അന്താരാഷ്ട്ര സംഘടനകൾ (UN ഇതര സംഘടനകൾ ) International organizations other than United Nations organization
അന്താരാഷ്ട്ര സംഘടനകൾ (UN ഇതര സംഘടനകൾ )
UNCHR,അന്താരാഷ്ട്ര മനുഷ്യാവകാശ കൗൺസിൽ ആയ വർഷം?
Ans : 2006
മനുഷ്യാവകാശ പ്രഖ്യാപനത്തെ മനുഷ്യവംശത്തിന്റെ അന്താരാഷ്ട്ര മാഗ്നാകാർട്ട എന്ന് വിശേഷിപ്പിച്ചത്?
Ans : റൂസ്വെൽറ്റ് (അമേരിക്കൻ പ്രസിഡന്റ്)
UNHCR (United Nation High Commissioner for Refugees)
സ്ഥാപിതമായത് - 1950 ഡിസംബർ 14
ആസ്ഥാനം -ജനീവ
ആഗോളതലത്തിൽ അഭയാർത്ഥി പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി രൂപീകൃതമായ സ്ഥാപനം?
Ans : ഐക്യരാഷ്ട്ര അഭയാർത്ഥി കമ്മീഷൻ (UNHCR)
ഐക്യരാഷ്ട്ര അഭയാർത്ഥി കമ്മീഷന് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്?
Ans : 1954, 1981
അന്താരാഷ്ട്ര തപാൽ സംഘടന (Universal Postal Union-UPU)
സ്ഥാപിതമായത്-1874 ഒക്ടോബർ 9
ആസ്ഥാനം.-ബോൺ (സ്വിറ്റ്സർലാന്റ്)
അന്താരാഷ്ട്ര തപാൽ സംഘടന ഐക്യരാഷ്ട്ര സംഘടനയുടെ പ്രത്യേക ഏജൻസി ആയ വർഷം?
Ans : 1948
അന്താരാഷ്ട്ര തപാൽ സംഘടനയുടെ ഔദ്യോഗിക ഭാഷ?
Ans : ഫ്രഞ്ച്
ലോക തപാൽ ദിനമായി ആചരിക്കുന്നത്?
Ans : ഒക്ടോബർ 9
WMO (World Meteorological Organization) ലോക കാലാവസ്ഥാ സംഘടന
സ്ഥാപിതമായത്-1950
ആസ്ഥാനം.-ജനീവ
ലോക കാലാവസ്ഥയേയും മറ്റ് അന്തരീക്ഷ പ്രതിഭാസങ്ങളെയും കുറിച്ചുള്ള പഠനവും വിവര കൈമാറ്റവും നടത്തുന്ന ഐക്യരാഷ്ട്ര സഭയുടെ ഏജൻസി?
Ans : ലോക കാലാവസ്ഥാ സംഘടന (WMO)
WMO യുടെ മുൻഗാമി?
Ans : IMO (International Meteorological Organization)
IMO സ്ഥാപിച്ച വർഷം?
Ans : 1873
ITU (International Telecommunication Union) അന്താരാഷ്ട്ര വാർത്താ വിനിമയ യൂണിയൻ
സ്ഥാപിതമായത്-1865 മെയ് 17
ആസ്ഥാനം.-ജനീവ
എല്ലാ തരത്തിലുമുള്ള വാർത്താ വിനിമയ സംവിധാനങ്ങളുടെ, അന്താരാഷ്ട്ര തലത്തിലുള്ള നിയന്ത്രണം വഹിക്കുന്നത്?
Ans : അന്താരാഷ്ട്ര വാർത്താ വിനിമയ യൂണിയൻ (ITU)
ICAO (International Civil Aviation Organization) ആഗോള സിവിൽ വ്യോമയാന മേഖല
സ്ഥാപിതമായത്-1944
ആസ്ഥാനം.-മോൺട്രിയൽ (കാനഡ )
ആഗോള സിവിൽ വ്യോമയാന മേഖലയുടെ സുസ്ഥിര വളർച്ച സുഗമമാക്കുക എന്ന ലക്ഷ്യത്തോട്കൂടി സ്ഥാപിതമായ സംഘടന?
Ans : ICAO
യു.എൻ.വിമൺ
Ans : സ്ഥാപിതമായത്-2010 ജൂലായ്
സ്ത്രീകളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ഏജൻസി
സ്ത്രീ-പുരുഷ തുല്യത ലഭ്യമാക്കുക എന്നത് ഭരണകൂടത്തിന്റെ കടമയായി യു.എൻ. ഉടമ്പടി ഒപ്പു വച്ച വർഷം?
Ans : 1979
2014-ൽ യു.എൻ. വിമണിന്റെ ഗുഡ്വിൽ അംബംസഡറായി തിരഞ്ഞെടുക്കപ്പെട്ട ബ്രിട്ടീഷ് നടി?
Ans : എമ്മ വാട്സൺ
2014-ൽ യു.എൻ. വിമണിന്റെ ദക്ഷിണേഷ്യൻ ഗുഡ്വിൽ അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടവർ?
Ans : ഫർഹാൻ അക്തർ, സാനിയ മിർസ
ചരിത്രത്തിലാദ്യമായി യു.എൻ. വിമണിന്റെ ഗുഡ്വിൽ അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ട പുരുഷൻ?
Ans : ഫർഹാൻ അക്തർ
വനിതാശാക്തീകരണത്തിനും ലിംഗസമത്വത്തിനും വേണ്ടിയുള്ള യു.എൻ.വിമണിന്റെ ഇന്ത്യയിലെ വക്താവായി നിയമിതയായത്?
Ans : ഐശ്വര്യ ധനുഷ്
ലിംഗ സമത്വത്തിനു വേണ്ടിയുള്ള യു.എൻ സംഘടനയായ ഹി ഫോർ ഷിയുടെ പ്രചാരകനായ പ്രശസ്ത നടൻ?
Ans : അനുപം ഖേർ
ലോക ഭൗമവൈജ്ഞാനിക സംഘടന
ലോകഭൗമവൈജ്ഞാനിക സംഘടന നിലവിൽ വന്നത്?
Ans : 1950
ലോക ഭൗമ വൈജ്ഞാനിക സംഘടന ഐക്യരാഷ്ട്രസംഘടനയുടെ പ്രത്യേക ഏജൻസിയായ വർഷം?
Ans : 1951
ലോക ബൗദ്ധിക സ്വാത്തവകാശ സംഘടന (World Intellectual Property Organization - WIPO)
ലോക ബൗദ്ധിക സ്വാത്തവകാശ സംഘടന നിലവിൽ വന്നത്?
