Ticker

6/recent/ticker-posts

ഇന്ത്യന്‍ ഭരണഘടനയുടെ പിതാവ് |Father of Indian constitution|Bharat Ratna Baba Saheb Dr. Bhimrao Ambedkar


ഇന്ത്യന്‍ ഭരണഘടനയുടെ പിതാവ് Father of Indian Constitution

 

ബാബസാഹിബ് അംബേദ്കർ

Father of Indian constitution|Bharat Ratna Baba Saheb Dr. Bhimrao Ambedkar


ഡോ. ബി ആര്‍ അംബേദ്‌കര്‍ ആണ് ഇന്ത്യന്‍ ഭരണഘടനയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപെടുന്നത്.

ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പിയാണ് (Architect of Indian Constitution)  ഡോ. ഭീംറാവു അംബേദ്കർ (ഏപ്രിൽ 14, 1891 ഡിസംബർ 6, 1956).



അടിസ്ഥാനവർഗ്ഗ ജനതയുടെ നവോത്ഥാന നായകനും ഇന്ത്യൻ നിയമജ്ഞനും പണ്ഡിതനും അധഃസ്ഥിതരുടെ രാഷ്ട്രീയ നേതാവുമായിരുന്നു Dr. B R അംബേദ്കർ .

ബ്രീട്ടീഷ് ഇന്ത്യയിലെ മ്ഹൌ (ഇപ്പോൾ മധ്യപ്രദേശ്) സ്ഥലത്തെ ദളിത് കുടുംബത്തിൽ ജനിച്ച അംബേദ്കർ ഇന്ത്യൻ ജാതിവ്യവസ്ഥയ്ക്ക് എതിരേ പോരാടുന്നതിനും ഹിന്ദു തൊടുകൂടായ്മയ്ക്ക് എതിരേ പോരാടുന്നതിനും തന്റെ ജീവിതം ഉഴിഞ്ഞുവെച്ചു.

ദളിത് ബുദ്ധമത പ്രസ്ഥാനം ആരംഭിച്ചത് അംബേദ്കർ ആണെന്ന് വിശ്വസിക്കപ്പെടുന്നു.

1990 ൽ ഇന്ത്യയുടെ പരമോന്നത പൗരബഹുമതിയായ ഭാരതരത്ന മരണാനന്തര ബഹുമതിയായി അംബേഡ്കറിന് സമ്മാനിച്ചു.

സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ നിയമമന്ത്രിയായിരുന്നു

 

ഭരണഘടനാ നിർമ്മാണസഭയുടെ രൂപീകരണം

 

സ്വാതന്ത്ര്യം നേടുമ്പോൾ 562 നാട്ടുരാജ്യങ്ങൾ ചേർന്നതായിരുന്നു ഇന്ത്യാ മഹാരാജ്യം. ഇന്ത്യയും പാകിസ്താനും രണ്ടു രാജ്യങ്ങളായപ്പോൾ പലയിടത്തും കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. കടുത്ത സാമ്പത്തിക കുഴപ്പങ്ങളും രാജ്യത്തിനുണ്ടായി.

പുതുപുത്തൻ രാഷ്ട്രീയ ആദർശങ്ങളും ഭരണസിദ്ധാന്തങ്ങളുമനുസരിച്ച് ഐക്യഭാരതത്തിന് ഏറ്റവും അനുയോജ്യമായി ഭരണഘടന രൂപപ്പെടുത്തേണ്ടത് അത്യാവശ്യമായിത്തീർന്നു. അങ്ങനെ അംബേദ്കർ നേതൃത്വത്തിൽ ഒരു ഭരണഘടനാ നിർമ്മാണസഭ രൂപീക്രിതമായി.

 1947 ഓഗസ്റ്റ് 29 ന് ഭരണഘടനാ നിർമ്മാണത്തിനുള്ള ഡ്രാഫ്റ്റ്കമ്മറ്റിയും തെരഞ്ഞെടുക്കപ്പെട്ടു. 141 ദിവസം കൊണ്ടാണ് ഭരണഘടനയുടെ ആദ്യരൂപം തയ്യാറായത്.

1949 ൽ നടപ്പാക്കപ്പെട്ട നമ്മുടെ ഭരണഘടന ഇതിനിടെ 105 തവണ ഭേദഗതി ചെയ്യപ്പെട്ടിട്ടുണ്ട്.

 

Father of Indian constitution|Bharat Ratna Baba Saheb Dr. Bhimrao Ambedkar

 

അംബേദ്കറുടെ ജീവിതം: ഒറ്റനോട്ടത്തിൽ

 

·         1891 ഏപ്രിൽ 14-ന് മഹാരാക്ഷ്ട്രയിലെ രത്നഗിരി ജില്ലയിലെ അംബാവാഡി ഗ്രാമത്തിൽ അംബേദ്കർ ജനിച്ചു.

 

·         1907-ൽ അദ്ദേഹം മെട്രിക്കുലേഷൻ പാസായി.

 

·         1913 ഫെബ്രുവരി 2 ന് പിതാവ് മരിച്ചു.

 

·         1913 ജൂലൈയിൽ അംബേദ്കർ ഉന്നതവിദ്യാഭ്യാസത്തിനായി ന്യൂയോർക്കിലെത്തി.

 

·         1926-ൽ അദ്ദേഹം ബോംബെ ലെജിസ്റ്റേറ്റീവ് അസംബ്ലിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു.

