LDC , LGS തുടങ്ങിയ മലയാളത്തിൽ ഉള്ള പരീക്ഷകൾക്ക് പഠിക്കുന്നവർക്കായി ഒരു പുതിയ കോഴ്സ് തുടങ്ങുന്നു. തികച്ചും സൗജന്യമായ ഈ കോഴ്സ് ഇത് ചേരുവാൻ ഈ ബ്ലോഗ് സബ്സ്ക്രൈബ് ചെയാം. കൂടാതെ ടെലിഗ്രാം ചാനെലുകളിൽ ജോയിൻ ചെയാം. ടെലിഗ്രാം ചാനൽ വഴി ഫ്രീ ആയ വീഡിയോ ക്ലാസ്സുകളും കൊടുക്കുന്നു. സിലബസ് അനുസരിച്ചുള്ള ചിട്ടയായ പഠനം ആഗ്രഹിക്കുന്നവർക് ജോയിൻ ചെയാം

16 April 2020

പ്രകാശം-ഭൗതിക ശാസ്ത്രം Light energy physics Questions and Answers

പ്രകാശം-ഭൗതിക ശാസ്ത്രം Light energy physics Questions and Answers

Light energy physics

പ്രകാശം


1. ആകാശം നീലനിറത്തിൽ കാണപ്പെടുന്നതിനുകാരണം?
വിസരണം 


2.സൂര്യപ്രകാശത്തിലെ താപവാഹികളായ കിരണങ്ങൾ?
ഇൻഫ്രാറെഡ് കിരണങ്ങൾ

3.എല്ലാ നിറങ്ങളെയും ആഗിരണം ചെയ്യുന്ന നിറം?
കറുപ്പ്

4.പ്രകാശം വൈദ്യുത കാന്തികതരംഗമാണെന്ന് കണ്ടുപിടിച്ചത്? 
ഹെൻറിച്ച് ഹെർട്സ്

5.പ്രകാശത്തിന് ഏറ്റവും വേഗമുള്ളത്?
ശൂന്യതയിൽ


6.ധവളപ്രകാശം അതിന്റെ  ഘടകവർണങ്ങളായി  വേർപിരിയുന്നത്?
പ്രകാശ പ്രകീർണനം (Dispersion)

7.ഒരു അതാര്യവസ്തുവിനെ ചുറ്റി പ്രകാശം വളഞ്ഞു സഞ്ചരിക്കുന്ന പ്രതിഭാസം?
ഡിഫ്രാക്ഷൻ

8.മഴവില്ലിന് കാരണം?
പ്രകാശപ്രകീർണനം

9.പ്രകാശത്തെ കടത്തിവിടാത്ത വസ്തുക്കൾ ?
അതാര്യവസ്തുക്കൾ

10.പ്രകാശത്തെ കടത്തിവിടുന്ന വസ്തുക്കൾ?
സുതാര്യ വസ്തുക്കൾ

11.ആകാശത്തിന്റെ നീലിമ, ആഴക്കടലിന്റെ നിറം, ഉദയാസ്തമയങ്ങളിൽ സൂര്യൻ ചുവപ്പായി കാണപ്പെടുന്നത് എന്നിവയ്ക്ക് കാരണം?
വിസരണം

12.സൂര്യപ്രകാശത്തിൽ നിൽക്കുമ്പോൾ ചൂട് അനുഭവപ്പെടാൻ കാരണം?
ഇൻഫ്രാറെഡ് രശ്മികളാണ്

13.സി.ഡി.യിലെ വാർണരാജി,നിഴലുകളുടെ അരിക് ക്രമരഹിതമായ കാണുന്നത്  സൂര്യനുചുറ്റുമുള്ള വലയം ഇതെല്ലാം എന്തുമൂലമാണ്?

പ്രകാശത്തിന്റെ ഡിഫ്രാക്ഷൻ മൂലമാണ്

14.പ്രകാശം ഏറ്റവും കൂടുതൽ വേഗത്തിൽ സഞ്ചരിക്കുന്നത് ശൂന്യതയിലാണെന്ന് കണ്ടെത്തിയതാര്?
ലിയോൺ ഫുക്കോർട്ട്

15.ആദ്യമായി പ്രകാശത്തിന്റെ വേഗം കണക്കാക്കിയ  ശാസ്ത്രജ്ഞൻ?

റോമർ

16.മരീചികയ്ക്ക് കാരണം?

പ്രകാശത്തിന്റെ അപവർത്തനമാണ്.

17.ശരീരത്തിൽ വൈറ്റമിൻ ഡി ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന കിരണങ്ങൾ?

