LDC , LGS തുടങ്ങിയ മലയാളത്തിൽ ഉള്ള പരീക്ഷകൾക്ക് പഠിക്കുന്നവർക്കായി ഒരു പുതിയ കോഴ്സ് തുടങ്ങുന്നു. തികച്ചും സൗജന്യമായ ഈ കോഴ്സ് ഇത് ചേരുവാൻ ഈ ബ്ലോഗ് സബ്സ്ക്രൈബ് ചെയാം. കൂടാതെ ടെലിഗ്രാം ചാനെലുകളിൽ ജോയിൻ ചെയാം. ടെലിഗ്രാം ചാനൽ വഴി ഫ്രീ ആയ വീഡിയോ ക്ലാസ്സുകളും കൊടുക്കുന്നു. സിലബസ് അനുസരിച്ചുള്ള ചിട്ടയായ പഠനം ആഗ്രഹിക്കുന്നവർക് ജോയിൻ ചെയാം

11 May 2020

ഭൗതിക ശാസ്ത്രം ചോദ്യോത്തരങ്ങൾ Physics question and answers

ഭൗതിക ശാസ്ത്രം ചോദ്യോത്തരങ്ങൾ Physics question and answers

ഭൗതിക ശാസ്ത്രം ചോദ്യോത്തരങ്ങൾ Physics question and answers

ഭൗതിക ശാസ്ത്രം ചോദ്യോത്തരങ്ങൾ

പ്രപഞ്ചത്തിൽ ദ്രവ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്ന അവസ്ഥ 
Ans : പ്ലാസ്മ

ദ്രവ്യത്തിൻറെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ള അവസ്ഥകൾ  
Ans : ഏഴ്

ദ്രവ്യത്തിൻറെ ഏഴാമത്തെ അവസ്ഥ 
Ans : സൂപ്പർ കൂൾഡ്‌ ഫെർമി ഗ്യാസ്

ദ്രവ്യത്തിൻറെ ആറാമത്തെ അവസ്ഥ 
Ans : ഫെർമിയോണിക് കണ്ടൻസേറ്റ്

ദ്രവ്യത്തിൻറെ അഞ്ചാമത്തെ അവസ്ഥ 
Ans : ബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റ് 

ദ്രവ്യത്തിൻറെ നാലാമത്തെ അവസ്ഥ 
Ans : പ്ലാസ്മ

സൂര്യനിലും നക്ഷത്രങ്ങളിലും ദ്രവ്യം കാണപ്പെടുന്ന അവസ്ഥ 
Ans : പ്ലാസ്മ

തന്മാത്രകൾ ഏറ്റവും ക്രമരഹിതമായി കാണപ്പെടുന്ന അവസ്ഥ 
Ans : പ്ലാസ്മ

എല്ലാ പദാർത്ഥങ്ങളിലും കാണപ്പെടുന്ന അടിസ്ഥാന പ്രാഥമിക കണം  
Ans : ക്വാർക്ക്

ദ്രവ്യത്തിന് പിണ്ഡം നൽകുന്ന കണം  
Ans : ഹിഗ്ഗ്സ് ബോസോൺ

ദൈവകണം എന്ന് അറിയപ്പെടുന്നത് 
Ans : ഹിഗ്ഗ്സ് ബോസോൺ

ഹിഗ്ഗ്സ് ബോസോണിന് ആ പേര് നൽകിയത് ഏതൊക്കെ  ശാസ്ത്രജ്ഞരുടെ ബഹുമാനാർത്ഥമാണ്   
Ans : സത്യേന്ദ്രനാഥ ബോസ്, പീറ്റർ ഹിഗ്ഗ്സ്

ബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റ് കണ്ടുപിടിച്ച ശാസ്ത്രജ്ഞർ    
Ans : സത്യേന്ദ്രനാഥ ബോസ്, ആൽബർട്ട് ഐൻസ്റ്റീൻ

SI യൂണിറ്റ് സമ്പ്രദായത്തിലെ അടിസ്ഥാന അളവുകളുടെ എണ്ണം  
Ans : ഏഴ്

ഊഷ്മാവ്  : കെൽ‌വിൻ

പ്രകാശ തീവ്രത  : കാന്റല

വൈദ്യുത പ്രവാഹം : ആമ്പിയർ

പദാർത്ഥത്തിന്റെ അളവ് : മോൾ

ഊർജ്ജം : ജൂൾ 

സദിശ അളവുകൾക്ക് ഉദാഹരണം  


Ans : ബലം, പ്രവേഗം, സ്ഥാനാന്തരം, ത്വരണം പ്രവൃത്തി ചെയ്യാനുള്ള കഴിവ്    
Ans : ഊർജ്ജം

ഊർജ്ജത്തിൻറെ CGS യൂണിറ്റ്     
Ans : എർഗ് (1 ജൂൾ =10^7 എർഗ്)

ഊർജ്ജ സംരക്ഷണ നിയമത്തിൻറെ ഉപജ്ഞാതാവ് 
Ans :  ആൽബർട്ട് ഐൻസ്റ്റീൻ


ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിൻറെ പ്രവേഗം ഇരട്ടിച്ചാൽ അതിൻറെ ഗതികോർജ്ജം 
Ans : നാലിരട്ടി ആകും

പുനഃസ്ഥാപിക്കാവുന്ന ഊർജ്ജ സ്രോതസുകൾക്ക് ഉദാഹരണം   
Ans : സൗരോർജ്ജം,ജലശക്തി, ബയോഗ്യാസ്, ജൈവ പിണ്ഡം,(Bio mass)

പുനഃസ്ഥാപിക്കാൻ സാധിക്കാത്ത ഊർജ്ജ സ്രോതസുകൾക്ക് ഉദാഹരണം   
Ans : കൽക്കരി, പെട്രോളിയം, പ്രകൃതിവാതകം

ശൂന്യതയിൽ സഞ്ചരിക്കാൻ സാധിക്കാത്ത ഊർജ്ജ രൂപം 
Ans : ശബ്ദോർജ്ജം

ഐൻസ്റ്റീൻ, വിശിഷ്ട ആപേക്ഷിക സിദ്ധാന്തം (E =mc^2 ) ആവിഷ്കരിച്ച വർഷം    
Ans : 1905

ഭൗതിക ശാസ്ത്ര വർഷമായി ആചരിച്ചത് 
Ans : 2005 (ആപേക്ഷിക സിദ്ധാന്തം 100 വർഷം)