 

·         1927 മാർച്ച് 20, മഹദ് സത്യാഗ്രഹം

 

·         1927 ഡിസംബർ 25, അംബേദ്‌കറുടെ നേതൃത്വത്തിൽ മനുസ്മൃതി പരസ്യമായി കത്തിച്ചു.

 

·         1930 നവംബർ 2ന് ആരംഭിച്ച വട്ടമേശസമ്മേളനത്തിൽ അംബേദ്കർ പങ്കെടുത്തു.

 

·         1936-ൽ അംബേദ്കർ ഇൻഡിപ്പെന്റൻഡ് ലേബർ പാർട്ടി എന്ന പുതിയ രാക്ഷ്ട്രീയ പാർട്ടി സ്ഥാപിച്ചു.

 

·         1947-ൽ അംബേദ്കർ ഭാരതത്തിന്റെ ആദ്യ നിയമമന്ത്രിയായി.ഭരണഘടനാകമ്മറ്റിയുടെ ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടു.

 

·         1949 നവംബർ 26 ന് ഇൻഡ്യൻ ഭരണഘടന കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലി അംഗീകരിച്ചു.

 

·         1951 സെപ്തംബർ 27 ന് ഹിന്ദുകോഡ് ബില്ലിന് അംഗീകാരം കിട്ടാത്തതിനാൽ അദ്ദേഹം പ്രധാനമന്ത്രിക്ക് രാജിക്കത്ത് നൽകി.

 

·         1952-ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ അംബേദ്കർ പരാജയപ്പെട്ടെങ്കിലും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

 

·         1956 ഒക്ടോബർ 14-ന് അംബേദ്കറും 365000 ദളിത് അനുയായികളും ബുദ്ധമതം സ്വീകരിച്ചു.

 

·         1956 ഡിസംബർ 6-ന് അംബേദ്കർ 65-മത്തെ വയസ്സിൽ അന്തരിച്ചു.

 

അംബേദ്കർ കൃതികൾ

 

 

അംബേദ്കർ മഹാപരിനിർവാൺ ദിവസ്

 

അംബേദ്കറുടെ ചരമദിനമായ ഡിസംബർ 6 അംബേദ്കർ മഹാപരിനിർവാൺ ദിനമായി ആചരിക്കുന്നു.

 

അംബേദ്കറുടെ ജീവിതം

 

പല സാമൂഹിക  സാമ്പത്തിക പ്രതിസന്ധികളും തരണം ചെയ്ത് പഠിച്ചുവന്ന അംബേദ്കർ ഇന്ത്യയിൽ കലാലയ വിദ്യാഭ്യാസം നേടുന്ന ആദ്യത്തെ അധഃസ്ഥിതവർഗ്ഗക്കാരിൽ ഒരാളായിരുന്നു.

ഉന്നതപഠനത്തിനായി അദ്ദേഹം ന്യൂയോർക്ക് കൊളംബിയ സർവ്വകലാശാലയിലും പിന്നീട് ഇംഗ്ലണ്ടിലും പോയി.

ഇവിടങ്ങളിൽ നിന്ന് അംബേദ്കർ നിയമബിരുദങ്ങളും രാഷ്ട്രതന്ത്രജ്ഞത, നിയമം, സാമ്പത്തികശാസ്ത്രം എന്നിവയിലെ തന്റെ പഠനങ്ങൾക്ക് ഒന്നിൽ കൂടുതൽ ഡോക്ടറേറ്റുകളും നേടി.

ഒരു പ്രശസ്ത പണ്ഡിതനായി ഇന്ത്യയിൽ തിരിച്ചെത്തിയ അംബേഡ്കർ അല്പം നാൾ നിയമം പരിശീലിച്ചതിനുശേഷം ഇന്ത്യയിലെ അധഃസ്ഥിതരുടെ സാമൂഹിക സ്വാതന്ത്ര്യം, രാഷ്ട്രീയാവകാശങ്ങൾ എന്നിവയെ പ്രഘോഷിച്ച് ലേഖനങ്ങൾ പ്രസിദ്ധീകരിച്ചുതുടങ്ങി.

 

 

 

മഹാരാക്ഷ്ട്രയിലെ രത്നഗിരി ജില്ലയിൽ അംബാവാഡി ഗ്രാമത്തിൽ രാംജി മലോജി സക്പാൽ അംബേദ്കറുടെയും ഭീമാബായിയുടെയും മകനായി 1891 ഏപ്രിൽ 14-ന് ജനിച്ചു.

 

 അചഛനമ്മമാരുടെ പതിനാലാമത്തെ പുത്രനായിരുന്നു അംബേദ്കർ. വലിയ ഈശ്വരഭക്തയായിരുന്നു അംബേദ്കറുടെ അമ്മ. അച്ഛൻ പട്ടാള ഉദ്യോഗസ്ഥനും.അംബേദ്കർക്ക് രണ്ടു വയസ്സുള്ളപ്പോൾ അച്ഛൻ പട്ടാളത്തിൽ നിന്നും വിരമിച്ചു.

മധ്യേന്ത്യയിലെ ഡപ്പോളി എന്ന സ്ഥലത്താണ് പിന്നീടവർ താമസിച്ചത്. ഇവിടെയാണ് അംബേദ്കർ പ്രാഥമിക വിദ്യാഭ്യാസം നേടിയത്.

പിന്നീട് അച്ഛന് സത്താറയിലെ മിലിട്ടറി കേന്ദ്രത്തിൽ ജോലി ലഭിച്ചപ്പോൾ കുടുംബത്തെ അങ്ങോട്ടു കൊണ്ടുപോയി. അംബേദ്കർക്ക് ആറു വയസ്സുള്ളപ്പോൾ അമ്മ മരിച്ചു.