Ans : 1967
WIPO ഐക്യരാഷ്ട്ര സംഘടനയുടെ പ്രത്യേക ഏജൻസിയായ വർഷം?
Ans : 1974
UN ഇതര അന്താരാഷ്ട്ര സംഘടനകൾ
കോമൺവെൽത്ത്
സ്ഥാപിതമായത് -1931
ആസ്ഥാനം -മാൾബറോ ഹൗസ് (ലണ്ടൻ)
അംഗസംഖ്യ -52
ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായിരുന്നതും, ബ്രിട്ടനോട് വിധേയത്വം പുലർത്തുന്നതുമായ രാജ്യങ്ങളുടെ കൂട്ടായ്മയാണ്?
Ans : കോമൺവെൽത്ത്
രൂപീകൃതമായ സമയത്ത് കോമൺവെൽത്ത് അറിയപ്പെട്ടിരുന്നത്?
Ans : ബ്രിട്ടീഷ് കോമൺവെൽത്ത്
ബ്രിട്ടീഷ് കോമൺവെൽത്ത്. കോമൺവെൽത്തായ വർഷം?
Ans : 1949
കോമൺവെൽത്ത് രൂപീകരണത്തിന് കാരണമായ സമ്മേളനം?
Ans : 1926-ലെ ഇംപീരിയൽ സമ്മേളനം
കോമൺവെൽത്ത് രൂപീകരണത്തിന് ഇടയാക്കിയ പ്രഖ്യാപനം?
Ans : ബാൽഫോർ പ്രഖ്യാപനം (1926)
കോമൺവെൽത്തിന്റെ പ്രതീകാത്മക തലവൻ?
Ans : ബ്രിട്ടീഷ് രാജ്ഞി/രാജാവ്
കോമൺവെൽത്തിന്റെ ഔദ്യോഗിക ഭാഷ?
Ans : ഇംഗ്ലീഷ്
കോമൺവെൽത്ത് സെക്രട്ടേറിയറ്റ് നിലവിൽ വന്ന വർഷം?
Ans : 1965
ആദ്യ കോമൺവെൽത്ത് സെക്രട്ടറി?
Ans : അർനോൾഡ് സ്മിത്ത് (കാനഡ)
നിലവിൽ കോമൺവെൽത്ത് സെക്രട്ടറി സ്ഥാനം അലങ്കരിക്കുന്ന ഇന്ത്യാക്കാരൻ?
Ans : കമലേഷ് ശർമ്മ
അവസാനമായി അംഗമായ രാജ്യം?
Ans : റുവാണ്ട
രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന കോമൺവെൽത്ത് രാഷ്ട്രതലവൻമാരുടെ സമ്മേളനം?
Ans : ചോഗം (CHOGM-Commonwealth Heads of Government Meeting)
ആദ്യ ചോഗം സമ്മേളനത്തിന് വേദിയായ രാജ്യം?
Ans : സിംഗപ്പൂർ (1971)
2011-ലെ ചോഗം സമ്മേളനത്തിന് വേദിയായ രാജ്യം?
Ans : ആസ്‌ട്രേലിയ
2017 ലെ ചോഗം സമ്മേളന വേദി?
Ans : Vanuatu
2015-ലെ ചോഗം സമ്മേളന വേദി?
Ans : മാൾട്ട
2013-ലെ ചോഗം സമ്മേളന വേദി?
Ans : ശ്രീലങ്ക
പരിസ്ഥിതി സംരക്ഷണം, ഹരിതഗൃഹവാതക ബഹിർഗമനം നിയന്തിക്കുക എന്നീ പ്രവർത്തനങ്ങൾ മുന്നിൽക്കണ്ടുകൊണ്ട് നടന്ന ഭൗമഉച്ചകോടി നടന്നത്?
Ans : 1992 റിയോഡി ജനീറോ
ലോകഭൗമ ഉച്ചകോടിയിൽ തയ്യാറാക്കിയ പ്രാമാണിക രേഖ?
Ans : അജൻഡ:21
ആഗോള താപനത്തിന് കാരണമായ വാതകങ്ങൾ പുറത്തുവിടുന്നത് കുറയ്ക്കാനായി ക്യോട്ടോ ഉടമ്പടി ഒപ്പുവെച്ച വർഷം?
Ans : 1997 (ജപ്പാനിലെ ക്യോട്ടോയിൽ)
സുസ്ഥിര വികസനത്തിനുള്ള ഉച്ചകോടി നടന്നത്?
Ans : ജോഹന്നാസ്ബർഗ് 2002 (ദക്ഷിണാഫിക്ക)
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് നടന്ന കോപ്പൻഹേഗൻ ഉടമ്പടി?
Ans : 2009 കോപ്പൻഹേഗൻ (ഡെൻമാർക്ക്)
2009 ആണവശക്തി വ്യാപനനിരോധനം സംബന്ധിച്ച് യു.എൻ.പൊതുസഭ CTBT (Comprehensive Test Ban Breaty) അംഗീകരിച്ച വർഷം?
Ans : 1996
ന്യൂക്ലിയർ ആയുധങ്ങളുടെ വ്യാപാരം തടയുക എന്ന ലക്ഷ്യത്തോടെ ലോകരാജ്യങ്ങൾ ആണവ വ്യാപന നിരോധന കരാർ ഒപ്പുവച്ച വർഷം?
Ans : 1969 (1970 ൽ പ്രാബല്യത്തിൽ വരികയുണ്ടായി)
ഓസോൺ പാളിയുടെ സംരക്ഷണാർത്ഥമുള്ള മോൺട്രിയൽ ഉടമ്പടി ഒപ്പുവെച്ച വർഷം?
Ans : 1987
കോമൺവെൽത്തിൽ നിന്നും ഏറ്റവും ഒടുവിലായി വിട്ടുപോയ രാജ്യം?
Ans : മാലിദ്വീപ്
ഇന്ത്യ ചോഗം സമ്മേളനത്തിന്റെ വേദിയായ വർഷം?
Ans : 1983 (ഗോവ, നേതൃത്വം നൽകിയത് ഇന്ദിരാഗാന്ധി)
കോമൺവെൽത്തിൽ നിന്നും പുറത്താക്കപ്പെട്ട രാജ്യം?
Ans : ഫിജി (2006)
കോമൺവെൽത്തിൽ നിന്നും വിട്ടുപോയ രാഷ്ട്രങ്ങൾ?
Ans : അയർലണ്ട് (1949),സിംബ്‍ബാവെ (2003)
ആദ്യ കോമൺവെൽത്ത് ഗെയിംസ് നടന്നത്?
Ans : 1930
കോമൺവെൽത്തിലെ അംഗരാഷ്ട്രങ്ങൾ പങ്കെടുക്കുന്ന അന്താരാഷ്ട്ര കായിക മേള?
