LDC , LGS തുടങ്ങിയ മലയാളത്തിൽ ഉള്ള പരീക്ഷകൾക്ക് പഠിക്കുന്നവർക്കായി ഒരു പുതിയ കോഴ്സ് തുടങ്ങുന്നു. തികച്ചും സൗജന്യമായ ഈ കോഴ്സ് ഇത് ചേരുവാൻ ഈ ബ്ലോഗ് സബ്സ്ക്രൈബ് ചെയാം. കൂടാതെ ടെലിഗ്രാം ചാനെലുകളിൽ ജോയിൻ ചെയാം. ടെലിഗ്രാം ചാനൽ വഴി ഫ്രീ ആയ വീഡിയോ ക്ലാസ്സുകളും കൊടുക്കുന്നു. സിലബസ് അനുസരിച്ചുള്ള ചിട്ടയായ പഠനം ആഗ്രഹിക്കുന്നവർക് ജോയിൻ ചെയാം

03 March 2020

ഇന്ത്യൻ ഭരണഘടന (ഭരണഘടനാ ഭേദഗതികൾ) Constitutional Amendments


ഇന്ത്യൻ ഭരണഘടന (ഭരണഘടനാ ഭേദഗതികൾ) Constitutional Amendments


ഇന്ത്യൻ ഭരണഘടന എ ഡി 1950 ജനുവരി 26 നു നിലവിൽ വന്ന ശേഷം 2020  വരെ ഉള്ള കാലയളവിൽ 124 തവണ ഭേദഗതി ബില്ലുകൾ ചെയ്യപ്പെട്ടിട്ടുണ്ട്. 


As of 2020, 104 തവണ ഭേദഗതി നിർദ്ദേശങ്ങൾ നിയമം ആയി മാറിയിട്ടുണ്ട്. മാറുന്ന കാലത്തിന് അനുസരിച്ച് ഭരണഘടനയിൽ വേണ്ട മാറ്റം വരുത്തുവാൻ ഭരണഘടനാ ഇന്ത്യൻ പാർലമെൻറന് അധികാരം നൽകുന്നു. ഭരണഘടനാ ഭേദഗതി നിലവിൽ വരണം എങ്കിൽ അതിന്റെ സ്വഭാവം അനുസരിച്ച് വേണ്ട ഭൂരിപക്ഷം മൂന്നു വിധത്തിൽ തിരിച്ചിരിക്കുന്നു.

  1. പാർലമെന്റിലെ ഇരു സഭകളിലും കേവല ഭൂരിപക്ഷം: സഭയിൽ സന്നിഹിതരായിട്ടുള്ളവരുടെ 50 ശതമാനത്തിലധികം ഭൂരിപക്ഷം. ഇന്ത്യൻ പൗരത്വം സംബന്ധിച്ച നിയമങ്ങൾ, ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ പേര് അതിർത്തി എന്നിവ സംബന്ധിച്ച ഒട്ടു മിക്ക നിയമങ്ങളും ഇതിൽ പെടുന്നു.
  2. പാർലമെന്റിലെ ഇരു സഭകളിലും സവിശേഷ ഭൂരിപക്ഷം: സഭയിലെ ആകെ അംഗങ്ങളുടെ 50 ശതമാനത്തിലധികവും സന്നിഹിതരായിട്ടുള്ളവരുടെ മൂന്നിൽ രണ്ടും ഭൂരിപക്ഷം. മൌലിക അവകാശങ്ങളും മറ്റും ഭേദഗതി ചെയ്യുന്നതിന് ഭരണഘടനയുടെ 368 വകുപ്പ് നിർദ്ദേശിക്കുന്ന സവിശേഷ ഭൂരിപക്ഷം ലോകസഭയിലും രാജ്യ സഭയിലും ആവശ്യമാണ്.
  3. പാർലമെന്റിൽ സവിശേഷ ഭൂരിപക്ഷത്തിന് പുറമെ, സംസ്ഥാന നിയമസഭകളിൽ പകുതിയെണ്ണത്തിന്റെ അംഗീകാരം: സുപ്രീംകോടതിയെയും ഹൈക്കോടതിയെയും സംബന്ധിക്കുന്ന വ്യവസ്ഥകളും, ഭരണഘടന ഭേദഗതി ചെയ്യാനുള്ള വ്യവസ്ഥകളും, കൺകറൻറ് ലിസ്റ്റിലെ വകുപ്പുകൾ സംബന്ധിച്ച ഭേദഗതികളും നടപ്പിൽ വരുന്നതിനു ഇരു സഭകളിലും സവിശേഷ ഭൂരിപക്ഷത്തിനു പുറമേ പകുതിയിൽ അധികം സംസ്ഥാന നിയമസഭകളുടെ അംഗീകാരം കൂടി ആവശ്യമുണ്ട്

