദ്ധിയും ആന്തരികവൈയക്തികബുദ്ധിയും ചേര്‍ന്ന വ്യക്തിപരബുദ്ധി (personal intelligence) ആണെന്ന് പീറ്റര്‍ സലോവെ, ജോണ്‍ മേയര്‍ എന്നിവര്‍ 1990 ല്‍ വെളിപ്പെടുത്തി. ഈ ബുദ്ധിയെ അവര്‍ വൈകാരികബുദ്ധി എന്നു വിശേഷിപ്പിച്ചു.


ഈ ബുദ്ധിയെ അഞ്ചു മണ്ഡലങ്ങളിലുള്ള കഴിവായി പീറ്റര്‍ സലോവെ വിശദീകരിച്ചു. അവ ഇവയാണ്.


  1. സ്വന്തം വൈകാരികതയെ കുറിച്ചു തിരിച്ചറിയല്‍
  2. വൈകാരികമായ നിയന്ത്രണശേഷി
  3. സ്വന്തം വൈകാരികതയെ ക്രമപ്പടുത്താനും ലക്ഷ്യപ്രാപ്തിക്കായി സ്വയം മുന്നേറാനുമുള്ള കഴിവ്
  4. മറ്റുള്ളവരുടെ വികാരങ്ങളെ മനസ്സിലാക്കാനുല്ള കഴിവ്
  5. ആരോഗയകരമായ ബന്ധങ്ങള്‍ സ്ഥാപിക്കാനുള്ള കഴിവ്


വൈകാരികമാനം (emotional quotient - EQ)


ഡാനിയല്‍ ഗോള്‍മാന്‍ ഈ മേഖലയില്‍ ഒട്ടേറെ ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ നടത്തുകയും ജീവിതവിജയത്തിന് വൈകാരികമാനമാണ് (Emotional Quotient - EQ) ഏറെ ആവശ്യമെന്ന് തെളിയിക്കുകയും ചെയ്തു. 1995 ല്‍ ഇദ്ദേഹമെഴുതിയ 'Emotional Intelligence' എന്ന പുസ്തകം പ്രശസ്തമാണ്.


മറ്റുള്ളവരെ മനസ്സിലാക്കാനും അവരുടെ കാഴ്ചപ്പാടില്‍ നിന്ന് നോക്കിക്കാണാനുമുള്ള കഴിവ്, സഹകരണാത്മകത, അനുതാപം, പ്രതിപക്ഷബഹുമാനം, സമന്വയപാടവം, സംഘര്‍ഷങ്ങള്‍ക്കു പരിഹാരം കാണല്‍, കൂടിയാലോചനകളിലൂടെ പൊതുധാരണകളില്‍ എത്തിച്ചേരല്‍, തീരുമാനങ്ങളെടുക്കല്‍, മറ്റുള്ളവരുമായി നല്ല ബന്ധങ്ങള്‍ സ്ഥാപിക്കല്‍ എന്നിവ മികച്ച വൈകാരികശേഷിയുടെ ലക്ഷണങ്ങളായി കരുതപ്പെടുന്നു. 

ആത്മപരിശോധന നടത്തല്‍, ലക്ഷ്യബോധം, വൈകാരികപക്വത, ജയപരാജയങ്ങളെ ആരോഗ്യകരമായി കാണല്‍, ആത്മനിയന്ത്രണം തുടങ്ങിയവയും വൈകാരികമാനത്തിന്റെ ഉള്ളില്‍ വരുന്നവയാണ്.


ആത്മബുദ്ധിമാനം (Spiritual Quotient - SQ)


സ്വന്തം ജീവിതലക്ഷ്യത്തെ കുറിച്ചുള്ള അന്വേഷണത്തിലൂടെ സ്വത്വത്തെ തിരിച്ചറിയാന്‍ സഹായിക്കുന്ന ബുദ്ധിഘടകത്തെയാണ്  ആത്മബുദ്ധിമാനം എന്നതിലൂടെ മാര്‍ഷലും സോഹലും ഉദ്ദേശിച്ചത്. ആത്മബുദ്ധിമാനത്തിന്റെ ഘടകങ്ങളായി കരുതപ്പെടുന്നത് ഇനിപ്പറയുന്നവയാണ്.


  1. സന്ദര്‍ഭാനുസരണം സ്വാഭാവികമായും അയവോടെയും പ്രതികരിക്കാനുള്ള കഴിവ്
  2. സ്വന്തം കഴിവിനെക്കുറിച്ചും പരിമിതികളെ കുറിച്ചുമുള്ള ഉയര്‍ന്ന ബോധം
  3. പ്രശ്നസന്ദര്‍ഭങ്ങളെ അഭിമുഖീകരിക്കാനുള്ള ശേഷി
  4. വേദനകളെ അഭിമുഖീകരിക്കാനും അവയെ സന്തോഷകരമായി പരിവര്‍ത്തിപ്പിക്കാനുമുള്ള കഴിവ്
  5. മൂല്യങ്ങളാലും കാഴ്ചപ്പാടുകളാലും പ്രചോദിതമാവാനുള്ള കഴിവ്
  6. മറ്റുള്ളവരുടെ വ്യക്തിത്വത്തെ മനസ്സിലാക്കാനും ആദരിക്കാനുമുള്ള കഴിവ്
  7. വൈവിധ്യങ്ങള്‍ പൊരുത്തപ്പെടുത്താനും അവയെ സമഗ്രമായി കാണാനുമുള്ള കഴിവ്
  8. എന്തുകൊണ്ട്, അങ്ങനെയെങ്കിലെന്ത് തുടങ്ങിയ ചോദ്യങ്ങളിലൂടെ അടിസ്ഥാനപരമായ ഉത്തരങ്ങള്‍ കണ്ടെത്താനുള്ള കഴിവ്
  9. മാറിനിന്ന് കാര്യങ്ങള്‍ കാണാനും സ്വയം പ്രകടിപ്പിക്കാനുമുള്ള കഴിവ്

Click the Below topic Links to get The notes





പഠനം വാദങ്ങൾ

ബിഹേവിയറിസം

ഗസ്റ്റാള്‍ട്ടിസം Gestaltism Learning methods


ജ്ഞാതൃവ്യവഹാരവാദം ( Cognitive behaviorism)

 
മാനവികതാവാദം (Humanism)

ജ്ഞാതൃവാദം (Cognitivism)


നാഡീമന:ശാസ്ത്രം (neuropsychology)|പഠനത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍

 
കോള്‍ബര്‍ഗിന്റെ സന്മാര്‍ഗവികാസഘട്ടങ്ങള്‍

വ്യക്തിത്വം Personality

 
ഉള്‍പ്പെടുത്തിയുളള വിദ്യാഭ്യാസം Inclusive education

PART 2 ഉള്‍പ്പെടുത്തിയുളള വിദ്യാഭ്യാസം  Inclusive education

ദിനാചരണങ്ങള്‍ Important dates based on themes


 
 
 
READ More :

 

Child Psychology Notes

Anganwadi Worker Notes

 Pedagogy  Malayalam Notes

LPSA Study Notes

KTET Notes

UPSA Study Notes

Complete NOTES Child Psychology

some of The links in this post are affiliate links. When you make purchases through those links we will get a small commission. No extra cost for you.


Thank You..


Please share

Post a Comment

0 Comments