Ans : കോമൺവെൽത്ത് ഗെയിംസ്
കോമൺവെൽത്ത് ഗെയിംസിന്റെ പിതാവ്?
Ans : ആസ്റ്റ്ലെ കൂപ്പർ
കോമൺവെൽത്ത് വാർഗ്രോവ്സ് കമ്മീഷന്റെ ആസ്ഥാനം?
Ans : Berkshrine (UK)
ഇന്ത്യയിലെവിടെയാണ് കോമൺവെൽത്ത് സെമിത്തേരി സ്ഥിതി ചെയ്യുന്നത്?
Ans : മണിപ്പൂർ
Non Aligned Movement (NAM)
സ്ഥാപിതമായത് -1961
അംഗസംഖ്യ -120
ശീതസമരത്തിന്റെ ഭാഗമായ അമേരിക്കൻ ചേരിയിലും, USSR ചേരിയിലും പെടാതെ സ്വതന്ത്രമായി നിൽക്കാൻ തീരുമാനിച്ച രാഷ്ട്രങ്ങളുടെ സംഘടന?
Ans : ചേരിചേരാ പ്രസ്ഥാനം (Non Aligned Movement)
ചേരിചേരാ പ്രസ്ഥാനത്തിന്റെ രൂപീകരണത്തിനടിസ്ഥാനമായി സ്വീകരിച്ചിരിക്കുന്നത്?
Ans : പഞ്ചശീല തത്വങ്ങൾ
ചേരിചേരാ പ്രസ്ഥാനം (NAM)എന്ന ആശയം ആദ്യമായി പ്രചരിപ്പിച്ചത്?
Ans : വി.കെ. കൃഷ്ണമേനോൻ
ചേരിചേരാ പ്രസ്ഥാനത്തിന്റെ രൂപീകരണത്തിന് നേതൃത്വം നൽകിയ പ്രമുഖ ലോക നേതാക്കൾ?
Ans : ജവഹർലാൽ നെഹ്റു (ഇന്ത്യൻ പ്രധാനമന്ത്രി),ഗമാൽ അബ്ദുൾ നാസർ (ഈജിപ്റ്റ് പ്രസിഡന്റ്),മാർഷൽ ടിറ്റോ (യൂഗോസ്ലാവിയൻ പ്രസിഡന്റ്)
ചേരി ചേരാ പ്രസ്ഥാനം രൂപവത്ക്കരിക്കുവാൻ തീരുമാനിച്ച സമ്മേളനം?
Ans : ബന്ദൂങ് സമ്മേളനം (1955)
ചേരി ചേരാ പ്രസ്ഥാനത്തിന്റെ ആദ്യ സമ്മേളനം നടന്നതെവിടെ?
Ans : യൂഗോസ്ലാവിയയുടെ തലസ്ഥാനമായിരുന്ന ബൽഗ്രേഡിൽ വച്ച് (1961)
1987 ൽ രൂപംകൊണ്ട NAM ന്റെ അനുബന്ധ കമ്മിറ്റി?
Ans : AFRICA Fund (The Action for Resisiting Invasion, Colonialisation and Apartheid)
16.ആഫ്രിക്ക ഫണ്ട് കമ്മിറ്റിയുടെ ആദ്യ ചെയർമാൻ?
Ans : രാജീവ് ഗാന്ധി
NAM ൽ ഏറ്റവുമൊടുവിൽ അംഗമായ രാഷ്ട്രങ്ങൾ?
Ans : അസർബൈജാൻ ,ഫിജി (2011)
17-ാം ചേരിചേരാ സമ്മേളനത്തിന്റെ വേദി (2016)?
Ans : വെനസ്വേല
SAARC (South Asian Association for Regional Cooperation)
സ്ഥാപിതമായത് -1985 ഡിസംബർ 8
ആസ്ഥാനം -കാഠ്മണ്ഡു (നേപ്പാൾ )
Ans : അംഗസംഖ്യ -8
സാർക്ക് എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്?
Ans : സിയാ ഉൾ റഹ്മാൻ
സാർക്ക് രൂപീകരിക്കുവാൻ തീരുമാനിച്ച ഉച്ചകോടി?
Ans : ധാക്ക ഉച്ചകോടി (1985)
ഏറ്റവും അവസാനമായി സാർക്കിൽ അംഗമായ രാജ്യം?
Ans : അഫ്ഗാനിസ്ഥാൻ
സാർക്കിലെ ഏറ്റവും ചെറിയ അംഗരാജ്യം?
Ans : മാലിദ്വീപ്
അഫ്ഗാനിസ്ഥാൻ സാർക്കിൽ അംഗമായ വർഷം?
Ans : 2007 (14-ാമത് സമ്മേളനം)
സാർക്കിന്റെ ആദ്യ ചെയർമാൻ?
Ans : എച്ച്.എം. ഇർഷാദ്
സാർക്കിന്റെ ആദ്യ സെക്രട്ടറി ജനറൽ?
Ans : അബ്ദുൾ അഹ്സൻ
സാർക്കിലെ അംഗങ്ങൾ
Ans : പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ,നേപ്പാൾ, ഇന്ത്യ, മാലിദ്വീപ്, ബംഗ്ലാദേശ്, ഭൂട്ടാൻ, ശ്രീലങ്ക
SAFTA(South Asian Free Trade Area)
രൂപീകരിക്കാൻ തീരുമാനിച്ച സാർക്ക് സമ്മേളനം?
Ans : 1997-ലെ മാലി സമ്മേളനം
SAFTA നിലവിൽ വന്നത്?
Ans : 2006 ജനുവരി 1
സാർക്ക് സമ്മേളനത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം പങ്കെടുത്ത നേതാവ്?
Ans : മെഹമൂദ് അബ്ദുൾഖയും (യു.എൻ,മാലി പ്രസിഡന്റ്)
ASEAN (Association of South East Asian Nations)
സ്ഥാപിതമായത് -1967 ആഗസ്റ്റ് 8
ആസ്ഥാനം -ജക്കാർത്ത (ഇന്തോനേഷ്യ )
അംഗസംഖ്യ -10
അസിയാന്റെ രൂപീകരണത്തിന് വഴി തെളിച്ച സമ്മേളനം?
Ans : ബാങ്കോക്ക് സമ്മേളനം (1967)
ആസിയാനിലെ അംഗങ്ങൾ?
Ans : ബ്രൂണൈ, കംബോഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ,മൃാൻമാർ,ഫിലിപ്പെൻസ്, സിങ്കപ്പൂർ, തായ്ലന്റ്, വിയറ്റ്നാം
രൂപീകരണ സമയത്ത് അസിയാനിലെ അംഗസംഖ്യ?