ബഹിരാകാശ വാഹനങ്ങളിലെയും കൃത്രിമോപഗ്രഹങ്ങളിലെയും  പ്രധാന ഊർജ്ജ സ്രോതസ്    
Ans : സൗരോർജ്ജം (സോളാർ സെൽ)

ഗ്യാസ് സ്ററൗവ്വിലും മെഴുകുതിരിയിലും നടക്കുന്ന ഊർജ്ജ മാറ്റം    
Ans : രാസോർജ്ജം, താപോർജ്ജവും പ്രകാശോർജ്ജവുമായി മാറുന്നു


പ്രകാശത്തെക്കുറിച്ചുള്ള പഠനം 
Ans : ഒപ്റ്റിക്സ്


സൂര്യപ്രകാശം ഭൂമിയിൽ എത്താനെടുക്കുന്ന സമയം  
Ans : 8 .2 മിനിറ്റ് (500 സെക്കന്റ്‌)

ചന്ദ്രനിൽ നിന്നുള്ള പ്രകാശം ഭൂമിയിൽ എത്താനെടുക്കുന്ന സമയം  
Ans : 1.3  സെക്കന്റ്‌

പ്രകാശത്തിന് ഏറ്റവും വേഗതയുള്ള മാധ്യമം 
Ans : ശൂന്യത

പ്രകാശത്തിന് ഏറ്റവും വേഗത കുറഞ്ഞ മാധ്യമം 
Ans : വജ്രം

പ്രകാശ സാന്ദ്രത ഏറ്റവും കുറഞ്ഞ മാധ്യമം 
Ans : ശൂന്യത 

പ്രകാശ സാന്ദ്രത ഏറ്റവും കൂടിയ മാധ്യമം 
Ans : വജ്രം

പ്രകാശത്തിൻറെ അടിസ്ഥാന കണം അറിയപ്പെടുന്നത് 
Ans : ഫോട്ടോൺ

ഒരു പാർ സെക്കന്റ് എന്നത് 
Ans : 3.26 പ്രകാശ വർഷം (ദൂരം)

പ്രകാശത്തിൻറെ തരംഗദൈർഘ്യത്തിന്റെ യൂണിറ്റ്  
Ans : ആംസ്ട്രോങ്

കണ്ണിനു ഏറ്റവും സുഖകരമായ നിറം 
Ans : മഞ്ഞ

സയന്റിഫിക് ലബോറട്ടറികളിൽ അപകടത്തെ  സൂചിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന നിറം?

മഞ്ഞ 

പ്രാഥമിക വർണ്ണങ്ങൾ  
Ans : പച്ച, നീല, ചുവപ്പ്

ടെലിവിഷൻ സംപ്രേഷണത്തിൻറെ അടിസ്ഥാന വർണ്ണങ്ങൾ  
Ans : പച്ച, നീല, ചുവപ്പ്

പ്രാഥമിക വർണ്ണങ്ങൾ  മൂന്നും ചേരുമ്പോൾ ഉണ്ടാകുന്ന വർണ്ണം 
Ans : വെളുപ്പ്

പച്ച  ചുവപ്പ് =മഞ്ഞ  

നീല  ചുവപ്പ് =മജന്ത 

പച്ച  നീല = സിയാൻ 

തരംഗ ദൈർഘ്യം കുറവും ആവൃത്തി കൂടുതലുമായ വർണ്ണം 
Ans : വയലറ്റ്

തരംഗ ദൈർഘ്യം കൂടുതലും ആവൃത്തി കുറവുമായ വർണ്ണം 
Ans : ചുവപ്പ് 

എല്ലാ നിറങ്ങളെയും പ്രതിഫലിപ്പിക്കുന്ന വർണ്ണം 
Ans : വെള്ള 

എല്ലാ നിറങ്ങളെയും ആഗിരണം ചെയ്യുന്ന വർണ്ണം 
Ans : കറുപ്പ് 

പ്രകാശം ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നത് ശൂന്യതയിൽ ആണെന്ന് കണ്ടെത്തിയത്  
Ans : ലിയോൺ ഫുക്കൾട്ട് 

പ്രകാശത്തിൻറെ കണികാ സിദ്ധാന്തം ആവിഷ്ക്കരിച്ചത്  
Ans : ഐസക്ക് ന്യൂട്ടൻ

പ്രകാശത്തിൻറെ തരംഗ സിദ്ധാന്തം ആവിഷ്ക്കരിച്ചത്  
Ans : ക്രിസ്റ്റിൻ ഹൈജൻസ്

പ്രകാശത്തിൻറെ വൈദ്യുത കാന്തിക സിദ്ധാന്തം ആവിഷ്ക്കരിച്ചത്  
Ans : ജെയിംസ് ക്ലാർക്ക് മാക്‌സ്‌വെൽ

പ്രകാശത്തിൻറെ ക്വാണ്ടം സിദ്ധാന്തം ആവിഷ്ക്കരിച്ചത്  
Ans : മാക്സ് പ്ലാങ്ക്

ഘടകവർണ്ണങ്ങൾ ചേർന്നാൽ സമന്വിത പ്രകാശം ലഭിക്കുമെന്ന് കണ്ടെത്തിയത്  
Ans : ഐസക്ക് ന്യൂട്ടൻ

സൂര്യ പ്രകാശത്തിന് ഏഴ് നിറങ്ങളുണ്ടെന്ന് തെളിയിച്ചത്  
Ans : ഐസക്ക് ന്യൂട്ടൻ

പ്രകാശം അനുപ്രസ്ഥ തരംഗങ്ങളാണെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ  
Ans : അഗസ്റ്റിൻ ഫ്രണൽ

പ്രകാശം വൈദ്യുത കാന്തിക തരംഗങ്ങളാണെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ  
Ans : ഹെന്റിച്ച് ഹെർട്സ്

പ്രകാശത്തെക്കാൾ വേഗതയിൽ സഞ്ചരിക്കുന്ന ടാക്കിയോണുകൾ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ  
Ans : ഇ സി ജി സുദർശൻ

ഒരു വസ്തുവിന്റെ ദൃശ്യാനുഭവം കണ്ണിൽ തങ്ങി നിൽക്കുന്ന അവസ്ഥ 
 Ans : വീക്ഷണ സ്ഥിരത (പെർസിസ്റ്റൻസ് ഓഫ് വിഷൻ)

ഒരു വസ്തുവിന്റെ ദൃശ്യാനുഭവം കണ്ണിൽ തങ്ങി നിൽക്കുന്ന സമയം  
 Ans :  1/ 16 സെക്കൻറ്

