LDC , LGS തുടങ്ങിയ മലയാളത്തിൽ ഉള്ള പരീക്ഷകൾക്ക് പഠിക്കുന്നവർക്കായി ഒരു പുതിയ കോഴ്സ് തുടങ്ങുന്നു. തികച്ചും സൗജന്യമായ ഈ കോഴ്സ് ഇത് ചേരുവാൻ ഈ ബ്ലോഗ് സബ്സ്ക്രൈബ് ചെയാം. കൂടാതെ ടെലിഗ്രാം ചാനെലുകളിൽ ജോയിൻ ചെയാം. ടെലിഗ്രാം ചാനൽ വഴി ഫ്രീ ആയ വീഡിയോ ക്ലാസ്സുകളും കൊടുക്കുന്നു. സിലബസ് അനുസരിച്ചുള്ള ചിട്ടയായ പഠനം ആഗ്രഹിക്കുന്നവർക് ജോയിൻ ചെയാം

23 October 2021

ബുദ്ധി (INTELLIGENCE)| Child Psychology and Pedagogy|ICDS Supervisor|LP UP assistant

  ബുദ്ധി (INTELLIGENCE)| Child Psychology and Pedagogy|ICDS Supervisor|LP UP assistant

ഈ ഒരു പോസ്റ്റിൽ എന്താണ് ബുദ്ധി? , പല തരത്തിലുള്ള ബുദ്ധികൾ , ബുദ്ധി അളക്കാനുള്ള പല ബുദ്ധിമാനങ്ങൾ  എന്നിവ നിങ്ങൾക് വായിക്കാം.


ICDS  സൂപ്പർവൈസർ പരീക്ഷക്ക്  പ്രീ പ്രൈമറി വിദ്യാഭ്യാസം ഒരു പ്രധാന വിഷയം ആണ്. എൽ പി / യു പി അസിസ്റ്റന്റ് നും കുട്ടികളുടെ വിദ്യഭ്യാസം, കുട്ടികളുടെ മനഃശാസ്ത്രം എന്നിവ പ്രധാനപ്പെട്ട വിഷയമാണ് .


ഈ ഒരു ബ്ലോഗിൽ ഓരോ മുൻകാല ചോദ്യപേപ്പറുകളും ആവശ്യമെങ്കിൽ ഉത്തരത്തിന്റെ വിശദീകരണവും കൊടുത്തിട്ടുണ്ട്.  വിശദീകരണം വേണം എന്ന് അഭിപ്രായം ഉള്ളവർക്കു താഴെ കമന്റ് ചെയാവുന്നതാണ്. 

ഏതെങ്കിലും വിഷയത്തിൽ പഠന നോട്ടുകൾ വേണം എങ്കിലും കമന്റ് ചെയാം. ബുദ്ധി (INTELLIGENCE)

അമൂര്‍ത്തമായ ആശയങ്ങള്‍ ഗ്രഹിക്കുന്നതിലും യുക്തിപരമായി ചിന്തിക്കുന്നതിലും  നേടിയ അറിവ് പുതിയ സന്ദര്‍ഭങ്ങളില്‍ പ്രയോഗിക്കുന്നതിലും സര്‍ഗാത്മകമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്നതിലുമൊക്കെ വ്യക്തികള്‍ തമ്മില്‍ അന്തരം കാണാം. ഈ അന്തരത്തിന് കാരണം അവരുടെ 'ബുദ്ധി'യിലുള്ള വ്യത്യാസമാണ്.


എന്താണ് ബുദ്ധി ? What is called Intelligence?


ബുദ്ധിയെ പല മന:ശാസ്ത്രജ്ഞരും പലരീതികളിലാണ് നിര്‍വചിട്ടുള്ളത്.


അനുഭവങ്ങളില്‍ നിന്ന് അനായാസം പഠിക്കുന്നതിനും അമൂര്‍ത്തമായി ചിന്തിക്കുന്നതിനുമുള്ള കഴിവാണ് ബുദ്ധി എന്ന്ഫ്ലിന്‍ പറയുന്നു.

വ്യക്തിയുടെ ഉള്ളിലുള്ള പൊതുവായ ബൗദ്ധികശേഷിയാണ് ബുദ്ധിയെന്ന് സിറില്‍ ബര്‍ട്ട് അഭിപ്രായപ്പെടുന്നു.

