Ticker

6/recent/ticker-posts

[PART 2 ]ഉള്‍പ്പെടുത്തിയുളള വിദ്യാഭ്യാസം| Inclusive education| Child Psychology and pedagogy

 [PART 2 ]ഉള്‍പ്പെടുത്തിയുളള വിദ്യാഭ്യാസം| Inclusive education| Child Psychology and pedagogy



ഉള്‍പ്പെടുത്തിയുളള വിദ്യാഭ്യാസം

ഉള്‍പ്പെടുത്തിയുളള വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് മലയാളം, ഇംഗ്ലീഷ്, മനശാസ്ത്രം എന്നീ വിഷയങ്ങളില്‍ ചോദ്യം വരാറുണ്ട്. പി എസ് സി പരീക്ഷയിലും പ്രധാനചോദ്യമേഖലയാണിത്.

PART 1 Questions Read HERE

സംയോജിത വിദ്യാഭ്യാസം, സങ്കലിത വിദ്യാഭ്യാസം, ഉള്‍പ്പെടുത്തിയുളള വിദ്യാഭ്യാസം എന്നെല്ലാം പറയുന്നത് സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികളെ മറ്റു കുട്ടികള്‍ക്കൊപ്പമിരുത്തി വിദ്യാഭ്യാസം നല്‍കുന്നതിനെയാണ്.

 പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരെ പല വിഭാഗങ്ങളായി തരംതിരിക്കാം.

·       കാഴ്ചാ പരിമിതി (Visual impairment )

·       കേള്‍വിക്കുറവു് (Hearing impairment )

·       ശാരീരിക വെല്ലുവിളി (Loco motor impairment)

·       മാനസീക വെല്ലുവിളി Mental retardation and Mental illness

പഠനവൈകല്യം

·       Dyslexia

·       Dysgraphia

·       Dyscalculia

 ഓട്ടിസം

 സ്വയം എന്നർഥമുള്ള ആട്ടോസ് എന്ന ഗ്രീക്ക് പദത്തിൽനിന്നാണ് ഓട്ടിസം എന്ന ഇംഗ്ലീഷ് പദമുണ്ടായത്. ഓട്ടിസം ബാധിച്ച കുട്ടികളുടെ പ്രധാന ലക്ഷണം തനിച്ചിരിക്കാനുള്ള ഇഷ്ടമാണ്. ഇത് കുട്ടികളുടെ ആശയവിനിമയ ശേഷിയെയും സഹവർത്തിത്വ ശേഷിയെയുമാണ് കാര്യമായി ബാധിക്കുന്നത്. ആശയവിനിമയം, ആശയഗ്രഹണം, സാമൂഹീകരണം എന്നീ മേഖലകളില്‍ സമപ്രായക്കാരില്‍ നിന്ന് വളരെ പ്രകടമായ വ്യതിയാനത്തില്‍ ജീവിക്കുന്ന കുട്ടി, യഥാര്‍ത്ഥ ലോകത്ത് നിന്ന് പിന്‍വാങ്ങി ആന്തരിക സ്വപ്നലോകത്ത് വിഹരിക്കുന്ന അവസ്ഥ. ഇതാണ് ഓട്ടിസം. പൊതു സ്വഭാവ സവിശേഷതകള്‍

1. ഒറ്റക്ക് തന്റേതായ ലോകത്ത് മുഴുകിയിരിക്കുക.

2. മറ്റുളളവരെ അഭിമുഖീരിക്കാനുളള പ്രയാസം.

3. യാതൊരു പ്രകോപനവുമില്ലാതെ മറ്റുളളവരെ ഉപദ്രവിക്കുക.

4. ഫാനുകള്‍ കറങ്ങുന്നതും ബള്‍ബുകള്‍ പ്രകാശിക്കുന്നതും 

കുറെ നേരം നോക്കിനില്‍ക്കുക.

