കോള്‍ബര്‍ഗിന്റെ സന്മാര്‍ഗവികാസഘട്ടങ്ങള്‍
നൈതിക വികാസം /സന്മാര്‍ഗവികാസം/ധാര്‍മിക വികാസം - കോള്‍ബര്‍ഗ്
ഭാഷാ വികാസം, ചാലക വികാസം, വൈകാരിക വികാസം, വൈജ്ഞാനിക വികാസം, സന്മാര്‍ഗവികാസം എന്നിവ കുട്ടിയുടെ വികാസവുമായി ബന്ധപ്പെട്ട് പഠിക്കേണ്ടതുണ്ട്.
വൈജ്ഞാനിക വികാസത്തില്‍ പ്രധാനമായും പിയാഷെയുടെ സിദ്ധാന്തങ്ങളാണ് പരിഗണിക്കുന്നത്. ( ജ്‍ഞാനനിര്‍മിതിവാദം)
ചെറുപ്പകാലം മുതല്‍ മനുഷ്യരുടെ സദാചാര നിലപാടുകള്‍ക്ക് കാരണം പലതാണെന്ന് കോള്‍ ബര്‍ഗ് പറയുന്നു
മൂന്നു വളര്‍ച്ചാഘട്ടങ്ങള്‍
ഓരോ ഘട്ടത്തിലും രണ്ട് ഉപവിഭാഗങ്ങള്‍
സദാചാരഘട്ടങ്ങളെ ആസ്പദമാക്കി വന്ന ചോദ്യങ്ങള്‍ നോക്കുക.
1. ശിക്ഷയില്‍ നിന്നും ഒഴിവാകാന്‍ ഒരു കുട്ടി അനുസരണ സ്വഭാവം കാണിക്കുന്നു. കോള്‍ബര്‍ഗിന്റെ നൈതിക വികാസ സിദ്ധാന്തമനുസരിച്ച് അവര്‍ ഉള്‍പ്പെടുന്നത് (2019)
A) പ്രാഗ് യാഥാസ്ഥിതിക സദാചാര ഘട്ടം
B) യാഥാസ്ഥിതിക സദാചാരഘട്ടം
C) യാഥാസ്ഥിതികാനന്തര സദാചാരഘട്ടം
D) ഇവയൊന്നുമല്ല
2. കോള്‍ബര്‍ഗിന്റെ സാന്മാര്‍ഗിക വികാസഘട്ടത്തില്‍ ശിക്ഷയും അനുസരണവും എന്നത് ഏതു ഘട്ടത്തിലാണ് സംഭവിക്കുന്നത് (2019)
A) മൂര്‍ത്തമനോവ്യാപാരഘട്ടം
B) യാഥാസ്ഥിതികാനന്തര സദാചാരഘട്ടം
C) പ്രാഗ് യാഥാസ്ഥിതിക സദാചാര ഘട്ടം
D) യാഥാസ്ഥിതിക സദാചാരഘട്ടം
3. മറ്റുളളവരുടെ പ്രയാസങ്ങളും ദുഖങ്ങളും തിരിച്ചറിഞ്ഞ് നിയമങ്ങളുടെ അതിര്‍വരമ്പുകള്‍ മാറ്റി മറിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നവര്‍ കോള്‍ബര്‍ഗിന്റെ സന്മാര്‍ഗസിദ്ധാന്തമനുസരിച്ച് ഏത് ഘട്ടത്തില്‍ വരുന്നു? ( PSC 2017)
A) സാമൂഹിക സുസ്ഥിതി പാലനം
B) സാര്‍വജനീന സദാചാരം
C) അന്തര്‍വൈയക്തിക സമന്വയം
4. നല്ല കുട്ടി എന്ന പറയിക്കാനുളള ശ്രമം നൈതികവികാസത്തിന്റെ ഒരു ഘട്ടത്തില്‍ ഉണ്ടാകും . ഈ ആശയം ഉന്നയിച്ചത്
A) എറിക്സണ്‍
B) സ്കിന്നര്‍
C) പിയാഷെ
D) കോള്‍ബര്‍ഗ്
കോള്‍ബര്‍ഗിന്റെ സന്മാര്‍ഗവികാസഘട്ടങ്ങള്‍
1. യാഥാസ്ഥിതിക പൂര്‍വഘട്ടം,/പ്രാഗ് യാഥാസ്ഥിതിക സദാചാര ഘട്ടം
