Ticker

6/recent/ticker-posts

PSC questions and answers in malayalam pdf- ചലനം


 Malayalam GK Questions Kerala PSC

ചലനം GK malayalam questions


ചലനം


ചലനത്തെക്കുറിച്ചുള്ള പഠനം?
ans : ഡൈനാമിക്സ്
ബലം പ്രയോഗിക്കുന്ന ദിശയിലാണ് ചലനം സംഭവിക്കുന്നത് 


ഒരു വസ്തുവിന്റെ ചലനം മറ്റൊരു വസ്തുവുമായി താരതമ്യപ്പെടുത്തി മാത്രമേ പറയാൻ കഴിയുള്ളൂ കാരണം?
ans : ചലനം ആപേക്ഷികമാണ് 
ചുറ്റുപാടുകൾക്കനുസരിച്ച് ഒരു വസ്തുവിന്റെ സ്ഥാനത്തിന് മാറ്റമുണ്ടാകാത്ത അവസ്ഥ 
ans : നിശ്ചലാവസ്ഥ 
നിശ്ചലാവസ്ഥയിലുള്ള  വസ്തുക്കളെക്കുറിച്ചുള്ള പഠനം?
ans : സ്റ്റാറ്റിക്സ്  (Statics) 
പരസ്പരപ്രവർത്തനത്തിലേർപ്പെട്ട പ്രതലങ്ങളുടെ (Interacting surfaces) ആപേക്ഷിക ചലനത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രരേഖ?
ans : ട്രൈബോളജി (Tribology)
ചുറ്റുപാടുകളെ അപേക്ഷിച്ച് ഒരു വസ്തുവിനുണ്ടാകുന്ന സ്ഥാനമാറ്റം?
ans : ചലനം
തുല്യസമയത്തിൽ തുല്യദൂരം സഞ്ചരിക്കുന്ന ചലനം?
ans : സമചലനം 
തുല്യസമയംകൊണ്ട് വ്യത്യസ്ത ദൂരം സഞ്ചരിക്കുന്ന ചലനം?
ans : അമാസചലനം  
വൃത്തപാതയിൽക്കൂടിയുള്ള ചലനം?
ans : വാർത്തുള  ചലനം
ഒരു നിശ്ചിത സമയത്തിൽ ആവർത്തിച്ചു വരുന്ന ചലനം?
ans : ക്രമാവർത്തന ചലനം (Periodic motion) 
ക്രമാവർത്തനചലനത്തിന് ഉദാഹരണങ്ങൾ?
ans : ഭൂമിയുടെ ഭ്രമണം, ക്ലോക്കിന്റെ പെൻഡുലത്തിന്റെ ചലനം

ചലന സമവാക്യങ്ങൾ 


V=uat                       V=അന്ത്യപ്രവേഗം
S=ut1/2at2                       u=ആദ്യപ്രവേഗം
V2=u22as                  a=ത്വരണം
                                       s=സ്ഥാനാന്തരം 

 

ദോലനം(Oscillation)


ഒരു നിശ്ചിത ബിന്ദുവിനെ ആധാരമാക്കി ഒരു വസ്തുവിന്റെ മുന്നോട്ടും പിന്നോട്ടുമുള്ള ചലനം?
ans : ദോലനം 
ഉദാ: ക്ലോക്കിന്റെ പെൻഡുലത്തിന്റെ ചലനം

തരംഗചലനം (Wave motion)