യുക്തിപൂര്‍വം ചിന്തിക്കുന്നതിനും സോദ്ദേശപൂര്‍വം പ്രവര്‍ത്തിക്കുന്നതിനും പരിതോവസ്ഥകളോട് ഫലപ്രദമായി പൊരുത്തപ്പെടുന്നതിനുമുള്ള എല്ലാവിധത്തിലുമുള്ള കഴിവിനെയാണ് ഡേവിഡ് വെഷ്ലര്‍ ബുദ്ധിയെന്നു വിശേഷിപ്പിക്കുന്നത്.

ഇതില്‍ വെഷ്ലറുടെ നിര്‍വചനമാണ് കൂടുതല്‍ അംഗീകാരം നേടിയത്.


ബുദ്ധിയെ സംബന്ധിച്ച വിവിധ കാഴ്ചപ്പാടുകള്‍ :


1. ആല്‍ഫ്രഡ് ബീനെ


1905 ല്‍ പാരീസ് സ്കൂള്‍ ബോര്‍ഡിനുവേണ്ടി ആല്‍ഫ്രഡ് ബീനെയും തിയോഡര്‍ സിമണും ചേര്‍ന്ന് ബുദ്ധി അളക്കുന്നതിനുള്ള ഒരു മാര്‍ഗം ആവിഷ്കരിക്കുകയുണ്ടായി. 

മന്ദപഠിതാക്കളായ വിദ്യാര്‍ഥികളെ കണ്ടെത്താനും അവര്‍ക്ക് പ്രത്യേകവിദ്യാഭ്യാസം നല്‍കുവാനും വേണ്ടിയാണ്  അവര്‍ ഇത്തരമൊരു അന്വേഷണത്തില്‍ ഏര്‍പ്പെട്ടത്.


ഇവരുടെ നിഗമനമനുസരിച്ച് ഏത് വ്യക്തിയുടെയും ബുദ്ധിമാനം (intelligence quotient) താഴെ ചേര്‍ത്ത സമവാക്യം ഉപയോഗിച്ച് കണക്കാക്കാം.


IQ = [MA(മാനസികവയസ്സ്) /CA (കാലികവയസ്സ്)  ]x 100
പിന്നീട് ലൂയി എം. ടെര്‍മാന്‍ ബിനെയുടെ ആശയത്തെ പരിഷ്കരിച്ചു.


മേല്‍ സൂചിപ്പിച്ച സമവാക്യത്തിന്റെ അടിസ്ഥാനത്തില്‍ വെഷ്ലര്‍ ഒരു സ്കെയില്‍ ആവിഷ്കരിച്ചു. ഇതാണ് വെഷ്ലര്‍ സ്കെയില്‍.


> = 130  വളരെ മികച്ചത്


120-129  മികച്ചത്


110-119  ശരാശരിക്കു മുകളില്‍


90-109    ശരാശരി


80-89      ശരാശരിയില്‍ താഴെ


70-79      കുറവ്


60-69      വളരെ കുറവ് (mentally retarded)


വ്യക്തികളെ താരതമ്യം ചെയ്യുന്നതിനും മിടുക്കരെന്നും മണ്ടന്മാരെന്നും തരംതിരിക്കുന്നതിനും ബീനെയുടെ IQ സ്കെയില്‍ ഇന്നും പല സ്ഥലത്തും ഉപയോഗിക്കുന്നുണ്ട്.


എന്നാല്‍ ബീനെയുടെ ബുദ്ധിസങ്കല്‍പവും ബുദ്ധി അളക്കുന്ന രീതിയും പലരുടെയും വിമര്‍ശനവും  ഏറ്റുവാങ്ങുകയുണ്ടായി.


അത് ഒരു വ്യക്തിയുടെ വിഭിന്നങ്ങളായ കഴിവുകളെ ഒറ്റസ്കോറില്‍ ഒതുക്കുന്നു.


ബുദ്ധി എന്നത് ചുറ്റുപാടിന്റെ സ്വാധീനം കൊണ്ടുകൂടിയാണ് രൂപപ്പെടുന്നത്. അതായത് ഒരാളുടെ ബുദ്ധി വികസിക്കുന്നതില്‍ സാമൂഹ്യ-സാംസ്കാരിക സാഹചര്യത്തിന് കാര്യമായ പങ്കുണ്ട്. ഇതു കണക്കിലെടുക്കാതെ ആളുകളെ കഴിവുള്ളവരെന്നും മണ്ടന്മാരെന്നും തരംതിരിക്കുന്നതില്‍ അപാകതയുണ്ട്

ബുദ്ധിക്ക് പല മുഖങ്ങളുണ്ടെന്ന കാര്യം ഇവിടെ പരിഗണിക്കപ്പെടുന്നേയില്ല

യുക്തിചിന്ത, ഭാഷാപരമായ ശേഷി തുടങ്ങിയ ചുരുക്കം കാര്യങ്ങള്‍ പരിഗണിച്ചാണ് IQ കണക്കാക്കുന്നത്.