Ans : 5
ആസിയാന്റെ ആപ്തവാക്യം?
Ans : One vision, One identity, One community
ആസിയാനിൽ അവസാനമായി അംഗമായ രാജ്യം?
Ans : കംബോഡിയ (1999)
ഇന്തോ-അസിയാൻ വ്യാപാരക്കരാർ ഒപ്പുവച്ച വർഷം?
Ans : 2009 ആഗസ്റ്റ്
ഇന്തോ-അസിയാൻ വ്യാപാരക്കരാർ നിലവിൽ വന്നത്?
Ans : 2010 ജനുവരി 1
28,29-ാമത് ആസിയാൻ ഉച്ചകോടിക്ക് (2016) വേദിയായത്?
Ans : ലാവോസ് (വിയന്റിയൻ)
27-ാമത് ആസിയാൻ ഉച്ചകോടിക്ക് (2015) വേദിയായ നഗരം?
Ans : ക്വലാലംപൂർ ആര്യവേപ്പ് ശാസ്ത്രീയ നാമം?
Ans : അസിഡിറാക്ട ഇൻഡിക്ക
സർവ്വരോഗസംഹാരി എന്ന് ആയുർവ്വേദത്തിൽ അറിയപ്പെടുന്ന ആര്യവേപ്പിനെ ASEAN അംഗരാജ്യങ്ങളിലെ മരുന്ന് നിർമ്മാണ കമ്പനികൾ സംരക്ഷിത ഗ്രൂപ്പിൽ ഉൾപ്പെടുത്തി. വംശനാശ ഭീഷണി നേരിടുന്ന
ഔഷധസസ്യങ്ങളുടെ ഉപഭോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണിത്
SAARC
സാർക്കിന്റെ ആദ്യ സമ്മേളനത്തിന് വേദിയായ നഗരം?
Ans : ധാക്ക (1985)
സാർക്ക് സമ്മേളനത്തിന് വേദിയായ ആദ്യ ഇന്ത്യൻ നഗരം?
Ans : ബാംഗ്ലൂർ (2-ാമത് സമ്മേളനം)
18-ാമത് സാർക്ക് സമ്മേളനത്തിന് വേദിയായ നഗരം സമ്മേളനം?
Ans : കാഠ്മണ്ഡു (2014)
19-ാമത് സാർക്ക് സമ്മേളനത്തിന് വേദിയാകുന്ന നഗരം?
Ans : ഇസ്ലാമബാദ് (2016)
2015-ൽ സാർക്കിന്റെ സാംസ്കാരിക തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടത്?
Ans : ബാമിയാർ (അഫ്ഗാനിസ്ഥാൻ )
2016-17 ലേക്കുള്ള സാർക്കിന്റെ സാംസ്കാരിക തലസ്ഥാനം?
Ans : ധാക്ക
സാർക്കുമായി ബന്ധപ്പെട്ട പ്രമുഖ സ്ഥാപനങ്ങൾ
SAARC Disaster Management Centre - New Delhi
SAARC Documentation Centre - New Delhi
SAARCAgricultural Information Centre - Dhaka
SAARC Meteorological Research Centre - Dhaka
SAARC Human Resource Development Centre -Islamabad
SAARC Energy Centre- Islamabad
SAARC Forestry Centre -Bhutan
SAARC Tubereiosis Centre -Kathmandu
SAARC Cultural Centre-Sri Lanka
SAARC Coastal Zone Management Centre -Maldives
യൂറോപ്യൻ യൂണിയൻ (EU)
സ്ഥാപിതമായത് -1993
ആസ്ഥാനം -ബ്രസ്സൽസ് (ബെൽജിയം )
അംഗസംഖ്യ -28
പശ്ചിമയൂറോപ്യൻ രാഷ്ട്രങ്ങളുടെ സംഘടനയാണ്?
Ans : യൂറോപ്യൻ യൂണിയൻ
ബ്രെക്സിറ്റ്
യൂറോപ്യൻ യൂണിയനിൽ ബ്രിട്ടന്റെ സാന്നിധ്യം തുടരണമോ എന്ന് തീരുമാനിക്കുന്നതിലേയ്ക്കായി നടത്തിയ ജനഹിത പരിശോധന?
Ans : ബ്രെക്സിറ്റ്
ജനഹിത പരിശോധനയിൽ ബ്രിട്ടൺ പുറത്തുപോകുന്നതിനെ അനുകൂലിച്ചത്?
Ans : 52 %
ജനഹിത പരിശോധനയിൽ ബ്രിട്ടൺ പുറത്തുപോകുന്നതിനെ പ്രതികൂലിച്ചത്?
Ans : 48%
ബ്രിട്ടന്റെ യൂറോപ്യൻ യൂണിയനിലെ അംഗത്വം തീരുമാനിക്കാൻ നടത്തിയ എത്രാമത്തെ ജനഹിത പരിശോധനയാണ് 2016 ൽ നടന്നത്?
Ans : 2-ാമത്തെ(ആദ്യത്തേത് 1975-ൽ)
ബ്രെക്സിറ്റ് പോൾ ജനഹിതപരിശോധനയ്ക്ക് ശേഷം ബ്രിട്ടന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റത്?
Ans : തെരേസ മേ
തെരേസ മേയുടെ മന്ത്രിസഭയിലെ 'ബ്രെക്സിറ്റ് മിനിസ്റ്റർ’ ആയി തിരഞ്ഞെടുത്ത വ്യക്തി?
Ans : ഡേവിഡ് ഡേവിഡ്
ബ്രെക്സിറ്റിൽ നിന്നുമുള്ള ബ്രിട്ടന്റെ വിടവാങ്ങൽ സുഗമമാക്കുന്നതിനുവേണ്ടി യൂറോപ്യൻ കമ്മീഷൻ നിയമിച്ച വ്യക്തി?
Ans : മൈക്കിൾ ബാർനീർ
യൂറോപ്യൻ യൂണിയനിലെ നിലവിലെ അംഗ സംഖ്യ?
Ans : 28 (ബ്രിട്ടൺ പുറത്തുപോകുന്നതോടെ അംഗസംഖ്യ 27 ആയി കുറയും)
ബ്രിട്ടൺ യൂറോപ്യൻ കമ്മീഷനിൽ അംഗമായ വർഷം?
Ans : 1973
ബ്രെക്സിറ്റ് ജനഹിതപരിശോധന നടന്ന സമയത്തെ യൂറോപ്യൻ യൂണിയൻ പ്രസിഡന്റ്?
Ans : ജീൻ ക്ലോഡ് ജങ്കർ
അടുത്തിടെ യു.എൻ. ആസ്ഥാനത്ത് ആദ്യമായി ആഘോഷിക്കപ്പെട്ട ഭാരതീയ ഉത്സവം?
