[ മലയാളം GK] Malayalam GK Questions | My Notebook
ആസിഡുകൾ
ആദ്യമായ് തിരിച്ചറിഞ്ഞ ആസിഡ് ഏത് ?
അസറ്റിക് ആസിഡ്.
ചോക്ലൈറ്റിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?
ഓക്സാലിക് ആസിഡ്.
ആസിഡിൽ ലിമസിന്റെ നിറം എന്താണ് ?
ചുവപ്പ്.
എന്താണ് സൂപ്പർ ആസിഡുകൾ ?
സൾഫൂരിക്ക് ആസിഡിനെക്കാൾ 100 ശതമാനം വീര്യമുള്ള ആസിഡുകൾ.
സ്പിരിറ്റ് ഓഫ് നൈറ്റർ എന്ന അപരനാമംത്തിൽ അറിയപ്പെടുന്ന ആസിഡ് ഏത് ?
നൈട്രിക് ആസിഡ്.
ആദ്യമായ് തിരിച്ചറിയപ്പെട്ട ആസിഡ് ?
അസറ്റിക് ആസിഡ്.
അബ്സെസിക് ഹോർമോൺ ആസിഡ് രൂപം കൊള്ളുന്നത് എവിടെയാണ് ?
മരങ്ങളുടെയും ചെടികളുടെയും ഇലകളിൽ.
ഗ്ളാസിനെ അലിയിപ്പിച്ച് കളയാൻ കഴിവുള്ള അമ്മ്ളം ഒരു പ്രത്യേക പ്ളാസ്റ്റിക് പാത്രങ്ങളിലാണ് സൂക്ഷിക്കുന്നത് ഏതാണാ അമ്ളം ?
ഹൈഡ്രോഫ്ളൂറിക് ആസിഡ്.
എല്ലാ പഴവർഗ്ഗങ്ങളിലുള്ള ആസിഡ് ഏത് ?
ബോറിക്കാസിഡ്.
ലഘുഘടകങ്ങളായ അമിനോ ആസിഡുകൾ കൂടിചേർന്ന് രൂപപ്പെടുന്ന പോഷകഘടകം ?
പ്രോട്ടീൻ.
ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള പോഷകഘടകം ഏത് ?
കൊഴുപ്പ്.
ശരീരത്തിൽ രക്തത്തിന്റെ നിർമ്മാണത്തിന് ആവശ്യമായ ജീവകം ഏത് ?
ഫോളിക് ആസിഡ്.
1784 ൽ നാരങ്ങാനീരിൽ നിന്ന് ആദ്യമായ് സിട്രിക്ക് ആസിഡ് വേർതിരിച്ചെടുത്തത് ആരാണ് ?
സ്വീഡിഷ് ശാസ്ത്രജ്ഞനായ കാൾ വിൽ ഹെം ഷീലെ.
ആസിഡുകളിൽ പൊതുവായ് അടങ്ങിയിരിക്കുന്ന മൂലകം ഏത് ?
ഹൈഡ്രജൻ.
ഹൈഡ്രോക്ലോറിക് ആസിഡ്,നൈട്രിക് ആസിഡ്,സിട്രിക് ആസിഡ്,അസെറ്റിക് ആസിഡ്,ടാർട്ടാറിക് ആസിഡ്,അക്വറീജിയ എന്നിവ കണ്ടുപിടിച്ചത് ആരാണ് ?
ജാബിൻ ഇബൻ ഹയ്യാൻ.
വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡായ അസെറ്റിക് ആസിഡിന്റെ മറ്റൊരു പേരെന്ത് ?
എതനോയിക് ആസിഡ്.
മനുഷ്യരുടെ ആമാശയത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?
ഹൈഡ്രോക്ലോറിക് ആസിഡ്.
ഹൈഡ്രോക്ലോറിക് ആസിഡിന്റെ മറ്റൊരു പേരെന്താണ് ?
മുറിയാറ്റിക് ആസിഡ്.
നൈട്രിക് ആസിഡ് ഏതെല്ലാം പേരുകളിൽ അറിയപ്പെടുന്നു ?
അക്വാഫോർട്ടീസ്,സ്പിരിറ്റ് ഓഫ് നൈറ്റർ.
ഏതു പ്രക്രീയയിലൂടെയാണ് നൈട്രിക് ആസിഡ് നിർമ്മിക്കുന്നത് ?
ഓസ്റ്റ് വാൾഡ്.
ഓയിൽ ഓഫ് വിട്രിയോൾ എന്നറിയപ്പെടുന്ന ആസിഡ് ?
സൾഫ്യൂരിക് ആസിഡ്.
സൾഫ്യൂരിക് ആസിഡ് നിർമ്മിക്കുന്നത് എങ്ങനെയാണ് ?
കോൺടാക്ട് പ്രക്രീയയിലൂടെ.
സോഡവെള്ളത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?
കാർബോണിക് ആസിഡ്.
വായുവിൽ പുകയുന്ന ആസിഡ് ഏത് ?
നൈട്രിക് ആസിഡ്.
ഉറുംബിന്റെയും തേനീച്ചയുടെയും ശരീരത്തിൽ സ്വഭാവികമായ് അടങ്ങിയിരിക്കുന്ന ആസിഡ് ?
ഫോമിക് ആസിഡ്.
കപ്പയിൽ അടങ്ങിയിരിക്കുന്ന വിഷാംശമുള്ള ആസിഡ് ഏത് ?
ഹൈഡ്രോസയാനിക് ആസിഡ്.
ഹൈഡ്രോസയാനിക് ആസിഡ് അഥവാ ഹൈഡ്രജൻ സയനൈഡ് മുൻപ് ഏതു പേരിലാണറിയപ്പെട്ടിരുന്നത് ?
പ്രൂസിക് ആസിഡ്.
പുളിച്ച വെളിച്ചെണ്ണ,ഉണങ്ങിയ പാൽ ക്കട്ടി എന്നിവയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?
ബ്യൂട്ടൈറിക് ആസിഡ്.
മൂത്രത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?
യൂറിക് ആസിഡ്.
പാലിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?
ലാക്റ്റിക് ആസിഡ്.
തൈരിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?
ലാക്ടിക് ആസിഡ്.
മാലിക് ആസിഡ് അടങ്ങിയിരിക്കുന്ന പഴം ഏത് ?
ആപ്പിൾ.
ചെറുനാരങ്ങ,ഓറഞ്ച് എന്നിവയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?
സിട്രിക് ആസിഡ്.
മുന്തിരി,പുളി എന്നിവയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?
ടാർട്ടാറിക് ആസിഡ്.
ഓക്ക്,മഹാഗണി എന്നീ വൃക്ഷങ്ങളുടെ തൊലിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?
ടാനിക് ആസിഡ്.
വിഞ്ഞിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?
ടാർടാറിക് ആസിഡ് .
0 Comments