LDC , LGS തുടങ്ങിയ മലയാളത്തിൽ ഉള്ള പരീക്ഷകൾക്ക് പഠിക്കുന്നവർക്കായി ഒരു പുതിയ കോഴ്സ് തുടങ്ങുന്നു. തികച്ചും സൗജന്യമായ ഈ കോഴ്സ് ഇത് ചേരുവാൻ ഈ ബ്ലോഗ് സബ്സ്ക്രൈബ് ചെയാം. കൂടാതെ ടെലിഗ്രാം ചാനെലുകളിൽ ജോയിൻ ചെയാം. ടെലിഗ്രാം ചാനൽ വഴി ഫ്രീ ആയ വീഡിയോ ക്ലാസ്സുകളും കൊടുക്കുന്നു. സിലബസ് അനുസരിച്ചുള്ള ചിട്ടയായ പഠനം ആഗ്രഹിക്കുന്നവർക് ജോയിൻ ചെയാം

23 October 2021

ബിഹേവിയറിസം |പഠനം|Study|Learning| 5 വാദങ്ങൾ| ICDS Supervisor|LP UP Assistant

 ബിഹേവിയറിസം |പഠനം|Study|Learning| 5 വാദങ്ങൾ| ICDS Supervisor|LP UP Assistant


ബിഹേവിയറിസം


ഇവാന്‍ പാവ് ലോവ്, ജെ.ബി.വാട്സണ്‍, ബി.എഫ്. സ്കിന്നര്‍ തുടങ്ങിയവര്‍ വികസിപ്പിച്ച ബിഹേവിയറിസമാണ് 1920 മുതല്‍1960 വരെ ലോകമാകെ ക്ലാസ്റൂം പ്രവര്‍ത്തനങ്ങളെ ഏറ്റവും ശക്തമായി സ്വാധീനിച്ചത്.


  അടുത്ത കാലത്തു നടന്ന പാഠ്യപദ്ധതി പരിഷ്കരണങ്ങള്‍ ഈ സ്ഥിതിക്കു മാറ്റം വരുത്തി.ഇന്ന് ബിഹേവിയറിസത്തിന്റെ സ്ഥാനത്ത് കണ്‍സ്ട്രക്റ്റിവിസമാണ് കേരളത്തിലും ഇന്ത്യയാകെയും ഇന്ന് പ്രോല്‍സാഹിപ്പിക്കപ്പെടുന്നത്.

ഇവാൻ പാവ് ലോവ് 

പാവ് ലോവിന്റെ classical/respondent conditioning


ഇവാൻ പാവ് ലോവ് (26 September 1849 – 27 February 1936) റഷ്യൻ ശരീരശാസ്ത്രജ്ഞനായിരുന്നു.

 അദ്ദേഹത്തിന്റെ ക്ലാസ്സിക്കൽ കണ്ടീഷനിങ്ങ് എന്നതിലുള്ള പരീക്ഷണങ്ങൾ അദ്ദേഹത്തെ പ്രശസ്തനാക്കി. 

ചെറുപ്രായത്തിൽതന്നെ പാവ് ലൊവ് ഗവേഷണതല്പരനായിരുന്നു. ഡി. ഐ. പിസാറെവ് ,ഐ എം സെചെനേവ് എന്നീ ധിഷണാശാലികളുടെ സ്വാധീനത്താൽ അദ്ദേഹം മതപരമായ ജോലിയുപേക്ഷിക്കുകയും ശാസ്ത്രത്തിനായി തന്റെ ജിവിതം ഉഴിഞ്ഞുവയ്ക്കാൻ തീരുമാനിക്കുകയും ചെയ്തു. 

1870ൽ അദ്ദേഹം റഷ്യയിലെ സെന്റ് പീറ്റേഴ്സ് സർവകലാശാലയിൽ പ്രകൃതിശാസ്ത്രം പഠിക്കാൻ ചേർന്നു. 

അദ്ദേഹത്തിന്റെ അനേകം കണ്ടുപിടിത്തങ്ങളെ മാനിച്ച് 1904ൽ അദ്ദേഹത്തിന് ശരീരശാസ്ത്രത്തിനും വൈദ്യശാസ്ത്രത്തിനുമുള്ള നൊബൽ സമ്മാനം നൽകപ്പെട്ടു. അങ്ങനെ നൊബൽ സമ്മനം ലഭിച്ച ആദ്യ റഷ്യക്കാരനായി അദ്ദേഹം മാറി.