അമ്മയുടെ മരണശേഷം ഒരു അമ്മായിയാണ് അവരെ വളർത്തിയത്.

ഏറെ കഷ്ട്ടപ്പാടുകൾ നിറഞ്ഞതായിരുന്നു ആ കാലം.

പതിനാല് കുട്ടികളിൽ അംബേദ്കറും രണ്ടു സഹോദരന്മാരും രണ്ടു സഹോദരിമാരും മാത്രം അവശേഷിച്ചു.

സഹോദരന്മാരിൽ വിദ്യാഭ്യാസത്തിൽ തിളങ്ങാൻ മറ്റാർക്കും കഴിഞ്ഞില്ല.

 

താഴ്ന്ന ജാതിക്കാരനായതിനാൽ വലിയ അവഗണനയാണ് എവിടെയും അംബേദ്കറിന് നേരിടേണ്ടി വന്നത്.

 

 

 

ഭീം റാവു അംബാവേഡക്കർ എന്നാണ് അദ്ദേഹത്തിൻ്റെ ശരിയായ പേര്.

ഒരിക്കൽ വീട്ടിൽ നിന്നും ഭക്ഷണവുമായി സ്‌കൂളിൽ എത്തിയെങ്കിലും കടുത്ത ജാതി വിവേചനം മൂലം സഹപാഠികൾക്കൊപ്പമിരുന്ന ഭക്ഷണം കഴിക്കാൻ ഭീമിന് കഴിഞ്ഞില്ല.

വിദ്യാർഥികൾക്കായുള്ള കുടിവെള്ളം പോലും എടുക്കാനുള്ള അവകാശമില്ലായിരുന്നു.

 

കടുത്ത വിവേചനം താങ്ങാൻ കഴിയാതെ വന്നതോടെ ഒരു അധ്യാപകനോട് അദ്ദേഹം ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞു.

ജാതി വിവേചനം എങ്ങനെ ഒഴിവാക്കുമെന്ന് ചിന്തിച്ച ആ അധ്യാപകൻ ഒടുവിൽ തന്റെ കുടുംബ പേരായ അംബേദ്‌കർ ഭീമിന്റെ പേരിനോടു ചേർത്തു.

അങ്ങനെ അദ്ദേഹം ഭീം അംബേദ്‌കർ എന്നറിയപ്പെടുകയായിരുന്നു

 

 

 

പ്രാചീന ഭാരതത്തിലെ വാണിജ്യ രീതികളെക്കുറിച്ച് അദ്ദേഹം ഒരു പഠനം യൂണിവേഴ്സിറ്റിക്ക് സമർപ്പിച്ചു.

 

'The problem of the rupee: Its origin and its solution എന്നതായിരുന്നു അദ്ദേഹത്തിന്റെ പഠനം. 'അതിനദ്ദേഹത്തിന് മാസ്റ്റർ ബിരുദവും നൽകപ്പെട്ടു.

ബ്രിട്ടീഷ് ഇന്ത്യയിൽ നൂറിലേറെ വർഷങ്ങളിൽ രൂപ എങ്ങനെയൊരു സാമ്പത്തിക കൈമാറ്റ ഉപകരണമായി മാറി എന്നും എന്തായിരിക്കണം ഇന്ത്യയ്ക്കുചേരുന്ന കറൻസിയെന്നും അദ്ദേഹം തന്റെ പ്രബന്ധത്തിൽ പ്രതിപാദിച്ചു.

ഇതിലൂടെ ആർജിച്ച അറിവുകൾ അദ്ദേഹം പിന്നീട് (1926) ഇന്ത്യയിൽ റിസർവ് ബാങ്ക് സ്ഥാപിക്കുന്നതിനായി നിയോഗിക്കപ്പെട്ട ഹിൽട്ടൺ-യങ് കമ്മിഷന് (Royal Commission on Indian Currency and Finance) മുമ്പിൽ പങ്കുവെക്കുകയും രൂപയുടെ നിയന്ത്രണം റിസർവ് ബാങ്കിന്റെ കൈയിലായിരിക്കണമെന്ന അദ്ദേഹത്തിന്റെ നിർദേശം അംഗീകരിക്കപ്പെടുകയും ചെയ്തു

 

 

 

ഇന്ത്യയിലെ ജാതിവ്യവ്സ്തകളെക്കുറിച്ചും അദ്ദേഹം ഒരു പ്രബന്ധം തയ്യാറാക്കി.

ജാതിവ്യവസ്ഥകളെക്കുറിച്ചുള്ള പഠനങ്ങൾക്കു ശേഷം ഇന്ത്യയിലെ സാമ്പത്തികസ്ഥിതിയെക്കുറിച്ച് അദ്ദേഹം ഗവേഷണം നടത്തി. ആ രംഗത്ത് അഗാധമായ പഠനം നടത്തി മറ്റൊരു പ്രബന്ധം തയ്യാറാക്കി.

ഈ പ്രബന്ധം അമേരിക്കയിലെ കൊളംബിയ യൂണിവേഴ്സിറ്റിക്ക് സമർപ്പിച്ചു. അതിനദ്ദേഹത്തിന് ഡോക്ടർ ബിരുദം ലഭിച്ചു. കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടിയതിന് ശേഷവും പഠനം തുടരാൻ തന്നെ അദ്ദേഹം തീരുമാനിച്ചു.

