LDC , LGS തുടങ്ങിയ മലയാളത്തിൽ ഉള്ള പരീക്ഷകൾക്ക് പഠിക്കുന്നവർക്കായി ഒരു പുതിയ കോഴ്സ് തുടങ്ങുന്നു. തികച്ചും സൗജന്യമായ ഈ കോഴ്സ് ഇത് ചേരുവാൻ ഈ ബ്ലോഗ് സബ്സ്ക്രൈബ് ചെയാം. കൂടാതെ ടെലിഗ്രാം ചാനെലുകളിൽ ജോയിൻ ചെയാം. ടെലിഗ്രാം ചാനൽ വഴി ഫ്രീ ആയ വീഡിയോ ക്ലാസ്സുകളും കൊടുക്കുന്നു. സിലബസ് അനുസരിച്ചുള്ള ചിട്ടയായ പഠനം ആഗ്രഹിക്കുന്നവർക് ജോയിൻ ചെയാം

27 August 2020

വികാസ പ്രവ്യത്തി (Developmental Task)ശിശുവികാസത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ LP UP Assistant

 വികാസ പ്രവ്യത്തി (Developmental Task) LP UP Assistant

ശിശുവികാസത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍  LP UP Assistantവികാസ പ്രവ്യത്തി (Developmental Task)

പങ്കാളിത്തം, അനുകരണീയമായ കുടുംബാന്തരീക്ഷം തുടങ്ങിയവ സദാചാരമുല്യം വളര്‍ത്താന്‍ സഹായകമാണ്‌. 

മൂല്യബോധം ലക്ഷ്യവച്ച്‌ നേരിട്ട്‌ ഉപദേശിക്കുന്നത്‌ പഠിതാക്കളില്‍ വെറുപ്പിനിടയാക്കും. അതിനാല്‍ പഠനപ്രവര്‍ത്തനങ്ങളിലും പാഠാനുബന്ധപ്രവര്‍ത്തനങ്ങളിലും സാന്മാര്‍ഗികകാര്യങ്ങള്‍ സന്നിവേശിപ്പിക്കാന്‍ പരമാവധി ശ്രമിക്കണം. 

സ്നേഹം, സഹാനുഭൂതി, കരുണ, ദയ എന്നീ ഗുണങ്ങള്‍ പരിപോഷിപ്പിക്കാനും കോപം, അസൂയ, വെറുപ്പ്‌, വിദ്വേഷം തുടങ്ങിയവയുടെ ദോഷ ഫലങ്ങള്‍ ബോധ്യപ്പെടുത്താനും സഹായകമായ രൂപത്തിലുള്ള കഥകളും സംഭവങ്ങളുമെല്ലാം ക്ലാസില്‍ സന്ദര്‍ഭാനുസരണം ചര്‍ച്ചയ്ക്ക്‌ കൊണ്ടുവരണം.

കുറ്റം ചെയ്യുന്ന കുട്ടികളെ ഉപദേശിക്കുന്നതിനോടൊപ്പം അവരില്‍ സ്നേഹവും ദയയും സഹാനു ഭൂതിയും ചൊരിഞ്ഞ്‌ ശരിയായ സാമൂഹൃബോധ്ൃത്തിലേയ്ക്കും സദാചാരബോധ ത്തിലേയ്ക്കും എത്തിക്കേണ്ടതുണ്ട്‌. 


കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന കുട്ടികളെ പരസ്യവിചാരണ ചെയ്യുന്നത്‌ ഒഴിവാ ക്കണം. കുട്ടിയുടെ ജീവിതസാഹചര്യം അന്വേഷിച്ചറിയുകയും കുറ്റകൃതൃത്തിനു പ്രേരിപ്പിച്ച കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കാന്‍ അധ്യാപകര്‍ ശ്രദ്ധിക്കേണ്ടതുമാണ്‌. 

ഓരോ വികാസ ഘട്ടത്തിലുള്ള കുട്ടികളുടെ സ്വഭാവസവിശേഷതകളെക്കുറിച്ചും താല്‍പര്യങ്ങളെക്കുറിച്ചും തിരി ച്ചറിഞ്ഞ്‌ ശരിയായ രീതിയില്‍ നയിക്കാന്‍ അധ്യാപകര്‍ ശ്രമിക്കണം.

 മതനേതാക്കന്മാരുടെ ജീവചരിര്രവും ജീവിതദര്‍ശനവും പഠിപ്പിക്കുമ്പോള്‍ സ്വഭാവവൈശിഷ്‌ ഠൃത്തിനും സാമൂഹൃസേവനത്തിനും ഈന്നല്‍ നല്‍കണം. ധീരോദാത്തതയുടെയും ത്യാഗത്തിന്റെയും കഥകള്‍ കേള്‍ക്കുകയും വായിക്കുകയും ചെയ്യാനുള്ള അവസരം കുട്ടികള്‍ക്കുണ്ടാവണം.

 പ്രമറിതലത്തില്‍ സംഘഗാനം, കഥാകഥനം, ചിരധ്രനിരീക്ഷണം, ഫിലിം നിരീക്ഷണം, സംഘകളികള്‍ എന്നിവയും സെക്കണ്ടറി തലത്തില്‍ വിശുദ്ധ ഗ്രന്ഥപാരായണം, മതങ്ങളെപ്പറ്റിയുള്ള പഠനം, വിവിധ ദര്‍ശനങ്ങളെപ്പറ്റിയുള്ള ചര്‍ച്ചുകള്‍, പ്രഭാഷണശ്രവണം, ഫിലിംഷോകള്‍ എന്നിവയും സദാചാരബോധം വളര്‍ത്താന്‍ സഹായിക്കും. 