ഭരണഘടനാ ഭേദഗതികൾ(Amendments)


ഭരണഘടനാ ഭേദഗതി ചെയ്യുന്നതിനുള്ള നടപടികമം ഇന്ത്യൻ ഭരണഘടന കടം കൊണ്ടത്.
ans : ദക്ഷിണാഫ്രിക്കയിൽ നിന്ന്


ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള നടപടി ക്രമ ത്തെക്കുറിച്ച പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്.
ans : ആർട്ടിക്കിൾ - 368 (ഭാഗം XX)

ഭരണഘടന ഭേദഗതി ചെയ്യുന്നതിന് അധികാരമുള്ളത് ആർക്കാണ്
ans :  പാർലമെന്റിന്

സുപ്രധാന ഭരണഘടനാ ഭേദഗതികൾ


1-ാം ഭേദഗതി (1951) 

ഒൻപതാം പട്ടിക (ഷെഡ്യൾ) കൂട്ടിച്ചേർത്തു
അടിയന്തിരാവസ്ഥാ സമയത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിന് നിയന്ത്രണമേർപ്പെടുത്താൻ വ്യവസ്ഥ ചെയ്തു.7-ാം ഭേദഗതി (1956)

ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിച്ച
ഒരു വ്യക്തിയെത്തന്നെ രണ്ടോ അതിലധികമോ സംസ്ഥാനങ്ങളിൽ ഗവർണ്ണറായി നിയമിക്കുന്നതിന് വ്യവസ്ഥ ചെയ്തതു.

9 -ാം ഭേദഗതി (1960)

1958 ലെ ഇന്ത്യ-പാക് ഉടമ്പടിപ്രകാരം ബറുബാറി യൂണിയൻ (പശ്ചിമബംഗാൾ) എന്ന പ്രദേശം പാകിസ്ഥാന് നൽകാൻ വ്യവസ്ഥ ചെയ്തു.

15--ാം ഭേദഗതി (1963) 

ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം 60 -ൽ നിന്ന് 62 ആക്കി ഉയർത്തി.

21-ാം ഭേദഗതി (19671)

എട്ടാം പട്ടികയിൽ 15-ാമത് ഭാഷയായി സിന്ധി ഉൾപ്പെടുത്തി.

24 -ാം ഭേദഗതി(1971)

മൗലികാവകാശങ്ങൾ ഉൾപ്പെടെ ഭരണഘടനയുടെ ഏത് ഭാഗവും ഭേദഗതി ചെയ്യാൻ പാർലമെന്റിന് അധി കാരമുണ്ടെന്ന സ്ഥാപിച്ചു. 
ഭരണഘടനാഭേദഗതി ബില്ലിന് രാഷ്ട്രപതി നിർബന്ധ മായും അംഗീകാരം നൽകണമെന്ന് വ്യവസ്ഥ ചെയ്തു.

26-ാം ഭേദഗതി (1971)
മുൻ നാട്ടുരാജാക്കന്മാർക്ക് നൽകിയിരുന്ന പ്രിവി പഴ്സ് നിർത്തലാക്കി.

29-ാം ഭേദഗതി (1972)
കേരള ഭൂപരിഷ്കരണ നിയമങ്ങൾക്ക് സംരക്ഷണം നൽകുന്നതിന് വേണ്ടിയാണ് 29-ാം ഭേദഗതി പാസാക്കിയത്.
കേരളാ  ഭൂപരിഷ്‌ക്കരണ നിയമങ്ങളെ 9 -ാം ഷെഡ്യുളിൽ ഉൾപ്പെടുത്തി .

33-ാം ഭേദഗതി (1974)

എം.പി  എൽ.എ. എന്നിവർ സമ്മർദ്ദത്തിന്  വിധേയരായി രാജിവെക്കുന്നത്  തടയുന്നതിനുള്ള  വ്യവസ്ഥകൾ  ഉൾപ്പെടുത്തി.