വർണ്ണാന്ധത (ഡാൾട്ടണിസം) ബാധിച്ചവർക്ക് തിരിച്ചറിയാൻ സാധിക്കാത്ത നിറങ്ങൾ 
  Ans : ചുവപ്പ്, പച്ച

ഒരു ചുവന്ന പൂവ് നീല പ്രകാശത്തിൽ\നീല ഗ്ളാസ്സിൽ കാണപ്പെടുന്ന നിറം 
  Ans : കറുപ്പ്

ചുവന്ന പ്രകാശത്തിൽ മഞ്ഞപ്പൂവിൻറെ നിറം 
  Ans : പച്ച 

മഞ്ഞപ്പൂവിനെ പച്ച ഗ്ളാസ്സിലൂടെ നോക്കുമ്പോൾ കാണുന്ന നിറം 
  Ans :  പച്ച

പച്ച വസ്തുവിനെ മഞ്ഞ ഗ്ളാസ്സിലൂടെ നോക്കുമ്പോൾ കാണുന്ന നിറം 
   Ans : പച്ച 

സാന്ദ്രത വ്യത്യാസമുള്ള മാധ്യമങ്ങൾക്കിടയിലൂടെ പ്രകാശം സഞ്ചരിക്കുമ്പോൾ ഉണ്ടാകുന്ന വ്യതിയാനം  
  Ans :  അപവർത്തനം (Refraction)

നക്ഷത്രങ്ങൾ മിന്നിത്തിളങ്ങാൻ കാരണമായ പ്രതിഭാസം 
  Ans : അപവർത്തനം

മരുഭൂമികളിൽ മരീചിക ഉണ്ടാകുവാൻ കാരണമായ പ്രതിഭാസം 
  Ans :  അപവർത്തനം

നക്ഷത്രങ്ങൾ മിന്നിത്തിളങ്ങാൻ കാരണമായ പ്രതിഭാസം 
  Ans :  അപവർത്തനം

ജലത്തിൽ താഴ്ത്തി വെച്ചിരിക്കുന്ന കമ്പ് വളഞ്ഞതായി തോന്നിപ്പിക്കുന്ന പ്രതിഭാസം 
   Ans : അപവർത്തനം

നക്ഷത്രങ്ങളുടെ നിറം സൂചിപ്പിക്കുന്നത് 
  Ans :  അവയുടെ താപനില

സൂക്ഷ്മങ്ങളായ അതാര്യ വസ്തുക്കളെ ചുറ്റി പ്രകാശം വളയുകയോ വ്യാപിക്കുകയോ ചെയ്യുന്ന പ്രതിഭാസം 
   Ans : ഡിഫ്രാക്ഷൻ (Diffraction)

നിഴലുകൾ ക്രമരഹിതമായി കാണപ്പെടുന്നത്, സൂര്യന് ചുറ്റുമുള്ള വലയം, സിഡിയിൽ കാണുന്ന വർണ്ണരാജി എന്നിവയ്ക്ക് കാരണം 
   Ans : ഡിഫ്രാക്ഷൻ

ഒന്നിലേറെ പ്രകാശതരംഗങ്ങൾ ഒരേ സ്ഥലത്തെത്തുമ്പോൾ അവയുടെ ഫലങ്ങൾ കൂടിച്ചേരുന്ന പ്രതിഭാസം 
   Ans : ഇന്റർഫെറൻസ് (Interference)

സോപ്പുകുമിളയിലും എണ്ണ പാളികളിലും കാണുന്ന വർണ്ണരാജിക്ക് കാരണം 
  Ans :  ഇന്റർഫെറൻസ്

പ്രകാശം അന്തരീക്ഷത്തിലെ പൊടിപടലങ്ങളിൽ തട്ടി ഉണ്ടാകുന്ന ഭാഗിക പ്രതിഫലനമാണ് 
   Ans : വിസരണം (Scattering)

ആകാശം നീല നിറത്തിൽ കാണപ്പെടുന്നതിന്റെ കാരണം  
  Ans :  വിസരണം

അന്തരീക്ഷത്തിൻറെ അഭാവത്തിൽ ആകാശത്തിൻറെ നിറം\ ചന്ദ്രനിലെ ആകാശത്തിൻറെ നിറം 
  Ans :  കറുപ്പ്

ആകാശത്തിൻറെയും, കടലിൻറെയും നീല നിറം വിശദീകരിച്ച ശാസ്ത്രജ്ഞൻ 
   Ans : സി വി രാമൻ

ഏറ്റവും കൂടുതൽ വിസരണത്തിന് വിധേയമാകുന്ന നിറം
  Ans :  വയലറ്റ്

ഏറ്റവും കുറവ് വിസരണത്തിന് വിധേയമാകുന്ന നിറം
   Ans : ചുവപ്പ്

ഏറ്റവും കൂടുതൽ താപം ആഗിരണം ചെയ്യുന്ന നിറം
  Ans :  കറുപ്പ്

ഏറ്റവും കുറവ് താപം ആഗിരണം ചെയ്യുന്ന നിറം
   Ans : വെള്ള

വജ്രത്തിൻറെ തിളക്കത്തിന് കാരണമായ പ്രകാശത്തിൻറെ പ്രതിഭാസം 
  Ans : പൂർണ്ണ ആന്തരിക പ്രതിഫലനം

ഒപ്റ്റിക്കൽ ഫൈബറുകളുടെയും, ആന്തര അവയവ പരിശോധനയ്ക്ക് ഉപയോഗിക്കുന്ന എൻഡോസ്‌കോപ്പിയുടെയും  പ്രവർത്തന തത്വം 
   Ans : പൂർണ്ണ ആന്തരിക പ്രതിഫലനം 

ഫോട്ടോ ഇലക്ട്രിക് പ്രഭാവം ആവിഷ്ക്കരിച്ചത് 
   Ans :  ഹെൻട്രിച്ച് ഹെർട്സ്  

ഫോട്ടോ ഇലക്ട്രിക് പ്രഭാവം വിശദീകരിച്ചത് 
  Ans :   ആൽബർട്ട് ഐൻസ്റ്റീൻ 

പൊട്ടാസ്യം, സോഡിയം തുടങ്ങിയ ലോഹങ്ങളിൽ പ്രകാശരശ്മി പതിക്കുമ്പോൾ ഇലക്ട്രോണുകൾ ഉത്സർജ്ജിക്കുന്ന പ്രതിഭാസം 
  Ans :   ഫോട്ടോ ഇലക്ട്രിക് പ്രഭാവം