വിദ്യാലയാന്തരീക്ഷം കുട്ടികളില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നുണ്ട്‌. വിദ്യാലയാന്തരീക്ഷം അനുഗുണമല്ലെങ്കില്‍ കുട്ടികള്‍ അച്ചടക്കമില്ലാത്തവരായി തീരുന്നു. അനാകര്‍ഷകമായ വിദ്യാലയപരിസരം, അപര്യാപ്തമായ ലാബ്‌, ലൈബ്രറിഗയിംസ്‌ സാമഗ്രികള്‍, അയവില്ലാത്ത പാഠ്യപദ്ധതി, വിരസമായ ബോധനരീതി, നിര്‍ദയമായ പെരുമാറ്റങ്ങള്‍ എന്നിവയൊക്കെ വിദ്യാലയാന്തരീക്ഷത്തെ അനാകര്‍ഷകമാക്കുന്നുണ്ട്‌. ലക്ഷ്യബോധമില്ലായ്മയില്‍ നിന്നുണ്ടാ കുന്ന നിരാശ കുട്ടികളെ അസാന്മാര്‍ഗികളായി തീര്‍ക്കാം. കൂട്ടികളുടെ സുരക്ഷിതത്വം, സ്വാതന്ത്ര്യം, സ്നേഹം, അംഗീകാരം തുടങ്ങിയ മാനസികാവശ്യങ്ങള്‍ പരിഗണിക്കാതെയുള്ള വിദ്യാലയ പരിപാടികള്‍ ആപല്‍ക്കരങ്ങളാണ്‌. 


മൂല്യം പഠിപ്പിക്കാനാവില്ല. അതു പിടിച്ചെടുക്കാനേ pattu. (value cannot taught, it has to be caught) Satyam പറയണം ധര്‍മ്മം ചെയ്യണം) എന്നെല്ലാം പ്രസംഗിച്ചതുകൊണ്ട്‌ ഒരു കുട്ടി സതൃയവാനോ ധര്‍മബോധ മുള്ളവനോ ആകില്ല.

കുടുംബാംഗങ്ങളും സമൂഹവും അതാചരിക്കുന്നത്‌ കുട്ടി കാണേണ്ടതുണ്ട്‌. യുക്തി ബോധശത്തിന്റെ വളര്‍ച്ചയ്ക്ക്‌ ര്രത്യേക പരിഗണന നല്‍കണം. 


കുട്ടികള്‍ ഓരോ കാലത്തും ഉപയോഗിക്കുന്ന യുക്തികള്‍, തൊട്ടുമുകളിലുള്ള ഘട്ടത്തിന്റെ യുക്തി ഉപയോഗിച്ച്‌ വെല്ലു വിളിക്കപ്പെടുമ്പോഴാണ്‌ വികസനം സാധ്യമാകുന്നത്‌. 


ശിശുക്രേനദ്രീകൃതമായ ഒരു വിദ്യാഭ്യാ സഘടനയില്‍ മാത്രമേ ഇതു സാധ്യമാകു.

കുട്ടികളെ ചോദ്യം ചെയ്യാനനുവദിക്കുകയും അനാവശ്യമായി ശിക്ഷിക്കാതിരിക്കുകയും അവര്‍ അനുസരിക്കണമെന്ന്‌ ആവശ്യപ്പെടുമ്പോള്‍ നിയമത്തിന്റെ കാരണത്തെക്കുറിച്ച്‌ ബോധ്യപ്പെടുത്തി കൊടുക്കുകയും പക്ഷപാതരഹിതമായ സമീപനം സ്വീകരിക്കുകയും വേണം. 

ശിശുവികാസത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ 

ജെ.ബി.വാട്സന്റെ ഒരു അഭിപ്രായം ശ്രദ്ധിക്കു.

“എനിക്ക്‌ ആരോഗ്യവാന്‍മാരായ ഒരു ഡസന്‍ ശിശുക്കളെ തരു. അവരുടെ വംശ മഹിമയോ, ഇഷ്ടങ്ങളോ, അഭിരുചികളോ, കഴിവുകളെ, പരിഗണിക്കാതെ അവരില്‍ ആരെയും പരിശീലന ത്തിലൂടെ ഡോക്ടറോ നിയമജ്ഞരോ കലാകാരനോ, കച്ചവടക്കാരനോ എന്തിനേറെ കള്ളനോ യാചകനോ ആക്കിമാറ്റിത്തരാം.”

രാഷ്ഷ്ടൃത്രന്തജ്ഞര്‍, മതനേതാക്കള്‍, കലാകാരന്മാര്‍, പണ്ഡിതന്മാര്‍ എന്നിവരുള്‍പ്പെടുന്ന ആയി രത്തിലേറെ പ്രഗല്‍ഭരെക്കുറിച്ച്‌ നടത്തിയ ഗവേഷണങ്ങളുടെ കണ്ടെത്തലുകള്‍ പ്രതിപാദിക്കുന്ന ൮607 ഠബ്ധട' എന്ന പുസതകത്തില്‍ ഇവരുടെ പ്രാഗല്‍ഭ്യത്തിനും മികവിനും അടിസ്ഥാ നകാരണം പാരമ്പര്യം മാത്രമാണെന്നാണ്‌.