 

 

 

അങ്ങനെ 1916 ഒക്ടോബറിൽ ലണ്ടനിൽ എത്തിച്ചേർന്നു. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ സാമ്പത്തികശാസ്ത്രം പഠിച്ചു.

ഗ്രെയിസ് ഇൻ എന്ന മഹാസ്ഥാപനത്തിലായിരുന്നു നിയമപഠനം. പക്ഷെ അപ്രതീക്ഷിതമായി അതിനൊരു തടസ്സം നേരിട്ടു.

ബറോഡാ രാജാവ് നൽകിയിരുന്ന സാമ്പത്തിക സഹായത്തിന്റെ കാലാവധി അവസാനിച്ചു. അതിനാൽ പഠനം ഇടക്കുവെച്ച് നിർത്തി ഇന്ത്യയിലേക്ക് മടങ്ങി. സാമ്പത്തിക ശസ്ത്രത്തിൽ പഠനവും ഗവേഷണവും തുടർന്നു.

അക്കാലയളവിൽ അദ്ദേഹം 'രൂപയുടെ പ്രശ്നം' എന്ന പ്രബന്ധത്തിന്‌ ലണ്ടൻ യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നൽകി. താഴ്ന്ന ജാതിക്കാരോടുള്ള അവഗണനയോട് അദ്ദേഹം പോരാടി.

 

Ambedkar-stamp

 

 

1924 ജൂലൈ 20ന് 'ബഹിഷ്കൃത് ഹിതകാരിണി സഭ' എന്നൊരു സംഘടനയ്ക്ക് രൂപം കൊടുത്തു. അധഃസ്ഥിത ജനങ്ങൾക്കിടയിൽ വിദ്യാഭ്യാസ പ്രചാരണം, അവരുടെ സാമൂഹ്യവും സാമ്പത്തികവുമായുള്ള ഉന്നമനം, സാങ്കേതിക വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കൽ തുടങ്ങിയവയായിരുന്നു പ്രവർത്തനങ്ങൾ.

1925 ജനുവരി നാലിന് സഭയുടെ നേതൃത്വത്തിൽ ദളിത് വിദ്യാർഥികൾക്കായി ഹോസ്റ്റൽ ആരംഭിച്ചു.

 അധഃകൃത സമുദായത്തിൻറെ ശബ്ദമുയർത്താൻ 1927-ൽ അദ്ദേഹം സ്വന്തം പത്രം തുടങ്ങി. 'ബഹിഷ്കൃത് ഭാരതം' എന്നതായിരുന്നു പത്രത്തിൻറെ പേര്.

ഇതേ വർഷം തന്നെയാണ് ബോംബെ ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് അദ്ദേഹം തെരഞ്ഞെടുക്കപ്പെടുന്നതും മഹദ് കലാപമുണ്ടാകുന്നതും.

അംബേദ്കറുടെ നേതൃത്വത്തിൽ അസ്പൃശ്യരായ ജനങ്ങൾ വിലക്കപ്പെട്ട ചൗദാർ കുളത്തിൽനിന്ന് വെള്ളമെടുത്തുകൊണ്ട് അവകാശം സ്ഥാപിക്കുകയും അതിനെതിരെയുള്ള ജാതിവാദികളുടെ അക്രമവുമാണ് മഹദ് കലാപം എന്ന്‌ അറിയപ്പെടുന്നത്.

1927 ഡിസംബർ 25ന് ബ്രാഹ്മണാധീശത്വത്തെയും ജാതിവ്യവസ്ഥയെയും അരക്കിട്ടുറപ്പിക്കുന്ന ‘മനുസ്മൃതി' പരസ്യമായി കത്തിച്ചു ധീരമായ ഒരു സമരത്തിനു കൂടി അംബേദ്കർ നേതൃത്വം നൽകി.

കർഷകത്തൊഴിലാളികൾക്ക് മിനിമം കൂലി നിജപ്പെടുത്തുക, ജന്മിത്തം അവസാനിപ്പിക്കുക, ചെറുകിട കർഷകരുടെ ജലസേചന നികുതി 50 ശതമാനമാക്കി കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിപ്പിടിച്ച്  അംബേദ്കറുടെ നേതൃത്വത്തിൽ നിരവധി പ്രക്ഷോഭങ്ങൾ നടത്തി.

അംബേദ്കർ തൊഴിലാളികളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടു.

 

 1928ൽ മുംബൈയിലെ ടെക്‌സ്റ്റൈൽ മേഖലയിലെ പ്രശ്ന പരിഹാരത്തിനായി ടെക്‌സ്റ്റെൽ വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ നടന്ന പണിമുടക്ക് വിജയിപ്പിക്കുന്നതിൽ തൊഴിലാളി നേതാക്കൾക്കൊപ്പം അംബേദ്കർ അണിനിരന്നു.

അതുപോലെ 1938 ഫെബ്രുവരി 12, 13 തീയതികളിൽ നടന്ന റെയിൽവേ തൊഴിലാളികളുടെ മഹാസമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തു.

അതേവർഷം നവംബർ ഏഴിന് തൊഴിലാളി യൂണിയനുകളുടെ പണിമുടക്കുദിവസം ചെങ്കൊടിയാൽ അലംകൃതമായ വാഹനത്തിൽ പണിമുടക്ക് വിജയിപ്പിക്കാൻ അഭ്യർഥിച്ച് അംബേദ്കർ തൊഴിലാളി മേഖലകളിൽ ചുറ്റി സഞ്ചരിച്ചു.

