Ticker

6/recent/ticker-posts

ഭൗതിക ശാസ്ത്രം - Types of Forces - Physics questions -Kerala PSC Exam Notes

ഭൗതിക ശാസ്ത്രം - Types of Forces Physics Questions- Kerala PSC Exam Notes

ഭൗതിക ശാസ്ത്രം - Types of Forces 

physics kerala psc types of forces


ഘർഷണ ബലം (Frictional Force)


ഘർഷണം എന്നത് ഒര ബലമാണ്

ഒരു വസ്തു മറ്റൊരു വസ്തുവിൽ സ്പർശിച്ചുകൊണ്ട് ചലിക്കുമ്പോൾ അവയ്ക്കിടയിൽ സമാന്തരമായി ചലിക്കുമ്പോൾ  അവയ്ക്കിടയിൽ സമാന്തരമായി സംജാതമാകുന്ന ബലം?
ans : ഘർഷണം

വസ്തുവിന്റെ ഭാരം കൂടുന്നതിനനുസരിച്ച് ഘർഷണം ബലം കൂടും.
ഘർഷണബലം പ്രതലത്തിന്റെ സ്വഭാവമനുസരിച്ച് വ്യത്യാസപ്പെടുന്നു.
പ്രതലത്തിന്റെ മിനുസം കൂടുന്തോറും ഘർഷണബലം മിനുസം കുറയുന്തോറും ഘർഷണബലം കൂടുകയും ചെയ്യുന്നു.

ഘർഷണം കുറയ്ക്കാനുള്ള വിവിധ മാർഗ്ഗങ്ങൾ?
ans : മിനുസപ്പെടുത്തൽ, കൊഴുപ്പിടൽ, ബോൾ ബെയറിങ്ങുകൾ, ധാരാ രേഖിതമാക്കൽ 

യന്ത്രങ്ങളിൽ ബോൾ ബെയറിങ്ങുകൾ ഉപയോഗിക്കുന്നത്?
ans : ഘർഷണം കുറയ്ക്കാൻ 

ഘർഷണം കുറയ്ക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഖരരൂപത്തിലുള്ള വസ്തുക്കൾ?
ans : സ്നേഹകങ്ങൾ (Lubricants) 

ഘർഷണം കുറയ്ക്കാനായി യന്ത്രങ്ങളിൽ ഖരരൂപത്തിൽ ഉപയോഗിക്കുന്ന ഒരു സ്നേഹികമാണ്?
ans : ഗ്രാഫൈറ്റ് 

പരുക്കൻ ഉപരിതലങ്ങളുടെ ഘർഷണം കുറയ്ക്കാൻ ഉപയോഗിക്കുന്ന രീതി?
ans : മിനുസപ്പെടുത്തൽ 

ക്ലോക്ക്, സൈക്കിൾ തുടങ്ങിയ ചെറിയ യന്ത്രങ്ങളിൽ കട്ടികുറഞ്ഞ എണ്ണകൾ ഉപയോഗിച്ച് ഘർഷണം കുറിയ്ക്കുന്ന രീതി?
ans : കൊഴുപ്പിടൽ 

യന്ത്രങ്ങളിൽ ഘർഷണം കുറയ്ക്കാൻ ബോൾബെയറിങ്ങുകൾ ഉപയോഗിക്കുവാൻ കാരണം?
ans : ഉരുളൽ ഘർഷണം നിരങ്ങൽ ഘർഷണത്തേക്കാൾ വളരെ കുറവാണ്.


പാരച്യുട്ട് ഉപയോഗിക്കാൻ സാധിക്കുന്നത്. തീപ്പെട്ടിക്കൊള്ളി ഉരച്ച് കത്തിക്കുന്നത് എന്നിവയെല്ലാം ഘർഷണത്തിന്റെ ഗുണം കൊണ്ടാണ്.

അനാവശ്യമായ തേയ്മാനം, ഇന്ധന പാഴ്ച്ചെലവ് തുടങ്ങിയവ ഘർഷണം കൊണ്ടുള്ള ദോഷങ്ങളാണ്.

