നിരീക്ഷണ പഠന സിദ്ധാന്തം Observational Learning LP UP Assistant Kerala PSC
Child Psychology and Pedagogy- LP UP Assistant Kerala PSC
നിരീക്ഷണപഠനത്തെ അനുകരണം അല്ലെങ്കില്‍ മാതൃകാനുകരണം എന്നും വിളിക്കുന്നു.
ഒരു വ്യക്തി മറ്റൊരു വ്യക്തിയുടെ വ്യവഹാരങ്ങള്‍ അനുകരിക്കുന്നതിലൂടെയാണ് പഠനം നടക്കുന്നത്.
നിരീക്ഷണവും അനുകരണവും ആണ് സൂക്ഷ്മമായ തലത്തില്‍ സാമുഹൃവികാസത്തിന്റെ അടിസ്ഥാനമെന്നാണ് ബന്ദൂര സിദ്ധാന്തിക്കുന്നത്. അതുകൊണ്ട് ബന്ദുരയുടെ സാമൂഹിക വികാസ സങ്കല്പത്തിന് നിരീക്ഷണ പഠന സിദ്ധാന്തം (Observational Learning) പറയാറുണ്ട്.
നിരീക്ഷണ പഠന സിദ്ധാന്തം (Observational Learning)
ഈ നിരീക്ഷണ പഠന പ്രരകിയയ്ക്ക് മാതൃക നല്‍കല്‍ (Modelling), (Attention), (Retention), ചാലക (Motor reproduction), അഭിപ്രേരണ അഥവാ പ്രബലനം എന്നിങ്ങനെ 5 അടിസ്ഥാനഘട്ടങ്ങളുണ്ട്.
1. മാതൃക നല്‍കല്‍ (Modelling)
അനുകരിക്കുന്നതിനും സാമൂഹിക ജീവിതത്തില്‍ അനുവര്‍ത്തിക്കുന്നതിനും പ്രേരിപ്പിക്കുന്ന ഒരു മാതൃക ആവശ്യമാണ്. സിനിമയും ടെലിവിഷനും ഇത്തരം മാതൃകകള്‍ സൃഷ്ടിച്ചു നല്‍കുന്നുണ്ട്.
2. kan (Attention)
നിരീക്ഷണപഠനത്തിലെ അടുത്തഘട്ടം ശ്രദ്ധയാണ്. നിരീക്ഷണ വിധേയമാകുന്ന സംഭവം/ പ്രതിഭാസം ശ്രദ്ധാപൂര്‍വം നിരീക്ഷിക്കപ്പെടുമ്പോള്‍ മാധ്രമാണ് അനുകരണീയമാകുന്നത്. മാതൃകാവ്യവഹാരങ്ങളുടെ പ്രധാനപ്പെട്ട സവിശേഷതകളില്‍ വേണ്ട്രത ശ്രദ്ധ ചെലുത്താതിരു ന്നാല്‍ വേണ്ട്രത പഠനം സാധ്യമാവുകയില്ല. പാവപരീക്ഷണത്തില്‍ മാതൃക (അക്രമി) ചെയ്യുക യും പറയുകയും ചെയ്യുന്ന കാരൃത്തില്‍ കൃത്യമായി ശ്രദ്ധിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ മാത്യ കയുടെ വ്യവഹാരങ്ങള്‍ അതേപടി പ്രകടിപ്പിക്കാന്‍ കുട്ടികള്‍ക്ക് സാധിക്കൂ. മാതൃകാ വ്യക്തിയുടെ പ്രത്യേക സവിശേഷതകളില്‍ ശ്രദ്ധ ചെലുത്തിയാണ് ഇന്ദ്രിയമുശ്രണം നടത്തുന്നത്.