മുകളില്‍ പ്പറഞ്ഞ പ്രസ്താവനകള്‍ വിശകലനം ചെയ്തതില്‍ നിന്നും നിങ്ങള്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ എന്തെല്ലാം?

നിങ്ങളുടെ സ്വാഭാവ സവിശേഷതകള്‍ക്കടിസ്ഥാനം മേല്‍സൂചിപ്പിച്ചവയുമായി ബന്ധമുണ്ടോ? പ്രാമുഖ്യം ഏതിനാണ്‌?

ഇതില്‍ നിന്ന്‌ നാം മനസ്സിലാക്കിയത്‌ ശിശുവികാസത്തെ സ്വാധീനിക്കുന്ന രണ്ടു പ്രധാന ഘടകങ്ങള്‍-പാരമ്പര്യവും  പരിസരവും ആണ്‌. കൂടാതെ പഠനവും പരിപക്ചതയും ശിശുവികാസത്തില്‍ അവയുടേതായ പട്‌; വഹിക്കുന്നുണ്ട്‌.

കൂടുതല്‍ വ്ൃക്തതയ്ക്കായി താഴെ കൊടുത്ത ഭാഗം വായിക്കാം. പാരമ്പര്യവും പര്യാവരണവും (heredity and Environment)

വികാസത്തെ സംബന്ധിച്ച നിയാമകഘടകങ്ങളില്‍ ഏറ്റവും പ്രധാനമായവ പാരമ്പര്യവും പര്യാവരണവും (Heredtiy and Environment) ഘടകങ്ങളും മനുഷ്യരുടെ വിക സന്റപ്രകിയയും തമ്മിലുള്ള ബന്ധം ശാസ്ത്രീയമായ പഠനത്തിനും അപ്രഥനത്തിനും വിഷയ മായിട്ടുണ്ട്‌. 


വ്യക്തിയുടെ വികസനത്തില്‍ പാരമ്പര്യത്തിനാണോ പര്യാവരണത്തിനാണോ കൂടു തല്‍ സ്വാധീനം? ഇന്നും ഇതൊരു തര്‍ക്കവിഷയമാണ്‌. പാരമ്പര്യവാദികളും പര്യാവരണവാ ദികളും അവരുടേതായ പരീക്ഷണനിരീക്ഷണഫലങ്ങള്‍ നമ്മുടെ മുമ്പില്‍ വയ്ക്കുന്നു. 


കുട്ടിക ളുടെ വിദ്യാഭ്യാസത്തിലും അവരെക്കുറിച്ചുള്ള പഠനങ്ങളിലും പാരമ്പര്യവും പര്യാവരണവും വഹിക്കുന്ന പങ്കെന്ത്‌?


 കുട്ടികളുടെ ആകൃതിയും, പ്രകൃതിയും കഴിവും അവരുടെ പൂര്‍വ്വികരില്‍ നിന്ന്‌ പാരമ്പര്യമായി ലഭിച്ചതാണെന്നും അവ സ്ഥിരമാണെന്നും പാരമ്പ രൃവാദികള്‍ അഭിപ്രായപ്പെടുന്നു. 

എന്നാല്‍ പര്യാവരണ വാദികളുടെ അഭിപ്രായം പരിസരങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതിനെ ആശ്രയിച്ച്‌ നിലകൊള്ളുകയും അഭിവൃദ്ധിപ്പെടുകയും ചെയ്യു ന്നതാണ്‌ കുട്ടികളുടെ സ്വഭാവവും കഴിവുകളും എന്നാണ്‌. അതിനാല്‍ ഉപരിവിചിന്തനത്തിനും വിശകലനത്തിനും വിധേയമാകേണ്ടിയിരിക്കുന്നു, ഈ വിഷയം.


ഒരു വ്യക്തിയില്‍ ബാഹ്യമായി പ്രവര്‍ത്തിക്കുന്ന എല്ലാ ശക്തികള്‍ക്കും കൂടിയാണ്‌ പര്യാവരണം എന്നു പറയുന്നത്‌. 

ഒരു വ്യക്തിക്ക്‌ ആജീവനാന്തം ലഭിക്കുന്ന എല്ലാവിധ ഉദ്ദീപനങ്ങളും പര്യാവ രണമാണെന്ന്‌ മന:ശാസ്ധ്രപരമായി പറയാം. 

ഭാതികപര്യാവരണം.