മോട്ടോർ വാഹനങ്ങൾ,വിമാനങ്ങൾ തുടങ്ങിയവ രണ്ട് അഗ്രഭാഗങ്ങളിലേക്കും വണ്ണം കുറഞ്ഞ് കൂർത്തിരിക്കുന്നതിനു കാരണം?
ans : ഘർഷണം കുറയ്ക്കാൻ 

ഘർഷണം കുറയ്ക്കാനായി ചലനത്തിന് അനുകൂലമായ രീതിയിൽ വസ്തുക്കളുടെ ആകൃതി രൂപപ്പെടുത്തുന്ന രീതി?
ans : ധാരാരേഖിതമാക്കൽ

വാഹനങ്ങളുടെ ടയറുകളിൽ ചാലുകളും കട്ടകളും ഉണ്ടാകുന്നത്തിനു കാരണം?
ans : ഘർഷണം കൂട്ടുവാൻ

വാഹനങ്ങളുടെ ടയറും റോഡും തമ്മിലുള്ള ഘർഷണം കുറഞ്ഞാൽ തെന്നി അപകടം സംഭവിക്കാൻ സാധ്യതയുള്ളതുകൊണ്ടാണ് ടയറുകളിൽ ചാലുകളും കട്ടകളും ഉണ്ടാകുന്നത് 
അത്‌ലറ്റുകൾ ഉപയോഗിക്കുന്ന ഷൂവിൽ സ്പൈക്സ് ഘടിപ്പിച്ചിരിക്കുന്നത്?
ans : ഘർഷണം കൂട്ടുവാൻ

ലഘു യന്ത്രങ്ങൾ


മാനുഷിക പ്രയത്‌നം ലഘൂകാരിക്കാൻ ഉപയോഗിക്കുന്നവയാണ് ?
ans : ലഘു യന്ത്രങ്ങൾ

ലഘുയന്ത്രങ്ങൾക്ക് ഉദാഹരണങ്ങളാണ്?
ans : ഉത്തോലകങ്ങൾ(Lever) ചരിവുതലങ്ങൾ (Incillned plane)ആപ്പ്(Wedges) കപ്പി (Pulley)  സ്ക്രൂ(Screw) എന്നിവ

ഉത്തോലകങ്ങൾ (Levers)


ഉത്തോലകത്തിന്റെ ഉപജ്ഞതാവ്?
ans : ആർക്കിമിഡീസ് 

ധാരം(Fulcrum) എന്ന സ്ഥിര ബിന്ദുവിനെ ആധാരമാക്കി യഥേഷ്ടം തിരിയാൻ കഴിവുള്ള ഒരു ദൃഡദണ്ഡാണ്?
ans : ഉത്തോലകം

ഉത്തോലകത്തിൽ നാം പ്രയോഗിക്കുന്ന ബലമാണ്?
ans : യത്നം (Effort)

ഉത്തോലകം ഉപയോഗിച്ച് കീഴ്പ്പെടുത്തുന്ന ബലമാണ്?
ans : രോധം (Resistance)

യത്നത്തിനും രോധത്തിനുമിടയിൽ ധാരം വരുന്ന ഉത്തോലകങ്ങളാണ്?
ans : ഒന്നാം വർഗ്ഗ ഉത്തോലകം

ഒന്നാം വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണങ്ങൾ?
ans : ത്രാസ്, കത്രിക, കപ്പി, പ്ലയേഴ്സ്, സീസോ, നെയിൽപുള്ളർ

ധാരത്തിനും യത്നത്തിനുമിടയിൽ രോധം വരുന്ന ഉത്തോലകങ്ങളാണ്? 
ans : രണ്ടാം വർഗ്ഗ ഉത്തോലകം


രണ്ടാം വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണങ്ങൾ?
ans : നാരങ്ങാഞെക്കി,പാക്കുവെട്ടി, ബോട്ടിൽ ഓപ്പണർ,വീൽചെയർ 

രോധത്തിനും ധാരത്തിനുമിടയിൽ യത്നം വരുന്ന ഉത്തോലകങ്ങളാണ്?
ans : മൂന്നാം വർഗ്ഗ ഉത്തോലകം

മൂന്നാം വർഗ്ഗ ഉത്തോലകങ്ങൾക്ക് ഉദാഹരണങ്ങൾ?
ans : ചവണ, ചൂണ്ട, ഐസ്ക്ടോങ്സ്

യന്ത്രിക ലാഭം =രോധം/യത്‌നം
ഒന്നാം വർഗ്ഗ ഉത്തോലകത്തിന്റെ യാന്ത്രിക ലാഭം ഒന്നോ ഒന്നിൽ കൂടുതലോ ഒന്നിൽ കുറവോ ആയിരിക്കും

രണ്ടാം വർഗ്ഗ ഉത്തോലകത്തിന്റെ യാന്ത്രികലാഭം ഒന്നിൽ കൂടുതലായിരിക്കും.

മൂന്നാം വർഗ്ഗ ഉത്തോലകത്തിന്റെ യാന്ത്രിക ലാഭം ഒന്നിൽ കുറവായിരിക്കും.

