Ticker

6/recent/ticker-posts

ആണവോർജ്ജം Nuclear Energy Question and Answers

ആണവോർജ്ജം Nuclear Energy Question and Answers





ആണവ ഭൗതിക ശാസ്ത്രത്തിന്റെ(Nuclear Physics)  പിതാവ്?
ans : ഏണസ്റ്റ് റൂഥർ ഫോർഡ്

ഇന്ത്യൻ ആണവ ശാസ്ത്രത്തിന്റെ പിതാവ്?
ans : ഹോമി ജെ ഭാഭ

അണുകേന്ദ്രങ്ങൾ വിഘടിക്കുമ്പോൾ ശക്തിയേറിയ കിരണങ്ങൾ പുറത്തുവരുന്ന പ്രതിഭാസം?
ans : റേഡിയോ  ആക്ടിവിറ്റി

സ്വാഭാവിക റേഡിയോ ആക്ടിവിറ്റി കണ്ടുപിടിച്ചത്?
ans : ഹെന്റി ബക്കറൽ

കൃത്രിമ റേഡിയോ ആക്ടിവിറ്റി കണ്ടുപിടിച്ചത്?
ans : ഐറിൻ ജൂലിയറ്റ് ക്യൂറി,ഫ്രഡറിക് ജൂലിയറ്റ് ക്യൂറി

റേഡിയോ ആക്ടിവിറ്റി അളക്കാനുപയോഗിക്കുന്ന ഉപകരണം?
ans : ഗീഗർ മുള്ളർ കൗണ്ടർ

റേഡിയോ ആക്റ്റീവ് പരീക്ഷണങ്ങൾക്കായി ഹെൻട്രി പോൾ ബെക്കറൽ ഉപയോഗിച്ച യുറേനിയം സംയുക്തം?
ans : യുറൈനൽ പൊട്ടാസ്യം സൾഫേറ്റ്

‘റേഡിയോ ആക്ടിവിറ്റി’ എന്ന പദം ആദ്യമായി ഉപയോഗിച്ചത്?
ans : മാഡം ക്യൂറി

റേഡിയോ ആക്റ്റിവിറ്റിയുടെ യൂണിറ്റ്?
ans : ക്യൂറി  (Curie)

>1 ക്യൂറി =37 x10^10 decys/sec

റേഡിയോ ആക്റ്റിവിറ്റിയുടെ S.I യൂണിറ്റ്?
ans : ബെക്കറെൽ (Bq)

കൃതിമ റേഡിയോ ആക്ടിവിറ്റിയിലൂടെ സൃഷ്ടിക്കപ്പെടുന്ന ഐസോടോപ്പുകൾ?
ans : റേഡിയോ ഐസോടോപ്പുകൾ

കാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റേഡിയോ ഐസോടോപ്പ്?
ans : കൊബാർട്ട്

റേഡിയോ ആക്ടീവ് പദാർത്ഥങ്ങളിൽ നിന്നും പുറന്തള്ളപ്പെടുന്ന മൂന്നുതരം വികിരണങ്ങളാണ്?
ans : ആൽഫാ, ബീറ്റാ,ഗാമ

ആൽഫാ, ബീറ്റാ എന്നീ റേഡിയോ ആക്ടീവ് വികിരണങ്ങൾ കണ്ടെത്തിയത്?
ans : ഏണസ്റ്റ് റൂഥർഫോർഡ്(1903)

>1903 ൽ റൂഥർ ഫോർഡിന് നോബൽ സമ്മാനം ലഭിച്ചു.
ഗാമാ കിരണങ്ങൾ കണ്ടെത്തിയത്?
ans : പോൾ യു വില്യാർഡ്

ഹീലിയം ന്യൂക്ലിയസിനു സമാനമായ റേഡിയോ ആക്ടീവ് വികിരണം?
ans : ആൽഫാ കണം

ഒരു  ഫ്യൂസ് വയറിന്റെ പ്രധാന സവിശേഷത ഉയർന്ന പ്രതിരോധവും താഴ്ന്ന ദ്രവണാങ്കവും 
കാർബൺ ഡേറ്റിംഗ്  

വസ്തുക്കളുടെ കാലപ്പ ഴക്കം നിർണ്ണയിക്കാനുപയോഗിക്കുന്ന ഐസോ ടോപ്പ്?
ans : കാർബൺ -14

വസ്തുക്കളുടെ കാലപ്പഴക്കം കൃത്യമായി നിർണ്ണയിക്കാൻ ഉപയോഗി ക്കുന്ന സംവിധാനം?
ans : കാർബൺ ഡേറ്റിംഗ്

കാർബൺ ഡേറ്റിംഗ് ആദ്യമായി ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ?
ans : വില്ല്യാർഡ് ഫ്രാങ്ക്  ലിബി