ഗര്‍ഭധാരണസമയത്തു തന്നെ പര്യാവരണത്തിന്റെ സ്വാധീനം ശിശുവില്‍ ആരംഭിക്കുന്നു. പ്രാഗ്ജന്മകാലഘട്ടത്തില്‍ (്രൂണം സ്വീകരിക്കുന്ന പോഷക വസ്തുക്കള്‍ അതിന്റെ വികസനത്തെ സ്വാധീനിക്കുന്നു. ജനനത്തിനുശേഷമുള്ള പര്യാവരണ ത്തിന്‌ രണ്ടു രൂപങ്ങളുണ്ട്‌ -ഭാതികവും സാമൂഹികവും. താമസസ്ഥലം, ആ സ്ഥലത്തിന്റെ കാലാവസ്ഥ, പ്രകൃതിദൃശ്യങ്ങള്‍, ലഭിക്കാവുന്ന ആഹാരസാധനങ്ങള്‍, മറ്റു ഭൂമിശാസ്ര്ത ഘടകങ്ങള്‍ ഇവയെല്ലാം ഉള്‍പ്പെട്ടതാണ്‌ ഭാതികപര്യാവരണം. വീട്‌, അയല്‍പക്കം, വിദ്യാലയം, ആരാധനാസ്ഥലങ്ങള്‍, സാമൂഹിക ചുറ്റുപാടുകള്‍, ആചാരങ്ങള്‍ ഇവയെല്ലാം ഉള്‍പ്പെട്ടതാണ്‌ സാമുഹൃപര്യാവരണം. മൃഗങ്ങളുടെ ഘടനയില്‍ പര്യാവരണം ചെലുത്തുന്ന സ്വാധീനത്തെ ക്കുറിച്ച്‌ ധാരാളം ഉദാഹരണങ്ങള്‍ ജന്തുശാസ്ര്രജ്ഞന്മാര്‍ക്ക്‌ നല്‍കാനുണ്ട്‌. 

ശീതമേഖല, സമശീതോഷ്ണമേഖല, ഉഷ്ണമേഖല, മരുഭൂമി എന്നിവിടങ്ങളില്‍ ജീവിക്കുന്ന ജന്തുക്കളുടെ ശരീരഘടനയിലും ആഹാരരീതിയിലും പ്രകടമായ വ്യത്യാസങ്ങള്‍ കാണുന്നു. പര്യാവരണ ത്തിനൊപ്പിച്ചുള്ള മാറ്റങ്ങളാണിവ.

 മാനസികവും സാമൂഹികവുമായ സ്വാധീനം കുട്ടികളുടെ പഠനത്തില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചു മന:ശാസ്ര്രജ്ഞന്മാര്‍ പഠനം നടത്തിയിട്ടുണ്ട്‌. മെച്ചപ്പെട്ട പര്യാവരണം ഒരുക്കിക്കൊടുത്താല്‍ കുട്ടികളുടെ ബുദ്ധിമാനം (ഐ.ക്യൂ) ഉയര്‍ത്താന്‍ കഴിയുമെന്ന്‌ വുഡ്വര്‍ത്തിന്റെ പരീക്ഷണങ്ങള്‍ തെളിയിക്കുന്നു.

അറിവ്‌ ഇന്ദ്രിയങ്ങള്‍ മൂലമാണ്‌ ലഭിക്കുന്നതെന്ന ലോക്കിന്റെ തത്ത്വം ആസ്പദമാക്കി വിദ്യാ ഭ്യാസം പര്യാവരണത്തിന്റെ ഫലമാണെന്ന്‌ ഹെല്‍വീഷ്യസ്‌  എന്ന ഫ്രഞ്ചുചിന്തകന്‍ വാദിച്ചു. അനുകൂലമായ പര്യാവരണം ലഭിച്ചാല്‍ ഏതു പ്രവര്‍ത്തനവും വിജയകരമാക്കാൻ മനുഷ്യന്‌ സാധിക്കുന്നു.

 പര്യാവരണത്തിന്റെ പ്രേരണ അനുസരിച്ചാണ്‌ മനുഷ്യര്‍ വളരുന്നതും അവന്റെ കഴിവുകള്‍ വികസിക്കുന്നതും ഒരാളുടെ ചുറ്റുമുള്ള സകല സ്ഥിതി വിശേഷങ്ങളും, ശക്തിയും, സ്വാധീനങ്ങളും പര്യാവരണത്തില്‍ ഉള്‍പ്പെടുന്നു.

 ഹെര്‍ബാട്ട്‌, റൂസ്സോ, വാട്ട്സണ്‍ തുടങ്ങിയ വിദ്യാഭ്യാസ ചിന്തകന്മാര്‍ പര്യാവരണവാദത്തെ അംഗീകരിക്കുന്നു.

വിദ്യാഭ്യാസപരമായ പ്രാധാന്യം

പാരമ്പര്യവും പര്യാവരണവും ഭിന്നമായ സിദ്ധാന്തങ്ങളാണ്‌ സ്വീകരിക്കുന്നതെങ്കിലും വിദ്യാഭ്യാ സത്തില്‍ അവ ചെലുത്തുന്ന സ്വാധീനമാണ്‌ ശ്രദ്ധിക്കേണ്ടത്‌.

 വ്യക്തിയുടെ വികസനത്തിന്‌ പാരമ്പര്യവും പര്യാവരണവും ഒരുപോലെ സഹായിക്കുന്നു. പഠനത്തില്‍ മോശമായ വിദ്യാര്‍ത്ഥി കളുടെ പാരമ്പര്യത്തെ അധ്യാപകന്‍ പലപ്പോഴും വിസ്മരിക്കുകയാണ്‌ ചെയ്യുന്നത്‌. 