പ്രകാശം അതിൻറെ ഘടകവർണ്ണങ്ങളായി പിരിയുന്ന പ്രതിഭാസം 
Ans :  പ്രകീർണ്ണനം (Dispersion)

മഴവില്ല് ഉണ്ടാകാൻ കാരണമായ പ്രതിഭാസം 
Ans :  പ്രകീർണ്ണനം

മഴവില്ലിൻറെ ഏറ്റവും മുകളിലായി കാണപ്പെടുന്ന നിറം 
 Ans : ചുവപ്പ് (താഴെ വയലറ്റ്)

മഴവില്ലിൽ വയലറ്റ് കാണുന്ന കോൺ  
Ans :  40.8 ഡിഗ്രി

മഴവില്ലിൽ ചുവപ്പ് കാണുന്ന കോൺ  
Ans : 42.8 ഡിഗ്രി

കിഴക്ക് ഭാഗത്ത് സൂര്യനുള്ളപ്പോൾ മഴവില്ല് രൂപപ്പെടുന്നത്  
Ans : പടിഞ്ഞാറ് (സൂര്യൻറെ എതിർ ദിശയിൽ)

സൂര്യപ്രകാശത്തിലെ താപ കിരണങ്ങൾ  
Ans : ഇൻഫ്രാറെഡ് 

വിദൂര വസ്തുക്കളുടെ ഫോട്ടോ എടുക്കാൻ ഉപയോഗിക്കുന്ന  കിരണങ്ങൾ  
Ans : ഇൻഫ്രാറെഡ്

ടിവി റിമോട്ടിൽ ഉപയോഗിക്കുന്ന കിരണങ്ങൾ  
Ans : ഇൻഫ്രാറെഡ്

സൂര്യാഘാതം ഉണ്ടാകാൻ കാരണമായ കിരണങ്ങൾ  
Ans : അൾട്രാവയലറ്റ്

കള്ളനോട്ട് തിരിച്ചറിയാൻ ഉപയോഗിക്കുന്ന കിരണങ്ങൾ  
Ans : അൾട്രാവയലറ്റ്
നെയ്യിലെ മായം തിരിച്ചറിയാനും ശാസ്ത്രകിയ ഉപകരണങ്ങൾ അണു വിമുക്തമാക്കാനും ഉപയോഗിക്കുന്ന കിരണം  
Ans : അൾട്രാവയലറ്റ്
സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് കിരണങ്ങൾ ആഗിരണം ചെയ്യുന്ന അന്തരീക്ഷ വായുവിലെ പാളി  
Ans : ഓസോൺ പാളി
ഓസോണിൻറെ നിറം  
Ans : ഇളം നീല
ട്യൂബ് ലൈറ്റിനുള്ളിലെ പ്രകാശ കിരണങ്ങൾ  
Ans : അൾട്രാവയലറ്റ്
ശരീരത്തിൽ വിറ്റാമിൻ ഡി ഉൽപ്പാദിപ്പിക്കുന്ന കിരണങ്ങൾ  
Ans : അൾട്രാവയലറ്റ്
ആന്തരിക അവയവങ്ങളുടെ ഫോട്ടോ എടുക്കാൻ ഉപയോഗിക്കുന്ന കിരണം  
Ans : സോഫ്റ്റ്  എക്സ്റേ
റേഡിയോ, ടി വി പ്രക്ഷേപണത്തിനായി ഉപയോഗിക്കുന്ന കിരണം
Ans :  റേഡിയോ തരംഗം
റേഡിയേഷനും ക്യാൻസർ ചികിത്സയ്ക്കും ഉപയോഗിക്കുന്ന വികിരണം 
Ans : ഹാർഡ് എക്സ്റേ
തരംഗ ദൈർഘ്യം കൂടിയതും ഊർജ്ജം കുറഞ്ഞതുമായ എക്സ്റേ 
Ans : സോഫ്റ്റ്  എക്സ്റേ
കണ്ണാടിയിൽ പ്രതിബിംബം ഇടംവലം തിരിഞ്ഞു വരാൻ കാരണമായ പ്രതിഭാസം 
Ans : പാർശിക വിപര്യയം
ലെൻസിൻറെ പവർ അളക്കുന്ന യൂണിറ്റ്  
Ans : ഡയോപ്റ്റർ
മൈക്രോസ്കോപ്പ്, ടെലിസ്കോപ്പ് എന്നിവയിൽ ഉപയോഗിക്കുന്ന ലെൻസ്
Ans : കോൺവെക്സ് ലെൻസ് (സംവ്രജന ലെൻസ് )
മധ്യഭാഗം ഇടുങ്ങിയതും വശങ്ങൾ കട്ടികൂടിയതുമായ ലെൻസ്  
Ans : കോൺകേവ് ലെൻസ് (വിവ്രജന ലെൻസ്)
ഒപ്റ്റിക്കൽ ഗ്ലാസ് ആയി ഉപയോഗിക്കുന്നത് 
Ans : ഫ്ലിൻറ് ഗ്ലാസ്
ഹ്രസ്വ ദൃഷ്ടിയും ദീർഘ ദൃഷ്ടിയും ഒരുമിച്ച് പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്  
Ans :  ബൈഫോക്കൽ ലെൻസ്
 കോൺവെക്സ് ലെൻസിൽ ഉണ്ടാകുന്ന പ്രതിബിംബം  
Ans : യഥാർത്ഥവും തലകീഴായതും 
 കോൺകേവ് ലെൻസിൽ ഉണ്ടാകുന്ന പ്രതിബിംബം  
Ans : നിവർന്നതും വലുതായതും മിഥ്യ ആയതും (Virtual and Erect)
 സോളാർ കുക്കറിൽ ഉപയോഗിക്കുന്ന ദർപ്പണം 
Ans : കോൺകേവ് മിറർ
 സൂത്രക്കണ്ണാടി (Trick mirror) ആയി ഉപയോഗിക്കുന്ന ദർപ്പണം 
Ans : സ്ഫെറിക്കൽ മിറർ 
 ഷേവിങ് മിറർ ആയി ഉപയോഗിക്കുന്ന ദർപ്പണം 
Ans :  കോൺകേവ് മിറർ
വാഹനങ്ങളിൽ റിയർവ്യൂ ആയി ഉപയോഗിക്കുന്ന ദർപ്പണം 
Ans :  കോൺവെക്സ് മിറർ
ലേസർ കണ്ടുപിടിച്ചത്  
Ans :  തിയോഡർ മെയ്‌മാൻ
ശബ്ദത്തെക്കുറിച്ചുള്ള പഠനം 
Ans : അക്കൗസ്റ്റിക്സ്
മനുഷ്യൻറെ ശ്രവണപരിധി  