3, നിലനിര്‍ത്തല്‍ (Retention)
അനുകരണവ്യവഹാരങ്ങള്‍ പുന:.,പകാശനം ചെയ്യണമെങ്കില്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വ്യക്തികള്‍ ദീര്‍ഘകാലം ഓര്‍മയില്‍ സൂക്ഷിക്കേണ്ടതുണ്ട്. അതായത് മാതൃക യാക്കപ്പെടുന്ന ഒരു വ്യവഹാരം ദീര്‍ഘകാലം ഓര്‍മയില്‍ നിലനില്‍ക്കുമ്പോള്‍ മാത്രമാണ്, അവ അനുകരിക്കപ്പെടുകയും സാമൂഹികശീലങ്ങളുടെ ഭാഗമായി മാറുകയും ചെയ്യുന്നത്. പാവയെ ഉപദ്രവിക്കുന്നത് നിരീക്ഷിച്ച കുട്ടികള്‍ ക്രമീകൃതമായ രീതിയില്‍ ആ വിവരങ്ങള്‍ രേഖപ്പെടു ത്തുകയും ഓര്‍മയില്‍ നിലനിര്‍ത്തുകയും ചെയ്തതു മൂലമാണ് ഈ വ്യവഹാരം പുന:ര്പകാശനം ചെയ്യാന്‍ കുട്ടികള്‍ക്ക് കഴിഞ്ഞത്. ഒരേ പരസ്യം തന്നെ ആവര്‍ത്തിക്കപ്പെടുന്നതിന്റെ മനശാസ്ത്രം ഇതു കൂടിയാണ്.
4, ചാലക പ്രകടനം ( reproduction)
സ്വാംശീകരിച്ച അനുഭവബിംബങ്ങള്‍ യഥാര്‍ത്ഥ പ്രകടനങ്ങളായോ വിവിധ രീതിയിലുള്ള മറ്റു പ്രവര്‍ത്തനങ്ങളായോ മാറ്റുന്നു.
അനുകരണമാതൃകയുടെ വ്യവഹാരങ്ങള്‍ അതേ രുപത്തില്‍ പുന:രപകാശനം ചെയ്യാന്‍ നിരീ ക്ഷകന്‍ സാധിക്കണം.
ഉദാഹരണമായി മോട്ടോര്‍ സൈക്കിള്‍ ഓടിക്കാനുള്ള ആഗ്രഹം മാതൃ കയിലൂടെ സുൃഷ്ടിക്കപ്പെടുകയും അത് ദീര്‍ഘകാലം മനസ്സില്‍ നിലനില്‍ക്കുകയും ചെയ്യുന്ന ഒരാള്‍ക്ക് അത് പ്രായോഗികമാക്കാന്‍ തുടര്‍ന്നുവേണ്ടത് അതിനുവേണ്ട ചാലകശേഷി ആര്‍ജിക്ക ലാണ്. പാവപരീക്ഷണത്തില്‍ പാവയെ ഇടിക്കുന്നതിനും തൊഴിക്കുന്നതിനുമുള്ള കായിക ശേഷികള്‍ കുട്ടികള്‍ ആര്‍ജിക്കുമ്പോഴാണ് നിരീക്ഷണ പഠനം പൂര്‍ണമാകുന്നത്.
5, അഭിപ്രേരണ/(പബലനം
പ്രശംസിക്കപ്പെടുകയോ സമ്മാനിതമാകുകയോ ചെയ്യുന്ന മാതൃകകളാണ് അനുകരിക്കപ്പെടു ന്നത്. ടെലിവിഷനിലൂടെ വീക്ഷിക്കുന്ന പല രംഗങ്ങളും കട്ടികളുടെ വ്യവഹാരങ്ങളെ പ്രബലനം ചെയ്യുമെന്ന് ബന്ദുര അഭിപ്രായപ്പെടുന്നു.
ഒരിക്കല്‍ ശ്രദ്ധിക്കുകയും ഓര്‍മയില്‍ സൂക്ഷിക്കുകയും ചാലകശേഷികള്‍ സ്വായത്തമാക്കുന്നതിലൂടെ പ്രകടിപ്പിക്കുകയും ചെയ്യുന്ന മാതൃകാവ്യവഹാര ങ്ങള്‍ മീഡിയായിലൂടെ ധനാത്മക പ്രബലനത്തിനു വിധേയമാകുന്നു.
പ്രോത്സാഹനം, അംഗീകാരം, മറ്റു സമ്മാനങ്ങള്‍ തുടങ്ങിയ അനുകൂലമായ പ്രോത്സാഹക സാഹചര്യങ്ങള്‍ പ്രത്യക്ഷ പ്രകടനത്തിനുള്ള ത്വര വര്‍ധിപ്പിക്കുന്നു.