ഉദാഹരണ മായി ഒരു വിത്തെടുക്കാം, മുളയ്ക്കാനും വളരാനുമുള്ള ശക്തി ഉള്‍ക്കൊണ്ടതാണ്‌ വിത്ത്‌. പാറപ്പുറത്തോ ചുട്ടുപൊള്ളുന്ന മണലിലോ ആ വിത്തിടുന്നു എന്നു കരുതുക. തീര്‍ച്ചയാണ്‌ അത്‌ മുളയ്ക്കുകയില്ല. വിത്തു മുളയ്ക്കുന്നതിനാവശ്യമായ ചില പരിത:സ്ഥിതികള്‍ കൂടിയേ തീരൂ. 

അതില്ലാത്തതുകൊണ്ട്‌ വിത്തു മുളയ്ക്കാതെ നശിച്ചു പോകുന്നു. അതായത്‌ പാരമ്പര്യ സിദ്ധമായ അതിന്റെ ശക്തികള്‍ പ്രതികൂലമായ പരിത:സ്ഥിതികൊണ്ട്‌ നശിച്ചു പോകുന്നു. 

വെള്ളവും വളവും ആവശ്യമായ സൂര്യപ്രകാശവും ലഭിക്കുന്ന പരിസരത്തിലാണ്‌ വിത്തിട്ടതെന്നു കരുതുക. അത്‌ ശരിയായി വളര്‍ന്നുവരും, ശരിയായി ഫലം തരും. ഇതുതന്നെയാണ്‌ കുട്ടികളെ സംബന്ധിച്ചും നാം മനസ്സിലാക്കേണ്ടത്‌. കുട്ടികള്‍ക്ക്‌ ജന്മസിദ്ധമായ കഴിവുകള്‍ ഉണ്ടായിരിക്കും. ആ കഴിവുകള്‍ വികസിപ്പി ക്കാന്‍ ആവശ്യമായ സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കേണ്ടതുണ്ട്‌. 

ഇല്ലെങ്കില്‍ വിത്തിന്റെ ശക്തി നശിച്ചതുപോലെ കുട്ടികളിലന്തര്‍ലീനമായിരിക്കുന്ന കഴിവുകള്‍ മുരടിച്ചുപോകും. 


എന്നാല്‍ ജന്മസിദ്ധമായ ചില കഴിവുകള്‍ ഇല്ലാത്തവര്‍ക്ക്‌ പരിത:സ്ഥിതികളുടെ പ്രേരണകൊണ്ട്‌ ആ കഴിവുകള്‍ നല്‍കുക വിഷമമാണ്‌. സംഗീതത്തില്‍ വാസനയില്ലാത്ത ഒരു കുട്ടിയെ നല്ലൊരു ഭാഗവതരാക്കി വളര്‍ത്താന്‍ കഴിയുകയില്ല. 


കലയില്‍ താല്‍പര്യ മില്ലാത്തവനെ എങ്ങനെയാണ്‌ കലാകാരനാക്കുക? അതിനാല്‍ ജന്മസിദ്ധമായ കഴിവുകളെ മാത്രമെ വികസിപ്പിക്കാന്‍ സാധിക്കൂ. ഇല്ലാത്തവ ഉണ്ടാക്കാന്‍ ആര്‍ക്കാണ്‌ കഴിയുക? ഗാര്‍ഹിക പരിസരം, സ്കൂള്‍ പരിസരം, സാമൂഹിക പരിസരം ഇവ അനുകൂലമല്ലെങ്കില്‍ കുട്ടികളുടെ കഴിവുകള്‍ ശരിയായ വിധം വികസിക്കുകയില്ല.വികാസ പ്രവ്യത്തി (Developmental Task)

രണ്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയില്‍ ഉണ്ടാകണമെന്ന്‌ നിങ്ങള്‍ പ്രതീക്ഷിക്കുന്ന പെരുമാറ്റങ്ങളും ശേഷികളും എന്തെല്ലാം?

നൈപുണികള്‍, വ്യവഹാരങ്ങള്‍ തുടങ്ങിയവയില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയില്‍ നിന്നും പ്രതീക്ഷിക്കുന്നത്‌ എന്തെല്ലാം?


ചിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ റോബര്‍ട്ട്‌ ഹാവിഗസ്റ്റ്‌ (Robert Havighurst) agen oawaleini മെന്റല്‍ ടാസ്‌ക്‌ (പുരോഗമനകര്‍ത്തവ്യം) എന്ന ആശയം അവതരിപ്പിച്ചത്‌. 


ഓരോ വ്ൃക്തിയും വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ പ്രായങ്ങളില്‍ ആവശ്യമായ ചില നൈപുണികളും വൃവഹാര ക്രമങ്ങളും നേടിയിരിക്കണമെന്നുള്ള പ്രതീക്ഷ സമൂഹം വച്ചുപുലര്‍ത്തുന്നുണ്ട്‌. 

ഈ സാമൂഹിക പ്രതീക്ഷകളെയാണ്‌ ഹാവിഗസ്റ്റ്‌ ഡവലപ്മെന്റ്‌ ടാസ്ക്‌ എന്ന്‌ വിളിക്കുന്നത്‌. ഇതിനെ “ലേണിങ്‌ ടാസ്‌ക്‌" എന്നും വിളിക്കാറുണ്ട്‌. പ്രായമനുസരിച്ച്‌ ഡെവലപ്മെന്റല്‍ ടാസ്‌കുകളും വൃത്യസ്ത ങ്ങളായിരിക്കും. 


