LDC,LGS,LP UP Assistant Kerala PSC GK Questions |GK Questions and Answers Malayalam|PSC Mock Test
ലോകത്തിലെ ഏറ്റവും വലുതും കരുത്തു റ്റതുമായ റോക്കറ്റിന്റെ പേര്?
സ്പേസ് എക്സ് സ്റ്റാർഷിപ്പ്
ഏകദേശം 400 അടി ഉയരമുള്ള റോക്കറ്റ് ടെക്സസിലെ (യു.എസ്.) ബോകാചികയി ലുള്ള വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് പറന്നുയർന്നത്.
ഭൂമിയുടെ ഭ്രമണപഥത്തിലേക്കും ചന്ദ്രനി ലേക്കും ചൊവ്വയിലേക്കും അതിനപ്പുറത്തേ ക്കും മനുഷ്യരെയുംമറ്റും കൊണ്ടുപോകു ന്നതിനായി സ്പേസ് എക്സ് രൂപകല്പനചെയ്ത ബഹിരാകാശ വാഹനമാണ് സ്റ്റാർഷിപ്പ്.
പൂർണമായും പുനരുപയോഗിക്കാൻ കഴി യുന്ന ബഹിരാകാശ വാഹനം കൂടിയാണിത്.
അൻപതാമത് ജി-7 ഉച്ചകോടി നടന്നത് എവിടെയാണ്?
ഇറ്റലിയിലെ അപൂലിയയിൽ (ജൂൺ 13 മുതൽ 15 വരെ)
1 ജി-7 രാജ്യങ്ങൾക്കുപുറമേ ഇന്ത്യയുൾ പ്പെടെയുള്ള രാജ്യങ്ങൾക്കും ക്ഷണം ലഭി ച്ചിരുന്നു.
" കത്തോലിക്കാസഭയുടെ തലവനായ മാർപാപ്പ (പോപ്പ് ഫ്രാൻസിസ്) ആദ്യമാ യി പങ്കെടുത്ത ജി -7 ഉച്ചകോടികൂടിയായി രുന്നു ഇത്.
ഇന്ത്യൻ വംശജയായ സുനിത വില്യംസ് എത്രാം തവണയാണ് അടുത്തിടെ അന്താ രാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്?
മൂന്നാംതവണ
മനുഷ്യരെയും വഹിച്ചുള്ള ബോയി ങ്ങിന്റെ സ്റ്റാർലൈനർ പേടകത്തിന്റെ ആദ്യ പരീക്ഷണത്തിൻ്റെ ഭാഗമായാണ് നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിതയും ബൂച്ച് വിൽമോറും ബഹിരാ കാശ നിലയത്തിലെത്തിയത്.
26 മണിക്കൂർകൊണ്ടാണ് ഭൂമിയിൽനിന്ന് 420 കിലോമീറ്റർ ഉയരത്തിലുള്ള നിലയ ത്തിൽ ഇരുവരും എത്തിച്ചേർന്നത്.
കേരള നിയമസഭയുടെ പുതിയ സെക്രട്ടറി?
ഡോ. എൻ. കൃഷ്ണകുമാർ
ഇന്ത്യയുടെ പുതിയ കരസേനാമേധാവി?
ജനറൽ ഉപേന്ദ്രദ്വിവേദി
ജനറൽ മനോജ് പാണ്ഡെയുടെ പിൻഗാ മിയായാണ് നിയമനം.
പുതിയ മുഖ്യമന്ത്രിമാർ
ആന്ധ്രാപ്രദേശ്: ചന്ദ്രബാബുനായി ഡു (ടി.ഡി.പി.)
ഒഡിഷ: മോഹൻചരൺമാജി (ബി. ജെ.പി.)
അരുണാചൽ പ്രദേശ്: പേമഖണ്ഡു (ബി.ജെ.പി.)
സിക്കിം: പ്രേംസിങ് തമാംഗ് (സിക്കിം ക്രാന്തികരി മോർച്ച)
വിശ്രുതനായ ഏത് മലയാളി കാർട്ടൂണി സ്റ്റിന്റെ ജന്മശതാബ്ദി ദിനമായിരുന്നു 2024 ജൂൺ 11-ന്?