അൽട്രാവയലറ്റ് കിരണങ്ങൾ

18.ഒരു നിശ്ചിത ആവൃത്തിയിലുള്ള വൈദ്യുത കാന്തിക തരംഗങ്ങളാണ്
പ്രകാശം. ഇവയ്ക്ക് സഞ്ചരിക്കാൻ മാധ്യമം ആവശ്യമില്ല.

ഫോട്ടോണുകൾകൊണ്ട് നിർമിച്ചിരിക്കുന്നു.

19.പ്രകാശത്തെക്കുറിച്ചുള്ള പഠനം?

ഓപ്റ്റിക്സ് 

20.ദൃശ്യപ്രകാശത്തിലെ ഘടകവർണങ്ങൾ? 

VIBGYOR (വയലറ്റ്, ഇൻഡിഗൊ, നീല പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ്)

 VIBGYOR (വയലറ്റ്, ഇൻഡിഗൊ, നീല പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ്)21.തരംഗദൈർഘ്യം കൂടിയ നിറം?

ചുവപ്പ് 

22.ആവൃത്തി കുറഞ്ഞ നിറം?

ചുവപ്പ് 

23.തരംഗദൈർഘ്യം കുറഞ്ഞ നിറം?

വയലറ്റ് 
24.ആവൃത്തികൂടിയ നിറം?

വയലറ്റ് 


25.പ്രാഥമിക വർണങ്ങൾ

പച്ച, നീല, ചുവപ്പ്, വയലറ്റ്

primary colours പ്രാഥമിക വർണങ്ങൾ26.ദ്വിതീയ വർണങ്ങൾ?

മജന്ത,മഞ്ഞ,സിയാൻ


27.നിയോൺ വിളക്കുകളിൽനിന്ന്  പുറത്തുവരുന്ന പ്രകാശത്തിന്റെ നിറം?

ഓറഞ്ച് 


28.പ്രകാശസാന്ദ്രത ഏറ്റവും കൂടുതലുള്ള പദാർഥം?

വജ്രം 


29.ഒരു ചുവന്ന പുഷ്പം നീല പ്രകാശത്തിൽ വെച്ചാൽ ഏതു നിറത്തിൽ കാണപ്പെടും?

കറുപ്പ്

30.മയിൽപ്പീലിയിൽ കാണുന്ന വ്യത്യസ്തവർണം ഉണ്ടാക്കുന്ന സൂക്ഷ്മകണികകൾ?

ബുൾബുൾസ്

31.സൂര്യപ്രകാശത്തിൽ ഏഴു നിറങ്ങളുണ്ടെന്നു കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

ഐസക് ന്യൂട്ടൻ

32.പ്രകാശത്തിന്റെ തരംഗസിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ?

ക്രിസ്റ്റ്യൻ ഹൈഗൻസ്

33.പ്രകാശത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള കണി കാസിദ്ധാന്തം ആവിഷ്കരിച്ചത്?

ഐസക് ന്യൂട്ടൻ

34.വ്യക്തമായ കാഴ്ചയ്ക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം?

25 സെന്റിമീറ്റർ 

35.ലെൻസിനെൻറ് പവർ അളക്കാനുള്ള യൂണിറ്റ് ?

ഡയോപ്റ്റർ

36.ചന്ദ്രനിലെ ആകാശത്തിന്റെ നിറം?

കറുപ്പ്

37.പ്രകാശത്തിന്റെ ശൂന്യതയിലൂടെയുള്ള  വേഗം?
3 x 10^8 m/s

38.സൂര്യപ്രകാശം ഭൂമിയിലെത്താൻ ആവശ്യമായ സമയം?
500 സെക്കൻഡ് (8  മിനുട്ട് 2 seconds)

39.പ്രകാശതീവ്രതയുടെ യൂണിറ്റ്?

കാൻഡില

40.താപം ഒരു ഉർജമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

ജയിംസ്പ്രസ്കോട്ട് ജൂൾ


41.പ്രകാശവർഷം എന്തിനെ സൂചിപ്പിക്കുന്നു?

ദൂരം


42.ഒരു  പ്രകാശവർഷമെന്നത്?

9.46x 10 ^15 km 

43.രാത്രികാലങ്ങളിൽ സൈനികർ ഉപയോഗിക്കുന്ന കണ്ണടകളിൽ ഉപയോഗിക്കുന്ന രശ്മി?

ഇൻഫ്രാറെഡ് രശ്മി


44.മനുഷ്യശരീരത്തിൽ സൺബേണിന് കാരണമാകുന്ന  രശ്മികൾ?

