Ticker

6/recent/ticker-posts

പഠനം 5 വാദങ്ങൾ| ICDS Supervisor|LP UP Assistant| Child Psychology

 

 പഠനം 5 വാദങ്ങൾ| ICDS Supervisor|LP UP Assistant

പഠനം 5 വാദങ്ങൾ| ICDS Supervisor|LP UP Assistant| Child Psychology

എന്താണ്  പഠനം?

പഠനത്തെ സംബന്ധിച്ച് ഓരോ മന:ശാസ്ത്ര സമീപനവും വ്യത്യസ്ത കാഴ്ചപ്പാടുകളാണ് അവതരിപ്പിച്ചിട്ടുള്ളത്. 

ഓരോ വിഷയങ്ങളുടെയും ചിന്തകന്മാരുടെയും കൂടുതൽ വിശദീകരണ നോട്ടുകൾക്കായി അതാതു ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ മതി. പേരുകളിൽ ലിങ്ക് ചെയ്തിട്ടുണ്ട് .


1. ബിഹേവിയറിസം

2. ഗസ്റ്റാള്‍ട്ടിസം

3. ജ്ഞാതൃവ്യവഹാരവാദം ( Cognitive behaviourism)

4. മാനവികതാവാദം (Humanism)

5. ജ്ഞാതൃവാദം (Cognitivism)

6. സാമൂഹ്യജ്ഞാതൃവാദം (Social constructivism)

7. നാഡീമന:ശാസ്ത്രം (neuropsychology)


1. ബിഹേവിയറിസം (CLICK HERE)


ഇവാന്‍ പാവ് ലോവ്, ജെ.ബി.വാട്സണ്‍, ബി.എഫ്. സ്കിന്നര്‍ തുടങ്ങിയവര്‍ വികസിപ്പിച്ച ബിഹേവിയറിസമാണ് 1920 മുതല്‍1960 വരെ ലോകമാകെ ക്ലാസ്റൂം പ്രവര്‍ത്തനങ്ങളെ ഏറ്റവും ശക്തമായി സ്വാധീനിച്ചത്.

  അടുത്ത കാലത്തു നടന്ന പാഠ്യപദ്ധതി പരിഷ്കരണങ്ങള്‍ ഈ സ്ഥിതിക്കു മാറ്റം വരുത്തി.ഇന്ന് ബിഹേവിയറിസത്തിന്റെ സ്ഥാനത്ത് കണ്‍സ്ട്രക്റ്റിവിസമാണ് കേരളത്തിലും ഇന്ത്യയാകെയും ഇന്ന് പ്രോല്‍സാഹിപ്പിക്കപ്പെടുന്നത്.


പാവ് ലോവിന്റെ classical/respondent conditioningഇങ്ങനെ ഈ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ ഉപയോഗക്രമത്തിലൂടെ ജീവികളില്‍ നിശ്ചിതമായ പ്രതികരണം ഉണ്ടാക്കാനാവുമെന്ന വ്യവഹാരവാദ പഠനസിദ്ധാന്തം ആവിഷ്കരിക്കപ്പെട്ടു.

പാവ് ലോവിന്റെ പരീക്ഷണങ്ങളെയും സ്വന്തമായ പരീക്ഷണനിരീക്ഷണങ്ങളെയും ആസ്പദമാക്കി ജെ.ബി.വാട്സണ്‍ ഈ സിദ്ധാന്തത്തെ വിപുലീകരിച്ചു. സ്കിന്നറുടെ operant / instrumental conditioning


1938 ല്‍ സ്കിന്നര്‍ നടത്തിയ പരീക്ഷണങ്ങള്‍ പഠനത്തെ സംബന്ധിച്ച വ്യവഹാരവാദ കാഴ്ചപ്പാടില്‍ പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി. 


2. ഗസ്റ്റാള്‍ട്ടിസം (Click HERE)


വര്‍ത്തീമര്‍, കൊഹ്ലര്‍, കൊഫ്ക എന്നിവര്‍ രൂപം കൊടുത്ത ഗസ്റ്റാള്‍ട്ടിസം 'ഘടകങ്ങളില്‍ നിന്നും വ്യത്യസ്തമാണ്  അവ ചേര്‍ന്നുണ്ടാകുന്ന സമഗ്രമായ അനുഭവം' എന്നു പറയുന്നു.