>ഹീലിയം ന്യൂക്ലിയസ്സിലും ആൽഫാ കണത്തിലും 2 പ്രോട്ടോണുകളും 2 ന്യൂട്രോണുകളും അടങ്ങിയിരിക്കുന്നു

ആൽഫാ കണം-പോസിറ്റീവ് ചാർജ്
ബീറ്റാ കണം-നെഗറ്റീവ് ചാർജ്
ഗാമാ കണം-ചാർജ് ഇല്ല

ബീറ്റാ കണത്തിലടങ്ങിയിരിക്കുന്നത്?
ans : ഇലക്ട്രോണുകൾ

ഗാമാ കിരണം എന്നത്?
ans : വൈദ്യുതകാന്തിക വികിരണം

വാതകങ്ങളെ അയോണീകരിക്കാനുള്ള ശേഷി ഏറ്റവും കൂടിയ റേഡിയോ ആക്ടീവ് വികിരണം?
ans : ആൽഫാ കിരണം

വാതകങ്ങളെ അയോണീകരിക്കാനുള്ള ശേഷി ഏറ്റവും കുറഞ്ഞ റേഡിയോ ആക്ടീവ് വികിരണം?
ans : ഗാമാ കിരണം

പദാർത്ഥങ്ങളിലൂടെ തുളച്ചുകയറാനുള്ള ശേഷി ഏറ്റവും കൂടിയ വികിരണം?
ans : ഗാമാ കിരണം

പദാർത്ഥങ്ങളിലൂടെ തുളച്ചുകയറാനുള്ള ശേഷി ഏറ്റവും കുറഞ്ഞ വികിരണം?
ans : ആൽഫാ കിരണം

പ്രകാശത്തിന് തുല്യമായ വേഗതയിൽ സഞ്ചരിക്കുന്ന റേഡിയോ ആക്ടീവ് വികിരണം?
ans : ഗാമാ കിരണം

പ്രകാശത്തിന്റെ 1/10 വേഗതയിൽ സഞ്ചരിക്കുന്ന വികിരണം?
ans : ആൽഫാ കിരണം

റേഡിയോ ആക്ടീവ് പദാർത്ഥങ്ങൾക്ക് ശോഷണം സംഭവിച്ച് അതിനാദ്യമുണ്ടായിരുന്ന പിണ്ഡത്തിന്റെ പകുതിയായി മാറാൻ വേണ്ടുന്ന കാലയളവാണ്?
ans : അർദ്ധായുസ്സ്

റേഡിയം  പൊളോണിയം തുടങ്ങിയ മൂലകങ്ങൾ കണ്ടെത്തിയവർ?
ans : മേരിക്യൂറി, പിയറി ക്യൂറി

പ്ലൂട്ടോണിയം കണ്ടുപിടിച്ചത്?
ans : ഗ്ലെൻ സീബോർഗ്(1941ൽ )

ന്യൂക്ലിയർ ശോഷണം (Nuclear decay)  എന്ന തിയറി അവതരിപ്പിച്ചത്?
ans : റുഥർഫോർഡും ഫ്രെഡറിക് സോഡിയും

ഏറ്റവും ശക്തിയേറിയ ബലം?
ans : ന്യൂക്ലിയർ ബലം

ഒരു ആറ്റത്തിലെ പ്രോട്ടോണിന്റെയും ന്യൂട്രോണിന്റെയും ഇടയിൽ അനുഭവപ്പെടുന്ന ബലം?
ans : ന്യൂക്ലിയർ ബലം

ന്യൂക്ലിയർ വലിപ്പം രേഖപ്പെടുത്തുന്ന യൂണിറ്റ്?
ans : ഫെർമി (Fermi)

1 ഫെർമി 10-15m

അർദ്ധായുസ്സ് (Half Life Period)


റേഡിയം =1662 വർഷം

പെളോണിയം 212=0.003 മൈക്രോസെക്കന്റ്

കാർബൺ 14=5760 വർഷം

അയഡിൻ 131=8  ദിവസം

ഒരേ മാസ് നമ്പറും വ്യത്യസ്ത  അറ്റോമിക് സംഖ്യയും ഉള്ള ആറ്റങ്ങളാണ്?
ans : ഐസോബാറുകൾ

വ്യത്യസ്ത മാസ് നമ്പറു ഒരേ അറ്റോമിക സംഖ്യയും ഉള്ള ആറ്റങ്ങളാണ്?
ans : ഐസോടോപ്പുകൾ
അണുവിഘടനം(ന്യൂക്ലിയർ ഫിഷൻ)


ആറ്റം ബോംബിന്റെ പ്രവർത്തന തത്വം?
ans : അണുവിഘടനം (ന്യൂക്ലിയർ ഫിഷൻ)

അണുവിഘടനം കണ്ടെത്തിയത്?
ans : ഓട്ടോഹാൻ, ഫിറ്റ്സ് സ്ട്രോസ്മാൻ (1939)