അന്ന് വൈകിട്ട്‌ നടന്ന സമ്മേളനത്തിൽ ബി ടി  രണദിവെ, ഡാങ്കേ എന്നിവരോടൊപ്പം അദ്ദേഹം തൊഴിലാളികളെ അഭിസംബോധന ചെയ്‌തു

 

 

 

1931-ൽ ബോംബെയിൽ വച്ച് ദേശീയ പ്രസ്ഥാനത്തിന്റെ നേതാവായ എംകെ ഗാന്ധിയെ ആദ്യമായി കണ്ടുമുട്ടി. അതേവർഷം ലണ്ടനിൽ നടന്ന രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഡോ.അംബേദ്കർ പങ്കെടുത്തു. ഗാന്ധിയും അംബേദ്കറും തമ്മിൽ വാഗ്വാദം നടന്നു.

അംബേദ്കർ മുന്നോട്ട് വച്ച് അധസ്ഥിതജാതിക്കാർക്ക് പ്രത്യേക മണ്ഡലം എന്ന ആശയത്തെ ഗാന്ധി എതിർത്തു.

 ഇതുമായി ബന്ധപ്പെട്ട് 1932ൽ പൂനെയിലെ യാർവാദ ജയിലിൽ ഗാന്ധി അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം തുടങ്ങി.

ഒത്തുതീർപ്പുകളുടെ ഭാഗമായി അംബേദ്കർ പൂന കരാറിൽ ഒപ്പ് വച്ചു. “ഞാനൊരു ഹിന്ദുവായാണ് ജനിച്ചത്. ഒരിക്കലും ഒരു ഹിന്ദുവായി മരിക്കില്ല” എന്ന് 1935ൽ നാസികിൽ വച്ച് അംബേദ്കർ പ്രഖ്യാപിക്കുന്നു.

 1936-ൽ ലാഹോറിൽ ജാത് പാത് തോഡക് മണ്ഡലിൽ നടത്താനിരുന്ന പ്രസംഗം പിന്നീട് ‘അനിഹിലേഷൻ ഓഫ് കാസ്റ്റ്’ അഥവാ ‘ജാതി ഉന്മൂലനം’ എന്ന പേരിൽ പുസ്തകരൂപത്തിൽ വിഖ്യാതമായി.

ഇന്ത്യയിലെ ജാതി വിരുദ്ധ പോരാട്ടങ്ങൾക്ക് ആവേശം പകർന്ന ഗ്രന്ഥമായി അത് മാറി. ജാതി ഉന്മൂലനം എന്നാൽ ഹിന്ദു മതത്തെ ഇല്ലാതാക്കുക എന്ന് തന്നെയാണ് അർത്ഥമാക്കുന്നതെന്ന് അംബേദ്‌കർ വ്യക്തമാക്കി.

സംഘാടകർ ഒഴിവാക്കിയതിനെ തുടർന്ന് അദ്ദേഹം ആ പരിപാടിയിൽ പങ്കെടുത്തിരുന്നില്ല. 1936-ൽ ഇൻഡിപെന്റന്റ് ലേബർ പാർട്ടി രൂപീകരിച്ചു. ആ വർഷം ബോംബെ നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.

 

 

 

അംബേദ്കർ : രണ്ടാം ലോകമഹായുദ്ധ കാലം

 

രണ്ടാം ലോകയുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന ഘട്ടത്തിൽ ഫാസിസം ലോകജനതയ്ക്ക് ഭീഷണിയാണെന്ന് അംബേദ്കർ ജനങ്ങളെ ഉദ്ബോധിപ്പിച്ചു.

അക്കാലത്ത് മുംബൈ ആകാശവാണിയിൽ ‘ഇന്ത്യൻ തൊഴിലാളികളും യുദ്ധവും' എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണത്തിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു:

"സ്വാതന്ത്ര്യം അടിച്ചമർത്തപ്പെടുകയും സമത്വം നിഷേധിക്കപ്പെടുകയും സാഹോദര്യം തുടച്ചുനീക്കപ്പെടുകയും ചെയ്യുക എന്നതാണ് നാസിസം വിജയിച്ചാൽ സംഭവിക്കുക. അതുകൊണ്ട് നാസിസത്തിനു മേലുള്ള വിജയത്തിനുവേണ്ടി തൊഴിലാളികൾ യുദ്ധം ചെയ്യണം’.

1949 നവംബർ 15ന് ഭരണഘടനയുടെ കരട് മൂന്നാം വായനയ്ക്കുശേഷമുള്ള ചർച്ചകൾക്ക് മറുപടി പറഞ്ഞുകൊണ്ട് അംബേദ്കർ പ്രസംഗം ഉപസംഹരിച്ചത് ഇങ്ങനെയായിരുന്നു:

‘‘1950 ജനുവരി 26ന് നാം വൈരുധ്യം നിറഞ്ഞ ഒരു ജീവിതത്തിലേക്ക്  കടക്കുകയാണ്. രാഷ്ട്രീയത്തിൽ നമുക്ക് സമത്വമുണ്ടാകും. എന്നാൽ, സാമൂഹ്യസാമ്പത്തിക ജീവിതത്തിൽ നമുക്കുണ്ടാകുക അസമത്വമായിരിക്കും. എത്രയും വേഗം ഈ വൈരുധ്യം ഇല്ലാതാക്കണം. അല്ലെങ്കിൽ അസമത്വം അനുഭവിക്കുന്നവർ ഈ സംവിധാനം തകർത്തുകളയും’’

 

 

 

ഭരണഘടനയുടെ കരട് നിർമാണത്തിന്റെ ഉത്തരവാദിത്വം

 

സ്വാതന്ത്ര്യസമരകാലത്തു തന്നെ രാജ്യത്തിന് ഭരണഘടന വേണമെന്നും അതിനായി ഭരണഘടനാ അസംബ്ലി ആവശ്യമാണെന്നുമുള്ള ആശയം മുന്നോട്ടുവച്ചത് 1934ൽ എം എൻ റോയ് ആണ്.