ഈ കാഴ്ചപ്പാടിന്റെ പ്രധാനമായ അടിസ്ഥാനം സുല്‍ത്താന്‍ എന്ന മനുഷ്യക്കുരങ്ങില്‍ കൊഹ് ലര്‍ നടത്തിയ പരീക്ഷണമാണ്.

 

  • സാമീപ്യം (proximity )
  • സാദൃശ്യം ( similarity )
  • പൂര്‍ത്തീകരണം ( closure )
  • ലാളിത്യം( simplicity )

തുടങ്ങിയ തത്വങ്ങള്‍ നമ്മുടെ സംവേദനത്തെ സ്വാധീനിക്കുന്നുവെന്നും അതുകൊണ്ടാണ് സമഗ്രതയില്‍ വീക്ഷിക്കുമ്പോള്‍ കാര്യങ്ങള്‍ വ്യത്യസ്തമായി അനുഭവപ്പെടുന്നതെന്നും ഗസ്റ്റാള്‍ട്ടിസ്റ്റുകള്‍ വിശദീകരിച്ചു. 

അതിനാല്‍ ഏതു കാര്യവും പഠിപ്പിക്കേണ്ടത് ഘടകങ്ങളായി പിരിച്ചല്ലെന്നും മറിച്ച് സമഗ്രമായ രൂപത്തിലാണെന്നും ഗസ്റ്റാള്‍ട്ടിസ്റ്റുകള്‍ വാദിക്കുന്നു.


3. ജ്ഞാതൃവ്യവഹാരവാദം ( Cognitive behaviourism)


ബെഞ്ചമിന്‍ എസ്. ബ്ലൂം, ആല്‍ബര്‍ട്ട് ബന്ദൂര, ഇ.സി.ടോള്‍മാന്‍ എന്നിവരാണ് ഇതിന്റെ മുഖ്യവക്താക്കള്‍. 


ബിഹേവിയറിസത്തില്‍ നിന്ന് കണ്‍സ്ട്രക്റ്റിവിസത്തിലേക്കുള്ള പരിണാമഘട്ടത്തിന്റെ പ്രതിനിധികളായാണ് ഇവരെ പൊതുവെ കണക്കാക്കുന്നത്. 

അതായത് ഇവരുടെ പല കാഴ്ചപ്പാടുകളിലും ബിഹേവിയറിസത്തിന്റെ സ്വാധീനം ഉണ്ടെങ്കിലും ഇവര്‍ ഒരു പരിധിയോളം കണ്‍സ്ട്രക്റ്റിവിസ്റ്റ് നിലപാടുകളും പ്രദര്‍ശിക്കുന്നതായി കാണാം.


ആല്‍ബര്‍ട്ട് ബന്ദൂര


നിരീക്ഷണപഠനം ( observational learning ) അഥവാ സാമൂഹ്യപഠനസിദ്ധാന്തത്തിന്റെ

( Social learning theory ) വക്താവായാണ് ബന്ദൂരയെ കണക്കാക്കുന്നത്. 


കുട്ടികള്‍ പല സാമൂഹ്യവ്യവഹാരങ്ങളും നിരീക്ഷണത്തിലൂടെ സ്വായത്തമാക്കുന്നതായി കാണാം. 


ബന്ദൂര നടത്തിയ 'ബോബോ ഡോള്‍' പരീക്ഷണം വളരെ പ്രസിദ്ധമാണ്. 


ബെഞ്ചമിന്‍ എസ്.ബ്ലൂം


1956 ല്‍ വിദ്യാഭ്യാസ ഉദ്ദേശ്യങ്ങളുടെ വര്‍ഗീകരണം നടത്തി. 

പഠനം നടക്കുമ്പോള്‍ കുട്ടികളില്‍ മൂന്ന് മണ്ഡലങ്ങളിലുള്ള വ്യവഹാരപരിവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന് സിദ്ധാന്തിച്ചു. 

  1. വൈജ്ഞാനിക മണ്ഡലം (cognitive domain), 
  2. വൈകാരികമണ്ഡലം ( affective domain), 
  3. മനശ്ചാലകമണ്ഡലം ( psycho-motor domain) 

എന്നിവയാണ് ഈ മണ്ഡലങ്ങള്‍.


ഇതിന്റെ ഫലമായി അറിവ് (knowledge),  ഗ്രഹണം (understanding), പ്രയോഗം (application), അപഗ്രഥനം (analysis), ഉദ്ഗ്രഥനം (synthesis), മൂല്യനിര്‍ണയം (evaluation) തുടങ്ങിയ മേഖലകളില്‍ വ്യക്തമായി നിരീക്ഷിക്കാവുന്ന മാറ്റങ്ങള്‍ ഉണ്ടാവും. 