Ans : 20Hz മുതൽ 20,000Hz വരെ
ശബ്ദത്തിന് സാധാരണ താപനിലയിൽ വായുവിലുള്ള വേഗത 
Ans : 340 മീ\സെക്കൻറ്
ശബ്ദമുണ്ടാകാൻ കാരണം 
Ans : കമ്പനം
ഒരു സെക്കന്റിൽ ഉണ്ടാകുന്ന കമ്പനങ്ങളുടെ എണ്ണം 
Ans : ആവൃത്തി
ശബ്ദം ഏത് തരം തരംഗമാണ് 
Ans : അനുദൈർഘ്യ തരംഗത്തിന് (Longitudinal Waves)
ശബ്ദത്തിന് ഏറ്റവും വേഗത ഉള്ള മാധ്യമം  
Ans : ഖരം
ശബ്ദത്തിന് ഏറ്റവും വേഗത കുറഞ്ഞ മാധ്യമം  
Ans : ശൂന്യത
ശബ്ദത്തിന് സ്റ്റീലിൽ ഉള്ള വേഗത  
Ans : 5000 മീ\സെക്കൻറ്
ശബ്ദത്തിന് ജലത്തിൽ ഉള്ള വേഗത  
Ans : 1453 മീ\സെക്കൻറ്
ശബ്ദത്തിൻറെ ഉച്ചതയുടെ (Loudness) യൂണിറ്റ് 
Ans : ഡെസിബെൽ (db)
ശബ്ദമലിനീകരണം അളക്കുന്ന യൂണിറ്റ് 
Ans : ഡെസിബെൽ (db)
പാർപ്പിട മേഖലയിൽ അനുവദനീയമായ ശബ്ദപരിധി 
Ans : പകൽ 50db, രാത്രി 40db
ശബ്ദത്തിൻറെ തീവ്രത അളക്കുന്ന ഉപകരണം  
Ans : ഓഡിയോ മീറ്റർ
ശബ്ദത്തിൻറെ ആവൃത്തിയുടെ യൂണിറ്റ് 
Ans : ഹെർട്സ് (Hz)
ആവൃത്തി ശബ്ദത്തിൻറെ ഏതു സവിശേഷതയുമായി ബന്ധപ്പെട്ടിരിക്കുന്നു
Ans : കൂർമത (Pitch)
മനുഷ്യനിൽ ശബ്ദമുണ്ടാകുന്നതിന് കാരണമായ ഭാഗം  
Ans : സ്വനതന്തുക്കൾ (Larynx)
നാം കേൾക്കുന്ന ശബ്ദം ചെവിയിൽ തന്നെ തങ്ങി നിൽക്കുന്ന പ്രതിഭാസം 
Ans : ശ്രവണസ്ഥിരത
മനുഷ്യൻറെ ശ്രവണസ്ഥിരത 
Ans : 1\10 സെക്കൻറ്
ഡോപ്ലർ എഫക്ട് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു 
Ans : ശബ്ദം
പ്രതിധ്വനി ഉണ്ടാകാനാവശ്യമായ ദൂരപരിധി 
Ans : 17 മീറ്റർ
ശബ്ദം വിവിധ വസ്തുക്കളിൽ തട്ടി ആവർത്തിച്ചുണ്ടാകുന്ന പ്രതിഫലനമാണ്
Ans : അനുരണനം (Reverberation)
ചാട്ടവാർ വായുവിൽ ചുഴറ്റിയാൽ ഉണ്ടാകുന്ന ശബ്ദത്തിന് കാരണം 
Ans : സോണിക് ബൂം
ശബ്ദത്തിൻറെ പകുതിവേഗത്തെ സൂചിപ്പിക്കുന്നത് 
Ans : സബ്‌സോണിക്
ശബ്ദത്തിൻറെ രണ്ടിരട്ടി വേഗത്തെ സൂചിപ്പിക്കുന്നത് 
Ans : സൂപ്പർ സോണിക്
ശബ്ദത്തിൻറെ അഞ്ചിരട്ടി വേഗത്തെ സൂചിപ്പിക്കുന്നത് 
Ans : ഹൈപ്പർ സോണിക്
20 ഹെർട്സിൽ കുറവുള്ള ശബ്ദതരംഗം 
Ans : ഇൻഫ്രാ സോണിക്
20 കിലോ ഹെർട്സിൽ കൂടുതലുള്ള ശബ്ദതരംഗം 
Ans : അൾട്രാ സോണിക്
വിമാനത്തിൻറെ വേഗത അളക്കുന്ന ഉപകരണം  
Ans : ടാക്കോമീറ്റർ
സൂപ്പർസോണിക് വിമാനങ്ങളുടെ വേഗം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന യുണിറ്റ് 
Ans : മാക് നമ്പർ (1 Mach = 340m/s)
ഫോട്ടോ ഫിലിം നിർമ്മിക്കാനും,ആന്തരിക അവയവങ്ങളുടെ സ്‌കാനിങ്ങിനും ഉപയോഗിക്കുന്ന തരംഗം 
Ans : അൾട്രാ സോണിക്
ആന, തിമിംഗലം എന്നിവ ഉണ്ടാക്കുന്നതും, ഭൂകമ്പം, അഗ്നിപർവ്വത സ്ഫോടനം എന്നിവ ഉണ്ടാകുമ്പോൾ പുറപ്പെടുന്നതുമായ തരംഗങ്ങൾ 
Ans : ഇൻഫ്രാസോണിക്
പാലിൻറെ ആപേക്ഷിക സാന്ദ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം 
Ans : ലാക്ടോമീറ്റർ
ജലത്തിൻറെ സാന്ദ്രത
Ans : 1000 Kg/m³ 
ഇരുമ്പാണി മെർക്കുറിയിൽ പൊങ്ങിക്കിടക്കാൻ കാരണം  
Ans : ഇരുമ്പിന് മെർകുറിയേക്കാൾ സാന്ദ്രത കുറവായത് കൊണ്ട്
ഐസ് ആൽക്കഹോളിൽ താണുപോകാൻ കാരണം  
Ans : ഐസിൻറെ സാന്ദ്രത ആൽക്കഹോളിനേക്കാൾ കൂടുതലായതിനാൽ
അന്തരീക്ഷ വായുവിലുള്ള നീരാവിയുടെ അളവാണ്  
Ans : ആർദ്രത (Humidity)