GK malayalam questions



മാധ്യമത്തിന്റെ ഒരു ഭാഗത്തുണ്ടാകുന്ന വിക്ഷോഭം മറ്റു  ഭാഗങ്ങളിലേയ്ക്ക് വ്യാപിക്കുന്ന രീതിയാണ്?
ans : തരംഗചലനം
രണ്ടു തരത്തിലുള്ള തരംഗങ്ങളാണ്?
അനുപ്രസ്ഥ തരംഗവും (transverse wave)
ഉദാ:പ്രകാശം 
അനുദൈർഘ്യ തരംഗവും(longitudinal wave)
ഉദാ:ശബ്ദം 
ഒരു ക്ലോക്കിന്റെ പെൻഡുലത്തിന്റെ നീളം ഇരട്ടിയാക്കിയാൽ?
ans : ക്ലോക്ക് സ്ലോ ആകും
പെൻഡുലം ക്ലോക്ക് കണ്ടുപിടിച്ചത്?
ans : ക്രിസ്റ്റ്യൻ ഹൈജൻസ്
ക്ലോക്ക് നിർമ്മാണ കല?
ans : ഹോറോളജി
സമയം അളക്കുന്ന ശാസ്ത്രം?
ans : ഹോറോളജി
നേർരേഖയിലൂടെയുള്ള വസ്തുക്കളുടെ ചലനം?
ans : നേർരേഖാ ചലനം
നേർരേഖാ ചലനത്തിന് ഒരുദാഹരണമാണ്?
ans : ഞെട്ടറ്റ് വീഴുന്ന മാമ്പഴം
വസ്തുക്കളുടെ വക്രരേഖയിലൂടെയുള്ള ചലനം?
ans : വക്രരേഖാ ചലനം
ദൂരേയ്ക്ക് എറിയുന്ന കല്ലിന്റെ പതനം ഏത് തരം ചലനമാണ്?
ans : വക്രരേഖാ ചലനം

ഭ്രമണവും പരിക്രമണവും (Rotation and Revolution)


കറങ്ങുന്ന വസ്തുവിന്റെ അക്ഷം വസ്തുവിനുള്ളിൽ തന്നെ വരുന്ന ചലനം?
ans : ഭ്രമണം (Rotation) 
കറങ്ങുന്ന വസ്തുവിന്റെ അക്ഷം വസ്തുവിനു പുറത്തു വരുന്ന ചലനം?
ans : പരിക്രമണം (Revolution) 
കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു ഫാനിന്റെ ദളങ്ങളുടെ ചലനം?
ans : പരിക്രമണ ചലനം 
സൂര്യനെ പ്രദക്ഷിണം ചെയ്തുകൊണ്ടുള്ള ഭൂമിയുടെ വാർഷിക ചലനം?
ans : പരിക്രമണ ചലനം 
ന്യൂക്ലിയസിനെ പ്രദക്ഷിണം ചെയ്തുകൊണ്ടിരിക്കുന്ന ഒരു ഇലക്ട്രോ  ണിനുള്ള ചലനം? 
ans : പരിക്രമണ ചലനവും ഭ്രമണചലനവും

ജഡത്വം ((Inertia)


ജഡത്വനിയമം ആവിഷ്കരിച്ചത്?
ans : ഗലീലിയോ 
ഒരു വസ്തുവിന് സ്വയം അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖാ പാതയിലൂടെയുള്ള സമാനചലനത്തിലോ തുടരാനുള്ള പ്രവണത?
ans : ജഡത്വം 
ചലന ജഡത്വത്തിന് ഉദാഹരണങ്ങൾ?
ans : സ്വിച്ച് ഓഫ് ചെയ്തശേഷവും ഫാൻ അൽപസമയത്തേക്ക് കറങ്ങുന്നത്,ലോംഗ്ജംപ്സ് ചാടുന്ന കായികതാരങ്ങൾ ചാടുന്നതിനു മുൻപ് അല്പദൂരം ഓടുന്നത് 
നിശ്ചല ജഡത്വത്തിന് ഉദാഹരണങ്ങൾ?
ans : അട്ടിയായി അടുക്കിയ കാരംസ് കോയിനുകളുടെ അട്ടി തെറ്റിക്കാതെ അടിയിലത്തെ കോയിൻ തെറിപ്പിക്കാൻ കഴിയുന്നത് 
ans : മാവിൻകൊമ്പ് പെട്ടെന്നു കുലുക്കുമ്പോൾ മാങ്ങ ഞെട്ടറ്റുവീഴുന്നത്
ans : നിർത്തിയിട്ടിരിക്കുന്ന ഒരു ബസ് പെട്ടെന്ന് മുന്നോട്ടെടുക്കുമ്പോൾ ബസ്സിലെ യാത്രക്കാർ പുറകോട്ട് ചായുന്നു.