35-ാം ഭേദഗതി (1974)

സിക്കിമിന് അസോസിയേറ്റ സംസ്ഥാനം എന്ന പദവി നൽകി.


36-ാം ഭേദഗതി(1974)

അസോസിയേറ്റ സ്റ്റേറ്റ് ആയിരുന്ന സിക്കിമിന്. സംസ്ഥാന പദവി നൽകി.

44-ാം ഭേദഗതി (1978)

സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ  പട്ടികയിൽ നിന്ന് നീക്കം ചെയ്തതു.

ആർട്ടിക്കിൾ 352 അനുസരിച്ച അടിയന്തിരാവസ്ഥ  പ്രഖ്യാപിക്കാനുള്ള കാരണങ്ങളിലൊന്നായിരുന്ന  സായുധ  വിപ്ലവം ‘എന്ന വാക്ക് കൂട്ടിച്ചേർത്തു.

കാബിനറ്റ് എന്ന പദം ആർട്ടിക്കിൾ 352 ൽ കൂട്ടി ച്ചേർത്തു.

അടിയന്തിരാവസ്ഥ സമയത്ത് ആർട്ടിക്കിൾ 20-21 എന്നിവ റദ്ദു ചെയ്യാൻ കഴിയില്ല എന്ന് വ്യവസ്ഥ ചെയ്തു.

ജനതാ ഗവൺമെന്റിന്റെ കാലത്താണ് 44-ാം ഭേദഗതി പാസാക്കിയത്.
52-ാം ഭേദഗതി (1985) 

കുറുമാറ്റ് നിരോധന നിയമം (Anti Defection Law) എന്നറിയപ്പെടുന്നു.
പത്താം പട്ടിക ഭരണഘടനയിൽ കൂട്ടിച്ചേർത്തു.
പാർലമെന്റ് സംസ്ഥാന നിയമസഭാംഗങ്ങൾ എന്നിവരുടെ അയോഗ്യതയെക്കുറിച്ച പ്രതിപാദിക്കുന്നു.

56-ാം ഭേദഗതി (1987)

ഗോവ  ഇന്ത്യയുടെ  25-ാം സംസ്ഥാനമായി.

61-ാം ഭേദഗതി(1988)

വോട്ടിംഗ് പ്രായം 21-ൽ നിന്ന്  വയസായി കുറച്ചു (1989-ൽ ).
65-ാം ഭേദഗതി (1990)

ദേശീയ പട്ടികജാതി - പട്ടികവർഗ്ഗ കമ്മീഷൻ രൂപീക രിക്കുന്നതിന് വ്യവസ്ഥ  ചെയ്തു. ഇതനുസരിച്ച ദേശീയ പട്ടികജാതി-പട്ടികവർഗ്ഗ കമ്മീഷൻ 1992 ൽ
നിലവിൽ വന്നു.

69-ാം ഭേദഗതി (1991)
ഡൽഹിക്ക് ദേശീയ തലസ്ഥാനപ്രദേശം എന്ന പദവി നൽകി (1992 ൽ).

71-ാം ഭേദഗതി (1992)

കൊങ്കണി, മണിപ്പുരി, നേപ്പാളി എന്നീ  ഭാഷകൾ 8-ാം പട്ടിക (ഷെഡ്യുൾ) യിൽ ഉൾപ്പെടുത്തി.

73-ാം ഭേദഗതി (1992) 

 പഞ്ചായത്തീരാജ് (ആക്ട് )നിയമം  എന്നറിയപ്പെടുന്നു.

പഞ്ചായത്തീരാജിന്ഭരണഘടനാ സാധുത നൽകി.

 പഞ്ചായത്തീരാ പതിനൊന്നാം പട്ടിക ഭരണഘടനയിൽ കൂട്ടിച്ചേർത്തു.

ആർട്ടിക്കിൾ 243 മുതൽ 243-ഒ വരെ ഭരണഘടനയുടെ ഭാഗം  IX-ൽ കൂട്ടിച്ചേർത്തു.

74-ാം ഭേദഗതി (1992)

നഗരപാലികാ  നിയമം , മുനിസിപ്പാലിറ്റി നിയമം എന്നിങ്ങനെ അറിയപ്പെടുന്നു .

