Ticker

6/recent/ticker-posts

ഭരണഘടന ചോദ്യോത്തരങ്ങൾ Indian Constitution Q&A

 ഭരണഘടന ചോദ്യോത്തരങ്ങൾ  Indian Constitution Q&A

ഭരണഘടന ചോദ്യോത്തരങ്ങൾ  Indian Constitution Q&A

ഭരണഘടന ചോദ്യോത്തരങ്ങൾ 

ഇന്ത്യന് ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയത് ആര്?
 Ans :  ജവഹർലാൽ നെഹ്‌റു
ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൻറെ ശില്പി 
 Ans :  ജവഹർലാൽ നെഹ്‌റു

 ഏതു രാജ്യത്തു നിന്നുമാണ് ഇന്ത്യ ആമുഖത്തിൻറെ ആശയം കടം കൊണ്ടിരിക്കുന്നത് 
 Ans :  യു എസ് എ

ജവഹർലാൽ നെഹ്‌റു നിയമനിർമ്മാണ സഭയിൽ ലക്ഷ്യ പ്രമേയം (Objective Resolution) അവതരിപ്പിച്ചതെന്ന്  
 Ans :  1946 ഡിസംബർ 13 (ആമുഖത്തിൻറെ ആദ്യ രൂപം)

ഇന്ത്യൻ ഭരണഘടനയുടെ മനഃസാക്ഷി, താക്കോൽ, ആത്മാവ്, തിരിച്ചറിയൽ കാർഡ് എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്നത് 
 Ans :  ആമുഖത്തെ

ഇന്ത്യയുടെ രാഷ്ട്രീയ ജാതകം എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത് 
 Ans :  കെ എം മുൻഷി

തിരിച്ചറിയൽ കാർഡ് എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത് 
 Ans :  എൻ എ പാൽക്കിവാല

ഇന്ത്യൻ ഭരണഘടനയുടെ താക്കോൽ എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത് 
 Ans :  ഏണസ്റ്റ് ബാർക്കർ

ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് വിശേഷിപ്പിച്ചത് 
 Ans :  താക്കൂർ ദാസ് ഭാർഗവ്

ഇന്ത്യൻ ഭരണഘടനയുടെ ആത്മാവ്, താക്കോൽ എന്നിങ്ങനെ ആമുഖത്തെ വിശേഷിപ്പിച്ചത് 
 Ans :  ജവഹർലാൽ നെഹ്‌റു

ആമുഖം ഇന്ത്യയെ നിർവചിച്ചിരിക്കുന്നത്  
  Ans : പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപ്പബ്ലിക്ക്

ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത് 
 Ans :  നാം ഭാരതത്തിലെ ജനങ്ങൾ (We the people of India)

ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എത്ര പ്രാവശ്യം തിരുത്തിയിട്ടുണ്ട് 
 Ans :  ഒരു പ്രാവശ്യം (1976 ഇൽ 42 ആം ഭേദഗതി പ്രകാരം)

42 ആം ഭേദഗതി പ്രകാരം ആമുഖത്തിൽ കൂട്ടിച്ചേർത്ത വാക്കുകൾ 
 Ans :  സോഷ്യലിസ്റ്റ്, മതേതരത്വം, അവിഭാജ്യത

ആമുഖം ഇന്ത്യൻ ഭരണഘടനയുടെ ഭാഗമാണ് എന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചത് ഏതു കേസിലാണ്  
 Ans :  കേശവാനന്ദ ഭാരതി കേസ് (1973)

ഭരണഘടനാ നിർമ്മാണസഭ ദേശീയ പതാകയെ അംഗീകരിച്ചത്  
  Ans : 1947 ജൂലൈ 22

ഭരണഘടനാ നിർമ്മാണസഭ ദേശീയ ഗാനത്തെ അംഗീകരിച്ചത്  
 Ans :  1950 ജനുവരി 24

ഭരണഘടനാ നിർമ്മാണസഭ ദേശീയ ഗീതത്തെ അംഗീകരിച്ചത്  
 Ans :  1950 ജനുവരി 24

കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി ഭരണഘടനാ നിർമ്മാണസഭയായി മാറിയതെന്ന്  
 Ans :  1947 ആഗസ്റ്റ് 14 ന് (ആദ്യ സമ്മേളനം നവംബർ 17 ന്)

ഭരണഘടനാ നിർമ്മാണസഭയുടെ ആദ്യ സ്പീക്കർ  
  Ans : ജി വി മാവ് ലങ്കർ

ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മറ്റിയെ നിയമിച്ചതെന്ന് 
 Ans :  1947 ആഗസ്റ്റ് 20

ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മറ്റിയിലെ അംഗങ്ങളുടെ എണ്ണം 
 Ans :  ഏഴ്

ഡ്രാഫ്റ്റിംഗ് കമ്മറ്റി ചെയർമാൻ 
  Ans : ബി ആർ അംബേദ്‌കർ

മൗലികാവകാശ, ന്യൂനപക്ഷ  കമ്മറ്റി ചെയർമാൻ 
 Ans :  സർദാർ പട്ടേൽ

സ്റ്റീയറിംഗ്  കമ്മറ്റി ചെയർമാൻ 
  Ans : രാജേന്ദ്ര പ്രസാദ്

ഇന്ത്യൻ ഭരണഘടന സ്വീകരിക്കപ്പെട്ടത്   
 Ans :  1949 നവംബർ 26

ഇന്ത്യൻ ഭരണഘടന നിലവിൽവന്നത് 
 Ans :  1950 ജനുവരി 26 

ദേശീയ നിയമദിനം    
 Ans :  നവംബർ 26

ഭരണഘടന തയ്യാറാക്കാനെടുത്ത സമയം    
 Ans :  2 വർഷം 11 മാസം 17 ദിവസം

ഭരണഘടന തയ്യാറാക്കാനെടുത്ത സെഷനുകൾ     
  Ans : 11 

ഭരണഘടന തയ്യാറാക്കാൻ സമ്മേളിച്ച ദിവസങ്ങൾ   
 Ans : 165

ഭരണഘടന നിലവിൽ വന്ന സമയത്ത് ഉണ്ടായിരുന്ന അനുച്ഛേദങ്ങളുടെ (ആർട്ടിക്കിൾ) എണ്ണം 
Ans : 395 (8 പട്ടിക (ഷെഡ്യൂൾ), 22 ഭാഗം (പാർട്ട്))

ഭരണഘടനയിൽ ഇപ്പോളുള്ള പട്ടികയുടെയും, ഭാഗങ്ങളുടെയും എണ്ണം 
Ans : 12 പട്ടിക, 25 ഭാഗം

ഭരണഘടനയുടെ കവർ പേജ് തയ്യാറാക്കിയത്  
Ans : നന്ദലാൽ ബോസ് (ആധുനിക ഇന്ത്യൻ പെയിന്റിങ്ങിന്റെ പിതാവ്)

ഭരണഘടനയുടെ ഡ്രാഫ്റ്റ് (നക്കൽ) തയ്യാറാക്കിയത്  
Ans : ബി എൻ റാവു

ഭരണഘടനയുടെ ഒറിജിനൽ കയ്യെഴുത്ത് പ്രതി തയ്യാറാക്കിയത്  
Ans : പ്രേം ബെഹാരി നരേൻ റൈസാദ

ഇന്ത്യയിലെ ആദ്യത്തെ നിയമനിർമ്മാതാവ്   
Ans : മനു

ലോകത്തിലെ ആദ്യത്തെ നിയമനിർമ്മാതാവ്   
Ans : ഹമ്മുറാബി 

ആധുനിക മനു, ആധുനിക ബുദ്ധ എന്നൊക്കെ വിളിക്കപ്പെടുന്നത്   
Ans : ബി ആർ അംബേദ്‌കർ

ഇന്ത്യൻ ഭരണഘടനയുടെ ബ്ലൂ പ്രിൻറ് എന്നറിയപ്പെടുന്നത്  
Ans : ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്റ്റ് 1935

ഇന്ത്യയുടെ ആദ്യ നിയമ മന്ത്രി    
Ans : ബി ആർ അംബേദ്‌കർ

ഇൻഡിപെൻഡൻറ് ലേബർ പാർട്ടി ആരംഭിച്ചത്    
Ans : ബി ആർ അംബേദ്‌കർ

ബഹിഷ്കൃത ഹിതകാരിണി സഭ സ്ഥാപിച്ചത്    
Ans : ബി ആർ അംബേദ്‌കർ

അംബേദ്‌കർ ആരംഭിച്ച പത്രങ്ങൾ\പ്രസിദ്ധീകരണങ്ങൾ    
Ans : മൂക് നായക്, ബഹിഷ്കൃത് ഭാരത്

അംബേദ്‌കർ ജയന്തി  
Ans : ഏപ്രിൽ 14

മഹർ പ്രസ്ഥാനം ആരംഭിച്ചത്   
Ans : ബി ആർ അംബേദ്‌കർ

അംബേദ്‌കറുടെ ചരമദിനം (ഡിസംബർ 6) ആചരിക്കപ്പെടുന്നത്    
Ans : മഹാ പരിനിർവാൺ ദിവസ്

ഭരണഘടനയുടെ ഒന്നാം ഭാഗം എന്തിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്     
Ans : യൂണിയനും ഭൂപ്രദേശവും (ആർട്ടിക്കിൾ 1 - 4)