Ans : ദീപാവലി
അടുത്തിടെ യു.എൻ.പോസ്റ്റൽ സർവ്വീസ് ഫോറെവർ സ്റ്റാമ്പിൽ ആലേഖനം ചെയ്യാൻ തീരുമാനിച്ച ഇന്ത്യയിലെ ഉത്സവം?
Ans : ദീപാവലി
ചരിത്രത്തിലാദ്യമായി യു. എൻ ചാർട്ടർ വിവർത്തനം ചെയ്യപ്പെട്ട ഇന്ത്യൻ ഭാഷ?
Ans : സംസ്ക്യതം
യു.എൻ ചാർട്ടർ സംസ്കൃതത്തിലേക്ക് വിവർത്തനം ചെയ്തത്?
Ans : ഡോ. ജിതേന്ദ്ര കുമാർ ത്രിപാഠി
റെഡ് ക്രോസ് (Red Cross)
സ്ഥാപിതമായത് -1863
ആസ്ഥാനം -ജനീവ (സ്വിറ്റ്‌സർലണ്ട്)
യുദ്ധക്കെടുതികൾക്ക് ഇരയാവുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ സംഘടന?
Ans : റെഡ് ക്രോസ്
റെഡ് ക്രോസിന്റെ സ്ഥാപകൻ?
Ans : ജീൻ ഹെൻറി ഡ്യൂനൻ്റ്
റെഡ് ക്രോസിന്റെ പതാകയുടെ നിറം?
Ans : വെള്ള (വെള്ള നിറത്തിലുള്ള പതാകയിൽ ചുവപ്പ് നിറത്തിലുള്ള കുരിശിന്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നു)
ഇസ്ലാമിക രാഷ്ട്രങ്ങളിൽ റെഡ് ക്രോസ് അറിയപ്പെടുന്നത്?
Ans : റെഡ് ക്രിസന്റെ (പതാകയിൽ കുരിശിന്റെ സ്ഥാനത്ത് ചന്ദ്രക്കല ആലേഖനം ചെയ്തിരിക്കുന്നു.)
2005-ൽ റെഡ് ക്രോസ് അംഗീകരിച്ച പുതിയ ചിഹ്നം?
Ans : റെഡ് ക്രിസ്റ്റൽ
ഏറ്റവും കൂടുതൽ പ്രാവശ്യം നോബൽ സമ്മാനം നേടിയ അന്താരാഷ്ട്ര സംഘടന?
Ans : റെഡ് ക്രോസ്
റെഡ്ക്രോസിന് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച വർഷങ്ങൾ?
Ans : 1917, 1944, 1963
റെഡ്ക്രോസിന്റെ സ്ഥാപകനായ ഹെൻറി ഡ്യൂനന്റിന് സമാധാനത്തിലുള്ള നോബൽ സമ്മാനം ലഭിച്ച വർഷം?
Ans : 1901 (പ്രഥമ സമാധാന നോബൽ ജേതാവ് )
International Red Cross and Red Cresent മ്യൂസിയം സ്ഥിതി ചെയ്യുന്നത്?
Ans : ജനീവ
ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി നിലവിൽ വന്നത്?
Ans : 1920
ഡ്യൂറന്റിന്റെ ജന്മദിനമായി മെയ് 8, അന്താരാഷ്ട്ര റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു
ആംനെസ്റ്റി ഇന്റർനാഷണൽ
സ്ഥാപിതമായത് -1961
ആസ്ഥാനം -ലണ്ടൻ (ഇന്ത്യയിൽ ന്യൂഡൽഹി )
മനുഷ്യാവകാശങ്ങളെക്കുറിച്ച് ജനങ്ങളെ ഉദ്‌ബോധരാക്കാനും അവകാശനിഷേധങ്ങൾ വെളിച്ചത്ത് കൊണ്ടുവരാനുമായി നിലകൊള്ളുന്ന അന്താരാഷ്ട്ര സംഘടനയാണ് ആംനെസ്റ്റി ഇന്റർനാഷണൽ
ആംനെസ്റ്റി ഇന്റർനാഷണലിന്റെ സ്ഥാപകൻ?
Ans : പീറ്റർ ബെനൺസൺ
ആംനെസ്റ്റി (Amnesty) എന്ന വാക്കിനർത്ഥം?
Ans : പൊതുമാപ്പ്
ആംനെസ്റ്റി ഇന്റർനാഷണലിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചത്?
Ans : 1977
ഇരുട്ടിനെ ശപിക്കുന്നതിനേക്കാൾ നല്ലത് ഒരു മെഴുകുതിരിയെങ്കിലും കൊളുത്തി വയ്ക്കുന്നതാണ് എന്നത് ഏത് സംഘടനയുടെ ആപ്തവാക്യമാണ്?
Ans : ആംനസ്സി ഇന്റർനാഷണൽ
ഏഷ്യൻ വികസന ബാങ്ക് (ADB)
സ്ഥാപിതമായത് 1966
ആസ്ഥാനം -മനില (ഫിലിപ്പെൻസ്)
അംഗസംഖ്യ -67
ഏഷ്യൻ രാജ്യങ്ങളുടെ സാമ്പത്തിക വികസനത്തിനായി രൂപീകരിച്ച സംഘടന?
Ans : ഏഷ്യൻ വികസന ബാങ്ക്
ADB ഏഷ്യൻ വികസന നിധി ആരംഭിച്ച വർഷം?
Ans : 1974
49-ാമത് (2016) ADB സമ്മേളനത്തിന്റെ വേദി?
Ans : ഫ്രാങ്ക്ഫർട്ട് (ജർമ്മനി)
50-ാമത് (2017) ADB സമ്മേളനത്തിന്റെ വേദി?
Ans : യോകോഹാമ (ജപ്പാൻ)
വാഴ്സ പാക്റ്റ്
നാറ്റോ സഖ്യത്തിനു ബദലുമായി രൂപംകൊണ്ട കമ്മ്യൂണിസ്റ്റ് രാജ്യങ്ങളുടെ സംഘടന?
Ans : വാഴ്സാ പാക്റ്റ്
വാഴ്സ പാക്റ്റിന് നേതൃത്വം നൽകിയത്?
Ans : USSR
വാഴ്സ പാക്റ്റ് രൂപീകൃതമായ വർഷം?
Ans : 1955 (പോളണ്ടിലെ വാഴ്സായിൽ വച്ച്)
വാഴ്സ പാക്റ്റ് പിരിച്ചു വിട്ട വർഷം?