ഭാഗം IX-A4 ഭരണ ഘടനയിൽ കൂട്ടിച്ചേർത്തു (ആർട്ടികൾ 243 P മുതൽ 243 ZG വരെ )

12-ാം പട്ടിക  ഭരണ ഘടനയിൽ കൂട്ടിച്ചേർത്തു.

84-ാം ഭേദഗതി (2000)

ഛത്തീസ്‌ഗ‍ഢ്, ഉത്തരഖണ്ഡ് , ഝാ‍‌ർഖണ്ഡ് എന്നീ  മൂന്നു പുതിയ സംസ്ഥാനങ്ങൾ  നിലവിൽ വന്നു

ലോക് സഭാ മണ്ഡലങ്ങളെയും  സംസ്ഥാന അസംബ്ലി  മണ്ഡലങ്ങളെയും  എണ്ണം  2026 വരെ തൽസ്ഥിതി തുടരുവാൻ വ്യവസ്ഥ ചെയ്തു.

86-ാം ഭേദഗതി (2002)
പ്രാഥമിക  വിദ്യാഭ്യസം മൗലികാ വകാശമാക്കിമാറ്റി ആർട്ടിക്കിൾ 21എ ഭരണഘടനയിൽ  കൂട്ടിച്ചർത്തു.  

6 വയസ്സു മുതൽ 14 വയസ്സു വരെ യുള്ള കുട്ടികൾക്ക്  സൗജന്യവും നിർബന്ധിതവുമായ  വിദ്യാഭ്യാസം നൽകേണ്ടത്  സ്റ്റേറ്റിന്റെ കടമയും കുട്ടികളുടെ  മൗലികാവകാശവുമായി.  

ആർട്ടിക്കിൾ 45  യിൽ ഭേദഗതി വരുത്തി

ആർട്ടിക്കിൾ 51 എ യിൽ ഭേദഗതി വരുത്തി പതിനൊന്നാമതായി ഒരു മൗലിക കടമകൂടി കൂട്ടിച്ചേർത്തു. ഇതനുസരിച്ച് 6 നും 14 നും ഇടയി ലുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം ചെയ്യുന്നതിനുള്ള അവസരമൊരുക്കിക്കൊടുക്കേണ്ടത് ഓരോ രക്ഷി താവിന്റേയും കടമയായി മാറി.

89-ാം ഭേദഗതി (2003)


ദേശീയ  പട്ടികജാതി-പട്ടിക വർഗ്ഗ  കമ്മിഷനെ  വിഭജിച്ച്  ദേശീയ പട്ടികജാതി  കമ്മീഷൻ (ആർട്ടികൾ 38),ദേശീയ പട്ടികവർഗ്ഗ  കമ്മീഷൻ എന്നിങ്ങനെ രണ്ട് പ്രത്യേക കമ്മിഷനുകൾ  രൂപീകരിച്ചു.

91-ാം ഭേദഗതി (2003)

കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും മന്ത്രിമാരുടെ
എണ്ണം അധോസഭയുടെ പതിനഞ്ച് ശതമാനത്തിൽ കൂടാൻ പാടില്ലെന്ന് വ്യവസ്ഥ ചെയ്തു.

എന്നാൽ സംസ്ഥാനങ്ങളുടെ കാര്യത്തിൽ മന്ത്രിമാരുടെ
എണ്ണം 12 ൽ കുറയാനും പാടില്ല.

കുറുമാറ്റ് നിരോധന നിയമം വഴി അയോഗ്യനാക്കപ്പെടുന്ന ഒരു എം.പിയെയോ എം.എൽ.എയെയോ അയോഗ്യതയുടെ കാലാവധി അവസാനിക്കുന്നതുവരെ മന്ത്രിയായി നിയമിക്കാൻ പാടില്ലെന്ന് വ്യവസ്ഥ ചെയ്തു92-ാം ഭേദഗതി(2003)

ബോഡോ, ദോഗ്രി, മൈഥിലി, സന്താളി, എന്നീ നാലു ഭാഷകളെ എട്ടാം പട്ടികയിൽ ഉൾപ്പെടുത്തി. 

93-ാം ഭേദഗതി(2005)

സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിൽപ്പെടുന്നവർക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ (പ്രൈവറ്റ ഉൾപ്പെടെ) സംവരണം നൽകുന്നതിന് വ്യവസ്ഥ ചെയ്തു.

