Ticker

6/recent/ticker-posts

സസ്യ ശാസ്ത്രം Botany Important Questions ജീവ ശാസ്ത്രം Biology-LDC-LGS-LP UP Assistant



സസ്യ ശാസ്ത്രം Botany Important Questions ജീവ ശാസ്ത്രം Biology-LDC-LGS-LP UP Assistant

psc.bibimohanan.com

ജീവ ശാസ്ത്രം -സസ്യ ശാസ്ത്രം


വേറിട്ട വിവരങ്ങൾ- ജീവ ശാസ്ത്രം


പകൽ സമയത്ത് പ്രകാശ സംശ്ലേഷണത്തിലൂടെ ഭക്ഷണം നിർമിക്കുമ്പോൾ സസ്യങ്ങൾ ഓക്സിജൻ  പുറത്തുവിടുന്നു. കാർബൺഡയോക്സൈഡ് വലിച്ചെടുക്കുന്നു. രാത്രിയിൽ സസ്യങ്ങൾ ശ്വസിക്കുമ്പോൾ ഓക്സിജൻ വലിച്ചെടുക്കുകയും കാർബൺ ഡയോക്സൈഡ് പുറത്തുവിടുകയും ചെയ്യുന്നു.




സസ്യങ്ങൾ ഒരു ടൺ കാർബൺഡയോ ക്സൈഡ് ഉപയോഗിക്കുമ്പോൾ 118 കി.ഗ്രാം ഓക്സിജൻ പുറത്തുവിടുന്നു.

ജൈവകണങ്ങൾ 


ജൈവകണങ്ങൾ മൂന്നുതരമുണ്ട്, വർണ കണം,ഹരിത  കണം, ശ്വേത കണം .

പ്രകാശ സംഗ്ഗേഷണത്തിന് സഹായി ക്കുന്ന പച്ചനിറമുള്ള ജൈവകണമാണ്  ഹരിത കണം.

 പൂക്കൾക്കും ഇലകൾക്കും നിറം കൊടുക്കുന്ന കണങ്ങളാണ് വർണകണങ്ങൾ.

വർണ കണങ്ങളിലെ വർണകങ്ങളാണ് സന്തോഫിൽ(മഞ്ഞ നിറം),ആന്തോസ യാനിൻ (ചുവപ്പ്, പർപ്പിൾ), കരോട്ടിൻ (മഞ്ഞ കലർന്ന ഓറഞ്ച്) തുടങ്ങിയവ.

 ആഹാരവസ്തുക്കൾ സംഭരിക്കുന്ന കോശങ്ങളിലെ കണങ്ങളാണ് ശ്വേതകണങ്ങൾ.


ഇലയില്ലാത്ത  സസ്യം :- മൂടില്ലാത്താളി

വേരില്ലാത്ത സസ്യം :- മൂടില്ലാത്താളി

വിത്തില്ലാത്ത മുന്തിരി :- താംസൺ സീഡ്‌ലസ്

വിത്തില്ലാത്ത പേരയിനങ്ങൾ :- നാഗ്പുർ ,അലഹബാദ്

മുള്ളില്ലാത്ത റോസിനം :- നിഷ്കണ്ട്

കറയില്ലാത്ത കശുമാവിനം :- മൃദുല


വിത്തില്ലാത്ത ഓറഞ്ച് , മുന്തിരി ,തണ്ണിമത്തൻ എന്നിവ ഉല്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന ഹോര്മോണാണ് ഓക്സിൻ


പാർത്തനോകോർപി (ബീജ സംയോഗം നടക്കാത്ത അണ്ഡാശയങ്ങൾ ഫലങ്ങളാകുന്ന പ്രക്രിയ)ക്ക്‌ കാരണമാകുന്ന ഹോർമയോണാണ് ജിബ്ബർലിങ്ങ്




 വേര് മുളപ്പിക്കാനും ഫലങ്ങൾ അകാലത്തിൽ പൊഴിയുന്നത് തടയാനും ഉപയോഗിക്കുന്ന ഹോര്മോണാണ് നാഫ്തലീൻ അസറ്റിക് ആസിഡ് (NAA) ,ഇൻഡോർ ബ്യൂട്ടറിക് ആസിഡ് എന്നിവ

ഫലങ്ങൾ പഴുക്കുന്നത് തടയുന്ന ഹോര്മോണാണ് ജിബ്ബർലിങ്ങ്

പഴവര്ഗങ്ങളിൽ ഒരേസമയം വിളവെടുപ്പ് നടത്താൻ ഉപയോഗിക്കുന്ന ഹോര്മോണാണ് അബ്‌സെസിക് ആസിഡ്

റബര് മരങ്ങളിൽ പാൽ ഉത്പാദനം വർധിപ്പിക്കാൻ സഹായിക്കുന്ന ഹോര്മോണാണ് എഥിലീൻ

പോളിത്തീൻ പോലുള്ള സുതാര്യമായ ഷീറ്റുകൊണ്ട് കൃഷിസ്ഥലം പൂർണമായോ ഭാഗികമായോ മറച്ച് നിർമിക്കുന്ന സംവിധാനമാണ് പോളിഹൗസ്

കൃഷിയിടത്തിലെ മണ്ണിന്റെ സ്വഭാവവും, മൂലകങ്ങളുടെ അളവും ,PHഉം ,ജലസാന്നിധ്യവും കൃത്യമായി പഠിച്ചു അനുയോജ്യവിള കൃഷിക്കായി തെരഞ്ഞെടുക്കുന്ന വിദ്യയാണ് പ്രെസിഷൻ ഫാമിങ്