1. ശിക്ഷയും അനുസരണവും ( ഇവിടെ കുട്ടി ശിക്ഷ പേടിച്ചാണ് അനുസരിക്കുക. ടേയ് നല്ല തല്ലുകിട്ടുമേ എന്നു പറഞ്ഞാല്‍ മതി ചെയ്തിരിക്കും)
2. സംതൃപ്തിദായകത്വം,/പ്രായോഗികമായ ആപേക്ഷികത്വം ( ഭാവിയിലെ ആനൂകൂല്യം പ്രതീക്ഷിച്ച്. അല്ലെങ്കില്‍ ആവശ്യം തൃപ്തിപ്പെടുത്താനായി നിയമങ്ങള്‍ പാലിക്കും. മോളെ ചേച്ചിക്ക് ഈ ബുക്കൊന്നു കൊണ്ടുകൊടുത്താല്‍ ഒരു മിഠായി തരാം എന്നു കേള്‍ക്കുമ്പോള്‍ മിഠായി പ്രതീക്ഷിച്ച് അനുസരിക്കുന്നു)
2. യാഥാസ്ഥിതിക ഘട്ടം/ യാഥാസ്ഥിതിക സദാചാരഘട്ടം
1. അന്തര്‍ വൈയക്തിക സമന്വയം /നല്ല കുട്ടി ( മറ്റുളളവരുടെ പ്രീതിക്ക് ) അംഗീകാരം കിട്ടാനായി അനുസരിക്കുന്നു. നല്ല കുട്ടി, മിടുക്കി എന്നൊക്കെ കേട്ട് രോമാഞ്ചമണിയാന്‍ കുട്ടി ഉളളാലെ ആഗ്രഹിക്കുന്നു.
2. സാമൂഹികക്രമം നിലനിറുത്തല്‍/ സാമൂഹിക പാലനം (സാമൂഹികചിട്ടകള്‍ക്കുവേണ്ടി നിയമങ്ങള്‍ പാലിക്കുന്നു) ചില ചിട്ടകള്‍ പാലിക്കേണ്ടത് തന്റെ കടമയാണെന്ന ധാരണയോടെ അനുസരിക്കുന്നു
3. യാഥാസ്ഥിതികാനന്തര ഘട്ടം /യാഥാസ്ഥിതികാനന്തര സദാചാരഘട്ടം
( ഇത് ഉയര്‍ന്ന സദാചാര ഘട്ടമാണ്
1. സാമൂഹിക വ്യവസ്ഥ നിയമപരഘട്ടം ( സമൂഹത്തിന്റെ നിയമങ്ങള്‍ മനുഷ്യനന്മയ്ക് എന്ന വിശ്വാസത്തോടെ പെരുമാറല്‍)
2. സാര്‍വലൗകികമായ സദാചാരതത്വങ്ങള്‍ ( ന്യായം , നീതി, സമത്വം തുടങ്ങിയ ഉന്നതമായ ആശയങ്ങളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നു)
ICDS Supervisor Questions HERE
1. ബിഹേവിയറിസം
3. ജ്ഞാതൃവ്യവഹാരവാദം ( Cognitive behaviourism)
6. സാമൂഹ്യജ്ഞാതൃവാദം (Social constructivism)
7. നാഡീമന:ശാസ്ത്രം (neuropsychology)
ബിഹേവിയറിസം
ഗസ്റ്റാള്‍ട്ടിസം Gestaltism Learning methods
ജ്ഞാതൃവ്യവഹാരവാദം ( Cognitive behaviorism)
ജ്ഞാതൃവാദം (Cognitivism)
നാഡീമന:ശാസ്ത്രം (neuropsychology)|പഠനത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍
വ്യക്തിത്വം Personality
PART 2 ഉള്‍പ്പെടുത്തിയുളള വിദ്യാഭ്യാസം Inclusive education
ദിനാചരണങ്ങള്‍ Important dates based on themes
0 Comments