Ticker

6/recent/ticker-posts

1857-ലെ ഒന്നാം സ്വാതന്ത്ര്യസമരം First war of Indian Independence 1857 ലെ വിപ്ലവം



1857-ലെ ഒന്നാം സ്വാതന്ത്ര്യസമരം First war of Indian Independence |
1857 ലെ വിപ്ലവം

ഒന്നാം സ്വാതന്ത്ര്യ സമരം1857 /1857-ലെ ഒന്നാം സ്വാതന്ത്ര്യസമരം

First war of Indian Independence



ഇന്ത്യയിലെ ഒന്നാം സ്വാതന്ത്ര്യസമരമായി 1857-ലെ വിപ്ലവത്തെ വിശേഷിപ്പിച്ചത്.വി.ഡി. സവർക്കറാണ്.

1857 ലെ വിപ്ലവം

1909-ൽ പ്രസിദ്ധികരിച്ച The History of the War of Indian Independence 
എന്ന പുസ്തകത്തിലാണ് വി.ഡി.സർവക്കർ 1857-ലെ വിപ്ലവത്തെ first war of independence എന്നു വിശേഷിപ്പിച്ചത്.



നാഷണൽ റിവോൾട്ട്എന്നു വിശേഷിപ്പിച്ചത് കാൾ മാർക്സ് ആണ്.



ബ്രിട്ടീഷ്ചരിത്രകാരന്മാർ ശിപായിലഹള എന്നാണ് ഈ വിപ്ലവത്തെ വിശേഷിപ്പിച്ചത്.


ഫുഡൽ (Feudal) പ്രതിവിപ്ലവം എന്നു വിശേഷിപ്പിച്ചത് എം.എൻ. റോയ്, ആർ.പി. ദത്ത്,എ.ആർ.ദേശായി എന്നിവരാണ്.

1857 മെയ് 10-ന് ഉത്തർപ്രദേശിലെ മീററ്റിലാണ് വിപ്ലവം പൊട്ടിപ്പുറപ്പെട്ടത്.

കലാപം പൊട്ടിപ്പുറപ്പെടാൻ പെട്ടെന്നുണ്ടായ കാരണം മൃഗക്കൊഴുപ്പു പുരട്ടിയ പുതിയതരം തിരകൾ ഉപയോഗിക്കാൻ  ഇന്ത്യക്കാരായ സൈനികരെ നിർബന്ധിച്ചതാണ്.

1857-ലെ വിപ്ലവത്തിന്റെ ആദ്യ രക്തസാക്ഷിയാണ് മംഗൾ പാണ്ഡെ.  

mangal pande
Mangal Pande




1857 ഏപ്രിലിലാണ് മംഗംപാണ്ഡെയെ തൂക്കിലേറ്റിയത് .
 
ബംഗാൾ നേറ്റിവ് ഇൻഫെൻട്രിയുടെ 34-ലാം റെജിമെന്ററിൽ ശിപായിയായിരുന്നു മംഗൾ പാണ്ഡെ


ഡൽഹി പിടിച്ചെടുത്ത വിപ്ലവകാരികൾ ഡൽഹിയിൽ ചക്രവർത്തിയായി വാഴിച്ചത് ബഹാദൂർഷാ രണ്ടാമനെയാണ്.


ഡൽഹി, ഝാൻസി, ഗ്വാളിയോർ, ലഖ്നൗ, കാൺപുർ, ബറേലി, ഫൈസാബാദ് എന്നിവയായിരുന്നു 1857-ലെ സമരത്തിന്റെ ശക്തികേന്ദ്രകൾ.



ഝാൻസിയിലെ വിപ്ലവത്തിന് നേതൃത്വം നൽകിയത് റാണി ലക്ഷ്മീബായി ആയിരുന്നു.


ഝാൻസി റാണിയുടെ ശരിയായ പേര് മണികർണിക.

24-കാരിയായിരുന്ന റാണി ലക്ഷമീ ബായി 1858 ജൂൺ18-ന് ബ്രിട്ടീഷുകാരുമായി ഏറ്റുമുട്ടി മരിച്ചു.

'ഒരു ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു.(a bright spot against a dark background) എന്നാണ് പിൽക്കാലത്ത് ജവാഹർലാൽ നെഹ്റു റാണി ലക്ഷ്മിയെ വിശേഷിപ്പിച്ചത്.


വിപ്ലവകാരികളുടെ സമുന്നത നേതാവ് എന്ന് സർഹ്യൂറോസ് വിശേഷിപ്പിച്ചത് റാണി ലക്ഷ്മീബായിയെയാണ്.


കാനിങ് പ്രഭു ആയിരുന്നു  കലാപകാലത്ത് ഇന്ത്യയിലെ ഗവർണർ ജനറൽ.



ബഹാദൂർ ഷാ രണ്ടാമനെ ബ്രിട്ടീഷുകാർ നാടുകടത്തിയത് റംഗൂണിലേക്കായിരുന്നു (മ്യാൻമർ).


1858 ജൂൺ 20-ഓടെ കലാപം അവസാനിച്ചു.


ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയിൽ നിന്ന് ഇന്ത്യൻ ഭരണം ബ്രിട്ടീഷ് രാജ്ഞി നേരിട്ട് ഏറ്റെടുത്തത് 1857ലെ കലാപത്തിനു ശേഷമാണ്.

1857-ലെ കലാപത്തിന്റെ വിശേഷണങ്ങൾ  -  (വിശേഷണങ്ങൾ നൽകിയർ )


ശിപായിലഹള  - (ജോൺ വില്യം ,ജോൺ ലോറൻസ് ,ജെ.ബി .മല്ലി സൺ.)

ഒന്നാം സ്വാതന്ത്ര്യസമരം - (വി .ഡി. സർവക്കർ.)

ആഭ്യന്തരകലാപം - (എസ്.ബി. ചൗധരി.)

ഫ്യൂഡൽ പ്രതിവിപ്ലവം - (എം.എൻ.റോയ്,ആർ.പി.ദത്ത്,എ.ആർ.ദേശായി.)

കാർഷിക വിപ്ലവം -(ഐറിക്സ്റ്റോക്സ്.)

നാഷണൽ റിവോൾട്ട് - (കാൾ മാർക്സ്. )

1857-ലെ കലാപസ്ഥലങ്ങളും-(നേതാക്കളും)


ഡൽഹി - (ജനറൽ ഭക്ത് ഖാൻ.) 

കാൺപുർ - (നാനാ സാഹേബ്,താന്തിയ  തോപേ .)

ലഖ്നൗ -(ബീഗം  ഹസ്രത്ത് മഹൽ.)

ഝാൻസി ഗ്വാളിയാർ - (റാണി ലക്ഷ്മീബായി.)

ആര - (കൻവർസിങ്.) 

ബറെയ്‌ലി- (ഖാൻ ബഹാദുർ ഖാൻ.)

ഫൈസാബാദ് - (മൗലവി അഹമ്മദുള്ള.)
 

Post a Comment

0 Comments