ശ്യാനബലം (Viscocity)


ചലിച്ചുകൊണ്ടിരിക്കുന്നു ദ്രാവകപാളികൾക്കിടയിൽ അനുഭവപ്പെടുന്ന ഘർഷണബലമാണ്
ans : ശ്യാനബലം(വിസ്കോസിറ്റി)

വെള്ളത്തേക്കാൾ വിസ്കോസിറ്റി കൂടിയ ദ്രാവകങ്ങൾ?
ans : എണ്ണ,തേൻ,ഗ്ലിസറിൻ,ആവണക്കെണ്ണ 

വിസ്കോസിറ്റിയില്ലാത്ത ദ്രാവകങ്ങൾ?
ans : സൂപ്പർ ഫ്ളൂയിഡുകൾ
>ഉൗഷ്മാവ് കൂടുമ്പോൾ ദ്രവകങ്ങളുടെ വിസ്കോസിറ്റി കുറയുന്നു.
പ്രതലബലം(Surface Tension)

ഒരു ദ്രവകപാടയോ ദ്രാവകോപരിതലമോ അതിന്റെ വിസ്തീർണ്ണം പരമാവധി കുറയ്ക്കാൻ വേണ്ടി ഉളവാക്കുന്ന ബലം?
ans : പ്രതലബലം

സോപ്പു ചേർക്കുമ്പോൾ ജലത്തിന്റെ പ്രതലബലം?
ans : കുറയുന്നു 

സോപ്പുലായനി സാധാരണ വെള്ളത്തേക്കാൾ അഴുക്ക് എളുപ്പം നീക്കാൻ കാരണം?
ans : പ്രതലബലം കുറവായതിനാൽ 

ഷഡ്പദങ്ങൾക്ക് ജലോപരിതലത്തിൽ ഇരിക്കാനും നടക്കാനും കഴിയുന്നത് പ്രതലബലം മൂലമാണ്.
മഴത്തുള്ളികളുടെ ഗോളാകൃതിയ്ക്ക് കാരണം?

ans : പ്രതലബലം
മഴക്കോട്ടുകൾ, ടെന്റുകൾ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പദാർത്ഥങ്ങളുടെ ജലപ്രതിരോധ സ്വഭാവത്തിന് കാരണം?
ans : പ്രതലബലം
24.ചൂടുകൂടുമ്പോൾ പ്രതലബലം കുറയും.
കേശികത്വം(Capillarity)

സൂക്ഷ്മസുഷിരങ്ങളിലൂടെ ഭൂഗുരുത്വാകർഷണ ബലത്തെ മറി കടന്ന് ദ്രാവകങ്ങൾക്ക് ഉയരാനുള്ള കഴിവാണ്?
ans : കേശികത്വം
കേശികത്വത്തിന് ഉദാഹരണങ്ങൾ 
>വിളക്ക് തിരിയിൽ എണ്ണ മുകളിലേക്ക് കയറുന്നത്
>വേരുകൾ മണ്ണിൽ നിന്ന് ജലം വലിച്ചെടുക്കുന്നത് 
>ബ്ലാക്ക് ബോർഡ് മഷി ആഗിരണം ചെയ്യുന്നത്
ഒപ്പുകടലാസ് ജലം വലിച്ചെടുക്കുന്നത്
കേശിക താഴ്ച കാണിക്കുന്ന ദ്രാവകം?
ans : മെർക്കുറി 
അഭികേന്ദ്ര ബലം (Centripetal force)

പരിക്രമണം ചെയ്തുകൊണ്ടിരിക്കുന്ന ഒരു വസ്തുവിൻ അന്വാരത്വരണം ഉണ്ടാകുന്നതിന് കാരണം?
ans : അഭികേന്ദ്ര ബലം
അഭികേന്ദ്ര ബലത്തിന്റെ  ദിശ വൃത്ത കേന്ദ്രത്തിലേക്കാണ്
ഒരു കല്ല് ചരടിൽ കെട്ടി കറക്കുമ്പോൾ കല്ലിന് മേൽ കൈ പ്രയോഗിക്കുന്ന ബലം?
ans : അഭികേന്ദ്രബലം
അപകേന്ദ്രബലം (Centrifugal force)

അഭികേന്ദ്രബലം പ്രയോഗിക്കുന്ന വസ്തുവിൻ മേൽ പരിക്രമണം ചെയ്യുന്ന വസ്തു പ്രയോഗിക്കുന്ന ബലമാണ്?
ans : അപകേന്ദ്രബലം 

അപകേന്ദ്ര ബലത്തിന്റെ ദിശ കേന്ദ്രത്തിൽ നിന്ന് പുറത്തേക്കാണ് 
ഒരു കല്ല് ചരടിൽ കെട്ടി കറക്കുമ്പോൾ കല്ല്, കയ്യിൽ പ്രയോഗിക്കുന്ന ബലം?
ans : അപകേന്ദ്രബലം 