അര്‍ഥപൂര്‍ണമായ ഫീഡ്ബാക്ക്‌പോലുള്ള അനുകൂല്രപബലകങ്ങള്‍ കൂടുതല്‍ മെച്ചമായ പ്രകടനത്തിനുവേണ്ട ശരിയായ ശ്രദ്ധയ്ക്കും സ്മരണയ്ക്കും സഹായകമാകും.
നിരീക്ഷണപഠനം വ്യക്തിത്വ വികസനത്തില്‍
നിരീക്ഷണപഠനം വ്യക്തിത്വ വികസനത്തില്‍ സുപ്രധാനമായ പങ്ക്; വഹിക്കുന്നുണ്ട്.
നിരീക്ഷണ ത്തിലൂടെ പഠിക്കുകയും പ്രകടിപ്പിക്കുകയും ചെയ്യാറുണ്ട്. ആക്രമണവാസന, ലൈംഗികോത്തേജ ക വ്യവഹാരങ്ങള്‍, ആശ്രിതത്വം തുടങ്ങിയവ ഉദാഹരണങ്ങളാണ്.
സ്നേഹം നിറഞ്ഞവരും പ്രോത്സാഹകരുമായ മുതിര്‍ന്ന മാതൃകാ വ്യക്തികള്‍, വേണ്ട്ര്ര പ്രോത്സാഹനം നല്‍കാത്ത മാതൃകകളേക്കാള്‍ കൂടുതല്‍ അനുകരിക്കപ്പെടും.
ഉയര്‍ന്ന നിലയിലുള്ള മാതൃകകള്‍ക്ക് താഴെ ത്തട്ടിലുള്ള മാതൃകകളെക്കാള്‍ ഉയര്‍ന്ന നിലവാരത്തില്‍ നിരീക്ഷണപഠനത്തിനു പ്രേരണ നല്‍കാന്‍ കഴിയും.
അതുപോലെ കൂട്ടുകാര്‍ക്കും സ്ഥാപനങ്ങള്‍ക്കും അനുകരണത്തില്‍ ശക്ത മായ സ്വാധീനം ചെലുത്താന്‍ കഴിയും.
ബിംബരുപത്തിലോ ഭാഷാരുപത്തിലോ മാതൃകാ വ്യവഹാരവുമായുണ്ടാകുന്ന പരിചയം സജീവസന്ദര്‍ഭങ്ങള്‍ വഴി ലഭിക്കുന്നതിനു തുല്യമായ ക്ഷമതയോടെ, അനുകരണ പഠനത്തിനു സഹായകമാവും.
പഠിതാക്കളുടെ സമ്പൂര്‍ണ വ്യവ ഹാരം വാര്‍ത്തെടുക്കുന്നതിനുള്ള കാര്യക്ഷമമായ തന്ത്രമായി മാതൃകാനുകരണത്തെ കണ ക്കാക്കാം.
അതേസമയം, തെറ്റായതും ഭാവനാസമ്പന്നമായ മാതൃകകളുമായി താദാത്മ്യം പ്രാപിക്കാന്‍ കുട്ടികളെയും യുവാക്കളെയും പ്രലോഭിപ്പിക്കുന്ന പരസ്യങ്ങളോടും മറ്റു മാധ്യമങ്ങളോടും നിരന്തരം സമരസത്തില്‍ ഏര്‍പ്പെടാന്‍ നാം നിര്‍ബന്ധിതരുമാണ്.
വിദ്യാഭ്യാസത്തിന്റ പ്രധാന ധര്‍മം അനുകരിക്കാന്‍ പറ്റിയ ഉദാത്ത മാതൃകകള്‍ തെരഞ്ഞെടുക്കാന്‍ പഠിതാക്കളെ സഹായിക്കുക എന്നതാണെന്ന് പറയാം.
Check the below links
Complete Notes on Child Psychology & pedagogy MALAYALAM
More Child Psychology Notes Read HERE
Methods of Psychological Studies
0 Comments