സ്വയം വിലയിരുത്തലും പരസ്പര വിലയിരുത്തലും (peer assessment)
1) . One of the ways of promoting learner autonomy is through
A) self assessment
B) peer assessment
C) teacher assessment
D) parent assessment
2) The learners observe each other and give feedback .It is called
A) self assessment
B) Teacher assessment
C) peer assessment
D) placement assessment
നിരന്തര വിലയിരുത്തലും ( Continuous Evaluation/Formative evaluation) ആത്യന്തിക വിലയിരുത്തലും (Summative evaluation)
1). ഒരു കുട്ടിയുടെ സമഗ്രപ്രകടനത്തെ വിലയിരുത്താന്‍ ഉപയോഗിക്കാവുന്ന ഏറ്റവും അനുയോജ്യമായ രീതിയാണ്
A) ആത്യന്തിക മൂല്യനിര്‍ണയം
B) നിരന്തര മൂല്യനിര്‍ണയം
C) പ്രകടന മൂല്യനിര്‍ണയം
D) നിരന്തരവും സമഗ്രവുമായ മൂല്യനിര്‍ണയം
2) നിരന്തരവിലയിരുത്തലിനെ സംബന്ധിച്ച ശരിയായ ധാരണ ഏതാണ്?
A) പഠനപ്രവര്‍ത്തനത്തോടൊപ്പം സ്വാഭാവികമായി നടക്കുന്നത്
B) ഓരോ ടേമിന്റെയും ഒടുവില്‍ നടക്കുന്നത്
C) കേന്ദ്രീകൃതമായ മൂല്യനിര്‍ണയം ആവശ്യമുളളത്
D) കൃത്യമായ ടൈം ടേബില്‍ തയ്യാറാക്കി നടത്തേണ്ടത്.
3) Continuous Evaluation is part of ........( 2019 Eng)
A) Summative evaluation
B) Term end evaluation
C) Formative evaluation
D) Peer evaluation
4) നിരന്തരവിലയിരുത്തലിന്റെ ഭാഗമല്ലാത്തത് ഏത്? ( ഗണിതം 2019)
A) സ്വയം വിലയിരുത്തല്‍
B) ടേം വിലയിരുത്തല്‍
C) ക്ലാസ് ടെസ്റ്റ്
D) പരസ്പര വിലയിരുത്തല്‍
5) A teacher who observes the learners while they are engaged in group activity and gives feedback to each of them in conducting ( 2014 ENG)
A) formative assessment
B) peer assessment
C) summative assessment
D) self assessment
6) സംരചനാമൂല്യനിര്‍ണയത്തിന്റെ ആവശ്യമെന്ത്?(2018)
A) എന്തളക്കണമെന്നു തീരുമാനിക്കാന്‍
B) പരീക്ഷകള്‍ വികസിപ്പിക്കാന്‍
C) കുട്ടികളുടെ പുരോഗതി വിലയിരുത്താന്‍
D) പരീക്ഷകള്‍ നടപ്പിലാക്കാന്‍
7) താഴെക്കൊടുത്തിരിക്കുന്നവയില്‍ നിരന്തരവിലയിരുത്തലിന്റെ ഭാഗമായുളള പഠനപ്രക്രിയയിലൂടെ വിലയിരുത്തലുമായി ബന്ധമില്ലാതെ സൂചകമേത്?
A) പ്രവര്‍ത്തനത്തിലെ പങ്കാളിത്തം
B) സാമൂഹ്യനിലവാരം
C) രേഖപ്പെടുത്തല്‍/ തയ്യാറാക്കല്‍
D) പ്രകടനം/അവതരണം
8) കുട്ടികളുടെ പഠനപുരോഗതി നിരീക്ഷിക്കുവാനായി ഒരു അധ്യാപകന്‍ എന്ന നിലയില്‍ നിങ്ങള്‍ ഏത് മൂല്യനിര്‍ണയ രീതിയാണ് സ്വീകരിക്കുക?(2019)
A) ഡയഗ്ണോസ്റ്റിക് ടെസ്റ്റ്
B) പ്ലേസ്മെന്റ് മൂല്യനിര്‍ണയം
C) സമ്മേറ്റീവ് മൂല്യനിര്‍ണയം
D) ഫോര്‍മേറ്റീവ് മൂല്യനിര്‍ണയം
ഒരു അധ്യയന വർഷത്തിന്റ്റെ അവസാനത്തില്‍ നടത്തുന്ന പരീക്ഷ രീതി?