 ഈ മേഖലകളില്‍ കഴിവുള്ളവര്‍ ബുദ്ധിമാന്മാരായും അല്ലാത്തവര്‍ കഴിവു കുറഞ്ഞവരായും കണക്കാക്കപ്പെടുന്നത് നീതിയുക്തമല്ല. പല ജോലിക്കും ആളെ തെരഞ്ഞടുക്കുമ്പോള്‍ IQ വിന് വലിയ പ്രാധാന്യം കൊടുക്കുന്ന സാഹചര്യത്തില്‍ ആ അളവുരീതി ചിലര്‍ക്ക് ഗുണമായും മറ്റു ചിലര്‍ക്ക് ദോഷമായും ഭവിക്കുന്നു.


 ജ്ഞാതൃശേഷിയുടെ ചില വശങ്ങളെ മാത്രം പരിഗണിക്കുന്ന ആ സ്കെയില്‍ ഭൂരിഭാഗം പേരോടും അനീതിയാണ് കാണിക്കുന്നത്. അതുകൊണ്ട് IQ വിനെ മാത്രം  കണക്കിലെടുത്തുകൊണ്ട്  കോഴ്സുകള്‍ക്കും തൊഴിലുകള്‍ക്കും ആളുകളെ തെരഞ്ഞടുക്കുന്ന രീതി ആശാസ്യമല്ല.

2. റെയ്മണ്ട് കേറ്റല്‍


അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ബുദ്ധിക്ക് രണ്ടു ഘടകങ്ങള്‍ ഉണ്ട്. ക്രിസ്റ്റലൈസ്ഡ് ഇന്റലിജന്‍സ്, ഫ്ലൂയിഡ് ഇന്റലിജന്‍സ് എന്നിവയാണവ.


ക്രിസ്റ്റലൈസ്ഡ് ഇന്റലിജന്‍സ്


 • നേരത്തെ നേടിയ അറിവ്, നൈപുണി, അനുഭവങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്തി പ്രശ്നം പരിഹരിക്കുന്നതിന് സഹായിക്കുന്ന ഘടകമാണിത്
 • ആഴത്തിലുള്ളതും വിശാലവുമായ പൊതുവിജ്ഞാനം, പദപരിചയം, സംഖ്യാബോധം തുടങ്ങിയവ ഇവിടെ പ്രയോജനപ്പെടുത്തുന്നു
 • ദീര്‍ഘകാല ഓര്‍മയും ക്രിസ്റ്റലൈസ്ഡ് ഇന്റലിജന്‍സിനെ സഹായിക്കുന്നു
 • വിദ്യാഭ്യാസ അനുഭവങ്ങളും ഇത് വികസിപ്പിക്കുന്നു
 • ഇത് ജീവിത്തിലുടനീളം വര്‍ധിച്ചുകൊണ്ടിരിക്കുന്നു


ഫ്ലൂയിഡ് ഇന്റലിജന്‍സ്


മുന്നേ നേടിയ അറിവ് പ്രയോജനപ്പെടുത്താതെ തന്നെ, പുതിയ സന്ദര്‍ഭങ്ങളില്‍ യുക്തിപരമായി ചിന്തിക്കാനും പ്രശ്നങ്ങള്‍ പരിഹരിക്കാനും സഹായിക്കുന്നത് ആ ബുദ്ധിഘടകമാണെന്ന് കേറ്റല്‍ പറയുന്നു.

പുതിയ പ്രശ്നങ്ങള്‍ അപഗ്രഥിക്കുക, പാറ്റേണുകളും ബന്ധങ്ങളും കണ്ടെത്തുക, യുക്തിയുപയോഗിച്ച് പ്രശ്നപരിഹാരത്തിലേക്കു നീങ്ങുക - ഇതിനൊക്കെ ഫ്ലൂയിഡ് ഇന്റലിജന്‍സ് സഹായിക്കുന്നു.