1940ൽ ആഗസ്‌ത്‌ ഓഫർ (August Offer) എന്ന്‌ അറിയപ്പെടുന്ന ഉറപ്പുകളിലൂടെ ഇന്ത്യയുടെ ഭരണഘടന എന്ന ആശയം ബ്രിട്ടീഷുകാർ അംഗീകരിച്ചു.

 

ഭരണഘടനയുടെ കരട് നിർമാണത്തിന്റെ ഉത്തരവാദിത്വം അംബേദ്കറിലേക്ക് വന്നുചേരുന്ന സാഹചര്യത്തിലേക്ക് നയിച്ചത് വട്ടമേശ സമ്മേളനങ്ങളായിരുന്നു.

 

 

 

വട്ടമേശ സമ്മേളനങ്ങൾ

 

1931 ഒക്‌ടോബറിൽ ലണ്ടനിൽ നടന്ന രണ്ടാം വട്ടമേശ സമ്മേളനത്തിൽ മഹാത്മാഗാന്ധിയുടെ വലതുവശത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി റാംസെ മക്‌ഡൊണാൾഡ്. മുൻവശത്ത് ഇടതുവശത്ത് നാലാമനായി ഡോ. ബി.ആർ. അംബേദ്കർ.

 

1931 ഒക്‌ടോബറിൽ ലണ്ടനിൽ നടന്ന രണ്ടാം വട്ടമേശ സമ്മേളനത്തിൽ മഹാത്മാഗാന്ധിയുടെ വലതുവശത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി റാംസെ മക്‌ഡൊണാൾഡ്. മുൻവശത്ത് ഇടതുവശത്ത് നാലാമനായി ഡോ. ബി.ആർ. അംബേദ്കർ.

 

second round table conference London

ശരിയായ രാഷ്ട്രസങ്കല്പത്തിലേക്ക് ഇന്ത്യയെ നയിക്കാൻ പ്രേരണയാകുന്നതിൽ ലണ്ടനിൽ വെച്ചു നടന്ന വട്ടമേശ സമ്മേളനങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ട്.

 

സൈമൺ കമീഷന്റെ റിപ്പോർട്ടിനെതുടർന്ന് വിളിച്ചുചേർത്ത 1930ലെ ഒന്നാം വട്ടമേശ സമ്മേളനത്തിൽ കോൺഗ്രസ് പങ്കെടുത്തില്ല.

എന്നാൽ ഇന്ത്യയിലെ അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്നങ്ങളും അവർ രാഷ്ട്രത്തിന്റെ ഭരണകാര്യങ്ങളുടെ ഭാഗവാക്കാവേണ്ടതിന്റെ അവശ്യകതയെക്കുറിച്ചും അംബേദ്കർ വട്ടമേശ സമ്മേളനത്തിൽ കൃത്യതയോടെ അവതരിപ്പിച്ചു.

ഇന്ത്യൻ ഭരണപരിഷ്കാരത്തിനാവശ്യമായ ആശയങ്ങൾ വട്ടമേശ സമ്മേളനങ്ങളിലാണ് അംബേദ്കർ ഉയർത്തിക്കൊണ്ടുവരുന്നത്.

 

ഇന്ത്യയിലെ അടിസ്ഥാന വർഗത്തിന്റെ മുന്നേറ്റങ്ങളെ സംബന്ധിച്ചും ഇന്ത്യയ്ക്ക് ഫെഡറൽ ഭരണ സംവിധാനമാണ് വേണ്ടതെന്നും അംബേദ്കർ അടിവരയിടുന്നത് വട്ടമേശ സമ്മേളനത്തിലാണ്.

ഇന്ത്യയിൽ മതത്തെക്കാൾ മനുഷ്യനെ ഭിന്നിപ്പിക്കുന്നതും മനുഷ്യനെ മനുഷ്യനിൽ നിന്ന് അകറ്റുന്നതും ജാതിയാണെന്നും അതിന്റെ അടിസ്ഥാനം ചാതുർവർണ്യമാണെന്നും അംബേദ്കർ വട്ടമേശ സമ്മേളനങ്ങളിൽ സമർത്ഥിക്കുന്നുണ്ട്.

 

ഇന്ത്യയെ സംബന്ധിച്ച് വലിയ രാഷ്ട്രീയ സംവാദങ്ങൾക്ക് വേദിയാവുകയായിരുന്നു വട്ടമേശ സമ്മേളനങ്ങൾ.

ഭരണഘടനയുടെ ഡ്രാഫ്റ്റിങ് കമ്മിറ്റിയുടെ ചെയർമാനായി അംബേദ്കറെ നിശ്ചയിച്ച ഘടകങ്ങൾ പ്രധാനമാണ്.

1928ലെ സൈമൺ കമീഷൻ (Simon Commision) നിർദേശിച്ച പ്രകാരം ഇന്ത്യയിൽ രണ്ട് മോഡൽ ഭരണഘടനകൾ തയാറാക്കപ്പെട്ടു. ഒന്ന് അംബേദ്കറും മറ്റൊന്ന് മോട്ടിലാൽ നെഹ്റുവും തയാറാക്കിയവയാണവ.