Ans : 1991
ആഫ്രിക്കൻ യൂണിയൻ (AU)
സ്ഥാപിതമായത് -2001
ആസ്ഥാനം -ആസിഡ് അബാബ (എത്യോപ്യ)
അംഗസംഖ്യ -54
ആഫ്രിക്കൻ യൂണിയന്റെ മുൻഗാമിയായി അറിയപ്പെടുന്നത്?
Ans : ഓർഗനൈസേഷൻ ഓഫ് ആഫ്രിക്കൻ യൂണിറ്റി
ഓർഗനൈസേഷൻ ഓഫ് ആഫ്രിക്കൻ യൂണിറ്റി സ്ഥാപിതമായ വർഷം/
Ans : 1963
ആഫ്രിക്കൻ യൂണിയന്റെ ആദ്യ ചെയർമാൻ?
Ans : താബോ എംബക്കി
ആഫ്രിക്കൻ ഡെവലപ്മെന്റ് ബാങ്കിന്റെ ആസ്ഥാനം?
Ans : ആഡിസ് അബാബ (1964)
ഇന്റർനാഷണൽ ക്രിമിനൽ പോലീസ് ഓർഗനൈസേഷൻ (INTERPOL)
സ്ഥാപിതമായത് -1923
ആസ്ഥാനം -ലിയോൺഡ് (ഫ്രാൻസ്)
അംഗസംഖ്യ -190
ഇന്റർപോളിന്റെ രൂപീകരണത്തിന് കാരണമായ അന്താരാഷ്ട്ര പോലീസ് സമ്മേളനം നടന്നത്?
Ans : വിയന്ന (1923)
രൂപീകൃതമായ സമയത്ത് ഇന്റർപോൾ അറിയപ്പെട്ടിരുന്നത്?
Ans : ഇന്റർനാഷണൽ ക്രിമിനൽ പോലീസ്
ഇന്റർനാഷണൽ ക്രിമിനൽ പോലീസിന്റെ പേര് ഇന്റർനാഷണൽ ക്രിമിനൽ പോലീസ് ഓർഗനൈസേഷൻ (Interpol) എന്നായ വർഷം?
Ans : 1956
ഇന്റർപോളിന്റെ ഔദ്യോഗിക ഭാഷകളുടെ എണ്ണം?
Ans : 4 (French,English,Arabic,Spanish)
വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ (WWF)
സ്ഥാപിതമായത്-1961
ആസ്ഥാനം -ഗ്ലാൻഡ് (സ്വിറ്റ്‌സർലൻഡ് )
പരിസ്ഥിതി സംരക്ഷണത്തിനായി നിലകൊള്ളുന്ന സർക്കാറിതര സംഘടന.
ഭീമൻ പാണ്ഡെയാണ് സംഘടനയുടെ ചിഹ്നം.
OPEC (organisation of Petroleum Exporting Countries)
നിലവിൽ വന്ന വർഷം- 1960
ആസ്ഥാനം- വിയന്ന (ആസ്ട്രിയ)
Ans : അംഗസംഖ്യ -13 ക്രൂഡ് ഓയിലിന്റെ വിലയും ഉത്പാദനവും നിയന്ത്രിക്കുന്നതിനായി രൂപംകൊണ്ട പെട്രോളിയം ഉത്പാദന രാജ്യങ്ങളുടെ സംഘടനയാണ്?
Ans : OPEC.
OPEC ന്റെ രൂപീകരണത്തിന് കാരണമായ സമ്മേളനം?
Ans : ബാഗ്ദാദ് സമ്മേളനം
പെട്രോളിയം ഉൽപ്പാദനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യം?
Ans : സൗദി അറേബ്യ
APEC(Asia Pacific Economic Co-operation)
സ്ഥാപിതമായത് -1989
ആസ്ഥാനം -സിംഗപ്പൂർ
അംഗസംഖ്യ -21
ഏഷ്യ - പസഫിക് മേഖലയിൽ സുതാര്യ വാണിജ്യവും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനായി സ്ഥാപിതമായ അന്താരാഷ്ട്ര സംഘടന?
Ans : APEC
2017 ലെ APEC ഉച്ചകോടിയ്ക്ക് വേദിയാകുന്നത്?
Ans : വിയറ്റ്നാം (29th)
2016 ലെ ഉച്ചകോടിയ്ക്ക് വേദിയായത്?
Ans : പെറു (28th)
2015 ലെ ഉച്ചകോടിയ്ക്ക് വേദിയായത്?
Ans : മനില (27th)
CIS (Commonwealth of Independent States)
സ്ഥാപിതമായ വർഷം-1991 ഡിസംബർ
ആസ്ഥാനം-മിൻസ്ക് (ബലാറസ്)
സോവിയറ്റ് യൂണിയൻ ശിഥിലമായതിനെ തുടർന്ന് രൂപം കൊണ്ട സ്വതന്ത്ര രാഷ്ട്രങ്ങളുടെ സംഘടന?
Ans : കോമൺവെൽത്ത് ഓഫ് ഇൻഡിപെൻഡന്റ് സ്റ്റേറ്റ്സ്
CISന്റെ രൂപീകരണത്തിനു വഴിതെളിച്ച പ്രഖ്യാപനം?
Ans : അൽമാട്ടി പ്രഖ്യാപനം (കസാഖിസ്ഥാൻ)
രൂക്ഷമായ കാലാവസ്ഥാ വ്യതിയാനങ്ങൾ നേരിടുന്ന രാജ്യങ്ങളിലെ ധനകാര്യമന്ത്രിമാർ ചേർന്ന് രൂപം നൽകിയ സംഘടന?
Ans : V20 (The Vulnerable 20)
BIMSTEC (Bay of Bengal Initiative for Multi-sectoral Technical and Economic Co-oprative)
സ്ഥാപിതമായത് -1997
ആസ്ഥാനം -ധാക്ക
അംഗസംഖ്യ -7
തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ ചേർന്നു രൂപീകരിച്ച സാമ്പത്തിക സഹകരണ സംഘടന?
Ans : ബിംസ്റ്റെക് (BIMSTEC)
ബിംസ്റ്റെക് -ലെ അംഗങ്ങൾ?
Ans : ബംഗ്ലാദേശ്, ഇന്ത്യ, മ്യാൻമാർ, ശീലങ്ക, തായ്ലന്റ്, ഭൂട്ടാൻ,നേപ്പാൾ
ഗ്രീൻപീസ്
സ്ഥാപിതമായത് -1971
ആസ്ഥാനം -ആംസ്റ്റർഡാം
പസഫിക് സമുദ്രത്തിലെ അലുഷ്യൻ ദ്വീപ് അമേരിക്ക ആണവ പരീക്ഷണങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്നതിനെതിരെ ബോധവത്കരണ പ്രവർത്തനങ്ങളുമായി രൂപംകൊണ്ട സംഘടനയാണിത്.