 • ഈ ബുദ്ധിക്ക് ജീവശാസ്ത്രപരമായ അടിത്തറയുണ്ട്.
 • ഇത് യൗവനാരംഭത്തോടെ ഉച്ചസ്ഥായിയിലെത്തുന്നു
 • ശാസ്ത്ര - ഗണിതശാസ്ത്ര പ്രശ്നങ്ങള്‍ പരിഹരിക്കുമ്പോള്‍ പ്രധാനമായും ഈ ബുദ്ധിഘടകമാണ് പ്രവര്‍ത്തിക്കുന്നത്
 • ഇതില്‍ inductive reasoning ഉം deductive reasoning ഉം അടങ്ങിയിരിക്കുന്നു

3. ഗില്‍ഫോര്‍ഡ്


180 ഓളം ബൗദ്ധികശേഷികള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഒരു സങ്കല്‍പനമാണ് ഗില്‍ഫോര്‍ഡ് അവതരിപ്പിച്ചിരിക്കുന്നത്.


ഈ കഴിവുകള്‍ 3 തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചിരിക്കുന്നു.


അവ ഇവയാണ്.


 1. പ്രക്രിയകള്‍ ( operations)
 2. ഉള്ളടക്കം (content)
 3. ഉത്പന്നങ്ങള്‍ (products)

പ്രക്രിയകള്‍ 5 എണ്ണമാണ്


 1. ചിന്ത (cognition)
 2. ഓര്‍മയില്‍ രേഖപ്പെടുത്തല്‍ (memory recording)
 3. ഓര്‍മയില്‍ സൂക്ഷിക്കല്‍ (memory retention)
 4. ഉദ്ഗ്രഥിത നിര്‍മാണം (convergent production)
 5. വിലയിരുത്തല്‍ (evaluation)

ഉള്ളടക്കം

ഉള്ളടക്കം 4 തരത്തിലുണ്ട്


 1. ദൃശ്യപരം (visual)
 2. ശബ്ദപരം (auditory)
 3. അര്‍ഥവിജ്ഞാനീയം (semantics)
 4. വ്യവഹാരപരം (behavioral)
 5. പ്രതീകാത്മകം (symbolic)

ഉത്പന്നങ്ങള്‍

ഉത്പന്നങ്ങള്‍ 6 തരത്തിലാണ്


 1. ചെറുഘടകങ്ങള്‍ (units)
 2. സംയോജിതഘടകങ്ങള്‍ (classes)
 3. ബന്ധങ്ങള്‍ (relations)
 4. ഘടനകള്‍ (systems)
 5. പരിവര്‍ത്തനങ്ങള്‍ (transformations)
 6. പ്രതിഫലനങ്ങള്‍ (implications)

4. ഹവാര്‍ഡ് ഗാര്‍ഡ്നര്‍


മനുഷ്യന്റെ ബുദ്ധിക്ക് ബഹുമുഖങ്ങള്‍ ഉണ്ടെന്ന് ഹവാര്‍ഡ് ഗാര്‍ഡ്നര്‍ സിദ്ധാന്തിച്ചു. മസ്തിഷ്കത്തിന് കേടു പറ്റിയവര്‍, പ്രതിഭാശാലികള്‍, മന്ദബുദ്ധികള്‍ തുടങ്ങിയവരെ വളരെക്കാലം പഠിച്ചതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഈ നിഗമനങ്ങളിലെത്തിയത്.


ഒമ്പതുതരം ബുദ്ധികളെ കുറിച്ചാണ്  അദ്ദേഹം വിശദീകരണം നല്‍കിയിരിക്കുന്നത്. ഇവ സ്വതന്ത്രമായും പരസ്പരബന്ധിതമായും പ്രവര്‍ത്തിക്കുന്നതിലൂടെയാണ് ഒരാളുടെ കഴിവുകള്‍ നിര്‍ണയിക്കപ്പെടുന്നത്.


ഭാഷാപരമായ ബുദ്ധി (verbal/linguistic intelligence)

യുക്തിചിന്താപരവും ഗണിതപരവുമായ ബുദ്ധി (logical & mathematical intelligence)

ദൃശ്യ-സ്ഥലപരമായ ബുദ്ധി (visual & spacial intelligence)

ശാരീരിക-ചലനപരമായ ബുദ്ധി (bodily - kinesthetic intelligence)

സംഗീതപരമായ ബുദ്ധി (musical intelligence)

വ്യക്ത്യാന്തര ബുദ്ധി (inter personal intelligence)

ആന്തരിക വൈയക്തിക ബുദ്ധി (intra personal intelligence)

പ്രകൃതിപരമായ ബുദ്ധി (natural intelligence)

അസ്തിത്വപരമായ ബുദ്ധി (existential intelligence)കൂടുതൽ വിശദീകരണം അടുത്ത പോസ്റ്റിൽ കൊടുക്കാം.

No comments:

Post a Comment