പാവ് ലോവിന്റെ classical/respondent conditioning

1906 ല്‍ നായയില്‍ നടത്തിയ പരീക്ഷണങ്ങളാണ് പഠനത്തെ സംബന്ധിച്ച വ്യവഹാരവാദപരമായ കാഴ്ചപ്പാടുകള്‍ക്ക് അടിത്തറയിട്ടത്.


ഇവിടെ ബന്ധിച്ചു നിര്‍ത്തിയ വിശക്കുന്ന നായയുടെ മുമ്പില്‍ ഭക്ഷണം കൊണ്ടുവരുമ്പോള്‍ അതിന്റെ വായില്‍ ധാരാളം ഉമിനീര് ഉത്പാദിപ്പിക്കപ്പെടുന്നു. 

ഉമിനീരിന്റെ അളവു കണക്കാക്കാന്‍ ഉമിനീര്‍ ഗ്രന്ഥിയിലേക്ക് ഒരു ട്യൂബും കടത്തിവെക്കുന്നു.

 പിന്നീട് ഭക്ഷണം കൊണ്ടുവന്നപ്പോഴെല്ലാം പരീക്ഷകന്‍ ഒരു മണിശബ്ദവും കേള്‍പ്പിച്ചു. അടുത്ത ഘട്ടത്തില്‍ ഭക്ഷമില്ലാതെ തന്നെ മണിശബ്ദം കേള്‍പ്പിച്ചപ്പോഴും നായയുടെ വായില്‍ ഉമിനീര്‍ വരുന്നതായി  കണ്ടു.

പാവ് ലോവിന്റെ classical/respondent conditioning
ഇതില്‍ നിന്നും സ്വാഭാവികചോദനയായ ഭക്ഷണത്തോടൊപ്പം ചേര്‍ത്തുപയോഗിച്ചതുകൊണ്ടാണ് നിഷ്ക്രിയ ചോദനയായിട്ടുകൂടി മണിശബ്ദത്തിന് ഉമിനീര്‍ എന്ന പ്രതികരണം ഉണ്ടാക്കാന്‍ കഴിഞ്ഞതെന്ന് അനുമാനിക്കപ്പെട്ടു. 

ഇങ്ങനെ ഈ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ ഉപയോഗക്രമത്തിലൂടെ ജീവികളില്‍ നിശ്ചിതമായ പ്രതികരണം ഉണ്ടാക്കാനാവുമെന്ന വ്യവഹാരവാദ പഠനസിദ്ധാന്തം ആവിഷ്കരിക്കപ്പെട്ടു.

ജെ.ബി.വാട്സണ്‍ 

പാവ് ലോവിന്റെ പരീക്ഷണങ്ങളെയും സ്വന്തമായ പരീക്ഷണനിരീക്ഷണങ്ങളെയും ആസ്പദമാക്കി ജെ.ബി.വാട്സണ്‍ ഈ സിദ്ധാന്തത്തെ വിപുലീകരിച്ചു. 

ജെ.ബി.വാട്സണ്‍


11 മാസം മാത്രം പ്രായമുള്ള ആല്‍ബര്‍ട്ട് എന്ന കുഞ്ഞില്‍ വാട്സണ്‍ നടത്തിയ പരീക്ഷണം ഏഠെ പ്രശസ്തമാണ്. ഇവിടെ വെളുത്ത എലിയുമായി നല്ല പോലെ ഇടപെട്ടിരുന്ന കുട്ടി പിന്നീട് അതിനെ ഭയപ്പെടുന്നു. 

അതിന് ഇടവരുത്തിയത് വെളുത്ത എലിയ്ക്കൊപ്പം കളിക്കുന്ന ഘട്ടത്തില്‍ വലിയ ശബ്ദം കൂടി കേള്‍പ്പിച്ചതാണ്. ഇത് ആവര്‍ത്തിച്ചപ്പോള്‍ എലിയെ മാത്രമല്ല മറ്റു വെളുത്ത വസ്തുക്കളെയും ഭയപ്പെടുന്ന സ്ഥിതി ഉണ്ടാകുന്നു.