ആർട്ടിക്കിൾ ഒന്ന് അനുസരിച്ച് ഇന്ത്യയെ നിർവചിച്ചിരിക്കുന്നത്  
Ans : യൂണിയൻ ഓഫ് സ്റ്റേറ്റ്സ്

ഇന്ത്യൻ ഭരണഘടനയുടെ സ്വഭാവം    
Ans : ക്വാസി ഫെഡറൽ

പുതിയ സംസ്ഥാനം രൂപീകരിക്കാനുള്ള അധികാരമുള്ളത്     
Ans : പാർലമെന്റിന്

പുതിയ സംസ്ഥാനം രൂപീകരിക്കുന്നതിനെ പ്രതിപാദിക്കുന്ന ആർട്ടിക്കിൾ 
Ans : ആർട്ടിക്കിൾ 3

1948 ഇൽ രൂപീകരിച്ച ഭാഷാ പ്രവിശ്യ കമ്മീഷൻറെ അധ്യക്ഷൻ   
Ans : എസ് കെ ധർ

ഭാഷാ അടിസ്ഥാനത്തിൽ രൂപം കൊണ്ട ആദ്യ സംസ്ഥാനം   
Ans : ആന്ധ്ര (1953 ഒക്ടോബർ 1 )

ആന്ധ്ര സംസ്ഥാന രൂപീകരണത്തിനായി സത്യാഗ്രഹം അനുഷ്ഠിച്ച് മരണപ്പെട്ട വ്യക്തി      
Ans : പോറ്റി ശ്രീരാമലു

സംസ്ഥാന പുനഃ സംഘടനാ കമ്മീഷൻ ചെയർമാൻ    
Ans : ഫസൽ അലി (സർദാർ കെ എം പണിക്കർ, എച്ച് എൻ ഖുസ്രു)

സംസ്ഥാന പുനഃ സംഘടനാ കമ്മീഷൻ രൂപം കൊണ്ടതെന്ന്   
Ans : 1953

സംസ്ഥാന പുനഃ സംഘടനാ നിയമം നിലവിൽ വന്ന വർഷം  
Ans : 1956

ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന പുനഃ സംഘടന നടന്ന വർഷം   
Ans : 1956 നവംബർ 1 (14 സംസ്ഥാനങ്ങൾ 6 കേന്ദ്ര ഭരണ പ്രദേശങ്ങൾ)

ഇന്ത്യയിലെ പതിനഞ്ചാമത്തെ സംസ്ഥാനം  
Ans : ഗുജറാത്ത് (1960)

ഇന്ത്യയിലെ ഇരുപത്തഞ്ചാമത്തെ സംസ്ഥാനം  
Ans : ഗോവ (1987)
ഉത്തരാഖണ്ഡ് (2000)
ഛത്തീസ്‌ഖണ്ഡ് (2000) 
ജാർഖണ്ഡ് (2000)
തെലുങ്കാന (2014 ജൂൺ 2)

ഇന്ത്യൻ ഭരണഘടന ഏറ്റവും കൂടുതൽ ഭാഗങ്ങൾക്ക് കടപ്പെട്ടിരിക്കുന്നത്?
ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് 1935 

ഗവർണ്ണർ പദവി, പബ്ലിക് സർവ്വീസ് കമ്മീഷൻ, ഫെഡറൽ കോടതി തുടങ്ങിയ ആശയങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് 
Ans :  ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് 1935 

പാർലമെൻററി ജനാധിപത്യം, ഏക പൗരത്വം, നിയമവാഴ്ച, ക്യാബിനറ്റ് സമ്പ്രദായം, റിട്ടുകൾ, ദ്വി മണ്ഡല സഭ, തിരഞ്ഞെടുപ്പ്, സ്പീക്കർ, സി എ ജി, രാഷ്ട്രത്തലവന് നാമ മാത്രമായ അധികാരം, കൂട്ടുത്തരവാദിത്വം തുടങ്ങിയ ആശയങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് 
Ans :  ബ്രിട്ടൻ 

മൗലികാവകാശം, ആമുഖം, സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥ, ലിഖിത ഭരണഘടന, ജുഡീഷ്യൽ റിവ്യൂ, ഇംപീച്ച്മെൻറ്, വൈസ് പ്രസിഡൻറ്, സുപ്രീം കോടതി തുടങ്ങിയ ആശയങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് 
Ans : യു എസ് എ 