4 മാസം പ്രായമായ ശിശു അമ്മയെ കണ്ടാല്‍ ചിരിക്കും, ഒരു വയസ്സായ കുട്ടി “അമ്മ” എന്ന്‌ വിളിച്ച്‌ അമ്മയുടെ അടുത്തേക്ക്‌ നടക്കും. 5 വയസ്സായ കുട്ടി ആടാനും പാടാനും അക്ഷരം കൂട്ടി വായിക്കാനും തുടങ്ങും, 10 വയസ്സായ കുട്ടി സമൂഹത്തില്‍ ആത്മബോധനത്തോടെ പെരുമാറാന്‍ തുടങ്ങും. 18 വയസ്സായ കുട്ടി ദാമ്പതൃജീവിതത്തെക്കുറിച്ച്‌ ചിന്തിക്കാന്‍ തുടങ്ങു0 മുതലായവ ഓരോ കാലഘട്ടത്തിലുമുള്ള/പ്രായത്തിലുള്ള ഡെവലപ്മെന്റല്‍ ടാസ്‌കുകളാണ്‌. 


ഒരു വ്യക്തിയുടെ ജീവിതത്തിലെ ഓരോ പ്രത്യേക ഘട്ടത്തിലുണ്ടാകേണ്ടതാണ്‌ ഇത്‌. 

ഇതിന്റെ വിജയകരമായ പൂര്‍ത്തീകരണം അഥവാ സാഫല്യം സന്തോഷത്തിനും അടുത്ത കര്‍ത്തവ്യ ത്തിന്റെ വിജയത്തിനും കാരണമാകും. 

എന്നാല്‍ പരാജയം ദുഖ:ത്തിനും പിന്നീടുള്ള കര്‍ത്തവ്യ ത്തിന്റെ പരാജയത്തിനും പിന്തിരിപ്പന്‍ ചിന്താഗതിക്കും കാരണമാകുന്നു. 

വളര്‍ച്ചയിലുണ്ടാകുന്ന ന്യൂനതകള്‍ പഴയ കൂട്ടുകുടുംബത്തില്‍ മുതിര്‍ന്നവരുടെ ശ്രദ്ധയില്‍ വളരെ വേഗം കണ്ടു പിടി ക്കപ്പെട്ടിരുന്നു. എന്നാല്‍ സങ്കീര്‍ണ്ണമായതും തിരക്കുപിടിച്ചതുമായ ഇക്കാലത്ത്‌ ഇത്തരം പ്രശ്ന ങ്ങള്‍ വൈകിയാണ്‌ തിരിച്ചറിയപ്പെടുന്നത്‌. 

ഇത്തരത്തിലുള്ള ശേഷികളുടെ വികാസമില്ലായ്മ സാമൂഹികവും വിദ്യാഭ്യാസപരവും വളര്‍ച്ചാപരവുമായ കഴിവുകളെ പ്രതികൂലമായി ബാധി ക്കുന്നു. അതുവഴി വ്യക്തികളുടെ സാമൂഹിക ജീവിതം നിരാശാഭരിതവും ദുഷ്കരവുമായി ത്തീരുന്നു. 

സാമൂഹികമായ തിരസ്കാരത്തിനും ഒറ്റപ്പെടലിനും കാരണമാകുന്നു. ഡവലപ്മെന്റല്‍ ടാസ്‌കുകള്‍ പ്രധാനമായി 3 തലങ്ങളായാണ്‌ നടക്കുന്നത്‌.

1. ശാരീരികമായ തലം - ഉരിക്കുക, നടക്കുക, ഓടുക.

2. സാംസ്കാരികമായ സമ്മര്‍ദം കൊണ്ടുണ്ടാകുന്നത്‌ - എഴുത്ത്‌, വായന

3. വ്യക്തിയിലെ തന്നെ മൂല്യങ്ങളും  (Aspirations)

ഈ 3 ഘട്ടങ്ങളും ചേര്‍ന്ന്‌ ഒരാളില്‍ സ്വത്വം  രൂപം കൊള്ളുന്നു.

വിവിധ ഘട്ടത്തിലുള്ള ഡെവലപ്മെന്റല്‍ ടാസ്്‌കുകള്‍

1. ശൈശവം (2 വയസ്സുവരെ)

 •  ഇഴയാനും നില്‍ക്കാനും നടക്കാനും ഓടാനും കയറാനും ചാടാനും ശ്രമിക്കുന്നു. 
 • സ്പംസാരിക്കാന്‍ പഠിക്കുക.
 • ശാരീരിക സ്ഥിരത നേടാന്‍ പഠിക്കുക. 
 • കുടിക്കാനും ആഹാരം കഴിക്കാനും പഠിക്കുക. 
 •  ശാരീരിക വിസര്‍ജ്യം നിയ്യ്ത്രിക്കാനും ഒഴിവാക്കാനും പഠിക്കുക. 
 •  തനിക്കു ചുറ്റുമുള്ള ഭൌതിക ചുറ്റുപാട്‌ കണ്ടെത്താന്‍ പഠിക്കുക. ഭ ആളുകളെയും വസ്തുക്കളെയും സംഭവങ്ങളെയും തിരിച്ചറിയുക. ൽ മറ്റുള്ളവരെ അനുകരിക്കുക. 
 •  കളിപ്പാട്ടങ്ങള്‍ ഉപയോഗിക്കുവാന്‍ പഠിക്കുക.
 • ഭ മാതാപിതാക്കള്‍, സഹേദരങ്ങള്‍ തുടങ്ങിയവരോട്‌ വൈകാരികമായ അടുപ്പം പ്രകടിപ്പിക്കുക.
 • ഭ സമാനപ്രായക്കാരോട്‌ താല്‍പ്പര്യം തോന്നുക.