സ്കിന്നറുടെ operant / instrumental conditioning

സ്കിന്നര്‍
സ്കിന്നര്‍


1938 ല്‍ സ്കിന്നര്‍ നടത്തിയ പരീക്ഷണങ്ങള്‍ പഠനത്തെ സംബന്ധിച്ച വ്യവഹാരവാദ കാഴ്ചപ്പാടില്‍ പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി. 


സ്കിന്നര്‍ സവിശേഷമായ ഒരു പെട്ടിയുണ്ടാക്കി. 

വിശന്ന എലിയെ പൂട്ടിയിട്ടു  പെട്ടിക്കു പുറത്ത് ഭക്ഷണവും ഒരുക്കി. ഭക്ഷണം വായിലാക്കാനുള്ള ശ്രമത്തില്‍ അത് വെപ്രാളത്തോടെ പെട്ടിയില്‍ തലങ്ങും വിലങ്ങും ഓടിത്തുടങ്ങി. 

ഈ ഓട്ടത്തിനിടയില്‍ യാദൃശ്ചികമായി ഒരു ലിവറില്‍ തട്ടിയപ്പോള്‍ ഭക്ഷണം ലഭ്യമായി. 

സ്കിന്നര്‍ behaviourism experiment rat


പരീക്ഷണം ആവര്‍ത്തിച്ചപ്പോള്‍ എലി ഭക്ഷണം കൈക്കലാക്കാന്‍ എടുക്കുന്ന സമയം കുറഞ്ഞുവരുന്നതായി സ്കിന്നര്‍ കണ്ടു. ഇതില്‍ നിന്നും പഠനത്തെ സംബന്ധിച്ച ചില അനുമാനങ്ങളില്‍ സ്കിന്നര്‍ എത്തിച്ചേര്‍ന്നു.


ഈ പരീക്ഷണത്തില്‍, അനുകൂലമായ പ്രതികരണം ഉണ്ടായതിനാല്‍ ഒരു നിശ്ചിത പ്രവര്‍ത്തനം എലി ആവര്‍ത്തിക്കുന്നതായും അതുവഴി ആ പ്രവര്‍ത്തനം പ്രബലനം ചെയ്യപ്പെടുന്നതായും നാം കാണുന്നു. ഇവിടെ എലി തന്റെ പരിസരത്ത് പ്രവര്‍ത്തിക്കുന്നു (operates). 

ഭക്ഷണത്തിന്റെ ലഭ്യതയ്ക്ക് ആ പ്രവര്‍ത്തനം നിദാനമായി ( instrumental) തീരുന്നു. ഭക്ഷണം എന്നത് ഒരു സമ്മാനമായി (reward) അനുഭവപ്പെടുന്നു. അഥവാ അനുകൂലപ്രബലനം നടക്കുന്നു (positive reinforcement).

ജീവിതത്തില്‍ ഒട്ടേറെ സന്ദര്‍ഭങ്ങളില്‍ ഉടനുടനുള്ള ഗുണഫലങ്ങള്‍ ചില കാര്യങ്ങളില്‍ തുടര്‍ന്നും ഏര്‍പ്പെടാനുള്ള പ്രചോദനം നമുക്കും ഉണ്ടാക്കുന്നു എന്നത് വസ്തുതയാണ്.

പഠനം 5 വാദങ്ങൾ

1. ബിഹേവിയറിസം

2. ഗസ്റ്റാള്‍ട്ടിസം

3. ജ്ഞാതൃവ്യവഹാരവാദം ( Cognitive behaviourism)

4. മാനവികതാവാദം (Humanism)

5. ജ്ഞാതൃവാദം (Cognitivism)

6. സാമൂഹ്യജ്ഞാതൃവാദം (Social constructivism)

7. നാഡീമന:ശാസ്ത്രം (neuropsychology)

1 comment:

  1. Slot Machine - Drmcd
    The Playtech company developed some of the most 강릉 출장마사지 popular slot machines ever 거제 출장샵 created and it is now the largest software provider. It 제주도 출장안마 has over 2,400 나주 출장샵 slots Software Type: 원주 출장마사지 Video slotsRTP: 96.53%

    ReplyDelete