ജ്ഞാതൃവ്യവഹാരവാദം ( Cognitive behaviorism)| ICDS Supervisor|LP UP Assistant
ജ്ഞാതൃവ്യവഹാരവാദം ( Cognitive behaviorism)
ബെഞ്ചമിന്‍ എസ്. ബ്ലൂം, ആല്‍ബര്‍ട്ട് ബന്ദൂര, ഇ.സി.ടോള്‍മാന്‍ എന്നിവരാണ് ഇതിന്റെ മുഖ്യവക്താക്കള്‍.
ബിഹേവിയറിസത്തില്‍ നിന്ന് കണ്‍സ്ട്രക്റ്റിവിസത്തിലേക്കുള്ള പരിണാമഘട്ടത്തിന്റെ പ്രതിനിധികളായാണ് ഇവരെ പൊതുവെ കണക്കാക്കുന്നത്.
അതായത് ഇവരുടെ പല കാഴ്ചപ്പാടുകളിലും ബിഹേവിയറിസത്തിന്റെ സ്വാധീനം ഉണ്ടെങ്കിലും ഇവര്‍ ഒരു പരിധിയോളം കണ്‍സ്ട്രക്റ്റിവിസ്റ്റ് നിലപാടുകളും പ്രദര്‍ശിക്കുന്നതായി കാണാം.
ആല്‍ബര്‍ട്ട് ബന്ദൂര
ആല്‍ബര്‍ട്ട് ബന്ദൂര |
നിരീക്ഷണപഠനം ( observational learning ) അഥവാ സാമൂഹ്യപഠനസിദ്ധാന്തത്തിന്റെ
( Social learning theory ) വക്താവായാണ് ബന്ദൂരയെ കണക്കാക്കുന്നത്.
കുട്ടികള്‍ പല സാമൂഹ്യവ്യവഹാരങ്ങളും നിരീക്ഷണത്തിലൂടെ സ്വായത്തമാക്കുന്നതായി കാണാം.
അഥവാ കുട്ടികള്‍ അവര്‍ കാണുന്ന പല വ്യവഹാരങ്ങളും അതുപോലെ അനുകരിക്കുന്നതായി കാണാം. പരസ്യങ്ങള്‍, സിനിമയിലെ രംഗങ്ങള്‍ തുടങ്ങിയവ അനുകരിച്ച് കുട്ടികള്‍ അപകടത്തില്‍ ചെന്നു ചാടുന്നത് നിരീക്ഷണപഠനത്തിന് തെളിവായി കണക്കാക്കപ്പെടുന്നു.
ബന്ദൂര നടത്തിയ 'ബോബോ ഡോള്‍' പരീക്ഷണം വളരെ പ്രസിദ്ധമാണ്. ഇതില്‍ ഒരാള്‍ പാവയെ അടിക്കുന്ന രംഗം കണ്ട കുട്ടി അവസരം വന്നപ്പോള്‍ അത് അനുകരിക്കുന്നു.
ബെഞ്ചമിന്‍ എസ്.ബ്ലൂം
ബെഞ്ചമിന്‍ എസ്.ബ്ലൂം |
1956 ല്‍ വിദ്യാഭ്യാസ ഉദ്ദേശ്യങ്ങളുടെ വര്‍ഗീകരണം നടത്തി.
പഠനം നടക്കുമ്പോള്‍ കുട്ടികളില്‍ മൂന്ന് മണ്ഡലങ്ങളിലുള്ള വ്യവഹാരപരിവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന് സിദ്ധാന്തിച്ചു.
- വൈജ്ഞാനിക മണ്ഡലം (cognitive domain),
- വൈകാരികമണ്ഡലം ( affective domain),
- മനശ്ചാലകമണ്ഡലം ( psycho-motor domain)
എന്നിവയാണ് ഈ മണ്ഡലങ്ങള്‍.
ഇതിന്റെ ഫലമായി അറിവ് (knowledge), ഗ്രഹണം (understanding), പ്രയോഗം (application), അപഗ്രഥനം (analysis), ഉദ്ഗ്രഥനം (synthesis), മൂല്യനിര്‍ണയം (evaluation) തുടങ്ങിയ മേഖലകളില്‍ വ്യക്തമായി നിരീക്ഷിക്കാവുന്ന മാറ്റങ്ങള്‍ ഉണ്ടാവും.
അഭിലഷണീയമായ മാറ്റങ്ങള്‍ ഉണ്ടാക്കാനാണ് അധ്യാപകര്‍ ശ്രമിക്കേണ്ടത്. ഇവയോരോന്നിനെയും പഠനത്തിന്റെ ഉദ്ദേശങ്ങളെന്നും അവ പ്രകടമാകുന്നത് ഏത് രൂപത്തിലാണോ അവയെ സ്പഷ്ടീകരണങ്ങള്‍ എന്നും വിളിക്കുന്നു.
രണ്ടാം ലോകമഹായുദ്ധകാലത്ത് പട്ടാളക്കാരെ തെരഞ്ഞെടുക്കാനാണ് ഈ പദ്ധതി ആദ്യം തയ്യാറാക്കപ്പെട്ടത്.
ഇ.സി.ടോള്‍മാന്‍
കൂട്ടിനകത്തെ എലിയുടെ ചലനം യാന്ത്രികമല്ലെന്ന വാദമാണ് ടോള്‍മാന്‍ മുന്നോട്ടുവെച്ചത്. അതിന്റെ ചലനം ഉദ്ദേശപൂര്‍വമാണ് (purposive). അതിന് ഒരു പ്രതീക്ഷയുണ്ട്. ഭക്ഷണം കിട്ടും എന്നതാണ് ആ പ്രതീക്ഷ.
ആ പ്രതീക്ഷയോടെ, കൃത്യമായ ഉദ്ദേശത്തോടെ നടത്തുന്ന പരിശ്രമങ്ങളെ യാന്ത്രികമായ ഒരു വ്യവഹാരമായി മാത്രം കാണാന്‍ ടോള്‍മാന്‍ ഒരുക്കമായിരുന്നില്ല.
എലിയുടെ പഠനത്തില്‍ ചോദക-പ്രതികരണബന്ധം ഉണ്ടെങ്കിലും അതിന്റെയുള്ളില്‍ ചില മാനസികപ്രക്രിയകള്‍ നടക്കുന്നുണ്ട് എന്നാണ് ടോള്‍മാന്‍ പറയാന്‍ ശ്രമിച്ചത്.
അതുകൊണ്ടാണ് സോദ്ദേശചേഷ്ടാവാദം (purposive behaviourism) എന്നറിയപ്പെടുന്ന ഈ കാഴ്ചപ്പാടിനെയും ജ്ഞാതൃവ്യവഹാരവാദമായി കണക്കാക്കുന്നത്.
1. ബിഹേവിയറിസം
3. ജ്ഞാതൃവ്യവഹാരവാദം ( Cognitive behaviourism)
6. സാമൂഹ്യജ്ഞാതൃവാദം (Social constructivism)
7. നാഡീമന:ശാസ്ത്രം (neuropsychology)
0 Comments