Ticker

6/recent/ticker-posts

സസ്യകോശം Plant Cell സസ്യകലകൾ Plant tissues സസ്യ ശാസ്ത്രം Botany LDC-LGS-LP UP Assistant


 സസ്യകോശം Plant Cell സസ്യകലകൾ Plant tissues സസ്യ ശാസ്ത്രം Botany LDC-LGS-LP UP Assistant

Plant Cell  സസ്യകോശം



സസ്യ ശാസ്ത്രം 


സസ്യകോശം


സസ്യകോശങ്ങൾക്ക്, കോശസ്തരത്തിനു പുറമെ സെല്ലുലോസ് കൊണ്ടുള്ള കോശഭിത്തി കൂടിയുണ്ട്.

സസ്യകോശത്തിൽ മാത്രം കാണുന്ന കോശാംഗ ങ്ങളാണ്പ്ലാസ്റ്റിഡുകൾ (ജൈവകണങ്ങൾ).


സസ്യകലകൾ


Plant Tissues സസ്യകലകൾ


മൃദുവായ സസ്യഭാഗങ്ങളിൽ കാണപ്പെടുന്ന സസ്യകലയാണ് പാരൻകൈമ (Parenchyma). (ഇവ പ്രകാശസംശ്ലേഷണത്തിനും ആഹാരസംഭരണത്തിനും സഹായിക്കുന്നു)

സസ്യഭാഗങ്ങൾക്ക് വഴക്കവും താങ്ങും നല്ലുന്ന കലയാണ് കോളൻകൈമ. 
ഇവ കോശഭിത്തിയുടെ മൂലകളിൽ മാത്രം കാണുന്നു. 

സസ്യഭാഗങ്ങൾക്ക് താങ്ങും ബലവും നല്ലുന്ന കലകളാണ് സ്ക്ലീറൻകൈമ. (Sclerenchyma)

വേര് ആഗിരണം ചെയ്യുന്ന ജലവും ലവണങ്ങളും ഇലകളിലെത്തിക്കുന്ന കലകളാണ് സൈലം (Xylem).

ഇലകളിൽ തയ്യാറാക്കിയ ആഹാരം സസ്യങ്ങളുടെ വിവിധ ഭാഗങ്ങളിലെത്തിക്കുന്ന കലകളാണ്ഫ്ളോയം.

സസ്യഹോർമോണുകൾ


സസ്യങ്ങളുടെ നീളം വർധിക്കാൻ സഹായിക്കുന്ന ഹോർമോണാണ് ഓക്സിൻ. 

ഓക്സിനുമായി ചേർന്ന് സസ്യങ്ങളിൽ കോശവിഭജനവും കോശവൈവിധ്യവത്കരണവും കോശ വളർച്ചയും സാധ്യമാക്കുന്ന ഹോർമോണാണ് സൈറ്റോകിനിൻ. 

പുഷ്ടിക്കലിനെയും ഇലകളുടെയും ഫലങ്ങളുടെയും വളർച്ചയെയും നിയന്ത്രിക്കുന്ന ഹോർമോണാണ് ജിബ്ബർലിൻ. 

ഫലങ്ങൾ പഴുക്കാൻ സഹായിക്കുന്ന വാതകരൂപത്തിലുള്ള ഹോർമാണാണ് എഥിലീൻ.

പ്രതികൂല സാഹചര്യങ്ങളിൽ സസ്യങ്ങളുടെ നില നില്ലിനെ സഹായിക്കുന്ന ഹോർമാണാണ് അബ്സെസിക് ആസിഡ്. 

(ഇലകളും കായ്കളും പൊഴിയാൻ സഹായിക്കുന്ന ഹോർമോണാണിത്)

പ്രകാശ സംശ്ലേഷണം 


സസ്യങ്ങളിൽ സൗരോർജത്തെ രാസോർജ്ജമാക്കുന്ന പ്രക്രിയയാണ് പ്രകാശ സംശ്ലേഷണം . 

ഹരിത സസ്യങ്ങളിലെ ഇലകളിലാണ് പ്രധാനമായും പ്രകാശ സംശ്ലേഷണം നടക്കുന്നത് ഇലകളിലെ പച്ചനിറമുള്ള ഹരിതകണങ്ങളാണ് പ്രകാശസംശ്ലേഷണത്തിന് സഹായിക്കുന്നത്.