അബു എബ്രഹാം
1924 ജൂൺ 11-ന് ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിലാണ് ജനനം.
. ദ ഒബ്സർവർ, ദ ഗാർഡിയൻ തുടങ്ങിയ ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളിൽ കാർട്ടൂ ണുകൾ വരച്ച് അന്താരാഷ്ട്ര പ്രശസ്തി നേടി.
. രാജ്യസഭയിലേക്ക് നാമനിർദേശംചെ യ്യപ്പെട്ട ഏക മലയാളി കാർട്ടൂണിസ്റ്റാണ് (1972-1978).
ബാത്ത്‌ടബ്ബിൽ കിടന്നുകൊണ്ട് അടിയന്ത രാവസ്ഥാ പ്രഖ്യാപനത്തിൽ ഒപ്പുവയ്ക്കുന്ന രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദിനെ ചിത്രീകരിച്ച അബുവിൻ്റെ കാർട്ടൂൺ പ്ര സിദ്ധമാണ്.
. അബുവിന്റെ പ്രസിദ്ധമായ പോക്കറ്റ് കാർ ട്ടൂൺ പംക്തിയായിരുന്നു 'പ്രൈവറ്റ് വ്യൂ'.
. അബു ഓൺ ബംഗ്ലാദേശ്, അറൈവൽസ് ആൻഡ് ഡിപ്പാർച്ചേഴ്‌സ്, ദ ഗെയിംസ് ഓഫ് എമർജൻസി തുടങ്ങിയവ കൃതികളാണ്.
2002 ഡിസംബർ 1-ന് അന്തരിച്ചു.
കേരളത്തിൽ നിന്ന് പുതുതായി രാജ്യസഭ യിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ?
ജോസ്കെ. മാണി (കേരളാ കോൺഗ്രസ് എം.), പി.പി. സുനീർ (സി.പി.ഐ), ഹാരിസ് ബീരാൻ (മുസ്‌ലിംലീഗ്).
ഏത് രാജ്യത്താണ് ജൂൺ 15, 16 തീയതി കളിൽ യുക്രൈൻ സമാധാന ഉച്ചകോടി നടന്നത്?
സ്വിറ്റ്സർലൻഡ്
. യുക്രൈനിൽ 28 മാസമായി തുടരുന്ന റഷ്യൻ അധിനിവേശം അവസാനിപ്പിക്കുന്ന തുമായി ബന്ധപ്പെട്ടുനടന്ന ഉച്ചകോടിയിൽ ഇന്ത്യയുൾപ്പെടെ 80-ലേറെ രാജ്യങ്ങൾ പങ്കെടുത്തു. റഷ്യ പങ്കെടുത്തില്ല.
തെലുഗു മാധ്യമലോകത്തെ അതികായ കൻകൂടിയായ 'ഈനാട്' മാധ്യമഗ്രൂപ്പ് സ്ഥാ പകൻ അടുത്തിടെ അന്തരിച്ചു. പേര്?
രാമോജി റാവു (88)
ചിത്രീകരണമടക്കം സിനിമാ നിർമാണ ത്തിനുള്ള സമഗ്രസൗകര്യങ്ങളുമുള്ള 2000 ത്തോളം ഏക്കറിൽ സ്ഥിതിചെയ്യുന്ന ഹൈദരാബാദിലെ രാമോജി ഫിലിംസിറ്റി (1997) യുടെ സ്ഥാപകനാണ്.
2024 ജൂൺ എട്ടിന് അന്തരിച്ച എ.ജെ.ടി. ജോൺസിങ് (78) ഏതുനിലയിൽ അറിയ പ്പെട്ട വ്യക്തിയാണ്?
വന്യജീവിശാസ്ത്രജ്ഞൻ
. കേന്ദ്രസർക്കാരിനുവേണ്ടി 'പ്രോജക്ട് എലി ഫന്റ്' പദ്ധതി തയ്യാറാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.
" ഫീൽഡ് ഡേയ്‌സ്, വാക്കിങ് ദ വെസ്റ്റേൺ ഘട്ട്സ് തുടങ്ങിയവ കൃതികളാണ്.