94-ാം ഭേദഗതി(2006)

പുതുതായി രൂപീകരിക്കപ്പെട്ട  ഛത്തീസ്‌ഗഢ് , ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ഓരോ  ട്രെെബൽ വെൽഫയർ മന്ത്രിമാരെ നിയമിക്കുന്നത്  വ്യവസ്ഥ ചെയ്തു .

95-ാം ഭേദഗതി (2009)

ലോകസഭയിലും സംസ്ഥാന അസംബ്ലികളിലും പട്ടിക ജാതി -പട്ടികവർഗ്ഗ സംവരണം 2020 വരെയാക്കു ദീർഘിപ്പിച്ചു.
96-ാം ഭേദഗതി (2011)

ഭരണഘടനയുടെ ഒന്നാം പട്ടികയിൽ 'ഒറീസ്സ’ എന്നതിനു പകരം ‘ഒഡിഷ’ എന്നാക്കി മാറ്റി.

എട്ടാം പട്ടികയിൽ 'ഒറിയ' എന്നതിനു പകരം ഒഡിയ എന്നാക്കി മാറ്റി 

97-ാം  ഭേദഗതി(2011)

കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് എന്ന തലക്കെട്ടോടുകൂടി ഭാഗം IX-B ഭരണ ഘടനയിൽ കൂട്ടിച്ചേർത്തു.
ആർട്ടിക്കൾ 43 B  കൂട്ടിച്ചേർത്തു.
ആർട്ടിക്കൾ 19(1)(C) ഭേദഗതി ചെയ്തു.98-ാം ഭേദഗതി(2012)

ആർട്ടിക്കൾ 371J ഭരണ ഘടനയിൽ  കൂട്ടിച്ചേർത്തു.
കർണ്ണാടക  സംസ്ഥാനത്തിന് വേണ്ടി  പ്രത്യേക വകുപ്പുകൾ കൂട്ടിച്ചേർത്തു.
ഹൈരാബാദ് -കർണ്ണാടക പ്രദേശത്തിന് വേണ്ടി പ്രത്യേക  വികസന ബോർഡ് രൂപീകരിക്കാൻ കർണ്ണാടക  ഗവർണറെ ചുമതലപ്പെടുത്തി.

99-ാംഭേദഗതി (2014)

2014 ഡിസംബർ 31 ന് നിലവിൽ വന്നു.

ദേശീയ ജുഡീഷ്യൽ നിയമ കമ്മീഷനെ  നിയമിക്കുന്നതിനു വേണ്ടിയാണിത്.
നാഷണൽ ജുഡീഷ്യൽ  നിയമന കമ്മീഷൻ ജുഡീഷ്യറിയുടെ  സ്വതന്ത്ര്യത്തിനുമേലുള്ള കടന്നു കയറ്റമാണെന്ന്  ചുണ്ടികാണിച്ചുകൊണ്ട്  2015 ഒക്ടോബർ 16 ന് ഭേദഗതി നിയമം സുപ്രീംകോടതി റദ്ദാക്കുകയുണ്ടായി.

100-ാംഭേദഗതി (2015)

2015 മെയ് 28 ന് പ്രസിഡന്റിന്റെ അംഗീകാരം ലഭിച്ചു.
ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ലാന്റ് ബൗണ്ടറി എഗ്രിമെന്റ് (LBA) നടപ്പിലാക്കുന്നത്  വേണ്ടിയാണിത്.
കരാർ പ്രകാരം 51 ബംഗ്ലാദേശ അധിനിവേശ പ്രദേശങ്ങൾ  ഇന്ത്യയ്ക്ക് ലഭിക്കുകയും,ഇന്ത്യ 111 പ്രദേശങ്ങൾ ബംഗ്ലാദേശിന് വിട്ടു നൽകുകയും ചെയ്തു.