തൈര് കടയുമ്പോൾ നെയ്യ് ലഭിക്കുന്നതിനു കാരണം?
ans : അപകേന്ദ്രബലം

വാഷിങ് മെഷീനിന്റെ പ്രവർത്തന തത്വം?
ans : അപകേന്ദ്രബലം


പ്ലവക്ഷമബലം (Buoyant Force)


ഒരു ദ്രവത്തിൽ ഭാഗികമായോ പൂർണ്ണമായോ മുങ്ങിയിരിക്കുന്ന വസ്തുവിൽ ദ്രവം മുകളിലോട്ട് പ്രയോഗിക്കുന്ന ബലമാണ്? 
ans : പ്ലവക്ഷമ ബലം

കപ്പൽ ജലത്തിൽ പൊങ്ങിക്കിടക്കാൻ കാരണം?
ans : പ്ലവക്ഷമബലം

ഇരുമ്പ് വെള്ളത്തിൽ താണു പോകുന്നു. എന്നാൽ ഇരുമ്പ് കൊണ്ടു നിർമ്മിച്ച കപ്പൽ ജലത്തിൽ പൊങ്ങിക്കിടക്കുന്നതിന് കാരണം?

ans : കപ്പൽ നിർമ്മിക്കാനുപയോഗിച്ച ആകെ ഇരുമ്പിന്റെ  വ്യാപ്തത്തെക്കാൾ കൂടുതൽ വ്യാപ്തം വെള്ളത്തെ കപ്പലിന് ആദേശം ചെയ്യാൻ സാധിക്കു ന്നതിനാൽ.

അപകടകരമല്ലാത്ത വിധത്തിൽ കപ്പലിൽ ഭാരം കയറ്റുന്നതിന് സഹായകമായ സൂചിക രേഖകളാണ്?

ans : പ്ലിംസോൾ ലാനുകൾ (Plimsoll lines)

ഇലാസ്തികത


ഒരു വസ്തുവിൽ ബലം പ്രയോഗിക്കുമ്പോൾ അതിനെതിരായി ആ വസ്തുവിൽ ഉളവാകുന്ന ആന്തരികബലം?
ans : ഇലാസ്തികത

ഇലാസ്തികത പ്രകടിപ്പിക്കുന്ന വസ്തുക്കളാണ്?
ans : റബ്ബർ, ഗ്ലാസ്, സ്റ്റീൽ

സ്റ്റീലിന്റെ ഇലാസ്തികത റബ്ബറിനേക്കാൾ?
ans : കൂടുതലാണ്

ഗ്ലാസിന് സ്റ്റീലിനേക്കാൾ ഇലാസ്തികത കൂടുതലാണ്.
ആവേഗബലം


കുറഞ്ഞ സമയംകൊണ്ട് പ്രയോഗിക്കപ്പെടുന്ന വലിയ ബലം?
ans : ആവേഗബലം

>ആവേഗബലം = ബലം X സമയം
I=F×t
I = ആവേഗം (Impulse), F= ബലം (Force).
t= സമയം(time) 

ആണി ചുറ്റികകൊണ്ട് അടിച്ചു കയറ്റുമ്പോൾ പ്രയോഗിക്കുന്ന ബലം?
ans : ആവേഗബലം

ആർക്കിമിഡീസ് തത്വം


ഒരു വസ്തു പൂർണ്ണമായോ, ഭാഗികമായോ ഒരു ദ്രവത്തിൽ മുങ്ങിയിരിക്കുമ്പോൾ അതിന് അനുഭവപ്പെടുന്ന പ്ലവക്ഷമബലം

(Buyant Force),ആ വസ്തു  ആദേശം ചെയ്യുന്ന ദ്രാവകത്തിന്റെ ഭാരത്തിനു തുല്യമായിരിക്കും.

യുറേക്കാ യുറേക്കാ എന്ന് വിളിച്ചുകൊണ്ട് നഗ്നനായി  തെരുവിലൂടെ ഓടിയ ശാസ്ത്രജ്ഞൻ-ആർക്കിമിഡീസ് 

പ്ലവനതത്വം


ഒരു വസ്തു ദ്രാവകത്തിൽ പൊങ്ങിക്കിടക്കുമ്പോൾ വസ്തുവിന്റെ ഭാരം അത്  ആദേശം ചെയ്യുന്ന ദ്രവത്തിന്റെ  ഭാരത്തിന് തുല്യമായിരിക്കും

Post a Comment

0 Comments