അണുകേന്ദ്രമായ ന്യൂക്ലിയസിനെ ചാർജില്ലാത്ത കണമായ ന്യൂട്രോൺകൊണ്ട് പിളർന്ന് ഊർജം സ്വതന്ത്രമാക്കുന്ന പ്രക്രിയയാണ്?
ans : ന്യൂക്ലിയർ ഫിഷൻ

അണു ബോംബ് നിർമ്മാണത്തിലേക്ക് നയിച്ച ഐൻസ്റ്റീന്റെ കണ്ടുപിടിത്തം?
ans : സ്പെഷ്യൽ തിയറി ഓഫ് റിലേറ്റിവിറ്റി (1905)

ആദ്യമായി നിയന്ത്രിത ന്യൂക്ലിയർ ഫിഷൻ നടത്തിയത്?
ans : എൻറിക്കോ ഫെർമി

>1942 ഡിസംബർ 2ന് അമേരിക്കയിലെ ചിക്കാഗേ യൂണിവേഴ്സിറ്റിയാണ് ഇതിന് വേദിയായത്.

അണുബോംബ് നിർമ്മാണത്തിനുപയോഗിക്കുന്ന സ്വഭാവിക യുറേനിയം?
ans : യുറേനിയം 235

'സമ്പുഷ്ട യുറേനിയം’ എന്നറിയപ്പെടുന്നത്?
ans : യുറേനിയം 235

ലോകത്തിൽ ആദ്യമായി അണുബോബ് പരീക്ഷിക്കപ്പെട്ട സ്ഥലം?
ans : ന്യൂമെക്സിക്കോയിലെ അലമൊഗോർഡോ (1945 ജൂലൈ 16)

ആദ്യമായി അണുബോബ് പ്രയോഗിക്കപ്പെട്ട  സ്ഥലം?
ans : ഹിരോഷിമ (ജപ്പാൻ )

ഹിരോഷിമയിൽ പ്രയോഗിച്ച യുറേനിയം ബോബ്?
ans : ലിറ്റിൽ ബോയ്

ഹിരോഷിമയിൽ ആദ്യ അണുബോബിട്ട വിമാനം?
ans : എനോല-ഗേ എന്ന ബോംബർ വിമാനം

എനോല-ഗേ എന്ന വിമാനം പറപ്പിച്ച വൈമാനികൻ?
ans : പോൾ ടിബറ്റ്സ്

ജപ്പാനിൽ അണുബോംബ് പ്രയോഗിച്ച വർഷം?
ans : 1945  ആഗസ്റ്റ് 6

നാഗസാക്കിയിൽ അണുബോംബ് പ്രയോഗിച്ച വർഷം?
ans : 1945 ആഗസ്റ്റ് 9

നാഗസാക്കിയിൽ പ്രയോഗിച്ച പ്ലൂട്ടോണിയം ബോംബ്?
ans : ഫാറ്റ്മാൻ

നാഗസാക്കിയിൽ ബോംബ് പ്രയോഗിച്ച വൈമാനികൻ?
ans : ചാൾസ് സ്വീനി

രാജാ രാമണ്ണ

രാജാ രാമണ്ണ raja Ramanna

ഇന്ത്യൻ അണുബോംബിന്റെ പിതാവ്.

1925 ജനുവരി 28ന് കർണാടകത്തിലെ തുംകൂർ ഗ്രാമത്തിൽ ജനനം.

1945 ൽ മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ഭൗതിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം.

1949 - ലണ്ടൻ സർവകലാശാലയിൽ നിന്ന് ഗവേഷണ ബിരുദം

1972 ഭാഭ അറ്റോമിക റിസർച്ച് സെന്റർ ഡയറക്ടറായി ചുമതലയേറ്റു.

1974 മെയ് 18 ന് ‘ബുദ്ധൻ ചിരിക്കുന്നു’  എന്ന് നാമകരണം ചെയ്ത ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണം രാജാ രാമണ്ണയുടെ നേതൃത്വത്തിലായിരുന്നു.

ബഹുമതികൾ : പദ്മശ്രീ, പത്മഭൂഷൺ, പത്മ വിഭൂഷൺ, ശാന്തിസ്വരൂപ് ഭട്നാഗർ അവാർഡ്,ആർ.ഡി ബിർലാ സ്മാരക അവാർഡ്

ആത്മകഥ : തീർത്ഥാടനത്തിന്റെ വർഷങ്ങൾ (1991)

2004 സെപ്തംബർ 24ന് രാജാ രാമണ്ണ അന്തരിച്ചു.


Post a Comment

2 Comments

  1. Nice Nuclear Physics content .. Please concentrate on RRB NTPC exam maam...

    ReplyDelete
    Replies
    1. hi, www.ntpcrailway.com pls visit and llet me know

      Delete