ഇതിൽ അംബേദ്കറുടെ മോഡൽ ഭരണഘടനയാണ് മികവുറ്റത് എന്ന് ബ്രിട്ടീഷ് ഗവൺമെന്റും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും അംഗീകരിച്ചു.

 ലോകത്തിന്റെ മുമ്പിൽ ഭരണഘടന നിർമിതിയുടെ പൂർവ്വ മാതൃകകൾ ഉണ്ടായിരുന്നു.

ഇക്കാര്യത്തിൽ ആദ്യ ചുവടുവെപ്പ് അമേരിക്കയുടെതായിരുന്നു. അതുകൊണ്ടുതന്നെ ഭരണഘടനയെ കുറിച്ചുള്ള ചർച്ച പുരോഗമിക്കുന്ന ഘട്ടത്തിൽ ജവഹർലാൽ നെഹ്റു അമേരിക്കൻ ഭരണഘടന വിദഗ്ധനായ ഐവർ ജെന്നിങ്സിന്റെ ഉപദേശം തേടി. ഐവർ ജെന്നിങ്സ് അംബേദ്കറെ ശിപാർശ ചെയ്യുകയായിരുന്നു.

 ഇതിന്റെ പ്രധാന കാരണം ലോകപ്രശസ്തമായ വട്ടമേശ സമ്മേളനത്തിൽ അംബേദ്കർ ഉയർത്തിയ ചർച്ചയാകാം.

ഇന്ത്യയെ പ്രതിനിധീകരിച്ച് മൂന്ന് വട്ടമേശ സമ്മേളനത്തിലും അംബേദ്കർ പങ്കെടുക്കുന്നു. രണ്ട് സമ്മേളനം കോൺഗ്രസ് ബഹിഷ്കരിക്കുന്നുണ്ട്.

 ബ്രിട്ടീഷ് ഗവർമെന്റിനോടുള്ള ഒത്തുതീർപ്പാണ് അംബേദ്ക്കറുടേതെന്ന് വിമർശിക്കപ്പെട്ടു.

എന്നാൽ തന്റെ ജനതയുടെ അവകാശസംരക്ഷണത്തിനായി ശബ്ദിക്കാൻ കഴിയുന്ന ഒരു വേദിയും തനിക്ക് അന്യമല്ല എന്ന് പറഞ്ഞ് അംബേദ്കർ ഈ വിമർശനങ്ങളെ നേരിട്ടു.

 

അധികാരം കൈമാറുന്നതിനായി രൂപീകരിച്ച ക്യാബിനറ്റ് മിഷൻ 1946 ജൂലൈയിൽ ഭരണഘടനാ നിർമാണസഭ രൂപീകരിച്ചു. ഡോ. രാജേന്ദ്രപ്രസാദായിരുന്നു സഭയുടെ അധ്യക്ഷൻ.

1947 ആഗസ്‌ത്‌ 29നു ഭരണഘടനാ നിർമാണസഭ, കരട് നിർമാണ കമ്മിറ്റി രൂപീകരിച്ചു. ഡോ. ബി ആർ അംബേദ്കർ ആയിരുന്നു അധ്യക്ഷൻ.

ഇന്ത്യൻ ഭരണഘടനയുടെ ശിൽപ്പിയായ അംബേദ്കർ,  1948 ഫെബ്രുവരിയിൽ ഭരണഘടന നിർമാണസഭാ അധ്യക്ഷന് മുന്നിൽ ഭരണഘടന സമർപ്പിച്ചു. മാർച്ചിൽ ജനങ്ങളുടെ അഭിപ്രായത്തിനായി പ്രസിദ്ധീകരിക്കപ്പെട്ടു. അഭിപ്രായം രേഖപ്പെടുത്താൻ എട്ടു മാസം നൽകി. എല്ലാ നടപടിക്രമത്തിനുംശേഷം 1949 നവംബർ 26നു ഭരണഘടനാ നിർമാണസഭയുടെ അംഗീകാരംനേടി. 1950 ജനുവരി 26നു ഭരണഘടന നിലവിൽവന്നു.

 

 

ഇന്ത്യയുടെ ഭരണഘടന

 

  1. ഭരണഘടന ചോദ്യോത്തരങ്ങൾ Indian Constitution Q&A

ഇന്ത്യയുടെ ഭരണഘടന 1950 ജനുവരി 26 ന് പ്രാബല്യത്തിൽ വന്നു.

ഇന്ത്യൻ റിപ്ലബ്ലിക്ക് ഏതെല്ലാം ആശയങ്ങൾക്കു വേണ്ടി നിലകൊള്ളുന്നു എന്ന് ഭരണഘടനയുടെ ആമുഖത്തിൽ പറയുന്നു.

അതിന്റെ മലയാളവിവർത്തനം താഴെ കൊടുക്കുന്നു.