5. കൈകളും ശരീരഭാഗങ്ങളും പ്രത്യേക രീതിയില്‍ ചലിപ്പിക്കുക.

6. പ്രത്യേകതരം ശബ്ദങ്ങളും പ്രയോഗങ്ങളും ആവര്‍ത്തിക്കുക.

7. അലക്ഷ്യമായി ഇറങ്ങി നടക്കുക, ഒരേ സ്ഥലത്തേക്കോ വസ്തുവിലേക്കോ കുറെ നേരം നോക്കിനില്‍ക്കുക.

8. കളിപ്പാട്ടങ്ങളും മറ്റു വസ്തുക്കളും നിരനിരയായി വെക്കുക.

9. ആശ്ലേഷണം, ലാളന തുടങ്ങിയ ശാരീരിക സ്പര്‍ശം ഇഷ്ടപ്പെടാതിരിക്കുക.

10. കൈയില്‍ കിട്ടുന്ന സാധനങ്ങള്‍ മണത്ത് നോക്കുക (ഉദാ: ചെരുപ്പ്, ഭക്ഷണ പദാര്‍ത്ഥം, ചൂടിപ്പായ).

 സെറിബ്രല്‍ പാള്‍സി


- കുഞ്ഞിന്റെ തലച്ചോറിന്റെ വളർച്ചയെയും പ്രവർത്തനങ്ങളെയും ബാധിച്ച്, ചലന വെെകല്യത്തിനും ചിലപ്പോൾ ബുദ്ധിമാന്ദ്യത്തിനും ഇടയാക്കുന്ന അസുഖമാണിത്.

 ബുദ്ധിപരമായ പരിമിതി.

 Attention Deficit and Hyperactivity Disorder (ADHD) 


കുട്ടികളിലെ അമിതമായ ശ്രദ്ധക്കുറവും ഒരിടത്തും ഒന്നടങ്ങിയിരിക്കാത്ത ശീലവും ഒരു നിയന്ത്രണവുമില്ലാത്തതു പോലുള്ള പെരുമാറ്റങ്ങളും എ.ഡി.എച്ച്.ഡി. (അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പറാക്റ്റിവിറ്റി ഡിസോര്‍ഡര്‍) എന്ന അസുഖത്തിന്റെ ലക്ഷണങ്ങളാവാം. തലച്ചോറിലുണ്ടാകുന്ന ചില തകരാറുകള്‍ മൂലം ആവിര്‍ഭവിക്കുന്നതാണ് ഈ അസുഖം

Child development and pedagogyയിലും ചോദ്യങ്ങള്‍  


17). പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥിയായ അനുമോള്‍ക്ക് വായനാപരമായ ബുദ്ധിമുട്ടുകളും അതിനോട് അനുബന്ധിച്ചുളള പഠനപ്രശ്നങ്ങളുമുണ്ട്. അവള്‍ അനുഭവിക്കുന്നത്

1.    ഡിസ്ലെക്സിയ

2.    ഡിസ്ഗ്രാഫിയ

3.    ഡിസ് കാല്‍ക്കുലിയ

4.    ഡിസ്പ്രാക്സിയ

18).താഴെപ്പറയുന്നതില്‍ മന്ദപഠിതാക്കളുടെ ആവശ്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ രീതി

1.     പ്രയാസങ്ങളുമായി പൊരുത്തപ്പെടുന്നതിനു വേണ്ടി കഠിന പ്രവൃത്തികള്‍ നല്‍കുക

2.   അവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന പ്രവൃത്തികള്‍ മാത്രം നല്‍കുക