 

ഇ.സി.ടോള്‍മാന്‍  

Read MORE HERE

സോദ്ദേശചേഷ്ടാവാദം ( purposive behaviourism) എന്നറിയപ്പെടുന്ന ഈ കാഴ്ചപ്പാടിനെയും ജ്ഞാതൃവ്യവഹാരവാദമായി കണക്കാക്കുന്നത്.


4. മാനവികതാവാദം (Humanism)


കാള്‍ റോജേഴ്സും അബ്രഹാം മാസ്ലോവുമാണ് മാനവികതാവാദം പ്രധാനമായും മുന്നോട്ടുവെച്ചത്.


കാള്‍ റോജേഴ്സ്


ഓരോ വ്യക്തിക്കും തന്റെ വിധിയെ തിരുത്തിയെഴുതാനും തന്റെ സ്വത്വത്തെ താനാഗ്രഹിക്കുന്ന രീതിയില്‍ സാക്ഷാത്കരിക്കാനും കഴിയുമെന്ന് ഉദ്ഘോഷിച്ച വ്യക്തിയാണ് കാള്‍ റോജേഴ്സ്.

Read More HERE


 

അബ്രഹാം മാസ്ലോ


പഠിതാവിനെ പഠിക്കാന്‍ സ്വയം പ്രേരിപ്പിക്കുന്ന ആന്തരികഘടകങ്ങളെ നിര്‍ണയിക്കാന്‍ ശ്രമിച്ച മന:ശാസ്ത്രജ്ഞനാണ് മാസ്ലോ.

ഒന്നിനു മുകളില്‍ മറ്റൊന്നെന്ന മട്ടില്‍ കിടക്കുന്ന ആവശ്യങ്ങളുടെ ഒരു ശ്രേണി (hierarchy of needs) മാസ്ലോ അവതരിപ്പിക്കുകയുണ്ടായി. ഈ ശ്രേണിയിലൂടെ മനുഷ്യന്‍ മുന്നോട്ടുപോകാന്‍ ശ്രമിക്കുകയാണ്. ഇത് ആവശ്യങ്ങളുടെ ശ്രേണിയാണെന്ന് മാസ്ലോ വിശദീകരിക്കുന്നു. അവ ഇവയാണ്.5. ജ്ഞാതൃവാദം (Cognitivism)


ജ്ഞാതൃവാദത്തിന്റെ പ്രധാനവക്താവ് ജീന്‍ പിയാഷെയാണ്. 


ജീവികള്‍ ചുറ്റുപാടുമായി ശാരീരികമായി പൊരുത്തപ്പെടുന്നതിനു സമാനമായി മാനസികമായും പൊരുത്തപ്പെടുന്നുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഈ പ്രക്രിയയാണ് അനുരൂപീകരണം (adaptation).


.READ MORE HERE


 

പിയാഷെ മുന്നോട്ടുവെച്ച പഠനസങ്കല്‍പത്തിന്റെ സവിശേഷതകള്‍ 6. സാമൂഹ്യജ്ഞാതൃവാദം (Social constructivism)


ജെറോം എസ്.ബ്രൂണര്‍, ലവ് വിഗോട്സ്കി എന്നിവരാണ് ഇതിന്റെ വക്താക്കള്‍.


ജെറോം എസ്.ബ്രൂണര്‍


ബ്രൂണര്‍ ആശയരൂപീകരണത്തിന് ചില ഘട്ടങ്ങള്‍ നിര്‍ദേശിക്കുകയുണ്ടായി.


To Read MORE CLICK HERE


ലവ് വിഗോട്സ്കി


പഠനത്തില്‍ കുട്ടി ഇടപെടുന്ന സാമൂഹ്യ-സാംസ്കാരിക സാഹചര്യത്തിന് വമ്പിച്ച സ്വാധീനം ചെലുത്താനാവുമെന്ന് വിശദീകരിച്ച മന:ശാസ്ത്രജ്ഞനാണ് വിഗോട്സ്കി.


വിഗോട്സ്കിയുടെ പഠിതാവ് സമൂഹവുമായി നിരന്തരം ഇടപെടുന്നു.

To READ MORE CLICK
Post a Comment

0 Comments