ആപേക്ഷിക ആർദ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം 
Ans : ഹൈഗ്രോമീറ്റർ
ചലനത്തെ കുറിച്ചുള്ള പഠനം  
 Ans : ഡൈനാമിക്‌സ് 
നിശ്ചലാവസ്ഥയിലുള്ള വസ്തുക്കളെ കുറിച്ചുള്ള പഠനം  
 Ans : സ്റ്റാറ്റിക്സ്
ഒരു കല്ലിൽ ചരടുകെട്ടി കറക്കുമ്പോൾ കല്ലിന്റെ ചലനം  
Ans :  വർത്തുള ചലനം
ക്രമാവർത്തന ചലനത്തിന് ഉദാഹരണം   
Ans :  ഭൂമിയുടെ ഭ്രമണം, പെന്ഡുലത്തിൻറെ ചലനം
അനുപ്രസ്ഥ തരംഗത്തിന് ഉദാഹരണം  
Ans :  പ്രകാശം
അനുദൈർഘ്യ തരംഗത്തിന് ഉദാഹരണം  
Ans :  ശബ്ദം
സമയം അളക്കുന്ന ശാസ്ത്രം, ക്ലോക്ക് നിർമ്മാണ കല അറിയപ്പെടുന്നത്   
Ans :  ഹോറോളജി
കറങ്ങുന്ന വസ്തുവിൻറെ അക്ഷം വസ്തുവിനുള്ളിൽ തന്നെ വരുന്ന ചലനം  
Ans :  ഭ്രമണം (Rotation)
കറങ്ങുന്ന വസ്തുവിൻറെ അക്ഷം വസ്തുവിന് പുറത്ത് വരുന്ന ചലനം  
Ans :  പരിക്രമണം (Revolution)
ജഡത്വ നിയമം ആവിഷ്കരിച്ചത്  
 Ans : ഗലീലിയോ
ഒരു വസ്തു നിശ്ചലാവസ്ഥയിലോ നേർ രേഖാ പാതയിലുള്ള സമാന ചലനത്തിലോ തുടരാനുള്ള പ്രവണത   
Ans :  ജഡത്വം (Inertia)
മാസ് കൂടുതലുള്ള വസ്തുക്കൾക്ക് ജഡത്വം   
 Ans : കൂടുതലായിരിക്കും
ഒരു പ്രത്യേക ദിശയിലേക്ക് വസ്തുവിനുണ്ടാകുന്ന സ്ഥാനമാറ്റമാണ്   
 Ans : സ്ഥാനാന്തരം (Displacement)
യുണിറ്റ് സമയത്തിൽ ഒരു പ്രത്യേക ദിശയിലേക്ക് വസ്തുവിനുണ്ടാകുന്ന സ്ഥാനാന്തരമാണ്    
 Ans : പ്രവേഗം (Velocity)
ചലിക്കുന്ന ഒരു വസ്തുവിനുണ്ടാകുന്ന പ്രവേഗത്തിൻറെ നിരക്കാണ്   
 Ans : ത്വരണം (Acceleration)
ഒരു പ്രൊജക്ടൈലിന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കാൻ സാധിക്കുന്ന കോണളവ്    
 Ans : 45 ഡിഗ്രി
ചലനനിയമങ്ങൾ ആവിഷ്കരിച്ചത്  
Ans :  ഐസക് ന്യൂട്ടൻ
ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തു മറ്റൊരു വസ്തുവിലുണ്ടാക്കുന്ന ആഘാതം  
Ans :  ആക്കം (Momentum) (ആക്കം=മാസ് x പ്രവേഗം)
ജഡത്വം ഏത് ചലനനിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു    
 Ans : ഒന്നാം ചലനനിയമം
റോക്കറ്റുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട ചലനനിയമം 
Ans :  മൂന്നാം ചലനനിയമം
ബലത്തിൻറെ യുണിറ്റ് 
 Ans : ന്യൂട്ടൻ (CGS യുണിറ്റ് ഡൈൻ)
ബലം പ്രയോഗിക്കപ്പെട്ട ദിശയിൽ ഉണ്ടാകുന്ന സ്ഥാനചലനമാണ്    
 Ans : പ്രവൃത്തി (ബലം x സ്ഥാനാന്തരം)
ഒരു സെക്കന്റിൽ ചെയ്ത പ്രവൃത്തിയുടെ അളവാണ്    
Ans :  പവർ
പ്രവൃത്തിയുടെ യുണിറ്റ്     
 Ans : ജൂൾ (J)
പവറിൻറെ യുണിറ്റ്     
 Ans : വാട്ട് or ജൂൾ/സെക്കൻഡ്‌ (1 വാട്ട് = 1 ജൂൾ/സെക്കൻറ്)
ഒരു കുതിരശക്തി എത്ര വാട്ട്    
 Ans : 746 വാട്ട്
പ്രകൃതിയിലെ ഏറ്റവും ശക്തമായ ബലം    
Ans :  ന്യൂക്ലിയർ ബലം
പ്രകൃതിയിലെ ഏറ്റവും ദുർബലമായ ബലം    
 Ans : ഭൂഗുരുത്വാകർഷണ ബലം
വ്യത്യസ്തയിനം തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലം    
Ans :  അഡ്ഹിഷൻ
ഒരേയിനം തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലം    
Ans :  കൊഹിഷൻ
ജലത്തുള്ളിയിലെ തന്മാത്രകളെ തമ്മിൽ ആകർഷിച്ച് നിർത്തുന്ന ബലം   
Ans :  കൊഹിഷൻ
ജലത്തുള്ളികളെ  ഗ്ലാസിൽ ഒട്ടിച്ചു നിർത്തുന്ന ബലം   
Ans :  അഡ്ഹിഷൻ