PSC questions and answers in malayalam 

ഗലീലിയോ ഗലീലി (1564-1642)


രാജ്യം :ഇറ്റലി 
1593 ൽ ആദ്യത്തെ തെർമോമീറ്റർ (തെർമോസ്കോപ്) കണ്ടുപിടിച്ചു. 
മെർക്കുറി തെർമോമീറ്റർ കണ്ടുപിടിച്ചത് ഫാരൻഹീറ്റ് 
അസ്ട്രോണമിക്കൽ ടെലസ്കോപ്പ് ആദ്യമായി നിർമ്മിച്ച ശാസ്ത്രജ്ഞൻ. 
ജഡത്വ നിയമങ്ങൾ ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ
വ്യാഴത്തിന്റെ ഉപഗ്രഹങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ
ഗലീലിയോ ആണ് ആദ്യമായി വസ്തുക്കളുടെ നിർബാധ പതനതത്വം അവതരിപ്പിച്ചത്.

പ്രൊജക്ടൈൽ

projectile GK malayalam questions




psc questions and answers pdf

അന്തരീക്ഷത്തിലൂടെ ചരിച്ചു വിക്ഷേപിക്കുന്ന വസ്തുക്കൾ-പ്രൊജക്ടൈലുകൾ 
പ്രൊജക്ടൈലിന് ഉദാഹരണങ്ങൾ-ജാവ്ലിൻ ത്രോ, സിഡിക്സ് ത്രോ
പ്രൊജക്ടൈലിന്റെ പാത - പാരബോള
പ്രൊജക്ടൈലിന് ഏറ്റവും കൂടിയ റെയ്ഞ്ച് ലഭിക്കുന്ന കോണളവ് - 45 ഡിഗ്രി
മാസ് കൂടുതലുള്ള വസ്തതുക്കൾക്ക് ജഡത്വം?
ans : കൂടുതലാണ് 
ഒരു വസ്തു സഞ്ചരിച്ച പാതയുടെ നീളമാണ്?
ans : യൂണിറ്റ് സമയത്തിൽ ഒരു വസ്തു സഞ്ചരിച്ച ദൂരമാണ് അതിന്റെ വേഗത?
ans : വേഗത=ദൂരം/സമയം 
ഒരു പ്രത്യേക ദിശയിലേക്ക് വസ്തുവിനുണ്ടാകുന്ന സ്ഥാനമാറ്റമാണ്?
ans : സ്ഥാനാന്തരം (Displacement) 
യൂണിറ്റ് സമയത്തിൽ ഒരു വസ്തുവിന്റെ ഒരു പ്രത്യേക ദിശയിൽ ഉണ്ടാകുന്നു സ്ഥാനാന്തരമാണ്.
പ്രവേഗം(Velocity)
>പ്രവേഗം=സ്ഥാനാന്തരം/സമയം
ചലിക്കുന്ന ഒരു വസ്തുവിനുണ്ടാകുന്ന പ്രവേഗത്തിന്റെ നിരക്കാണ് ?
ans : ത്വരണം (Acceleration)
>ത്വരണം = പ്രവേഗം മാറ്റം /സമയം
>വേഗതയുടെ യൂണിറ്റ് =m/s
>പ്രവേഗത്തിന്റെ യൂണിറ്റ് =m/s
>ത്വരണത്തിന്റെ യൂണിറ്റ് =m/s
വാർത്തുള പാതയിൽ സഞ്ചരിക്കുന്ന ഒരു വസ്തു സമവേഗതയാണെങ്കിലും അതിന്റെ ദിശ എപ്പോഴും മാറികൊണ്ടിരിക്കുന്നതിനാൽ വൃത്തകേന്ദ്രത്തിലേയ്ക്ക് അനുഭവപ്പെടുന്ന ത്വരണം?
ans : അഭികേന്ദ്രത്വരണം (Centripetalacceleration)
ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തു മറ്റൊരു വസ്തുവിൽ ഏൽപ്പിക്കുന്ന ആഘാതം?
ans : ആക്കം(momentum) 
പിണ്ഡം (mass), 'm' ഉം, പ്രവേഗം (velocity) 'v'ഉം ആയാൽ ആക്കം?
ans : ആക്കം = മാസ് X പ്രവേഗം 
P=mv
ആക്കത്തിന്റെ യൂണിറ്റ് =kg m/s
ജഡത്വത്തിനു കാരണം?
ans : ഒന്നാം ചലനനിയമം
ബലത്തിന് വ്യകതമായ നിർവ്വചനം നൽകുന്ന ചലനനിയമം?
ans : ഒന്നാം ചലനനിയമം