.2. ആദ്യബാല്യം (03-05വയസ്സുവരെ)

 • അടിസ്ഥാനപരമായ ഭാഷ പഠിക്കുക.
 • ശരിയും തെറ്റും തിരിച്ചറിയുക.
 • കായികക്ഷമത നേടുക.
 • സാമുഹ്യവും വൃതൃസ്തതകളും തിരിച്ചറിയുക. വൈകാരികപ്രകടനങ്ങളെ നിയ്യ്ത്രിക്കുക.
 • ലിംഗവ്യത്യാസം തിരിച്ചറിയുക.
 • മാതാപിതാക്കളില്‍ നിന്ന്‌ അകന്ന്‌ സമപ്രായക്കാരോട്‌ കൂട്ടുകൂടുക. ഞാനെന്ന ഭാവം മാറി ഞങ്ങള്‍ എന്ന ഭാവമുണ്ടാക്കുക.
 • സാമൂഹൃസാഹചര്യങ്ങളെക്കുറിച്ച്‌ ധാരണയുണ്ടാകുക.
 • . അന്ത്യബാല്യം (06-12 വയസ്സുവരെ
 • കൂട്ടുകാരോടൊത്തു വിട്ടുവീഴ്ച ചെയ്ത്‌ ജീവിക്കാന്‍ പഠിക്കുക. എഴുതാനും വായിക്കാനും കണക്കു ചെയ്യാനുമുള്ള നിപുണതകള്‍ നേടുക. ആത്മബോധം, സദാചാരബോധം എന്നിവ ഉണ്ടാകുക.
 • സമുഹവിധേയത്വം വളര്‍ത്തുക.
 • കാഴ്ചപ്പാടുകളും താല്‍പ്പര്യങ്ങളും ഇഷ്ടാനിഷ്ടങ്ങളും വളര്‍ത്തിയെടുക്കുക.
 • സാമുഹികഘടനകളോടും സ്ഥാപനങ്ങളോടും സവിശേഷമായ മനോഭാവം പ്രകടിപ്പി ക്കുക.
 • ഓടാനും ചാടാനും കളിക്കാനുമുള്ള കായിക നിപുണതകള്‍ (ആംല ടിവി) നേടുക.

Kauമാരം (13-18 വയസ്സു)

സമപ്രായക്കാരായ ആണ്‍കുട്ടികളോടും പെണ്‍കുട്ടികളോടും വിവേകപൂര്‍വം പെരുമാറാന്‍ പഠിക്കുക.

ദാമ്പത്യജീവിതത്തെപ്പറ്റി അഭിലാഷങ്ങള്‍ വച്ചുപുലര്‍ത്തുക. 

ഒരു പെരുമാറ്റച്ചട്ടം കരുപ്പിടിപ്പിക്കുക. മൂല്യബോധത്തില്‍ അടിയുറച്ച ജീവിതവീക്ഷണം ഉണ്ടാക്കാന്‍ ശ്രമിക്കുക.

മാതാപിതാക്കന്മാരുടെയും മുതിര്‍ന്നവരുടെയും നിയ്ര്ത്രണങ്ങളില്‍ നിന്ന്‌ സ്വത്രന്രരാകാ നുള്ള വൈകാരികഭാവം ഉണ്ടാകുക.


പരാശ്രയം കൂടാതെ സ്വാശ്രയരാകാനുള്ള മാര്‍ഗം ആലോചിക്കുകയും ഉചിതമെന്നു തോന്നുന്നവ തെരഞ്ഞെടുക്കുകയും ചെയ്യുക.

 ജനാധിപത്യ സാമൂഹിക ഉത്തരവാദിത്തങ്ങളെക്കുറിച്ച്‌ ധാരണയുണ്ടാക്കുക. 

 കൂടുതല്‍ സങ്കീര്‍ണ്ണമായ കളികള്‍ പഠിക്കുക.

 മാനസിക സാമൂഹിക സാംസ്‌കാരികപക്ചത നേടാന്‍ ശ്രമിക്കുക.

 പക്വതയോടുള്ള പെരുമാറ്റം.

 തന്റെ ശരീരഘടന അംഗീകരിക്കുകയും ശരീരത്തെ വേണ്ടരീതിയില്‍ പ്രയോജനപ്പെടുത്തു കയും ചെയ്യുക.

പ്രായത്തിനനുസരിച്ച്‌ ഓരോ സമൂഹത്തിനും പൊതുവായ ചില ഡെവലപ്മെന്റല്‍ ടാസ്ക്കുകള്‍ ഉണ്ടാകും. 

ഓരോരുത്തരുടെയും ഭാതികസാമൂഹികസാംസ്കാരിക ചുറ്റുപാടുകളോട്‌ പൊരു ത്അപ്പെട്ട ഈ കര്‍ത്തവ്യങ്ങള്‍ അവര്‍ നടപ്പിലാക്കണമെന്നാണ്‌ സമൂഹം പ്രതീക്ഷിക്കുന്നത്‌.