മൗലിക കടമകൾ, പഞ്ചവത്സരപദ്ധതികൾ തുടങ്ങിയ ആശയങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് 
USSR (റഷ്യ) 

അടിയന്തിരാവസ്ഥയുടെ ആശയം ഇന്ത്യൻ ഭരണഘടന കടം കൊണ്ടത്  
Ans :  ജർമ്മനിയിൽ നിന്ന് 

ഫെഡറൽ സംവിധാനം, അവശിഷ്ടാധികാരം,യൂണിയൻ-സ്റ്റേറ്റ് ലിസ്റ്റ് തുടങ്ങിയ ആശയങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് 
Ans :  കാനഡ 

കൺകറൻറ് ലിസ്റ്റ്, പാർലമെന്റിന്റെ സംയുക്ത സമ്മേളനം, തുടങ്ങിയ ആശയങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് 
Ans :  ഓസ്‌ട്രേലിയ 

മാർഗ നിർദ്ദേശക തത്ത്വങ്ങൾ, പ്രസിഡണ്ടിന്റെ തിരഞ്ഞെടുപ്പ്, രാജ്യസഭയിലേക്ക് പ്രസിഡൻറ് നാമനിർദ്ദേശം നടത്തുന്നത് തുടങ്ങിയ ആശയങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് 
Ans :  അയർലൻഡ് 

റിപ്പബ്ലിക്ക്, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ ആശയങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് 
Ans :  ഫ്രാൻസ് 

ഭരണഘടനാ ഭേദഗതിയുടെ ആശയം ഇന്ത്യൻ ഭരണഘടന കടം കൊണ്ടത്  
Ans :  സൗത്ത് ആഫ്രിക്കയിൽ നിന്ന്

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഉണ്ടായിരുന്ന നാട്ടുരാജ്യങ്ങളുടെ എണ്ണം 
Ans :  552 

ഇന്ത്യൻ യൂണിയനിൽ ചേരാതെ നിന്ന നാട്ടുരാജ്യങ്ങൾ   
Ans :  കാശ്മീർ, ജുനഗഡ്, ഹൈദരാബാദ് 

ഹൈദരാബാദിനെ ഇന്ത്യയുമായി കൂട്ടിച്ചേർത്ത സൈനിക നടപടി   
Ans : ഓപ്പറേഷൻ പോളോ (1948)

ജനഹിതപരിശോധന (റഫറണ്ടം) വഴി ഇന്ത്യയുമായി കൂട്ടിച്ചേർക്കപ്പെട്ട നാട്ടുരാജ്യം    
Ans :  ജുനഗഡ്

നാട്ടുരാജ്യങ്ങളെ ഏകീകരിച്ച് ഇന്ത്യൻ യൂണിയൻ സ്ഥാപിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച നേതാവ് 
Ans : സർദാർ വല്ലഭായ് പട്ടേൽ 

നാട്ടുരാജ്യങ്ങളെ ഏകീകരിക്കുന്നതിന് പട്ടേലിനെ സഹായിച്ച മലയാളി 
Ans : വി പി മേനോൻ 

ഭരണഘടനയുടെ രണ്ടാം ഭാഗം എന്തിനെ പറ്റി പ്രതിപാദിക്കുന്നു?
Ans : പൗരത്വം 

എത്ര രീതിയിൽ ഇന്ത്യൻ പൗരത്വം സ്വീകരിക്കാവുന്നതാണ്? 
Ans :   5 രീതിയിൽ 

ഏതൊക്കെ രീതിയിൽ ആണ് ഇന്ത്യൻ പൗരത്വം സ്വീകരിക്കാവുന്നതാണ്? 
Ans : ജന്മസിദ്ധമായി (By Birth),പിന്തുടർച്ച വഴി (By Descend),രജിസ്‌ട്രേഷൻ മുഖേന ,ചിരകാലവാസം മുഖേന  (By Naturalisation),പ്രദേശ സംയോജനം വഴി  (By incorporation of territory)

എത്ര രീതിയിൽ ഇന്ത്യൻ പൗരത്വം നഷ്ടപ്പെടാവുന്നതാണ്? 
Ans : 3 രീതിയിൽ 

ഏതൊക്കെ രീതിയിൽ ആണ് ഇന്ത്യൻ പൗരത്വം നഷ്ടപ്പെടുന്നത്? 
Ans : പരിത്യാഗം (Renunciation),നിർത്തലാക്കൽ (Termination),പൗരത്വാപഹാരം (Deprivation)