3.    ദീര്‍ഘമായ ഏകാഗ്രതയും പരിശ്രമവും വേണ്ടി വരുന്ന പ്രവൃത്തികള്‍ നല്‍കുക

4.    കൂടുതല്‍ ഗൃഹപാഠം നല്‍കുക

19).ഭിന്നശേഷിക്കാരായ വ്യക്തികളുടെ അവകാശങ്ങള്‍ക്ക് പിന്തുണയേകുന്ന ആക്ട്

1.     ആര്‍ ടി ഇ ആക്ട്

2.    ആര്‍ ടി ഐ ആക്ട്

3.   പി ഡബ്ല്യു ഡി ആക്ട്

4.    പോക്സോ ആക്ട്

20) പേഴ്സണ്‍ വിത്ത് ഡിസെബിലിറ്റി ആക്ട് ( PWD Act )പ്രാബല്യത്തില്‍ വന്നത്

1.    1996

2.    1986

3.    1976

4.    2006

21) അശ്രദ്ധാപരമായി ക്ലാസില്‍ ഇരിക്കുന്ന ഒരു കുട്ടിയെ എങ്ങനെ കൈകാര്യം ചെയ്യാം? (2019)

1.     കുട്ടിയെ അവഗണിക്കുക

2.    കുട്ടിയെ മുന്‍നിരയില്‍ ഇരിക്കാന്‍ അനുവദിക്കുക

3.    പരമാവധി പഠനോപകരണങ്ങള്‍ ക്ലാസില്‍ ഉപയോഗിക്കുക

4.   ചെറിയ ഇടവേളകളിലൂടെ വൈവിധ്യമാര്‍ന്ന പഠനസാഹചര്യങ്ങള്‍ ഒരുക്കുക

22) സാധാരണ വ്യക്തികളില്‍ നിന്നും വ്യത്യസ്തമായി വായിക്കുന്നതിനുളള കഴിവില്‍ കാണപ്പെടുന്ന ചിരസ്ഥായിയായ പ്രയാസമാണ്

1.     ഡിസ്കാല്‍ക്കുലിയ

2.    ഡിസ്ഗ്രാഫിയ

3.   ഡിസ്ലെക്സിയ

4.    ഡിസ്ഫേസിയ

23) വാചികവും അവാചികവുമായ ആശയവിനിമയവും അതോടൊപ്പം സാമൂഹ്യപരമായ ഇടപെടലിനും പ്രതികൂലമായി ബാധിക്കുന്ന വികാസ വൈകല്യമാണ്

1.     സെറിബ്രല്‍ പാള്‍സി

2.    എപിലെപ്സി ( അപസ്മാരം)

3.   ഓട്ടിസം

4.    എ ഡി എച് ഡി

24) ഒരു കുട്ടി 25 നെ 52ആയും b യെ d ആയും സംശയിക്കുന്നു. ഈ കുട്ടി താഴെക്കൊടുത്തവയില്‍ ഏതു വിഭാഗത്തില്‍ പെടുന്നു? 2018

1.     ബുദ്ധിമാന്ദ്യം

2.   പഠനവൈകല്യം

3.    കാഴ്ചാവൈകല്യം

4.    മാനസീക വൈകല്യം

25) താഴെക്കൊടുത്തിരിക്കുന്നവയില്‍ ഡിസ്ലെക്സിയ പദവുമായി ബന്ധപ്പെടുന്നത് ഏത്? 2018

1.    വായനാവൈകല്യം

2.    പെരുമാറ്റ വൈകല്യം

3.    മാനസീക വൈകല്യം

4.    ഗണിതപഠനവൈകല്യം

26) വിക്ക് എന്ന സംസാരതടസ്സത്തെ പരിഹരിക്കുന്നതിന് അവലംബിക്കാവുന്ന തന്ത്രം

1.     ബോധപൂര്‍വമുളള സംസാരം

2.   പ്രയോഗസന്ദര്‍ഭങ്ങളിലൂടെയുളള സംസാരം

3.    ദീര്‍ഘമായ സംസാരം

4.    താമസിച്ചുളള സംസാരം

27) പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു വേണ്ടി ചുവടെകൊടുത്തിരിക്കുന്നവയില്‍ ഏതൊക്കെ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നു?