അൾട്രാവയലറ്റ് രശ്മികൾ


45.പ്രകാശത്തിന്റെ ക്വാണ്ടം സിദ്ധാന്തം ആവിഷ്കരച്ചത്?

മാക്സ്പ്ലാങ്ക്

46.വിവിധ മാധ്യമങ്ങളിൽ പ്രകാശത്തിന്റെ പ്രവേഗം ആദ്യമായി നിർണയിച്ചത്?

ലിയോൺ ഫുക്കോൾട്ട് 

47.എക്സ്റേ കണ്ടുപിടിച്ചത്?

വില്ല്യം റോൺജൻ


48.ഫോട്ടോ ഇലക്ട്രിക്സ് പ്രഭാവത്തിന് തൃപ്തികരമായ വിശദീകരണം നൽകിയതിനാണ് 1921-ൽ  ഭൗതിക ശാസ്ത്ര നൊബേൽ സമ്മാനം ആൽബർട്ട് എെൻസ്റ്റീന് ലഭിച്ചത്.


49.ഓപ്റ്റിക്കൽ ഗ്ലാസായി ഉപയോഗിക്കുന്നത്?

ഫ്ലിൻറ് ഗ്ലാസ്സ്

50.സൂത്രക്കണ്ണാടി(ട്രിക്സ്മിറർ) ആയി ഉപയോഗിക്കുന്നത്?

സ്ഫെറിക്കൽ മിറർ

51.ഒരു വാഹനത്തിന്റെ റിയർവ്യൂദർപ്പണം?

കോൺവെക്സ് ദർപ്പണം

52.പ്രകാശത്തിന്റെ 1/15 വേഗത്തിൽ സഞ്ചരിക്കുന്ന കണങ്ങൾ?

ആൽഫാ കണങ്ങൾ

53.സോളാർസെല്ലിൽ പ്രകാശോർജത്തെ വൈദ്യുതോർജം ആക്കി മാറ്റുന്നു.

54.ആകാശത്തിന്റെ നീലനിറം, കടലിന്റെ നീലനിറം ഇവ വിശദീകരിച്ച ഭാരതീയ ശാസ്ത്രജ്ഞൻ?

സി.വി രാമൻ 


55.സാറ്റലൈറ്റുകൾ ഉപയോഗിച്ചുള്ള റിമോട്ട് സെൻസറിങ്ങിന് ഉപയോഗിക്കുന്നത് പ്രകാശത്തിലെ ഏത് വികിരണങ്ങളാണ്? 

ഇൻഫ്രാറെഡ്

56.വലിയ സേർച്ച് ലൈറ്റുകളിലും വാഹനങ്ങളുടെ  ഹെഡ്   ലൈറ്റുകളിലും ഉപയോഗിക്കുന്ന പ്രകാശത്തെ ഉയർന്ന തീക്ഷ്ണതയോടെ വിദൂരത്തേക്ക് എത്തിക്കുവാൻ സഹായിക്കുന്ന റിഫ്ലാക്ടറിന്റെ പേരെന്ത്?

പരാബോളിക് റിഫ്ലാക്ടർ

57.ലെൻസില്ലാത്ത കൃാമറയാണ്?

പിൻഹോൾ ക്യാമറ 


58.മറ്റ് വർണങ്ങൾ ഉപയോഗിച്ച് നിർമിക്കാൻ കഴിയാത്തവയാണ് പ്രാഥമിക വർണങ്ങൾ.

പ്രാഥമിക വർണങ്ങൾ ചേർന്നുണ്ടാകുന്നതാണ് ദ്വീതിയ വർണം

ചുവപ്പ്+പച്ച =മഞ്ഞ
പച്ച+നീല=സിയാൻ  
നീല+ചുവപ്പ്= മജന്ത
പ്രകാശം-ഭൗതിക ശാസ്ത്രം Light energy physics Questions and Answers


59.ഏതെങ്കിലും ഒരു ദ്വീതിയ വർണത്തോട്  അതിൽപെടാത്ത ഒരു പ്രാഥമിക വർണം ചേർത്താണ് ധവളപ്രകാശം ലഭിക്കുക


മഞ്ഞ+നീല=വെള്ള
മജന്ത+പച്ച =വെള്ള
സിയാൻ+ചുവപ്പ്=വെള്ള
60.ദ്വീതിയ വർണങ്ങൾ ചേർന്നാൽ 
മഞ്ഞ+മജന്ത=ചുവപ്പ്
മഞ്ഞ+സിയാൻ=പച്ച
സിയാൻ+മജന്ത=നീല


No comments:

Post a Comment