A. സംരചനാ മൂല്യനിർണയം
B. ആത്യന്തിക മൂല്യനിർണയം
C. നിദാന ശോധകം
D. സിദ്ധി ശോധകം
പഠനത്തെളിവ്/പോര്‍ട്ട് ഫോളിയോ
നിരന്തര വിലയിരുത്തലിന്റെ ഭാഗമായി കുട്ടികളുടെ പോര്‍ട്ട് ഫോളിയോയില്‍ ഉള്‍പ്പെടാത്തത് ( പരിസ്ഥിതി പഠനം 2019)
A) പരിസരപഠന ഡയറി
B) സെമിനാര്‍ റിപ്പോര്‍ട്ട്
C) ടീച്ചിംഗ് മാന്വല്‍ പ്രക്രിയാപേജ്
D) കുട്ടികള്‍ തയ്യാറാക്കിയ മാതൃകകള്‍
മൂല്യനിര്‍ണയോപാധികള്‍
തന്നിരിക്കുന്നവയില്‍ നിരന്തരമൂല്യനിര്‍ണയത്തിനുളള ഒരു ഉപാധി കണ്ടെത്തുക ( പരിസരപഠനം 2019)
A) ചെക്ക് ലിസ്റ്റ്
B) റേറ്റിംഗ് സ്കെയില്‍
C) നിരീക്ഷണം
D) ക്യുമുലേറ്റീവ് റിക്കാര്‍ഡ്
ഉപകരണം ( tool) ഉപാധി ( technique) ഇവ തമ്മിലുളള വ്യത്യാസം മനസിലാക്കണം. ഉപാധിക്ക് തന്ത്രമെന്നും പറയും. പരീക്ഷ ഒരു ഒരു വിലയിരുത്തല്‍ തന്ത്രമാണ്. അതിന് ചോദ്യപേപ്പറെന്ന ഉപകരണം ഉപയോഗിക്കുന്നു. നിരീക്ഷണമെന്ന തന്ത്രം സ്വീകരിക്കുമ്പോള്‍ ചെക്ക് ലിസ്റ്റും റേറ്റിംഗ് സ്കെയിലും ഉപയോഗിക്കും. അവ ഉപകരണമാണ്.
വിവിധതരം ശോധകങ്ങള്‍
കുട്ടിയുടെ പഠനനേട്ടം അളക്കുന്നതിനുളള ശോധകം (2018)
A) സിദ്ധി ശോധകം
B) അഭിക്ഷമതാപരീക്ഷ
C) അഭിഭാവ മാപിനി
D) ബുദ്ധിശോധകം
ശോധകം എന്നാല്‍ പരീക്ഷ എന്ന അര്‍ഥത്തില്‍ എടുത്താല്‍ മതി.
പഠിതാക്കള്‍ക്ക്പാഠൃപദ്ധതിയിലെ പ്രത്യേക ഭാഗങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രയാസങ്ങള്‍, കഴിവില്ലായ്മകള്‍, പോരായ്മകള്‍, വിടവുകള്‍, തുടങ്ങിയവ നിര്‍ണ്ണയിക്കാനും അവ സുക്ഷ്മമായി പരിശോധിക്കാനും, പരിഹാര ബോധാനത്തിലൂടെ അവ അകറ്റാനും വേണ്ടി രൂപ കല്പന ചെയ്യുന്ന ശോധകമാണ് ' നിദാന ശോധകം' .