1.     അനുരൂപീകരിച്ച പാഠപുസ്തകങ്ങള്‍

2.    പ്രവര്‍ത്തനപുസ്തകങ്ങള്‍

3.    റിസോഴ്സ് അധ്യാപകര്‍

4.   മുകളില്‍ സൂചിപ്പിച്ചവ എല്ലാം

28)ചുവടെ കൊടുത്തിരിക്കുന്നവയില്‍ പഠനവൈകല്യം അല്ലാത്തതേത്?

1.    എ ഡി എച് ഡി

2.    ഡിസ്ലക്സിയ

3.    ഡിസ്ഗ്രാഫിയ

4.    ഡിസ്കാല്‍ക്കുലിയ

29) ഉള്‍പ്പെടുത്തിയുളള വിദ്യാഭ്യാസം എന്നത്

1.     പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് സ്പെഷ്യല്‍ സ്കൂളുകളിലൂടെ വിദ്യാഭ്യാസം നല്‍കുന്ന സമീപനം

2.    പെണ്‍കുട്ടികള്‍ക്ക് പ്രത്യേകം വിദ്യാഭ്യാസം നല്‍കുന്ന സമീപനം

3.   പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് റഗുലര്‍ കുട്ടികളോടൊപ്പം റഗുലര്‍ വിദ്യാലയങ്ങളില്‍ വിദ്യാഭ്യാസം നല്‍കുന്ന സമീപനം

4.    ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകം വിദ്യാഭ്യാസം നല്‍കുന്നതിനുളള സംവിധാനം

30). പഠനവൈകല്യമുളള കുട്ടികള്‍ പ്രധാനമായും

1.     കഴിവുകള്‍ കുറവുളളവരായിരിക്കും

2.    ബുദ്ധി കുറഞ്ഞവരായിരിക്കും

3.    ന്യൂറോളജിപരമായ വൈകല്യമുളളവരായിരിക്കും

4.    പൊതുവേ നിഷ്ക്രിയരയായിരിക്കും

31) .പ്രായഭേദമെന്യേ വൈകല്യമുളലവരെ മുഖ്യധാരാ വിദ്യാഭ്യാസ മേഖലയില്‍ ചെറിയസമായോജനങ്ങളിലൂടെയും വിഭവങ്ങള്‍ നല്‍കിയും ഉള്‍ക്കൊളളിക്കുന്ന രീതിയാണ് (2017)

1.     മാറ്റി നിറുത്തല്‍

2.   ഉള്‍ക്കൊളളിക്കല്‍

3.    പ്രാപ്യമാക്കല്‍

4.    ഇന്റഗ്രേഷന്‍

 

 Click the Below topic Links to get The notes






പഠനം വാദങ്ങൾ

ബിഹേവിയറിസം

ഗസ്റ്റാള്‍ട്ടിസം Gestaltism Learning methods


ജ്ഞാതൃവ്യവഹാരവാദം ( Cognitive behaviorism)

 
മാനവികതാവാദം (Humanism)

ജ്ഞാതൃവാദം (Cognitivism)


നാഡീമന:ശാസ്ത്രം (neuropsychology)|പഠനത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍

 
കോള്‍ബര്‍ഗിന്റെ സന്മാര്‍ഗവികാസഘട്ടങ്ങള്‍

വ്യക്തിത്വം Personality

 
ഉള്‍പ്പെടുത്തിയുളള വിദ്യാഭ്യാസം Inclusive education

PART 2 ഉള്‍പ്പെടുത്തിയുളള വിദ്യാഭ്യാസം  Inclusive education

ദിനാചരണങ്ങള്‍ Important dates based on themes


 
 
 
READ More :

 

Child Psychology Notes

Anganwadi Worker Notes

 Pedagogy  Malayalam Notes

LPSA Study Notes

KTET Notes

UPSA Study Notes

Complete NOTES Child Psychology

 

Post a Comment

1 Comments