മണ്ണില്ലാതെ പോഷക ലായനിയിൽ ചെടി വളർത്തുന്ന രീതിയാണ് ഹൈഡ്രോപോർനിക്‌സ്

വേരുകൾ വായുവിൽ വളരുന്ന രീതിയിൽ വളർത്തി പോഷകങ്ങൾ വേരുകളിലേക്ക്  നേരിട്ട് സ്പ്രൈ ചെയ്യുന്ന രീതിയാണ് എയ്റോ ഫാർമിംഗ്

സെറികൾച്ച‌‌ർ:പട്ടുനൂൽപ്പുഴു വളർത്തൽ (മൾബറി, ടസർ, മുഗാ എന്നിവയാണ് മുഖ്യഇനങ്ങൾ )

പി സി കൾച്ച‌‌ർ:മത്സ്യം വളർത്തൽ (നാ‌രൻ,കാര എന്നിവ പിസികൾച്ച‌‌ർ വഴി ഉത്പാദിപ്പിക്കുന്ന ചെമ്മീൻ ഇനങ്ങളാണ് )

ഫ്ളോറി കൾച്ച‌‌ർ:  പൂ കൃഷി

എപ്പി  കൾച്ച‌‌ർ :തേനീച്ച വളർത്തൽ

(കോലൻ , മെല്ലിഫെറ ,ഞൊടിയൻ ഇനങ്ങളിൽ പെട്ട തേനീച്ചകളെയാണ് സാധാരണ വളർത്തുന്നത് )

ക്യുണി കൾച്ച‌‌ർ  : മുയൽ വളർത്തൽ

മഷ്‌റൂം കൾച്ച‌‌ർ  : കൂൺ കൃഷി

ഹോർട്ടികൾച്ചർ : പഴം പച്ചക്കറി കൃഷി

അപരനാമങ്ങൾ




ഇന്ത്യൻ ഫയർ :- അശോകം

ഫോസിൽ സസ്യം :- ജിങ്കോ

ഇന്ത്യൻ ടെലിഗ്രാഫ് ചെടി :- രാമനാഥ പച്ച

പാവപ്പെട്ടവന്റെ  തടി:- മുള

പാവപ്പെട്ടവന്റെ ആപ്പിൾ :- തക്കാളി

സ്വർഗീയ ഫലം :- കൈതച്ചക്ക

ജോൺ ഓഫ് കെന്നഡി :- റോസ്



ജമൈക്കൻ പെപ്പർ :- സർവസുഗന്ധി

ദിവ്യഔഷധങ്ങൾ :- തുളസി, കറുക,കൂവളം

ഔഷധസസ്യങ്ങളുടെ മാതാവ് :- കൃഷ്ണ തുളസി

മാംസ്യസംരംഭകർ :- പയറുവർഗം

സമാധാനത്തിന്റെ വൃക്ഷം :- ഒലിവുമരം

ബ്രൗൺ സ്വർണം :- കാപ്പി

ബാച്ചിലേഴ് സ്ബട്ടൺ :- വാടാമുല്ല

ചൈനീസ് റോസ് :- ചെമ്പരത്തി

ഇന്ത്യയുടെ ഈന്തപ്പഴം :- പുളി

കല്പ  വൃക്ഷം :- തെങ്ങ്

ആയിരം ആവശ്യങ്ങൾക്കുള്ള മരം :- തെങ്ങ്

ചൈനീസ് ആപ്പിൾ :- ഓറഞ്ച്

കറുത്ത സ്വർണം :- കുരുമുളക്

യവനപ്രിയ :- കുരുമുളക്

ഹരിതസ്വർണം :-മുള

വെളുത്ത സ്വർണം :-കശുവണ്ടിപ്പരിപ്പ്



പച്ച സ്വർണം :- വാനില

തരിശുഭൂമിയിലെ സ്വർണം :- കശുമാവ്



വിശേഷണങ്ങൾ




ഫലങ്ങളുടെ രാജാവ് :- മാമ്പഴം

കാട്ടുമരങ്ങളുടെ ചക്രവർത്തി :- തേക്കുമരം

ദേവതകളുടെ വൃക്ഷം :- ദേവദാരു

സുഗന്ധവ്യജ്ഞനങ്ങളുടെ രാജാവ് :- കുരുമുളക്

പുഷ്ടറാണി :- റോസ്

നെല്ലിനങ്ങളുടെ റാണി :- ബസ്മതി

മാവിനങ്ങളുടെ റാണി :- അൽഫോൺസ

ഓർക്കിഡുകളുടെ റാണി :- കാറ്റ്ലിയ

ആന്തൂറയങ്ങളുടെ റാണി :- വറോക്വിയാനം

പഴവർഗങ്ങളുടെ റാണി :- മാംഗോസറ്റിൻ

സുഗന്ധവ്യജ്ഞനങ്ങളുടെ റാണി :- ഏലം

 പച്ചക്കറികളുടെ രാജാവ് :- പടവലങ്ങ

കൂടുതൽ




കിഴങ്ങുവർഗങ്ങളിൽ :- അന്നജം

പയറുവർഗങ്ങളിൽ :- പ്രോട്ടീൻ

എണ്ണക്കുരുക്കളിൽ :- കൊഴുപ്പ്

പഴവർഗങ്ങളിൽ :- ഫ്രക്ടോസ്

കരിമ്പിൽ :- സുക്രോസ്


Post a Comment

0 Comments