ഡെവലപ്മെന്റല്‍ ടാസ്‌കുകളെക്കുറിച്ചുള്ള അറിവുകള്‍ ഒരു വ്ൃക്തിക്ക്‌ ഓരോ പ്രായത്തിലും തന്നില്‍ നിന്നും എന്താണ്‌ മറ്റുള്ളവര്‍ പ്രതീക്ഷിക്കുന്നതെന്ന്‌ മനസിലാക്കാനും അതിനനുസരണ മായി ശേഷികള്‍ കൈവരിക്കുന്നതിനും പ്രേരിപ്പിക്കുന്നു. ഇവ വ്യക്തിയിലെ അഭിപ്രേരകങ്ങ ളായും (ലല) വര്‍ത്തിക്കുന്നു. 

ഇനിയും ഭാവിയില്‍ എത്തിച്ചേരാനുള്ള ലക്ഷ്യങ്ങളെക്കുറിച്ച്‌ പഠിച്ച്‌ ബോധവാനാകാനും വികസനത്തിന്റെ അടുത്ത ഘട്ടത്തില്‍ തന്നെക്കുറിച്ചുള്ള സാമൂഹിക പ്രതീക്ഷകള്‍ എന്താണെന്ന്‌ മനസ്സിലാക്കാനും അവനെ പ്രാപ്തനാക്കുന്നു. ഓരോ വികസനഘട്ട ത്തിലും സംഭവിച്ചേക്കാനിടയുള്ള ശാരീരിക-മാനസിക-വൈകാരിക-സാമൂഹിക പ്രശ്‌നങ്ങളെ മുന്‍കൂട്ടി കാണുന്നതിനും അവ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും സഹാ യിക്കുന്നു.

വികസനഘട്ടത്തിലുണ്ടാകുന്ന പ്രതിസന്ധികള്‍

സ്വാഭാവിക ഗതിയിലുള്ള വികസന്രപ്രകിയയെയും ശേഷികളുടെ ആര്‍ജനത്തെയും തടസ്സപ്പെ ടുത്തുന്ന ഘടകങ്ങളെ പൊട്ടന്‍ഷ്യല്‍ ഹസാഡ്സ്‌ (Potential Hazards OR Developmental Hazards) 

ഡവലപ്മെന്റല്‍ ടാസ്‌കുകള്‍ യഥാസമയം പൂര്‍ത്തീകരിക്കാന്‍ സാധിക്കാതിരുന്നാല്‍ സാമൂഹിക മായ അവഗണനകള്‍ക്ക്‌ ഇരയാകുകയും അപകര്‍ഷതാബോധവും തെറ്റായ ആത്മബോധവും സൃഷ്ടിക്കുന്നതിനും കാരണമായിത്തീരുന്നു. സമപ്രായക്കാരുടെ കഴിവുകള്‍ക്കനുസരിച്ച്‌ ഉയ രാനും സാധിക്കുന്നില്ല.

ഡവലപ്മെന്റല്‍ ടാസ്‌കുകളുമായി ബന്ധപ്പെട്ട്‌ ദ തരം പ്രതിസന്ധികളാണ്‌ കാണപ്പെടുന്നത്‌.

1. വ്യക്തിവികാസത്തിലെ അടുത്ത ഉയര്‍ന്ന ഘട്ടത്തില്‍ ഉണ്ടായിരിക്കണമെന്ന്‌ പ്രതീക്ഷിക്ക പ്പെടുന്ന നൈപുണികള്‍ ആര്‍ജിക്കാന്‍ കഴിയുന്നതിനാവശ്യമായ ശേഷികള്‍ നേടാതെ വൃക്തി ഒരു ഘട്ടത്തില്‍ നിന്നും അടുത്ത ഘട്ടത്തിലേക്ക്‌ പ്രവേശിക്കുന്നു.

2. ഒരു വ്യക്തി ശാരീരികവും മാനസികവുമായ പരിമിതികള്‍ അനുഭവിച്ചു കൊണ്ടിരി ക്കുമ്പോള്‍ അയാളെ സംബന്ധിച്ചിടത്തോളം സമൂഹവും വ്യക്തിയും വച്ചുപുലര്‍ത്തുന്ന പ്രതീക്ഷകള്‍ (Inappropriate expectations)

3. ഒരു ഘട്ടത്തില്‍ നിന്നും അടുത്തതിലേയ്ക്ക്‌ പ്രവേശിക്കുമ്പോള്‍ വ്യക്തി അനുഭവിക്കുന്ന പ്രതിസന്ധികള്‍ (ലട).


ഉദാഹരണം:

1. ബാല്യത്തില്‍ നിന്ന്‌ കനമാരത്തിലേയ്ക്കുള്ള പ്രവേശനത്തില്‍ വ്യക്തി അനുഭവിക്കുന്ന പ്രശ്നങ്ങള്‍.

2. വിജയകരമായ ഉദ്യോഗസ്ഥ ജീവിതത്തിനുശേഷം വിരമിക്കുന്ന വ്യക്തി അനുഭവിക്കുന്ന സംഘര്‍ഷങ്ങള്‍.Teachers manual Kerala SCERT

No comments:

Post a Comment