Ticker

6/recent/ticker-posts

ഭൗതിക ശാസ്ത്രം -ശബ്‌ദം Sound energy physics PSC Questions and Answers


ഭൗതിക ശാസ്ത്രം -ശബ്‌ദം Sound energy physics Questions and Answers

psc questions and answers pdf
Sound- Physics Q & A





ശബ്ദത്തിന്റെ തീവ്രതയുടെ യൂണിറ്റ്?
ans : ഡെസിബെൽ (db)

അലക്സാണ്ടർ ഗ്രഹാംബെൽ എന്ന ശാസ്ത്രജ്ഞന്റെ ബഹുമാനാർത്ഥമാണ് ശബ്ദത്തിന്റെ ഉച്ചതയ്ക്ക് ഡെസിബൽ എന്ന യൂണിറ്റ് നൽകിയിരിക്കുന്നത്. 
ശബ്ദമലിനീകരണം അളക്കുവാൻ ഉപയോഗിക്കുന്ന യൂണിറ്റ്?
ans : ഡെസിബെൽ

പാർപ്പിട മേഖലകളിലെ അനുവദനീയമായ ശബ്ദദ പരിധി?
ans : പകൽ  50db,രാത്രി 40db

ശബ്ദത്തിന്റെ തീവ്രത അളക്കുവാൻ ഉപയോഗിക്കുന്ന ഉപകരണം?
ans : ഓഡിയോമീറ്റർ

ശബ്ദത്തിന്റെ ആവൃത്തിയുടെ യൂണിറ്റ്?
ans : ഹെർട്സ്

>ഹെൻറിച്ച് ഹെർട്സ് എന്ന ശാസ്ത്രജ്ഞനോടുള്ള ബഹുമാനാർത്ഥമാണ് ആവൃത്തിയുടെ യൂണിറ്റായി ഹെർട്സ് നൽകിയിരിക്കുന്നത്.
ശബ്ദത്തിന്റെ കൂർമതയാണ്?
ans : സ്ഥായി  (Pitch)

ശബ്ദത്തിന്റെ കൂർമത (Pitch) എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
ans : ആവൃത്തി (Frequency)

ട്യൂണിംഗ് ഫോർക്ക് കണ്ടുപിടിച്ചത്?
ans : ജോൺ ഷേയർ

ആവൃത്തി കൂടുമ്പോൾ ശബ്ദത്തിന്റെ കൂർമത?
ans : കൂടുന്നു

സ്ത്രീകളുടെയും കുട്ടികളുടെയും ശബ്ദത്തിന്റ കൂർമത കൂടുതലാണ് 
മനുഷ്യനിൽ ശബ്ദമുണ്ടാകുന്നതിന് കാരണമായ ശരീരഭാഗം?
ans : സ്വനതന്തുക്കൾ (Larynx)

നാം കേൾക്കുന്ന ശബ്ദം ചെവിയിൽ തന്നെ തങ്ങി നിൽക്കുന്ന പ്രതിഭാസം?
ans : ശ്രവണ സ്ഥിരത

മനുഷ്യന്റെ ശ്രവണ സ്ഥിരത?
ans :  1/10 സെക്കന്റ്

ശബ്ദം ഒരു മിനുസമുള്ള പ്രതലത്തിൽ തട്ടി പ്രതിഫലിക്കുന്ന പ്രതിഭാസം?
ans : പ്രതിധ്വനി (Echo)

പ്രതിധ്വനി ഉണ്ടാകുവാനാവശ്യമായ ദൂരപരിധി?
ans : 17 മീറ്റർ

ശബ്ദം വിവിധ വസ്തുക്കളിൽ തട്ടി ആവർത്തിച്ചുണ്ടാകുന്ന പ്രതിഫലനമാണ്?
ans : അനുരണനം (Reverberation)

ശബ്ദത്തേക്കാൾ വേഗത്തിലോ ശബ്ദവേഗത്തിലോ സഞ്ചരിക്കുന്ന വസ്തുവിൽ ആഘാത തരംഗം (shock wave) മൂലം ഉണ്ടാകുന്ന ശക്തിയേറിയ ഉയർന്ന ശബ്ദം?
ans : സോണിക്സ് ബൂം

ചാട്ടവാർ വായുവിൽ ചുഴറ്റിയാൽ ഉണ്ടാകുന്ന പൊട്ടൽ ശബ്ദത്തിനു കാരണം?
ans : സോണിക്സ് ബൂം

ശബ്ദദത്തിന്റെ കുറഞ്ഞ വേഗതയെ സൂചിപ്പിക്കുന്നത്?
ans : സബ്സോണിക്

ശബ്ദത്തെക്കാൾ കൂടുതൽ വേഗത്തെ സൂചിപ്പിക്കുന്നത്?
ans : സൂപ്പർ സോണിക്സ്

ശബ്ദത്തെക്കാൾ 5 ഇരട്ടി വേഗതയെ സൂചിപ്പിക്കുന്നത്? 
ans : ഹൈപ്പർ സോണിക്

20 ഹെർട്സിൽ കുറവുള്ള ശബ്ദദതരംഗം?
ans : ഇൻഫ്രാസോണിക് തരംഗങ്ങൾ

20,000 ഹെർട്സിൽ കൂടുതൽ ഉള്ള ശബ്ദതരംഗം?
ans : അൾട്രാസോണിക് തരംഗങ്ങൾ

ശബ്ദത്തിന്റെ പ്രതിഫലനം ഉപയോഗപ്പെടുത്തുന്ന ഉപകരണങ്ങൾ?
ans : മെഗാഫോൺ, സ്റ്റെതസ്കോപ്