കുട്ടികളുടെ നേട്ടം ( എന്തു സിദ്ധിച്ചു?) വിലയിരുത്തുന്നത് സിദ്ധി ശോധകം
നിദാനശോധകം , പരിഹാരബോധനം, ക്രിയാഗവേഷണം
1.)കുട്ടികളുടെ പഠനപ്രശ്നങ്ങളും പഠനപോരായ്മകളും കണ്ടെത്തുവാനായി ഉപയോഗിക്കാവുന്നത് (2019)
A) പ്ലേസ്മെന്റ് മൂല്യനിര്‍ണയം
B) ഡയഗ്ണോസ്റ്റിക് മൂല്യനിര്‍ണയം
C) സമ്മേറ്റീവ് മൂല്യനിര്‍ണയം
D) ഇതൊന്നുമല്ല
2). നിരീക്ഷണവുമായി ബന്ധപ്പെട്ട ശേഷി എല്ലാ കുട്ടികളും ആര്‍ജിച്ചിട്ടില്ല എന്ന പ്രശ്നം ടീച്ചറിന് അനുഭവപ്പെട്ടു. ഇത് പരിഹരിക്കാന്‍ അവലംബിക്കാവുന്ന ഏറ്റവും ഉചിതമായ മാര്‍ഗം ഏത്? ( പരിസരപഠനം 2019)
A) ക്രിയാഗവേഷണം
B) കേസ് സ്റ്റഡി
C) ഇന്‍വെന്ററി
D) അനക്ഡോട്ടല്‍ റിക്കാര്‍ഡ്
ചോദ്യപേപ്പര്‍ തയ്യാറാക്കല്‍
ചോദ്യപേപ്പല്‍ തയ്യാറാക്കുമ്പോള്‍ പല കാര്യങ്ങളും പരിഗണിക്കണം. അവ പരിശോധിക്കാം.
വിശ്വാസ്യതയും സാധുതയും വസ്തുനിഷ്ഠതയും
ചോദ്യങ്ങളും ഗുണങ്ങളായി പരിഗണിച്ചിട്ടുളള ഇവ മൂന്നും പരിഗണിച്ച് ചോദ്യങ്ങള്‍ വന്നിട്ടുണ്ട്,
1) എന്താണോ അളക്കാനുദ്ദേശിക്കുന്നത് അതു തന്നെ അളക്കുകയാണെങ്കില്‍ അത്തരം മൂല്യനിര്‍ണയം അറിയപ്പെടുന്നത്
A) വിശ്വാസയോഗ്യമായത് (reliable)
B) സാധുവായത് ( valid)
C) വിശ്വാസയോഗ്യമല്ലാത്തത്
D) അസാധുവായത്
2) ഏതു സാഹചര്യത്തില്‍ നടത്തിയാലും ഒരേ സ്കോര്‍ ലഭിക്കുന്നുവെങ്കില്‍ അത്തരം ടെസ്റ്റിന്റെ ഏതു ഗുണമാണ് ഇവിടെ പ്രകടമാകുന്നത്2018
A) സാധുത ( validity)
B) വിവേചനപരത
C) വസ്തുനിഷ്ഠത
D) വിശ്വാസ്യത (reliability)
ശരിയായ ഒരു ഉത്തരം മാത്രമുളള ചോദ്യമാണ് വസ്തുനിഷ്ഠത എന്ന ഗുണം ഉളളത്.
ആപേക്ഷിക പ്രാധാന്യം (വെയ്റ്റേജ്)
വിലയിരുത്തലുമായി ബന്ധപ്പെട്ട് ചോദ്യപേപ്പര്‍ തയ്യാറാക്കുമ്പോള്‍ ആദ്യഘട്ടത്തില്‍ ചോദ്യപേപ്പര്‍ ഡിസൈന്‍ തയ്യാറാക്കേണ്ടതുണ്ട്. താഴെപ്പറയുന്നവയില്‍ ഈ പ്രക്രിയയുമായി ബന്ധമില്ലാത്തത് ഏത്
A) ചിന്താശേഷിക്കുളള വെയ്റ്റേജ്
B) ഗ്രേഡിംഗ് സൂചകങ്ങള്‍ക്കുളള വെയ്റ്റേജ്
C) വിവിധ ചോദ്യമാതൃകകള്‍ക്കുളള വെയ്റ്റേജ്
D) കാഠിന്യനിലവാരത്തിനുളള വെയ്റ്റേജ്
എന്താണ് ചിന്താ പ്രക്രിയകള്‍?
ഉയര്‍ന്ന ചിന്താപ്രക്രിയകളും താഴ്ന്ന ചിന്താപ്രക്രിയകളുമുണ്ട്.
വിശകലനം ചെയ്യുക, വിമര്‍ശനാത്മകമായി പരിശോധിക്കുക, നിരൂപണം ചെയ്യുക, സമര്‍ഥിക്കുക എന്നിവ ഉയര്‍ന്ന ചിന്താ പ്രക്രിയകളില്‍ പെടും.