 "ഇന്ത്യയിലെ ജനങ്ങളായ ഞങ്ങൾ ഇന്ത്യയെ പരമാധീകാരമുള്ള ഒരു ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യാനും അതിലെ പൗരന്മാർക്കെല്ലാം സാമൂഹികവും സാമ്പത്തികവും രാക്ഷ്ട്രീയവുമായ നീതിയും ചിന്ത,ആശയപ്രകാശനം,വിശ്വാസം,ഭക്തി,ആരാധന എന്നിവയിലുള്ള സ്വാതന്ത്രവും പദവിയിലും അവസർത്തിലും സമത്വവും സുരക്ഷിതമാക്കാനും അവർക്കെല്ലാമിടയിൽ വ്യക്തിയുടെ അന്തസ്സും ദേശീയ ഐക്യവും പരിപാലിക്കാൻ ഉറപ്പു നൽകിക്കൊണ്ട് സഹോദര്യം പുലർത്താനും സർവാത്മനാ തീരുമാനിച്ച് കൊണ്ട് ഞങ്ങളുടെ ഭരണഘടനാ നിർമ്മാണസഭയിൽ 1949 നവംബർ 26 ദിവസമായ ഇന്ന് ഇതിനാൽ ഈ ഭരണഘടനാ അംഗീകരിക്കുകയും നിയമമാക്കുകയും ഞങ്ങൾക്കു തന്നെ പ്രധാനം ചെയ്യുകയും ചെയ്യുന്നു."

 

 

 

ഇന്ത്യയെ ഒരു പരമാധീകാര ജനകീയ റിപ്പബ്ലിക്കായി തീർക്കാനുള്ള ജനതയുടെ ദൃഡ്ഡമായ തീരുമാനം-അതാണ് ഈ ആമുഖത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

 

 

 

ഞാൻ ഒരു ഹിന്ദുവായി ജനിച്ചെങ്കിലും ഒരു ഹിന്ദുവായി മരിക്കില്ലെന്ന്' 1935ൽ തന്നെ അംബേദ്കർ പ്രതിജ്ഞ ചെയ്തിരുന്നു. രണ്ട് പതിറ്റാണ്ടുകാലത്തെ പഠനത്തിന്റേയും മനനത്തിന്റേയും അടിസ്ഥാനത്തിലാണ് അദ്ദേഹം ബുദ്ധമതം സ്വീകരിക്കുന്നതും 1956 ഒക്‌ടോബർ 14ന് നാഗ്പൂരിൽ വെച്ച് ലക്ഷക്കണക്കിന് അനുയായികളോടൊപ്പം ആ മതത്തിലേയ്ക്ക് പരിവർത്തനം നടത്തിയതും

 

 

അംബേദ്കർ സിനിമയിൽ

 

1982ൽ റിച്ചാർഡ് ആറ്റൻബറോ സംവിധാനം ചെയ്ത 'ഗാന്ധി' എന്ന ഹോളിവുഡ് ചിത്രത്തിലാണ് ആദ്യമായി അംബേദ്കറെ സ്ക്രീനിൽ കാണിച്ചത്.

സിനിമയിൽ അംബേദ്കറെ അപ്രധാന വേഷത്തിൽ ഒതുക്കിയതിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു.

ഗാന്ധിയുടെ ഏറ്റവും വലിയ എതിരാളിയായിരുന്ന അംബേദ്കറെ പരാമർശിക്കാതെ 'ഗാന്ധി' സിനിമയെടുക്കുന്നത് ചരിത്രത്തെ വികലമാക്കുന്നതിന് തുല്യമാണെന്നായിരുന്നു ചരിത്രകാരൻമാരുടെ അഭിപ്രായം.

 

 

 

ഡോ.ബാബാ സാഹേബ് അംബേദ്കർ എന്ന പേരിൽ ഒരു ചലച്ചിത്രം 2000-ൽ പുറത്തിറങ്ങി. ഇംഗ്ലീഷിലുള്ള ആ സിനിമയുടെ സംവിധായകൻ ജബ്ബാർ പട്ടേൽ ആണ്.

മമ്മൂട്ടിയാണ് ആ ചിത്രത്തിൽ അംബേദ്കറായി വേഷമിട്ടത്.

അതിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാർഡും മമ്മൂട്ടിക്ക് കിട്ടി.

ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയം താരത്തിന് വലിയ പ്രശംസകൾ നേടികൊടുത്തിരുന്നു.

1998-ൽ ഡോ. ബാബാസാഹെബ് അംബേദ്കർ സിനിമ സർട്ടിഫൈ ചെയ്‌തിരുന്നുവെങ്കിലും അത് 2000-ൽ ആണ് വാണിജ്യാടിസ്ഥാനത്തിൽ റിലീസ് ചെയ്തത്.

 

More Detailed Notes About B R Ambedkar in English HERE

 



  1. Fundamental Rights in Indian Constitution
  2. Indian Constitution and Civil Rights for University Assistant| Expected Questions Indian Constitution Kerala PSC
  3. 25 Parts of Indian Constitution Trick to Remember Download pdf
  4. 50 Expected questions on Indian Constitution for Peon Attender Exam Kerala PSC
  5. The Borrowed features of Indian Constitution from 10 Countries |My Notebook
  6. Indian Constitution Questions and Answers for Competitive Exams
  7. 20 Expected questions from Indian Constitution – Set 1
  8. Making of Indian Constitution in detail
  9. Indian Constitution Quiz 1|University Assistant Mock Test #3
  10. Father of Indian Constitution: Dr B. R Ambedkar
  11. ഇന്ത്യൻ ഭരണഘടന ആമുഖം Preamble of Indian Constitution
  12. ഭരണഘടന ചോദ്യോത്തരങ്ങൾ Indian Constitution Q&A
  13. ഇന്ത്യൻ രാഷ്ട്രപതി Indian President|ഇന്ത്യന് രാഷ്ട്രപതിമാര് psc
  14. ഇന്ത്യൻ ഭരണഘടന ഉപപ്രധാനമന്ത്രി- Indian Deputy Prime Minister
  15. ഇന്ത്യൻ ഭരണഘടന ഭരണഘടനാ ഭേദഗതികൾ Constitutional Amendments

 

Post a Comment

0 Comments