വിമാനത്തിന്റെ വേഗത അളക്കുന്ന ഉപകരണം?
ans : ടാക്കോമീറ്റർ

ശരീരത്തിലെ മുഴകളും മറ്റും കണ്ടെത്താൻ അൾട് സൗണ്ട് സ്കാനിംഗ് (സോണോഗ്രാഫി) ഉപയോഗിക്കുന്നു.

ഫോട്ടോഗ്രാഫിയിലുള്ള ഫിലിം നിർമ്മിക്കാനും ആന്തരികാവയവങ്ങളുടെ സ്കാനിംഗിനും ഉപയോഗിക്കുന്ന തരംഗം?
ans : അൾട്രാസോണിക്

ആന, തിമിംഗലം, ജിറാഫ് എന്നിവ പുറപ്പെടുവിക്കുന്ന  ശബ്ദതരംഗങ്ങൾ?
ans : ഇൻഫ്രാസോണിക്

വാഹനങ്ങളുടെ വേഗത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
ans : സ്പീഡോമീറ്റർ

വാഹനങ്ങൾ സഞ്ചരിച്ച ദൂരം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം?
ans : ഓഡോമീറ്റർ

സൂപ്പർ സോണിക്സ് വിമാനങ്ങളുടേയും മിസൈലുകളുടേയും വേഗം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന യൂണിറ്റ്? 
ans : മാക് നമ്പർ

1 Mach = 340 m/s (ശബ്ദത്തിന്റെ വായുവിലുള്ള വേഗതയ്ക്ക് തുല്യം)
ഒരു വസ്തുവിന്റെ ഒരു മാധ്യമത്തിലെ സഞ്ചാരവേഗവും ആ മാധ്യമത്തിൽ ശബ്ദത്തിന്റെ വേഗവും തമ്മിലുള്ള അനുപാതമാണ്?
ans : മാക് നമ്പർ

ഏണസ്റ്റ് മാക്ക് എന്ന ശാസ്ത്രജ്ഞന്റെ സ്മരണാർത്ഥമാണ് മാക് നമ്പർ എന്ന പേരു നൽകിയിരിക്കുന്നത്. 
കോൺകോഡ് വിമാനങ്ങളുടെ വേഗത?
ans : 2 മാക്സ് നമ്പർ


ശബ്ദത്തിന്റെ വേഗതകൾ 


ശബ്ദത്തിന്റെ വായുവിലുള്ള വേഗത?
ans : 340 മീ/സെ

ജലത്തിലൂടെയുള്ള ശബ്ദത്തിന്റെ വേഗത?
ans : 1453 മീ/സെ 

തടിയിലൂടെയുള്ള ശബ്ദത്തിന്റെ വേഗത?
ans : 3850 മീ/സെ

സ്റ്റീലിലൂടെയുള്ള ശബ്ദത്തിന്റെ വേഗത?
ans : 5000 മീ/സെ 

സാന്ദ്രത കൂടിയ മാധ്യമത്തിൽക്കൂടിയുള്ള ശബ്ദത്തിന്റെ സഞ്ചാരം?
ans : വേഗത്തിലായിരിക്കും


ശബ്ദം ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന മാധ്യമം? ശബ്ദം ഏറ്റവും വേഗത്തില് സഞ്ചരിക്കുന്ന മാധ്യമം ?
ans : ഖരം

ശബ്ദത്തിന്റെ വേഗത ഏറ്റവും കുറഞ്ഞ മാധ്യമം?
ans : വാതകം  

വ്യത്യസ്ത മാധ്യമങ്ങളിലൂടെയുള്ള ശബ്ദത്തിന്റെ വേഗത?
ans : വാതകം < ദ്രാവകം < ഖരം

ഭൂകമ്പം,അഗ്നിപർവ്വത സ്ഫോടനം എന്നിവ ഉണ്ടാകു മ്പോൾ പുറപ്പെടുവിക്കുന്ന ശബ്ദതരംഗങ്ങൾ?
ans : ഇൻഫ്രാസോണിക്

ജലാശയങ്ങളുടെ ആഴം അളക്കുവാൻ ഉപയോഗിക്കുന്ന രണ്ട് ഉപകരണങ്ങൾ?
ans : എക്കോ സൗണ്ടർ, ഫാത്തോ മീറ്റർ

കപ്പലുകളുടെ വേഗത അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ്?
ans : നോട്ട്