സർ ഐസക് ന്യൂട്ടൺ


>1642 ഡിസംബർ 25 ന് ഇംഗ്ലണ്ടിൽ ജനിച്ചു.
>1672-ൽ റോയൽ സൊസൈറ്റിയിൽ ഫെല്ലോ തിരഞ്ഞെടുക്കപ്പെട്ടു
>ചലനനിയമങ്ങൾ ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ
>ഗുരുത്വാകർഷണ നിയമത്തിന്റെ ഉപജ്ഞാതാവ് 
>മുകളിലേയ്ക്ക് എറിയുന്ന കല്ല് താഴോട്ട് വീഴുന്നതിന്റെ കാരണം കണ്ടെത്തിയ ശാസ്ത്രജ്ഞൻ - ഐസക് ന്യൂട്ടൺ
>സൂര്യപ്രകാശത്തിന് ഏഴ് നിറങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ.
>പ്രിൻസിപ്പിയ മാത്തമാറ്റിക്ക എന്ന പുസ്തകം രചിച്ചത് - ഐസക് ന്യൂട്ടൺ >കണികാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് - ഐസക് ന്യൂട്ടൺ >ഘടകവർണ്ണങ്ങൾ കൂടി ചേർന്നാൽ സമന്വിത പ്രകാശം ലഭിക്കുമെന്ന് കണ്ടെത്തിയത്-ഐസക് ന്യൂട്ടൺ
>1727 മാർച്ച് 20ന് ന്യൂട്ടൺ അന്തരിച്ചു. 
>ഇംഗ്ലണ്ടിലെ വെസ്റ്റ് മിനിസ്റ്റർ ആബേയിൽ അന്ത്യവിശ്രമം. 
>'മനുഷ്യവംശത്തിലെ ഏറ്റവും ഉത്തമവും അമൂല്യവുമായ രത്നം', അദ്ദേഹത്തിന്റെ ശവക്കല്ലറയിലെ വാക്കുകളാണിവ.

ചലനനിയമങ്ങൾ (Laws of motion)


ഒന്നാം ചലനനിയമം
അസുന്തലിതമായ ബാഹ്യബലത്തിനു വിധേയമാകുന്നതുവരെ ഏതൊരു വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖാ സമചലനത്തിലോ തുടരുന്നു.
രണ്ടാം ചലനനിയമം
ഒരു വസ്തുവിനുണ്ടാകുന്ന ആക്ക വ്യത്യാസത്തിന്റെ നിരക്ക് അതിനനുഭവപ്പെടുന്ന അസന്തുലിത ബാഹ്യബലത്തിന് നേർ അനുപാതത്തിലും ആക്കവ്യത്യാസം അസന്തുലിത ബാഹ്യബലത്തിന്റെ ദിശയിലും ആയിരിക്കും.
മൂന്നാ ചലനനിയമം
ഏതൊരു പ്രവർത്തനത്തിനും സമവും വിപരീതവുമായ ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും.
F=ma എന്ന നിർവ്വചനം ലഭിക്കുന്ന ചലനനിയമം?
ans : രണ്ടാം ചലനനിയമം
>F = ബലം (Force)
>m=പിണ്ഡം (mass) 
>a=ത്വരണം (acceleration)
പ്രവർത്തനം = പ്രതിപ്രവർത്തനം എന്നത്?
ans : മൂന്നാം ചലനനിയമം
റോക്കറ്റുകളുടെ പ്രവർത്തനത്തിനു കാരണമായ ചലനനിയമം?
ans : മൂന്നാം ചലനനിയമം

ബലം (Force)


വസ്തുക്കളിൽ പ്രയോഗിക്കുന്ന തള്ള് അല്ലെങ്കിൽ വലിയാണ്?
ans : ബലം
ബലത്തിന്റെ യൂണിറ്റ്?
ans : ന്യൂട്ടൺ
ബലത്തിന്റെ CGS യൂണിറ്റ്?
ans : ഡൈൻ (Dyne)
1 ന്യൂട്ടൺ = 105 ഡൈൻ (Dyne) 
ബലം പ്രയോഗിക്കപ്പെട്ട വസ്തുവിന് ബലം പ്രയോഗിക്കപ്പെട്ട ദിശയിൽ സ്ഥാനാന്തരം ഉണ്ടായാൽ പ്രവൃത്തി ചെയ്തതായി കണക്കാക്കപ്പെടുന്നു.

Post a Comment

0 Comments