ഒരു വിദേശിക്ക് ഇന്ത്യൻ പാസ്സ്പോർട്ടിന് അപേക്ഷിക്കുന്നതിന് എത്ര വർഷം ഇന്ത്യയിൽ താമസിക്കണം?
Ans : 5 വർഷം   

ഇന്ത്യൻ പൗരന്മാരെ വിവാഹം കഴിക്കുന്ന വിദേശികൾക്ക് പൗരത്വം നേടുന്നതിനുള്ള മാർഗം?
Ans : രജിസ്‌ട്രേഷൻ 

പൗരത്വത്തെ സംബന്ധിക്കുന്ന നിയമം പാസ്സാക്കാനുള്ള അധികാരം ആർക്കാണുള്ളത്?
Ans : പാർലമെന്റിന്         

പൗരത്വം റദ്ദു ചെയ്യുന്നതിനുള്ള  അധികാരം ആർക്കാണുള്ളത്?
Ans : ഇന്ത്യ ഗവൺമെന്റിന് 

ഇന്ത്യൻ പൗരത്വ നിയമം പാർലമെൻറ് പാസാക്കിയ വർഷം 
Ans : 1955 ഇൽ


ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം ഭാഗം എന്തിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്?
Ans : മൗലികാവകാശങ്ങളെക്കുറിച്ച്

ഇന്ത്യയുടെ മാഗ്നാകാർട്ട,  ഭരണഘടനയുടെ ആണിക്കല്ല് എന്നിങ്ങനെ അറിയപ്പെടുന്നത്?
Ans : മൗലികാവകാശങ്ങൾ

ഭരണഘടന നിലവിൽ വന്ന സമയത്ത് എത്ര മൗലികാവകാശങ്ങളാണ് ഉണ്ടായിരുന്നത്?
Ans : 7 

ഇപ്പോൾ എത്ര മൗലികാവകാശങ്ങളാണ് ഉള്ളത്?
Ans : 6

സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത ഭേദഗതി 
Ans : 1978 ലെ 44 ആം ഭേദഗതി

മൗലികാവകാശമായിരുന്ന സ്വത്തവകാശത്തിൻറെ ഇപ്പോളത്തെ പദവി 
Ans : നിയമാവകാശം  (ഇപ്പോൾ 300A, മുൻപ് 31 )

സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത പ്രധാനമന്ത്രി  
Ans : മൊറാർജി ദേശായി

ഭരണഘടനയുടെ ഏത് ഭാഗത്താണ് സ്വത്തവകാശത്തെ കുറിച്ച് ഇപ്പോൾ പ്രതിപാദിക്കുന്നത് 
12 (മുൻപ് മൂന്നാം ഭാഗത്തിൽ ആയിരുന്നു)

നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണെന്ന് പ്രസ്താവിക്കുന്ന അനുച്ഛേദം  
Ans : അനുച്ഛേദം 14

മതം, വർഗ്ഗം, ജാതി, ലിംഗം, ജന്മസ്ഥലം എന്നീ വിവേചനങ്ങൾ പാടില്ലെന്ന് പ്രതിപാദിക്കുന്ന അനുച്ഛേദം   
Ans : അനുച്ഛേദം 15

സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക പരിഗണന നൽകുന്ന അനുച്ഛേദം  
Ans : അനുച്ഛേദം 15

സർക്കാർ ജോലികളിൽ അവസരസമത്വം നൽകുന്ന അനുച്ഛേദം  
Ans : അനുച്ഛേദം 16

തൊട്ടുകൂടായ്മ, അയിത്തം എന്നിവ നിരോധിക്കുന്ന അനുച്ഛേദം  
Ans : അനുച്ഛേദം 17

മഹാത്മാ ഗാന്ധി കീ ജയ് വിളിച്ചുകൊണ്ട് പാസാക്കിയ അനുച്ഛേദം  
Ans : അനുച്ഛേദം 17 

മിലിട്ടറി, അക്കാദമിക് ഒഴിച്ചുള്ള പദവി നാമങ്ങൾ  നിരോധിക്കുന്ന അനുച്ഛേദം  
Ans : അനുച്ഛേദം 18

ആറ് മൗലിക സ്വാതന്ത്ര്യത്തെ കുറിച്ചും, പത്ര സ്വാതന്ത്ര്യത്തെക്കുറിച്ചും പ്രതിപാദിക്കുന്ന അനുച്ഛേദം  
Ans : അനുച്ഛേദം 19

ഒരു വ്യക്തിയെ ഒരു കുറ്റത്തിന് ഒന്നിലധികം തവണ ശിക്ഷിക്കാൻ പാടില്ലെന്ന് അനുശാസിക്കുന്ന അനുച്ഛേദം  
Ans : അനുച്ഛേദം 20