ഗ്രീൻപീസ് രൂപം കൊണ്ടത്?
Ans : കാനഡയിൽ
ഇന്ത്യൻ സമുദ്രാതിർത്തിയിലുള്ള രാഷ്ട്രങ്ങളുടെ സംഘടന?
Ans : IOR-ARC ( ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ ഫോർ റീജിയണൽ കോ- ഓപ്പറേഷൻ)
ബൽജിയം, നെതർലാന്റ്, ലക്സംബർഗ് എന്നീ രാജ്യങ്ങളുടെ സംഘടന അറിയപ്പെടുന്നത്?
Ans : ബെനലക്സ് സാമ്പത്തിക സംഘടന
ആൻഡിയൻ സംഘടന സ്ഥാപിതമായത്?
Ans : 1969
സംഘടനയുടെ ആസ്ഥാനം?
Ans : ലിമ (പെറു)
ആൻഡിയൻ സമൂഹത്തിലെ സ്ഥാപക രാജ്യങ്ങൾ?
Ans : ബൊളീവിയ, ഇക്വഡോർ, കൊളംബിയ, പെറു
സീറ്റോ (SEATO)
സീറ്റോയുടെ പൂർണ്ണമായ പേര്?
Ans : സൗത്ത് ഈസ്റ്റ് ഏഷ്യൻ ട്രീറ്റി ഓർഗനൈസേഷൻ
സീറ്റോ നിലവിൽ വന്നത്?
Ans : 1954 (മനില)
1955 മുതൽ സീറ്റോയുടെ ആസ്ഥാനം?
Ans : ബാങ്കോക്ക്
തെക്കുകിഴക്കൻ ഏഷ്യയിൽ പടരുന്ന സ്ഥിതി സമത്വവാദത്തെ (Communism) ഇല്ലാതാക്കുക എന്നതായിരുന്നു സംഘടനയുടെ ലക്ഷ്യം. എന്നാൽ നിരന്തരമായ ആഭ്യന്തരപ്രശ്നങ്ങൾ കാരണം സീറ്റോയുടെ പ്രാധാന്യം നഷ്ടപ്പെട്ടു.
സീറ്റോയെ പിരിച്ചുവിട്ട വർഷം?
Ans : 1977
4-ാമത് BIMSTEC സമ്മേളനത്തിന് വേദിയായത്(2016)?
Ans : ഗോവ
വൃക്ഷലതാദികളുടെ സംരക്ഷണത്തിനായി ഇന്ത്യയിൽ ആരംഭിച്ചതും പിന്നീട് യൂറോപ്പിലേക്കും കൂടി പ്രവർത്തനം വ്യാപിപ്പിച്ചതുമായ സംഘടന?
Ans : ലോബിയാൻ
വേൾഡ് വൈൽഡ് ഫണ്ട് അടുത്തിടെ ദേശീയ ഭൗമ തലസ്ഥാനമായി തിരഞ്ഞെടുത്ത ഇന്ത്യൻ നഗരം?
Ans : താനെ (മഹാരാഷ്ട്ര)
രാജ്യത്ത് വികസന വിരുദ്ധ മനോഭാവം സൃഷ്ടിക്കുന്നു എന്നാരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്ത്യയിൽ റദ്ദാക്കിയ അന്താരാഷ്ട്ര സന്നദ്ധ സംഘടന?
Ans : ഗ്രീൻപീസ്
ഐക്യരാഷ്ട്രസഭ അടുത്തിടെ അംഗീകാരം നൽകിയ രാഷ്ട്രീയത്തടവുകാരുടെ മോചനത്തിനു വേണ്ടി പ്രവർത്തിക്കുന്ന സംഘടന?
Ans : ഫ്രീഡം നൗ
UNESCO Creative cities Network ലേയ്ക്ക് അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ നഗരങ്ങൾ?
ജയ്പുർ (City of Crafts and Folk art)
വാരാണസി (City of Music)
CENTO (Central Treaty Organization)
ബാഗ്ദാദ് ഉടമ്പടി സംഘടന എന്നറിയപ്പെടുന്നത്?
Ans : CENTO
CENTO നിലവിൽ വന്നത്?
Ans : 1955
CENTO യുടെ ആസ്ഥാനം?
Ans : അങ്കാറ (തുർക്കി)
CENTO പിരിച്ചുവിട്ടത്?
Ans : 1979
>G-77
മൂന്നാം ലോകരാജ്യങ്ങളുടെ കൂട്ടായ്മയായി നിലവിൽ വന്ന സംഘടന?
Ans : G-77
G-77 നിലവിൽ വന്ന വർഷം?
Ans : 1964
G-77 ലെ അംഗരാജ്യങ്ങൾ എണ്ണം?
Ans : 134
G-20 (Major Economies)
G-20 നിലവിൽ വന്ന വർഷം?
Ans : 1999
G-20 യിലെ അംഗരാജ്യങ്ങളുടെ എണ്ണം?
Ans : 20 (19 യൂറോപ്യൻ യൂണിയൻ )
2016 ലെ G-20 ഉച്ചകോടിക്ക് വേദിയായത്?
Ans : Hangzhou (ചൈന )
G-7
സമ്പന്ന രാജ്യങ്ങളുടെ സാമ്പത്തിക സംഘടനയാണ്?
Ans : G 7
രൂപീകരണ സമയത്ത് G7 അറിയപ്പെട്ടിരുന്നത്?
Ans : G6
G 6 രൂപീകൃതമായ വർഷം?
Ans : 1975
G 6,G 7 ആയി മാറിയ വർഷം?
Ans : 1976 (കാനഡ അംഗമായതോടെയാണിത്)
G7, G8 ആയ വർഷം?
Ans : 1997
G8 ൽ ഏറ്റവുമൊടുവിൽ അംഗമായ രാജ്യം?
Ans : റഷ്യ(1997-ൽ യു.എസിലെ ഡെൻവർ ഉച്ചകോടിയിൽ വച്ച്)
ഉക്രൈൻ അധിനിവേശത്തെ തുടർന്ന് റഷ്യ പുറത്തായപ്പോൾ G8,G7 ആയി മാറി
G7 ലെ അംഗരാജ്യങ്ങൾ?
Ans : ജർമ്മനി,ഇറ്റലി ,അമേരിക്ക,ഫ്രാൻസ്,ജപ്പാൻ,കാനഡ,ബ്രിട്ടൺ
G7 ൽ അംഗമായ ഏക ഏഷ്യൻ രാജ്യം?