ഗുരുത്വാകർഷണ നിയമം ആവിഷ്കരിച്ചത് 
Ans : ഐസക്ക് ന്യൂട്ടൻ
ഭൂകേന്ദ്രത്തിൽ ഒരു വസ്തുവിൻറെ ഭാരം 
Ans : പൂജ്യം
 ഭൂമിയുടെ ഭാരവുമായി താരതമ്യം ചെയ്യുമ്പോൾ ഒരു വസ്തുവിൻറെ ചന്ദ്രനിലെ ഭാരം   
Ans : 1\6
ഗുരുത്വാകർഷണത്തിൻറെ മൂല്യം 
Ans : 9.8 m\s²
നിർബാധം പതിക്കുന്ന ഒരു വസ്തുവിൻറെ ഭാരം 
Ans : പൂജ്യം
ഘർഷണം കുറയ്ക്കുന്നതിനായി ഉപയോഗിക്കുന്ന ഖര സ്നേഹകം 
Ans : ഗ്രാഫൈറ്റ്
ഉത്തോലകത്തിൻറെ ഉപജ്ഞാതാവ് 
Ans : ആർക്കിമിഡീസ്
യത്നത്തിനും രോധത്തിനും ഇടയിൽ ധാരം വരുന്ന ഉത്തോലകം 
Ans : ഒന്നാം വർഗ്ഗ ഉത്തോലകം
ഒന്നാം വർഗ്ഗ ഉത്തോലകങ്ങൾക്ക് ഉദാഹരണം 
Ans : ത്രാസ്, കത്രിക, കപ്പി, സീസോ,നെയിൽപുള്ളർ, പ്ലയെർസ്
യത്നത്തിനും ധാരത്തിനും ഇടയിൽ രോധം വരുന്ന ഉത്തോലകം 
Ans : രണ്ടാം വർഗ്ഗ ഉത്തോലകം
രണ്ടാം വർഗ്ഗ ഉത്തോലകങ്ങൾക്ക് ഉദാഹരണം 
Ans : നാരങ്ങാ ഞെക്കി, പാക്കുവെട്ടി, ബോട്ടിൽ ഓപ്പണർ, വീൽ ചെയർ
ധാരത്തിനും രോധത്തിനും ഇടയിൽ യത്നം വരുന്ന ഉത്തോലകം 
Ans : മൂന്നാം വർഗ്ഗ ഉത്തോലകം
മൂന്നാം വർഗ്ഗ ഉത്തോലകങ്ങൾക്ക് ഉദാഹരണം 
Ans : ചവണ, ചൂണ്ട, ഐസ് ടോങ്സ്
സൂക്ഷ്മ സുഷിരങ്ങളിലൂടെ ഭൂഗുരുത്വാകർഷണ ബലത്തെ മറി കടന്ന് ദ്രാവകങ്ങൾക്ക് ഉയരാനുള്ള കഴിവാണ് 
Ans : കേശികത്വം
കേശിക താഴ്ച്ച കാണിക്കുന്ന ദ്രാവകം 
Ans : മെർക്കുറി
ഒരു കല്ല് ചരടിൽ കെട്ടി കറക്കുമ്പോൾ കല്ലിന് മേൽ കൈ പ്രയോഗിക്കുന്ന ബലം  
Ans : അഭികേന്ദ്ര ബലം
ഒരു കല്ല് ചരടിൽ കെട്ടി കറക്കുമ്പോൾ കല്ല് കയ്യിൽ പ്രയോഗിക്കുന്ന ബലം  
Ans : അപകേന്ദ്ര ബലം
കപ്പൽ ജലത്തിൽ പൊങ്ങിക്കിടക്കാൻ കാരണമായ ബലം 
Ans : പ്ലവക്ഷമ ബലം
താഴെ പറയുന്ന വസ്തുക്കൾ ഇലാസ്തികതയുടെ ഓർഡറിൽ (കൂടുതൽ മുതൽ കുറവ് വരെ)  
Ans : ഗ്ലാസ് > സ്റ്റീൽ > റബർ
ആണി ചുറ്റികകൊണ്ട് അടിച്ചുകയറ്റുമ്പോൾ പ്രയോഗിക്കുന്ന ബലം 
Ans : ആവേഗ ബലം
വൈദ്യുതിയുടെ പിതാവ്  
Ans : മൈക്കൽ ഫാരഡെ
വൈദ്യുതിയുടെ ഏറ്റവും നല്ല ചാലകം 
Ans : വെള്ളി
വൈദ്യുതി ചാർജ്‌ജിന്റെ യുണിറ്റ് 
Ans : കൂളോം
വൈദ്യുതിയുടെ വ്യാവസായിക യുണിറ്റ് 
Ans : കിലോ വാട്ട് അവർ
വൈദ്യുത പ്രവാഹത്തിൻറെ യുണിറ്റ് 
Ans : ആമ്പിയർ
വൈദ്യുതിയുടെ സാന്നിധ്യവും ദിശയും മനസിലാക്കാൻ ഉപയോഗിക്കുന്ന ഉപകരണം 
Ans : ഗാൽവനോമീറ്റർ
ഇലക്ട്രിക് ഓസിലേഷൻ കണ്ടുപിടിച്ചത് 
Ans : ഹെൻറിച്ച് ഹേർട്സ്
വൈദ്യുത കാന്തിക തരംഗ സിദ്ധാന്തം ആവിഷ്കരിച്ചത്  
Ans : ജെയിംസ് ക്ലാർക്ക് മാക്‌സ്‌വെൽ
വൈദ്യുത കാന്തികത്വം കണ്ടുപിടിച്ചത് 
Ans : ഹാൻസ് ഈഴ്സ്റ്റഡ്
വൈദ്യുത വിശ്ലേഷണ തത്വം ആവിഷ്കരിച്ചത് 
Ans : മൈക്കൽ ഫാരഡെ
ഡൈനാമോ കണ്ടുപിടിച്ചത് 
Ans : മൈക്കൽ ഫാരഡെ
വാച്ച്, കാൽക്കുലേറ്റർ, റിമോട്ട്, ക്യാമറ എന്നിവയിൽ ഉപയോഗിക്കുന്ന സെൽ 
Ans : മെർക്കുറി സെൽ (1.35 V)
വാഹനങ്ങൾ, ഇൻവെർട്ടർ, UPS എന്നിവയിൽ ഉപയോഗിക്കുന്ന ബാറ്ററി 
Ans : ലെഡ് സ്റ്റോറേജ് സെൽ
സെൽ ഫോണിൽ ഉപയോഗിക്കുന്ന ബാറ്ററി 
Ans : ലിഥിയം അയോൺ ബാറ്ററി
സെൽ ഫോണിൽ ഉപയോഗിക്കുന്ന ബാറ്ററിയുടെ വോൾട്ടത  
Ans : 3.7 വോൾട്ട്
വൈദ്യുത രാസ സെൽ നിർമ്മിച്ചത്  
Ans : അലക്‌സാൻഡ്രോ വോൾട്ട
ഡ്രൈ സെല്ലിൻറെ വോൾട്ടത  
Ans : 1.5 വോൾട്ട്
