നാഡീമന:ശാസ്ത്രം (neuropsychology)|പഠനത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍
നാഡീമന:ശാസ്ത്രം (neuropsychology)
പഠനം എന്നത് നാഡീശാസ്ത്രപരമായ ഒരു പ്രക്രിയയാണ് എന്നതാണ് നാഡീമന:ശാസ്ത്രം മുന്നോട്ടുവെക്കുന്നത്. അതായത് നാഡീകോശങ്ങള്‍ക്ക് പഠനപ്രക്രിയയില്‍ കാര്യമായ പങ്കുണ്ട്.
തലച്ചോറില്‍ കോടിക്കണക്കിന് നാഡീകോശങ്ങള്‍ ഉണ്ട്.
ജനിക്കുമ്പോള്‍ അവ തമ്മില്‍ വളരെ കുറച്ചു മാത്രമേ പരസ്പരം ബന്ധിക്കപ്പെട്ടിട്ടുള്ളൂ. എന്നാല്‍ ജനനശേഷം കുഞ്ഞ് നിരവധി അനുഭവങ്ങളിലൂടെ കടന്നുപോകുന്നു. ഒരോ അനുഭവവും കുഞ്ഞിന്റെ തലച്ചോറിലുള്ള നാഡീകോശങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് കാരണമാവുന്നു. കൂടുതല്‍ ബന്ധങ്ങള്‍ ഉണ്ടാകുന്നതിന് അനുസരിച്ച് കോശങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ സങ്കീര്‍ണമായ വലക്കണ്ണികള്‍ രൂപ്പെടുന്നു.
അനുഭവത്തില്‍ നിന്നും എന്താണോ പഠിക്കുന്നത് അതാണ് ഈ വിധത്തില്‍ തലച്ചോറില്‍ രേഖപ്പെടുത്തപ്പെടുന്നത്.
ഒരു കോശത്തിന്റെ ഡെന്‍ഡ്രോണ്‍ മറ്റൊരു കോശത്തിന്റെ ആക്സോണുമായാണ് ബന്ധിക്കപ്പെടുന്നത്. ഒരു കോശത്തിന് മറ്റ് ഒട്ടേറെ കോശങ്ങളുമായി ബന്ധമുണ്ടാവാം.
ഇങ്ങനെയാണ് ബന്ധങ്ങളുടെ വലക്കണ്ണികള്‍ ഉണ്ടാവുന്നത്. ഇവ തമ്മിലുള്ള പരസ്പരബന്ധത്തിന്റെ ദാര്‍ഢ്യമാണ് ആ അറിവിന്റെ ഓര്‍മയെ നിര്‍ണയിക്കുന്നത്. ഒരോ അനുഭവത്തിനും പുനരനുഭവം ഉണ്ടാകുമ്പോള്‍ ഈ ബന്ധം കൂടുതല്‍ ദൃഢവും സങ്കീര്‍ണവുമാടിത്തീരുന്നു.
പുനരനുഭവം എത്രകണ്ട് രസകരമായും താത്പര്യമുണര്‍ത്തിന്നതും ആകാമോ അത്രയും നല്ലത്. അതുകൊണ്ട് അര്‍ഥപൂര്‍ണമായ പുനരനുഭവം ഓരോ അനുഭവത്തിനും നല്‍കാന്‍ ശ്രമിക്കണമെന്ന് നാഡീമന:ശാസ്ത്രജ്ഞര്‍ ഓര്‍മിപ്പിക്കുന്നു.
പ്രായമാകുന്നതോടെ നാഡീകോശങ്ങള്‍ക്ക് ക്ഷയം സംഭവിക്കുന്നു. അത് ഓര്‍മയുടെ ക്ഷയത്തിന് കാരണമാവുന്നു.
പഠനത്തെ സംബന്ധിച്ച ചില വിശദാംശങ്ങള്‍
- പഠനപ്രക്രിയ
- ചിന്താപ്രക്രിയ
- പഠനശൈലി
- പഠനവേഗത
- സംഘപഠനം
- സഹകരണാത്മക പഠനം
- സഹവര്‍ത്തിത പഠനം
- സ്വയംപഠനം
- കണ്ടെത്തല്‍ പഠനം
- പഠനപ്രവര്‍ത്തനത്തിന്റെ സവിശതകള്‍
- ഭിന്നതലപഠനം
- ചാക്രികാരോഹണം
പഠനത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍
- പ്രചോദനം (motivation)
- ഓര്‍മ (memory)
- ശ്രദ്ധ (attention)
- പക്വത (maturity)
- താത്പര്യം (interest)
- മനോഭാവം (attitude)
- അഭിരുചി (aptitude)
- അഭിലാഷനില (level of aspiration)
- ഉത്കണ്ഠ (anxiety)
- പിരിമുറുക്കം (stress)
- കുടുംബ-സാമൂഹ്യഘടകം (social-familial aspects)
1. ബിഹേവിയറിസം
3. ജ്ഞാതൃവ്യവഹാരവാദം ( Cognitive behaviourism)
0 Comments