ജീവിക്കുന്നതിനും വ്യക്തി സ്വാതന്ത്ര്യത്തിനും ഉള്ള അനുച്ഛേദം  
Ans : അനുച്ഛേദം 21 

മൗലികാവകാശങ്ങളുടെ അടിത്തറ എന്നറിയപ്പെടുന്ന അനുച്ഛേദം  
Ans : അനുച്ഛേദം 21

പൊതുസ്ഥലങ്ങളിൽ പുക വലിക്കുന്നത് കേരള ഹൈ കോടതി നിരോധിച്ചത് ഏത് അനുച്ഛേദപ്രകാരമാണ്   
Ans : അനുച്ഛേദം 21

6 വയസ്സ് മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവിദ്യാഭ്യാസം മൗലികാവകാശമാക്കിയ അനുച്ഛേദം  
Ans : അനുച്ഛേദം 21A

6 വയസ്സ് മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവിദ്യാഭ്യാസം മൗലികാവകാശമാക്കിയ ഭരണഘടനാ ഭേദഗതി  
Ans : 86 ആം ഭേദഗതി (2002)

മൗലികാവകാശങ്ങളിൽ ഭേദഗതി വരുത്താൻ അധികാരമുള്ളത്  
Ans : പാർലമെന്റിന്

അടിയന്തിരാവസ്ഥ സമയങ്ങളിൽ മൗലികാവകാശങ്ങൾ  റദ്ദു ചെയ്യാൻ അധികാരമുള്ളത്  
Ans : രാഷ്ട്രപതിക്ക്

അടിയന്തിരാവസ്ഥ സമയങ്ങളിൽ പോലും റദ്ദു ചെയ്യാൻ സാധിക്കാത്ത മൗലികാവകാശങ്ങൾ  
Ans : അനുച്ഛേദം 20, 21

നിയമവിധേയമല്ലാത്ത അറസ്റ്റിനും തടങ്കലിനുമെതിരെ സംരക്ഷണം നൽകുന്ന, കരുതൽ തടങ്കലിനെ കുറച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം  
Ans : അനുച്ഛേദം 22

അനുച്ഛേദം 22 അനുസരിച്ച് ഒരാളെ അറസ്റ്റു ചെയ്താൽ മജിസ്‌ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കേണ്ട സമയദൈർഘ്യം   
Ans : 24 മണിക്കൂർ

കരുതൽ തടങ്കലിലാക്കിയ ഒരു വ്യക്തിയെ വിചാരണ കൂടാതെ എത്രകാലം വരെ തടവിൽ വെക്കാം  
Ans : മൂന്ന് മാസം

അടിമത്തം നിരോധിക്കുന്ന അനുച്ഛേദം  
Ans : അനുച്ഛേദം 23

ബാലവേല നിരോധിക്കുന്ന അനുച്ഛേദം  
Ans : അനുച്ഛേദം 24

ബാലവേല ഉപയോഗിച്ചിട്ടില്ലാത്ത ഉല്പന്നങ്ങൾക്ക് നൽകുന്ന മുദ്ര   
Ans : റഗ്ഗ് മാർക്ക്

ന്യൂനപക്ഷ വിഭാഗങ്ങളുടെ താല്പര്യം സംരക്ഷിക്കുന്ന അനുച്ഛേദം  
Ans : അനുച്ഛേദം 29

ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസസ്ഥാപനങ്ങൾ നടത്തുന്നതിനുള്ള അവകാശം ഉറപ്പുനൽകുന്ന അനുച്ഛേദം   
Ans : അനുച്ഛേദം 30

മൗലികാവകാശങ്ങളുടെ സംരക്ഷകൻ  
Ans : കോടതി     

ബാലവേല വിരുദ്ധ ദിനം   
Ans : ജൂൺ 12

മൗലികാവകാശങ്ങൾ 
Ans:സമത്വത്തിനുള്ളഅവകാശം,
സ്വാതന്ത്ര്യത്തിനുള്ള അവകാശം,
ചൂഷണത്തിനെതിരായ അവകാശം,
മതസ്വാതന്ത്ര്യത്തിനുള്ളഅവകാശം,
സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം,
ഭരണഘടനാ പരമായ പ്രതിവിധിക്കുള്ള അവകാശം 


ഭരണഘടനയുടെ ഏത് വകുപ്പനുസരിച്ചാണ് സുപ്രീം കോടതി റിട്ട് പുറപ്പെടുവിക്കുന്നത്
Ans : 32 -ആം അനുച്ഛേദം