>1 ഫാത്തം=6 അടി

>1 ഫാത്തം=18288 മീറ്റർ 

നായകളുടെ ശ്രവണപരിധി?
ans : 67 ഹെർട്സ് മുതൽ- 45 കിലോ ഹെർട്സ് 

നായകളെ വിളിക്കുവാൻ വേണ്ടി ഉപയോഗിക്കുന്ന ഉപകരണം?
ans : ഗാൾട്ടൺ വിസിൽ 

മനുഷ്യനു കേൾക്കാൻ സാധിക്കാത്ത വളരെ ഉയർന്ന ആവൃത്തിയിലുള്ള ശബ്ദം പുറപ്പെടുവിക്കുന്ന വിസിൽ?
ans : ഗാൾട്ടൺ വിസിൽ 

ശബ്ദത്തിന്റെ ഗ്രാഫിക് ചിത്രീകരണത്തിന് ഉപയോഗിക്കുന്ന ഉപകരണം?
ans : ഓസിലോസ്കോപ്പ്

ശബ്ദപരീക്ഷണങ്ങൾക്ക് ഉപയോഗിക്കുന്ന ഉപകരണം?
ans : സോണോമീറ്റർ
psc questions and answers pdf
ജലാന്തർ ഭാഗത്തെ ശബ്ദങ്ങൾ രേഖപ്പെടുത്തുവാൻ ഉപയോഗിക്കുന്ന ഉപകരണം? 
ans : ഹൈഡ്രോഫോൺ

കേൾവിക്കുറവുള്ളവർ ശബ്ദം വ്യക്തമായി കേൾക്കുവാൻ ഉപയോഗിക്കുന്ന ഉപകരണം?
ans : ഓഡിയോഫോൺ 

റിക്കോർഡ് ചെയ്ത ശബ്ദം പുനഃസംപ്രേക്ഷണം ചെയ്യാൻ ഉപയോഗിക്കുന്ന ഉപകരണം?
ans : ഫോണോഗ്രാഫ്

ശബ്ദം വൈദ്യുത സ്പന്ദനങ്ങളാക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം?
ans : മൈക്രോഫോൺ


എക്കോലൊക്കേഷൻ


അൾട്രാസോണിക് തരംഗങ്ങൾ ഉപയോഗിച്ച് വഴിയിലെ തടസ്സങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന പ്രതിഭാസം?
ans : എക്കോലൊക്കേഷൻ (Echolocation)

എക്കോലൊക്കേഷൻ പ്രയോജനപ്പെടുത്തുന്ന ജീവി?
ans : വവ്വാൽ

ഇരയുടെ സാന്നിധ്യമറിയുന്നതിനും തടസ്സങ്ങൾ ഒഴിവാക്കി സഞ്ചരിക്കുന്നതിനും വവ്വാൽ, ഡോൾഫിൻ മുതലായ ജീവികൾ പ്രയോജനപ്പെടുത്തുന്ന ശബ്ദദ തരംഗം?
ans : അൾട്രാസോണിക്

സോണാർ (SONAR) എന്നത്?
ans : സൗണ്ട് നാവിഗേഷൻ ആന്റ് റെയിംബിംഗ്

സമുദ്രത്തിന്റെ ആഴം, മത്സ്യകൂട്ടങ്ങളുടെ സ്ഥാനം എന്നിവ നിർണ്ണയിക്കാനും കടലിലെ അടിത്തട്ടിന്റെ ചിത്രങ്ങൾ ലഭ്യമാക്കുന്നതിനും വേണ്ടി ഉപയോഗിക്കുന്ന ഉപകരണം?
ans : സോണാർ

സോണാറിൽ ഉപയോഗിക്കുന്ന ശബ്ദതരംഗം?
ans : അൾട്രാസോണിക് ശബ്ദം 

സോണാറിൽ പ്രയോജനപ്പെടുത്തിയിരിക്കുന്ന ശബ്ദ സവിശേഷത?
ans : എക്കോലൊക്കേഷൻ


ശബ്ദങ്ങളും തീവ്രതയും 



  • കഷ്ടിച്ചു കേൾക്കാൻ കഴിയുന്ന ശബ്ദം - 0-10db
  • ശ്വസനം -10db
  • ക്ലോക്കിന്റെ സൂചിയുടെ ശബ്ദം - 30db 
  • മനുഷ്യന്റെ ശബ്ദം - 60-65db 
  • ടെലിഫോൺ ബെൽ - 70db 
  • മോട്ടോർ സൈക്കിൾ 70-80db 
  • ടെലിവിഷൻ, അലാറം ക്ലോക്ക് - 75db 
  • മോട്ടോർ ഹോൺ 80db 
  • വാക്വം ക്ലീനർ 80db 
  • സിംഹഗർജ്ജനം - 90db 
  • ഇടിമുഴക്കം -100db-110db
  • വിമാനം -120db
  • ജെറ്റ് വിമാനം - 120 - 140db
  • വെടിവെയ്ക്കുമ്പോഴുള്ള തോക്കിന്റെ ശബ്ദം -120 db
  • ചെവിയ്ക്ക് തകരാറുണ്ടാകുന്ന ശബ്ദം -120 db ക്കു മുകളിൽ
  • റോക്കറ്റ് - 170db



Post a Comment

0 Comments