Ans : ജപ്പാൻ
അംഗരാഷ്ട്രങ്ങളെ കൂടാതെ G8ഉച്ചകോടിയിൽ പങ്കെടുക്കുന്ന സംഘടനാ നേതാക്കൾ?
Ans : യൂറോപ്യൻ കൗൺസിലിന്റെ തലവനും
Ans : യൂറോപ്യൻ കമ്മീഷന്റെ തലവനും
ലോകത്തിലെ മുൻനിര സ്ഥാനത്തേക്ക് വളർന്നു വരുന്ന 5 രാജ്യങ്ങളും (China, India, Brazil, S.Africa,Mexico) G7 അംഗരാജ്യങ്ങളും കൂട്ടിച്ചേർത്ത് പറയുന്നത്?
Ans : G75
G75 നിലവിൽ വന്ന വർഷം?
Ans : 2005
2016-ലെ G 7ഉച്ചകോടിയ്ക്ക് വേദിയായത്?
Ans : ജപ്പാൻ (42-ാമത്)
2017 ലെ G7 ഉച്ചകോടിയ്ക്ക് വേദിയാകുന്നത്?
Ans : ഇറ്റലി (43-ാമത്)
2015-ലെ G 7ഉച്ചകോടി വേദി?
Ans : ജർമ്മനി
G-4
ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗൺസിലിൽ സ്ഥിരാംഗത്വത്തിനുവേണ്ടി പ്രവർത്തിക്കുന്ന രാജ്യങ്ങളുടെ സംഘടന?
Ans : G-4
G-4 ലെ അംഗരാഷ്ട്രങ്ങൾ?
Ans : ഇന്ത്യ, ബ്രസീൽ, ജർമ്മനി, ജപ്പാൻ
G-4 ആവശ്യങ്ങൾക്കെതിരെ നിൽക്കുന്ന രാഷ്ട്രങ്ങളുടെ സംഘടന?
Ans : Uniting for Consensus
‘Coffee Club’ എന്ന് കളിയാക്കി വിളിക്കപ്പെടുന്ന സംഘടന?
Ans : Uniting for Consensus
G-15
വികസ്വര രാഷ്ട്രങ്ങളുടെ സാമ്പത്തിക സംഘടന?
Ans : G-15
G-15 രൂപം കൊണ്ടത്?
Ans : 1989
G-15 ന്റെ ആദ്യ സമ്മേളനം നടന്നത്?
Ans : 1990 (ക്വലാലംപൂർ)
ബ്രിക്സ് (BRICS)
ബ്രിക്സ് സ്ഥാപിതമായത്?
Ans : 2009
ബ്രിക്സ് ഗ്രൂപ്പിലെ അംഗരാജ്യങ്ങൾ?
Ans : ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക
ബ്രിക്സിലെ ഏറ്റവും പുതിയ അംഗരാജ്യം?
Ans : ദക്ഷിണാഫ്രിക്ക (2011)
2011 ൽ ദക്ഷിണാഫ്രിക്ക കൂടി അംഗമായതോടെ ബ്രിക് (BRIC) എന്നത് ബ്രിക്സ് (BRICS) എന്നായി മാറി
2012 ലെ ബ്രിക്സ് ഉച്ചകോടിക്ക് വേദിയായ രാജ്യം?
Ans : ഇന്ത്യ
ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കിന്റെ ആസ്ഥാനം (AIIB)?
Ans : ബെയ്ജിങ് (ചൈന)
സ്കൗട്ട്സ് ആന്റ് ഗൈഡ്സ്
സ്വഭാവരൂപീകരണം രാജ്യത്തോടുള്ള ആത്മാർത്ഥത,സാമൂഹിക സേവനം എന്നിവയ്ക്ക് യുവാക്കളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടന?
Ans : സ്കൗട്ട്സ് ആന്റ് ഗൈഡ്സ്
സ്കൗട്ട്സ് ആന്റ് ഗൈഡ്സ് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ?
Ans : ബേഡൻ പവൽ
സ്കൗട്ട്സ് ആന്റ് ഗൈഡ്സ് സ്ഥാപിച്ച വർഷം?
Ans : 1907
ലോക സ്കൗട്ട്സിന്റെ ആസ്ഥാനം?
Ans : ജനീവ
പെൺകുട്ടികൾക്കായുള്ള ഗൈഡ്സ് പ്രസ്ഥാനത്തിന് രൂപം നൽകുന്നതിന് ബേഡൻ പവലിനോടൊപ്പം നേതൃത്വം വഹിച്ച വനിത?
Ans : ആഗ്നസ് (1910-ൽ സ്ഥാപിച്ചു)
ഗൈഡ്സ് പ്രസ്ഥാനത്തിന്റെ ആസ്ഥാനം?
Ans : ലണ്ടൻ
സ്കൗട്ട് പ്രസ്ഥാനത്തിന്റെ മുദ്രാവാക്യം?
Ans : Be prepared
ബ്രിക്സ് ഉച്ചകോടി
ആദ്യത്തെ ബ്രിക് സമ്മേളനം നടന്നത്?
Ans : യെകറ്റെറിൻബർഗ് (റഷ്യ -2009)
2014 ബ്രിക്സ് ഉച്ചകോടി വേദി?
Ans : ഫോർട്ടലേസ (ബ്രസീൽ, 6-ാം ഉച്ചകോടി)
2015-ലെ 7-ാം ബ്രിക്സ് ഉച്ചകോടി നടന്നത്?
Ans : ഉഫ (റഷ്യ)
2016-ലെ ബ്രിക്സ് ഉച്ചകോടി വേദി?
Ans : ഗോവ (ഇന്ത്യ)
മിനി ഐ.എം.എഫ്
2014-ലെ ബ്രിക്സ് ഉച്ചകോടി രൂപവത്കരിച്ച കരുതൽ നിധി?
Ans : Contingent Reserve Arrangement
മിനി ഐ.എം.എഫ് എന്നറിയപ്പെടുന്നത്?
Ans : Contingent Reserve Arrangement
ബ്രിക്സ് രൂപവത്കരിച്ച ന്യൂഡവലപ്മെന്റ് ബാങ്കിന്റെ (ബ്രിക്സ് ബാങ്ക്) ആസ്ഥാനം?
Ans : ഷാങ്ഹായി (ചൈന)
ബ്രിക്സ് ബാങ്കിന്റെ ആദ്യ മേധാവി?
Ans : കെ.വി.കാമത്ത് (ഇന്ത്യ )
അറബ് ലീഗ്
അറബ് ലീഗ് സ്ഥാപിതമായത്?
Ans : 1945 മാർച്ച് 22
അംഗസംഖ്യ ?
Ans : 22അറബ് ലീഗിന്റെ ആസ്ഥാനം - കെയ്റോ
0 Comments