വോൾട്ടായിക്ക് സെല്ലിൻറെ വോൾട്ടത  
Ans : 1 വോൾട്ട്
മിന്നൽ രക്ഷാ കവചം കണ്ടുപിടിച്ചത്  
Ans : ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ
തൈര് കടയുമ്പോൾ നെയ്യ് ലഭിക്കുന്നതിന് കാരണമായ ബലം 
Ans :  അപകേന്ദ്രബലം
ഒരു ദ്രാവകത്തിൽ പൂർണ്ണമായോ ഭാഗികമായോ മുങ്ങിയ വസ്തുവിൽ ദ്രാവകം മുകളിലേക്ക് പ്രയോഗിക്കുന്ന ബലം  
Ans :  പ്ലവക്ഷമബലം
ആർക്കിമിഡീസ് തത്വം ഏത് ബലവുമായി ബന്ധപ്പെട്ടിരിക്കുന്നു. 
Ans :  പ്ലവക്ഷമബലം
ഒരു വസ്തുവിൽ ബലം പ്രയോഗിക്കുമ്പോൾ അതിനെതിരായി ആ വസ്തുവിൽ ഉണ്ടാകുന്ന ആന്തരിക ബലം 
Ans :  ഇലാസ്തികത
കുറഞ്ഞ സമയം കൊണ്ട് പ്രയോഗിക്കപ്പെടുന്ന വലിയ ബലം 
Ans :  ആവേഗബലം
ഇലക്ട്രോണുകളുടെ പ്രവാഹമാണ് 
Ans :  വൈദ്യുതി
വൈദ്യുതി ഭാഗികമായി കടത്തിവിടുന്ന വസ്തുക്കൾ 
Ans :  അർധചാലകങ്ങൾ
അർധചാലകങ്ങൾക്ക് ഉദാഹരണം 
Ans :  ജർമ്മേനിയം, സിലിക്കൺ, കാർബൺ
മെൻലോ പാർക്കിലെ മാന്ത്രികൻ എന്നറിയപ്പെടുന്നത് 
Ans :  തോമസ് ആൽവാ എഡിസൺ
ഒരു ഗ്ലാസ് ദണ്ഡ് സിൽക്കുമായി ഉരസുമ്പോൾ ഗ്ലാസിന് ലഭിക്കുന്ന ചാർജ് 
Ans :  പോസിറ്റീവ് ചാർജ്
വൈദ്യുതിയെ കടത്തിവിടുന്നതും എന്നാൽ വൈദ്യുതവിശ്ലേഷണത്തിന് വിധേയമാകാത്തതുമായ പദാർത്ഥം 
Ans :  മെർക്കുറി
ഇരുമ്പിൽ ചെമ്പ് പൂശുന്ന പ്രക്രിയ  
Ans :  ഗാൽവനൈസേഷൻ
യാന്ത്രികോർജ്ജം വൈദ്യുതോർജ്ജം ആക്കി മാറ്റുന്ന ഉപകരണം 
Ans :  ഡൈനാമോ
രാസോർജ്ജം വൈദ്യുതോർജ്ജം ആക്കി മാറ്റുന്ന ഉപകരണം 
Ans : ബാറ്ററി
സൗരോർജ്ജം വൈദ്യുതോർജ്ജം ആക്കി മാറ്റുന്ന ഉപകരണം 
Ans : സോളാർ സെൽ
ഒരു സർക്ക്യൂട്ടിലെ വൈദ്യുതപ്രവാഹം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം 
Ans :  അമ്മീറ്റർ
പൊട്ടൻഷ്യൽ വ്യത്യാസം അളക്കുന്നതിനുള്ള ഉപകരണം 
Ans :  വോൾട്ട് മീറ്റർ
വൈദ്യുത സിഗ്നലുകളുടെ ശക്തി വർദ്ധിപ്പിക്കുന്ന ഉപകരണം 
Ans : ആംപ്ലിഫയർ
വോൾട്ടത കൂട്ടാനും കുറയ്ക്കാനും ഉപയോഗിക്കുന്ന ഉപകരണം 
Ans : ട്രാൻസ്‌ഫോർമർ
AC യെ DC ആക്കി മാറ്റുന്ന ഉപകരണം 
Ans : റക്റ്റിഫയർ
DC യെ AC ആക്കി മാറ്റുന്ന ഉപകരണം 
Ans : ഇൻവെർട്ടർ
AC യെ DC ആക്കി മാറ്റുന്ന ഉപകരണം 
Ans : റക്റ്റിഫയർ
ഇന്ത്യയിൽ വിതരണം ചെയ്യുന്ന വൈദ്യുതിയുടെ ആവൃത്തി 
Ans : 50 ഹേർട്സ്
ഗാർഹികാവശ്യങ്ങൾക്കുള്ള വൈദ്യുതിയുടെ അളവ് 
Ans : 220-230 വോൾട്ട്
പവർ സ്റ്റേഷനിൽ ഉപയോഗിക്കുന്ന വൈദ്യുതിയുടെ വോൾട്ടേജ് 
Ans : 11 KV
ചെറിയ അളവിൽ വൈദ്യുതിയെ സംഭരിക്കുന്ന ഉപകരണം 
Ans : കപ്പാസിറ്റർ
ഫിലമെൻറ് ലാമ്പിൽ നിറയ്ക്കുന്ന വാതകം 
Ans : ആർഗോൺ
CFL എന്നതിൻറെ പൂർണ്ണരൂപം  
Ans : Compact Fluorescent Lamp
പരസ്യവിളക്കുകളിൽ ഉപയോഗിക്കുന്നത് 
Ans : നിയോൺ ലാമ്പുകൾ
പച്ചനിറം ലഭിക്കുന്നതിന് നിറയ്ക്കുന്ന വാതകം 
Ans : ക്ലോറിൻ
ചുവപ്പ്നിറം ലഭിക്കുന്നതിന് നിറയ്ക്കുന്ന വാതകം 
Ans : നൈട്രജൻ
നീല നിറം ലഭിക്കുന്നതിന് നിറയ്ക്കുന്ന വാതകം 
Ans : ഹൈഡ്രജൻ
മഞ്ഞ നിറം ലഭിക്കുന്നതിന് നിറയ്ക്കുന്ന വാതകം 
Ans : സോഡിയം
ഓറഞ്ചുനിറം ലഭിക്കുന്നതിന് നിറയ്ക്കുന്ന വാതകം 
Ans : നിയോൺ
വെള്ള നിറം ലഭിക്കുന്നതിന് നിറയ്ക്കുന്ന വാതകം 
Ans : മെർക്കുറി

No comments:

Post a Comment