ഓര്‍മിക്കുക, തിരിച്ചറിയുക തുടങ്ങിയവ താഴ്ന്ന ചിന്താ പ്രക്രിയകളിലും. ഏതെങ്കിലും ഒരു വിഭാഗത്തിനു മാത്രം ഊന്നല്‍ വന്നുകൂടാ.
ഓരോന്നിനുമുളള പ്രാധാന്യം ചോദ്യകര്‍ത്താവ് തീരുമാനിക്കണം. ഇതാണ് ആപേക്ഷിക പ്രാധാന്യം.
അതുപോലെ ഉപന്യാസ മാതൃകയിലുളള ചോദ്യവും ചെറിയ ഉത്തരമെഴുതേണ്ട ചോദ്യവും ഒറ്റ വാക്കിലോ വാക്യത്തിലോ ഉത്തരമെഴുതേണ്ട ചോദ്യവും ഉണ്ടല്ലോ. അവയ്കും ആപേക്ഷിക പ്രാധാന്യം തീരുമാനിക്കണം.
ഇതിനെയാണ് ചോദ്യമാതൃകകള്‍ക്കുളള ആപേക്ഷിക പ്രാധാന്യം എന്നു പറയുക. ക്ലാസില്‍ ശരാശരിക്കാരും ശരാശരിയില്‍ താഴെയുളളവരും അതിസമര്‍ഥരും ഉണ്ടാകും അവരെയെല്ലാം പരിഗണിക്കുന്നതാണ് ചോദ്യങ്ങളുടെ കാഠിന്യനിലവാരത്തിലുളള ആപേക്ഷിക പ്രാധാന്യം .
ബ്ലൂ പ്രിന്റ് ഉപയോഗിക്കുന്ന ശോധക രീതി?
A. സിദ്ധി ശോധകം
B. നിദാന ശോധകം
C. പ്രവചന ശോധകം
D. സംരചന മൂല്യനിർണയം
ചോദ്യം തയ്യാറാക്കുന്നതിനുളള ആസൂത്രണരൂപരേഖയാണ് ബ്ലൂപ്രിന്റ് അല്ലെങ്കില്‍ ചോദ്യപേപ്പര്‍ ഡിസൈന്‍.
താഴെ പറയുന്നവയിൽ ബ്ലൂ പ്രിന്റ് ൽ ഉൾപ്പെടാത്ത ഘടകം?
A. ബോധനോദ്ദേശങ്ങൾ
B. പഠന രീതി
C. മാർക്ക്
D. ഉള്ളടക്കം
വിലയിരുത്തല്‍ സമീപനം
ചുവടെ കൊടുത്തിരിക്കുന്നവയില്‍ ഇന്നത്തെ പരീക്ഷാ രീതിയുടെ സവിശേഷതകളില്‍ പെടാത്തത് ഏത്?
A) നിര്‍ദിഷ്ടപഠനനേട്ടങ്ങളെ പരിഗണിക്കുന്നു
B) ഓര്‍മപരിശോധിനയ്ക് പ്രാധാന്യം നല്‍കുന്നു
C) എല്ലാ നിലവാരക്കാര്‍ക്കും പരിഗണന നല്‍കുന്നു
D) ചിന്താപ്രക്രിയയ്ക് പ്രാധാന്യം നല്‍കുന്നു
The learning process becomes a self evaluation process when:
A) Constant unit tests are conducted
B) Learner autonomy is self regulatory
C) Teacher guidance is regular
D) PTA/MPTA meetings are regular
4. Knowledge construction in language class takes place through...
A) collaborative learning
B) rote learning
C) repetition of concepts
D) unit tests
ബിഹേവിയറിസം
ഗസ്റ്റാള്‍ട്ടിസം Gestaltism Learning methods
ജ്ഞാതൃവ്യവഹാരവാദം ( Cognitive behaviorism)
ജ്ഞാതൃവാദം (Cognitivism)
നാഡീമന:ശാസ്ത്രം (neuropsychology)|പഠനത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍
വ്യക്തിത്വം Personality
PART 2 ഉള്‍പ്പെടുത്തിയുളള വിദ്യാഭ്യാസം Inclusive education
ദിനാചരണങ്ങള്‍ Important dates based on themes
0 Comments