101-ാംഭേദഗതി (2017)

2017 ജൂലായ്‌ 1, ചരക്കു സേവന നികുതി GST നിലവിൽവന്നു
ആർട്ടിക്കിൾ 246എ, 269എ, 279എ എന്നിവ കൂട്ടിച്ചേർത്തു.ആർട്ടിക്കിൾ 248, 249, 250, 268, 269, 270, 271, 286, 366, 368, എന്നിവ പരിഷ്കരിച്ചു.
ആർട്ടിക്കിൾ 268എ നീക്കം ചെയ്തു. 6, 7 പട്ടികകൾ പരിഷ്കരിച്ചു
102-ാംഭേദഗതി (2018)
2018 ആഗസ്റ്റ്‌ 11, ദേശീയ പിന്നോക്ക വിഭാഗ കമ്മീഷനു (NCBC) ഭരണഘടനാ പദവി നല്കി
ആർട്ടിക്കിൾ 336, 338 എന്നിവ പരിഷ്കരിച്ചു.
ആർട്ടിക്കിൾ 338ബി, 342എ എന്നിവ കൂട്ടിച്ചേർത്തു.
103-ാംഭേദഗതി (2019)
ആർട്ടിക്കിൾ 15, 16 എന്നിവ പരിഷ്കരിച്ചു
2019 ജനുവരി 12, മുന്നാക്കക്കാരിലെ പിന്നോക്കക്കാർക്ക് 10% സംവരണം.

മിനി കോൺസ്റ്റിറ്റ്യുഷൻ


മിനി കോൺസ്റ്റിറ്റ്യുഷൻ (ചെറുഭരണഘടന )എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി 
ans : 42-ാംഭേദഗതി(1976)

42-ാംഭേദഗതി വരുത്തിയത്  ഏത് കമ്മിറ്റിയുടെ ശുപാർശപ്രകാരമാണ്
ans : സ്വരൺ സിംഗ്  കമ്മിറ്റി 

ഭരണഘടനയുടെ ആമുഖത്തിൽ ഭേദഗതി വരുത്തി സോഷ്യലിസ്റ്റ് , സെക്യുലർ , ഇന്റഗ്രിറ്റി എന്നീ  മൂന്ന് വാക്കുകൾ കൂട്ടിച്ചേർത്തു.പത്ത് മൗലികകടമകൾ കൂട്ടിച്ചേർത്തു. ഭാഗം IV-A,ആർട്ടികൾ 51A എന്നിവയും ഭരണ ഘടനയിൽകൂട്ടിച്ചേർത്തു 
അഡ്മിനിസ്‌ട്രേറ്റീവ്  ട്രെെബ്യുണലിനെക്കുറിച്ച് പ്രതിപാദിക്കുന്ന  ഭാഗം  XIV-A കൂട്ടിച്ചേർത്തു .

മന്ത്രിസഭ നൽകുന്ന ഉപദേശം അനുസരിച്ചു മാത്രമേ രാഷ്രട്രപതിക്ക്   പ്രവർത്തിക്കാൻ കഴിയൂ  എന്ന് വ്യവസ്ഥ  ചെയ്തു .

ലോക് സഭയുടെയും  സംസ്ഥാന അസംബ്ലികളുടെയും  കാലാവധി  5വർഷത്തിൽ നിന്ന്  6 വർഷമായി ഉയർത്തി 

(ഇത്  44-ാം ഭേദഗതിയിലൂടെ  പൂർവ്വ സ്ഥിതിയിലാക്കി )
അഞ്ച്  വിഷയങ്ങളെ  സംസ്ഥാന ലിസ്റ്റിൽ  നിന്ന്  കൺകറന്റ് ലിസ്റ്റിലേക്ക്  മാറ്റി 
ഏത്‌ പ്രധാന മന്ത്രിയുടെ കാലത്താണ് 42-ാം ഭേദഗതി പാസാക്കിയത്
ans : ഇന്ദിരാഗാന്ധിയുടെ  

പഞ്ചായത്തീരാജ്  നിയമം (73-ാം  ഭേദഗതി )നിലവിൽ വന്നത് 
ans : 1993 ഏപ്രിൽ 24

മുസിപ്പാലിറ്റി നിയമം (74-ാംഭേദഗതി )നിലവിൽ വന്നത്
ans : 1993 ജൂൺ 1

കേരളാ പഞ്ചായത്തീരാജ് നിയമം നിലവിൽ വന്നത്
ans : 1994 ഏപ്രിൽ 23കേരളാ മുൻസിപ്പാലിറ്റി  നിയമം നിലവിൽ വന്നത്
ans : 1994 മെയ് 30


വിദ്യാഭ്യാസ അവകാശനിയമത്തിന് പ്രസിഡന്റിന്റെ അംഗീകാരം ലഭിച്ചത്
ans : 2009 ആഗസ്റ് 26

വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത്
ans : 2010 ഏപ്രിൽ 1


No comments:

Post a Comment