ഭരണഘടനയുടെ ഏത് വകുപ്പനുസരിച്ചാണ് ഹൈ കോടതി റിട്ട് പുറപ്പെടുവിക്കുന്നത്
Ans : 226 -ആം അനുച്ഛേദം

മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവ്  
Ans : റിട്ടുകൾ 

റിട്ടുകൾ എത്ര എണ്ണം 
Ans : അഞ്ച്‌

റിട്ടുകൾ ഏതെല്ലാം  
Ans : ഹേബിയസ് കോർപ്പസ്,മൻഡാമസ്,ക്വോ വാറന്റോ,പ്രൊഹിബിഷൻ,സെർഷിയോററി

ഭരണഘടനയുടെ ആത്മാവ്,ഹൃദയം എന്നൊക്കെ അംബേദ്‌കർ വിശേഷിപ്പിച്ചത് 
Ans : 32 -ആം അനുച്ഛേദത്തെ

മൗലികാവകാശങ്ങളിൽ മൗലികമായത് എന്നറിയപ്പെടുന്നത് 
Ans : 32 -ആം അനുച്ഛേദം

വ്യക്തി സ്വാതന്ത്ര്യത്തിൻറെ സംരക്ഷകൻ എന്നറിയപ്പെടുന്നത് 
Ans : ഹേബിയസ് കോർപ്പസ്

ഹേബിയസ് കോർപ്പസ് ആദ്യമായി പ്രത്യക്ഷപ്പെട്ടത് 
Ans : മാഗ്നാകാർട്ടയിൽ

ഹേബിയസ് കോർപ്പസ് എന്ന ലാറ്റിൻ വാക്കിൻറെ അർത്ഥം 
Ans : നിങ്ങൾക്ക് ശരീരം ഏറ്റെടുക്കാം

നിയമ വിധേയമല്ലാതെ തടവിൽ വെച്ചിരിക്കുന്ന ആളെ മോചിപ്പിക്കുന്നതിനായി കോടതി പുറപ്പെടുവിക്കുന്ന റിട്ട്  
Ans : ഹേബിയസ് കോർപ്പസ്

'നാം കൽപ്പിക്കുന്നു' എന്നർത്ഥം വരുന്ന റിട്ട്  
Ans : മൻഡാമസ്

സ്വന്തം കർത്തവ്യം ചെയ്യാൻ ഒരു ഉദ്യോഗസ്ഥനെയോ പൊതു സ്ഥാപനത്തെയോ അനുശാസിച്ചുകൊണ്ടു പുറപ്പെടുവിക്കുന്ന റിട്ട് 
Ans : മൻഡാമസ്

'എന്ത് അധികാരം' എന്നർത്ഥം വരുന്ന റിട്ട്  
Ans : ക്വോ വാറന്റോ

ഒരു വ്യക്തി അയാൾക്ക് അർഹമല്ലാത്ത ജോലി ചെയ്യുന്നത് തടയുന്ന റിട്ട്  
Ans : ക്വോ വാറന്റോ

കീഴ് കോടതി അതിൻറെ അധികാരപരിധി ലംഘിക്കുന്നത് തടയുന്ന തടയുന്ന റിട്ട്  
Ans : പ്രൊഹിബിഷൻ

ഒരു വ്യക്തി കേസ് കീഴ്കോടതിയിൽ നിന്നും മേൽക്കോടതിയിലേക്ക് മാറ്റാൻ ഉത്തരവിടുന്ന റിട്ട്  
Ans : സെർഷിയോററി

ഇന്ത്യൻ ഭരണഘടനയിൽ നിർദ്ദേശക തത്ത്വങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്ന ഭാഗം 
Ans : ഭാഗം നാല് (36 മുതൽ 51 വരെ വകുപ്പുകൾ)

നിർദ്ദേശക തത്ത്വങ്ങൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ആദ്യ രാജ്യം 
Ans : സ്‌പെയിൻ

ഗാന്ധിജിയുടെ ക്ഷേമരാഷ്ട്ര സങ്കൽപ്പങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്ന ഭരണഘടനാ ഭാഗം   
Ans : നിർദ്ദേശക തത്ത്വങ്ങൾ (Directive Principles)

ഗാന്ധിയൻ, സോഷ്യലിസ്റ്റ്, ലിബറൽ എന്നിങ്ങനെ വേർതിരിച്ചിരിക്കുന്നത് 
Ans : നിർദ്ദേശക തത്ത്വങ്ങൾ

പുരുഷനും സ്ത്രീക്കും തുല്യജോലിക്ക് തുല്യവേതനം അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ് 
Ans : 39(d) അനുച്ഛേദം

