തിരഞ്ഞെടുപ്പ് കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്
Ans : അനുഛേദം 324
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നതെന്ന്
Ans : 1950 ജനുവരി 25
ദേശീയ സമ്മതിദായക ദിനം (Voters Day)
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം
Ans : മൂന്ന് (മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഉൾപ്പെടെ)
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങളെ നിയമിക്കുന്നത്
Ans : രാഷ്‌ട്രപതി
തിരഞ്ഞെടുപ്പ് കമ്മീഷൻറെ കാലാവധി
Ans : ആറ് വർഷം അഥവാ 65 വയസ്
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങളുടെ വേതനം ആരുടേതിന് തുല്യമാണ്
Ans : സുപ്രീം കോടതി ജഡ്ജിമാരുടെ വേതനത്തിന്
രാഷ്ട്രീയ പാർട്ടികൾക്ക് അംഗീകാരം നൽകുന്നതും ചിഹ്നം അനുവദിക്കുന്നതും വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നതും ആര്
Ans : തിരഞ്ഞെടുപ്പ് കമ്മീഷണൻ
ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്കുള്ള വോട്ടർപട്ടിക തയ്യാറാക്കുന്നത്
Ans : ഇലക്ട്രൽ രജിസ്‌ട്രേഷൻ ഓഫീസർ
ലോക് സഭ അംഗങ്ങളുടെയും രാജ്യസഭാ അംഗങ്ങളുടെയും അയോഗ്യതയെ സംബന്ധിച്ച് രാഷ്ട്രപതിയെ ഉപദേശിക്കുന്നത്
Ans : തിരഞ്ഞെടുപ്പ് കമ്മീഷണൻ
രാഷ്‌ട്രപതി, ഉപരാഷ്ട്രപതി, ലോക്‌സഭ, രാജ്യസഭ, സംസ്ഥാന നിയമസഭ എന്നീ തിരഞ്ഞെടുപ്പുകൾക്ക് മേൽനോട്ടം വഹിക്കുന്നത്
Ans : കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണൻ
രാഷ്‌ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകൾ സംബന്ധിച്ച തർക്കങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുന്നത്
Ans : സുപ്രീം കോടതി
MLA, MP എന്നിവരുടെ തിരഞ്ഞെടുപ്പുകൾ സംബന്ധിച്ച തർക്കങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുന്നത്
Ans : ഹൈക്കോടതി
തിരഞ്ഞെടുപ്പ് കമ്മീഷൻറെ ആസ്ഥാനം
Ans : നിർവചൻ സദൻ (ഡൽഹി)
ഇന്ത്യയിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷണർ
Ans : സുകുമാർ സെൻ
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആയ ഏക വനിത
Ans : വി എസ് രമാദേവി
ഏറ്റവും കുറച്ചുകാലം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നത്
Ans : വി എസ് രമാദേവി
ഏറ്റവുംകൂടുതൽ കാലം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നത്
Ans : കെ വി കെ സുന്ദരം
സാർവ്വത്രിക പ്രായപൂർത്തി വോട്ടവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്
Ans : അനുഛേദം 326
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറായ ആദ്യ മലയാളി
Ans : റ്റി എൻ ശേഷൻ
രമൺ മാഗ്സസെ പുരസ്‌കാരം നേടിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ
Ans : റ്റി എൻ ശേഷൻ
നിലവിലെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ
Ans: sunil Arora
ഇന്ത്യയിലെ ആദ്യ പൊതു തിരഞ്ഞെടുപ്പ് നടന്നത്
Ans : 1951 ഒക്ടോബർ 25 മുതൽ 1952 ഫെബ്രുവരി 21 വരെ
ഇന്ത്യയിലെ ആദ്യ പൊതു തിരഞ്ഞെടുപ്പ് നടന്ന സ്ഥലം
Ans : ഹിമാചൽ പ്രദേശിലെ ചിനി താലൂക്കിൽ (ശ്യാംചരൺ നേഗി ആദ്യ വോട്ടർ)
ഇന്ത്യയിലെ ആദ്യ പൊതു തിരഞ്ഞെടുപ്പിലെ സീറ്റുകളുടെ എണ്ണം
Ans : 489 (കോൺഗ്രസ് 364 സീറ്റ് നേടി വിജയിച്ചു)
ഇന്ത്യയിലെ വോട്ടിംഗ് പ്രായം 21 ഇൽ നിന്നും 18 ആക്കി കുറച്ച വർഷം
Ans : 1989
ഇന്ത്യയിലെ വോട്ടിംഗ് പ്രായം 18 ആക്കിയ ഭരണഘടന ഭേദഗതി
Ans : 61ആം ഭേദഗതി (1988)(പ്രധാനമന്ത്രി : രാജീവ് ഗാന്ധി)
ഇന്ത്യയിലെ വോട്ടിംഗ് പ്രായം 18 ആക്കിയ പ്രധാനമന്ത്രി
Ans : രാജീവ് ഗാന്ധി
പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾക്ക് മേൽനോട്ടം വഹിക്കുന്നത്
Ans : സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങളെ നിയമിക്കുന്നത്
Ans : ഗവർണ്ണർ
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻറെ കാലാവധി
Ans : അഞ്ച് വർഷം അഥവാ 65 വയസ്
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷറെ നീക്കം ചെയ്യുന്ന നടപടി
Ans : ഇമ്പീച്ച്മെൻറ് (ഹൈക്കോടതി ജഡ്ജിയെ മാറ്റുന്ന രീതി)
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷറെ നീക്കം ചെയ്യുന്ന നടപടി
Ans : ഇമ്പീച്ച്മെൻറ് (സുപ്രീം കോടതി ജഡ്ജിയെ മാറ്റുന്ന രീതി)
ഒരു സ്ഥാനാർത്ഥിക്ക് പരമാവധി എത്ര മണ്ഡലങ്ങളിൽ മത്സരിക്കാൻ സാധിക്കും
Ans : രണ്ട്
സ്ഥാനാർത്ഥികൾ ആരുടെ മുന്നിലാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ടത്
Ans : റിട്ടേണിംഗ് ഓഫീസറുടെ
ഒരു പോളിംഗ് ബൂത്തിൻറെ ചുമതലയുള്ള ഉദ്യോഗസ്ഥൻ
Ans : പ്രിസൈഡിങ് ഓഫീസർ
നിലവിലെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ
Ans : വി ഭാസ്‌ക്കരൻ
നിലവിലെ സംസ്ഥാന ചീഫ് തിരഞ്ഞെടുപ്പ് ഓഫീസർ
Ans : ഇ കെ മാജി E. K Majhi
നിലവിലെ ദേശീയ പാർട്ടികളുടെ എണ്ണം
Ans : ആറ് (അവസാനം അംഗീകാരം ലഭിച്ചത് തൃണമൂൽ കോൺഗ്രസ്)
ദേശീയ പാർട്ടിയാകാൻ പൊതുതിരഞ്ഞെടുപ്പിൽ എത്ര സംസ്ഥാനങ്ങളിലെ വോട്ടിൻറെ 6% ആണ് നേടേണ്ടത്
Ans : നാല്
1 Comments
👌👌👌👌👌
ReplyDelete