ഹരിതകണം


ഇരട്ടസ്തരമുള്ള കോശാംഗമാണ് ഹരിതകണം. 

ഹരിതകണത്തിനുള്ളിലെ ഗ്രാന എന്ന സ്തര പാളികളികളിലാണ് സൂര്യപ്രകാശത്തെ ആഗിരണം ചെയ്യാൻ കഴിവുള്ള വർണകങ്ങൾ ഉള്ളത്. 

ഇതിൽ ഹരിതകം a, ഹരിതകം b, കരോട്ടിൻ, സാന്തോഫിൽ എന്നീ വർണകങ്ങളുണ്ട്. 

ഹരിതകം a മാത്രമേ പ്രകാശസം ശ്ലേഷണത്തിൽ നേരിട്ട് പങ്കെടുക്കുന്നുള്ളൂ. 

മറ്റു വർണകങ്ങളെ സഹായകവർണകങ്ങൾ എന്നു വിളിക്കുന്നു. 

സമുദ്രം എന്ന ആവാസ വ്യവസ്ഥയിലെ മുഖ്യ ഉത്പാദകർ ആൽഗകളും മറ്റു ജലസസ്യങ്ങളുമാണ് അന്തരീക്ഷ വായുവിലെ ഓക്സിജന്റെ  70-80% ശതമാനം പ്രദാനം ചെയ്യുന്നത്  സമുദ്രത്തിലെ ആൽഗങ്ങളാണ്.


ആസ്യരന്ധ്രങ്ങൾ (stomata)


ആസ്യരന്ധ്രങ്ങൾ (stomata)  വഴിയാണ് ഇലകൾ ശ്വസിക്കുന്നത് .

പുൽ വർഗങ്ങളിൽ അധികജലം പുറന്തള്ളാനുള്ള സംവിധാനമാണ് ഇലകളുടെ അഗ്രഭാഗത്തുള്ള സുഷിരങ്ങൾ .

ഇവ ഹൈഡത്തോഡുകൾ എന്നറിയപ്പെടുന്നു .

ഏകലിംഗ സസ്യങ്ങളും ദ്വലിംഗ സസ്യങ്ങളും  


ചിലയിനം സസ്യങ്ങളിൽ  ഒരു സസ്യത്തിൽ ആൺ പൂവ് മാത്രവും മറ്റൊന്നിൽ പെൺപൂവ് മാത്രവും ഇത്തരം സസ്യങ്ങളാണ് ഏകലിംഗ സസ്യങ്ങൾ.

ഉദാഹരണം :ജാതി ,വാലിസ്നേറിയ, ഈന്തപ്പന, കഞ്ചാവ്

  ആൺപൂവും പെൺപൂവും ഒരേ സസ്യത്തിൽ കാണുന്ന സസ്യങ്ങളാണ് ദ്വിലിംഗ സസ്യങ്ങൾ. 

ഉദാഹരണം :കുമ്പളം, വെള്ളരി, മത്തൻ, പാവൽ, പടവലം. 

പൂവിൽ അണ്ഡാശയമല്ലാതെ മറ്റു ഭാഗങ്ങൾ വളർന്ന് ഉണ്ടാവുന്ന ഫലങ്ങളാണ് കപട ഫലങ്ങൾ. 

ഉദാഹരണം :

ആപ്പിൾ, സബർജിൽ. ചാമ്പയ്ക്ക തുടങ്ങിയ ഫലങ്ങളിൽ പുഷ്പാസനം വളർന്ന് ഫലമാകും. 

കശുമാങ്ങയിൽ പൂഞെട്ട് ആണ് ഫലമായിത്തീരുന്നത്.


Also read;

മനുഷ്യ ശരീരം ചോദ്യോത്തരങ്ങൾ-Human Body-LDC, LGS Kerala PSC Thulasi








KAS Telegram Join HERE

LDC Telegram Join HERE

LGS Telegram Join HERE

LP/UP Assistant Telegram Join HERE


My Notebook Telegram Join HERE

Post a Comment

0 Comments