തുല്യനീതിയും പാവപ്പെട്ടവർക്ക് സൗജന്യ നിയമസഹായവും നൽകണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ് 
Ans : 39(A) അനുച്ഛേദം

ഗ്രാമപഞ്ചായത്തുകളുടെ രൂപീകരണത്തെ പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് 
Ans : 40 ആം അനുച്ഛേദം

ഏകീകൃത സിവിൽകോഡ് നടപ്പിലാക്കണമെന്ന് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് 
Ans : 44 ആം അനുച്ഛേദം

ഏകീകൃത സിവിൽകോഡ് നിലവിലുള്ള ഏക ഇന്ത്യൻ സംസ്ഥാനം  
Ans : ഗോവ

ആറു വയസിന് താഴെയുള്ള കുട്ടികൾക്ക് സംരക്ഷണവും വിദ്യാഭ്യാസവും നൽകണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ് 
Ans : 45 ആം അനുച്ഛേദം

മദ്യനിരോധനം നടപ്പാക്കണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ് 
Ans : 47 ആം അനുച്ഛേദം

ഗോ വധ നിരോധനത്തെക്കുറിച്ച് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ് 
Ans : 48 ആം അനുച്ഛേദം

ഗോ വധ നിരോധനം നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം  
Ans : ഗുജറാത്ത്

പരിസ്ഥിതി സംരക്ഷണം കടമയാണെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ് 
Ans : 48A  അനുച്ഛേദം

നീതിന്യായ വ്യവസ്ഥയെ(Judiciary) കാര്യനിർവ്വഹണ (Executive) വിഭാഗത്തിൽ നിന്നും വേർതിരിക്കുന്ന ഭരണഘടനാ വകുപ്പ് 
Ans : 50 ആം അനുച്ഛേദം

മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഭേദഗതി 
Ans : 42 ആം ഭേദഗതി

മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ വർഷം 
Ans : 1976

ഭരണഘടനയുടെ ഏത് ഭാഗത്താണ് മൗലിക കടമകൾ ഉൾപ്പെടുത്തിയത് 
Ans : ഭാഗം 4A

മൗലിക കടമകളെക്കുറിച്ച്പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പ് 
Ans : അനുച്ഛേദം 51 A

മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്താൻ നിർദ്ദേശിച്ച കമ്മറ്റി 
Ans : സ്വരൺ സിംഗ്‌ കമ്മറ്റി

മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ പ്രധാനമന്ത്രി  
Ans : ഇന്ദിരാഗാന്ധി

1976 ഇൽ ഭരണഘടനയിൽ കൂട്ടിച്ചേർക്കപ്പെട്ട മൗലിക കടമകളുടെ എണ്ണം 
Ans : 10

ഇപ്പോഴുള്ള മൗലിക കടമകളുടെ എണ്ണം 
Ans : 11

11- മത് മൗലിക കടമ കൂട്ടിച്ചേർത്ത ഭേദഗതി  
Ans : 86 ആം ഭേദഗതി (2002)

11- മത് കൂട്ടിച്ചേർത്ത മൗലിക കടമ 
Ans : 6 മുതൽ 14 വയസുവരെ വിദ്യാഭ്യാസത്തിന് സാഹചര്യമൊരുക്കൽ


  1. Fundamental Rights in Indian Constitution
  2. Indian Constitution and Civil Rights for University Assistant| Expected Questions Indian Constitution Kerala PSC
  3. 25 Parts of Indian Constitution Trick to Remember Download pdf
  4. 50 Expected questions on Indian Constitution for Peon Attender Exam Kerala PSC
  5. The Borrowed features of Indian Constitution from 10 Countries |My Notebook
  6. Indian Constitution Questions and Answers for Competitive Exams
  7. 20 Expected questions from Indian Constitution – Set 1
  8. Making of Indian Constitution in detail
  9. Indian Constitution Quiz 1|University Assistant Mock Test #3
  10. Father of Indian Constitution: Dr B. R Ambedkar
  11. ഇന്ത്യൻ ഭരണഘടന ആമുഖം Preamble of Indian Constitution
  12. ഭരണഘടന ചോദ്യോത്തരങ്ങൾ Indian Constitution Q&A
  13. ഇന്ത്യൻ രാഷ്ട്രപതി Indian President|ഇന്ത്യന് രാഷ്ട്രപതിമാര് psc
  14. ഇന്ത്യൻ ഭരണഘടന ഉപപ്രധാനമന്ത്രി- Indian Deputy Prime Minister
  15. ഇന്ത്യൻ ഭരണഘടന ഭരണഘടനാ ഭേദഗതികൾ Constitutional Amendments




Post a Comment

0 Comments