യൂറോപ്യൻ യൂണിയൻ്റെ കുടിയേറ്റ നിയമ ങ്ങൾ പാലിക്കാത്തതിൻ്റെപേരിൽ യൂറോ പ്യൻ നീതിന്യായകോടതി (ഇ.സി.ജെ) ഏത് അംഗരാജ്യത്തിനാണ് 20 കോടി യൂറോ (1,806 കോടി രൂപ) പിഴ വിധിച്ചത്?
ഹംഗറി
. ഒറ്റത്തവണ പണമായി നൽകേണ്ട ഈ തുകയ്ക്കുപുറമേ ഓരോദിവസവും 10 ലക്ഷം യൂറോയും (9 കോടി രൂപ) പിഴ നൽകണം. . എന്നാൽ വിധി അംഗീകരിക്കില്ലെന്ന് ഹംഗറി പ്രധാനമന്ത്രി വിക്തോർ ഓർബൺ അറിയിച്ചു.
ലോകത്തിലെ ആദ്യത്തെ 6-ജി ഡിവൈസ് പുറത്തിറക്കിയ രാജ്യം?
ജപ്പാൻ
ജാപ്പനീസ് ടെലികോം കമ്പനികളായ ഡോകോമോ, എൻ.ടി.ടി. കോർപ്പറേഷൻ, എൻ.ഇ.സി. കോർപ്പറേഷൻ, ഫുജിറ്റ്സു തുട ങ്ങിയവ ചേർന്നാണ് 6-ജി ഉപകരണത്തി ന്റെ പ്രോട്ടോടൈപ്പ് നിർമിച്ചത്.
കാലാവസ്ഥാവ്യതിയാനത്തിന്റെ ആഘാ തമായി എല്ലാ ഹിമാനികളും (Glaciers) നഷ്ടപ്പെട്ട ആദ്യരാജ്യമായത്?
വെനസ്വേല
1910-ൽ 1,000 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ആറ് ഹിമാനികൾ രാജ്യ ത്ത് നിലവിലുണ്ടായിരുന്നു.
2011 ആയപ്പോഴേക്കും അഞ്ച് ഹിമാ നികൾ അപ്രത്യക്ഷമായി. അവശേഷി ച്ച ഏകഹിമാനിയായ ഹംബോൾട്ടും (Humboldt) ഉരുകാൻ തുടങ്ങിയതോടെ യാണിത്.
പതിനെട്ടാമത് ലോക്‌സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി. നയിക്കു ന്ന എൻ.ഡി.എ. (National Democratic Alliance) സഖ്യം എത്ര സീറ്റുകൾ നേടി?
293
. പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ (Indian National Developmental Inclusive Alliance) മുന്നണിക്ക് 234 സീറ്റുകൾ ലഭിച്ചു.
240 സീറ്റുകൾ നേടിയ ബി.ജെ.പി.യാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി.
543 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
Download Kerala PSC Bulletin HERE
Must Know things in Kerala PSC/Kerala PSC Doubts
Check These also
Job News
Exam Preparation
Download printable OMR Sheet PDF for practice
gk questions in malayalam,gk questions and answers malayalam ,gk questions and answers in malayalam,general knowledge questions malayalam,gk questions malayalam,malayalam gk questions and answers,gk questions and answers in malayalam pdf,gk malayalam,gk questions and answers malayalam,psc questions malayalam,gk malayalam questions,malayalam general knowledge questions and answers,malayalam quiz questions and answers pdf,gk malayalam questions and answers,malayalam questions and answers,psc questions and answers malayalam,gk questions and answers malayalam 2022 pdf,general knowledge malayalam,malayalam quiz questions and answers,psc malayalam questions,gk in malayalam,general knowledge questions with answers malayalam,psc questions and answers in malayalam,malayalam questions,gk quiz malayalam,question answer malayalam,gk questions and answers in malayalam 2022,gk questions malayalam and answers,malayalam gk,general knowledge questions in malayalam,gk question malayalam,psc questions and answers 2022 malayalam
0 Comments