ചതുരംഗം -Chess- Sports Questions for Degree level Kerala PSC, LDC,LGS
ചെസ്സിന്റെ പൂർവരൂപമാണ് ഇന്ത്യയിലെ ചതുരംഗം. അഷ്ടപദ എന്ന ബോർഡിലായിരുന്നു ചതുരംഗം കളിച്ചിരുന്നത്.
• ചതുരംഗം വ്യാപാരികളിലൂടെ പേർഷ്യക്കാർക്കിടയിലെത്തി.
ഷത് എന്ന പേരിലാണ് പേർഷ്യയിൽ ഇതറിയപ്പെട്ടിരു ന്നത്. അവിടെ നിന്നാണ് കളി യൂറോപ്പിലെത്തിയത്.
ലോക ചെസ് ഫെഡറേഷൻ (ഫിഡെ) ആണ് അന്താരാഷ്ട്ര ചെസ് സംഘടന. 1924 ജൂലായ് 20-ന് ഫ്രാൻസിലെ പാരീസിലാ ഫിഡെ രൂപംകൊണ്ടത്.
നിലവിലെ ലോകചാമ്പ്യൻ നോർവേക്കാരൻ മാസ് കാൾസണാണ്. കഴിഞ്ഞ മൂന്ന് ലോകചാമ്പ്യൻഷിപ്പുകളിലും കാൾസണാണ് വിജയിയായത്
Magnus Carlsen |
.
ലോക ചെസ് ചാമ്പ്യൻഷിപ്പ് നേടിയ ഏക ഇന്ത്യക്കാരൻ വിശ്വനാഥൻ ആനന്ദാണ്.
64 കളങ്ങളാണ് ചെസ് ബോർ ഡിലുണ്ടാകുക. 32 വീതം വെ ളുപ്പും കറുപ്പും കളങ്ങളാണുള്ള
• കിങ് (രാജാവ്), ക്വീൻ (രാ ജ്ഞി), റൂക്ക് (തേര്), ബിഷപ്പ് (ആന), നൈറ്റ് (കുതിര), പോൺ (കാലാൾ) എന്നിവയാ ണ് ചെസ്സിലെ പ്രധാന കരു.
. കളിയുടെ അടുത്ത നീക്കത്തിൽ രാജാവ് വെട്ടിവീഴ്ത്തപ്പെടുമെന്ന അവസ്ഥയാണ് ചെക്ക് .ചെക്ക് ഒഴിവാക്കിയതിനുശേഷ മേ കളി തുടരാവൂ.
ചെസ്സിൽ ഒരേ സമയം രണ്ട് കരുക്കളെ നീക്കാൻ കഴിയുന്ന ഏക അവസരമാണ് കാസ്ലിങ്. രാജാവിനെയും തേരിനെയു മാണ് കാസ്ലിങ്ങിൽ മാറ്റുക.
• കാലാളിനെ നീക്കി അവസാന കളത്തിലെത്തിച്ചാൽ ആ കാലാ ളിനു പകരം രാജാവിനെയൊ ഴിച്ചുള്ള മറ്റൊരു കരുവിനെ കളത്തിലിറക്കാം. സ്ഥാനക്കയ റ്റം അല്ലെങ്കിൽ പോൺ (പാമോഷൻ pawn promotion എന്നാണിതറിയപ്പെടു ന്നത്.
ഗ്രാൻഡ് മാസ്റ്റർ
. ഗ്രാൻഡ് മാസ്റ്റർ എന്നത് ഒരു ചെസ് കളിക്കാരന് ലഭിക്കുന്ന ഏറ്റവും വലിയ പദവിയാ ണ്. ഇന്റർനാഷണൽ മാസ്റ്റർ, ഫിഡെ മാസ്റ്റർ, കാൻഡിഡേറ്റ് മാസ്റ്റർ എന്നീ പദവികളുമുണ്ട്.
. ഏറ്റവും ചെറിയ പ്രായത്തിൽ ഗ്രാൻഡ് മാസ്റ്ററായ ഇന്ത്യ ക്കാരൻ പരിമാർജൻ നേഗിയാ ണ്. 13-ാം വയസ്സിലാണ് നേഗി ഗ്രാൻഡ്മാസ്റ്റർ പദവി സ്വന്തമാ
ക്കിയത്.
Parimarjan Negi |
. കേരളത്തിൽനിന്ന് രണ്ട് ഗ്രാൻ ഡ് മാസ്റ്റർമാരാണുള്ളത്.
ജി. എൻ. ഗോപാലും എസ്.എൽ. നാരായണനും.
• കൊച്ചി സ്വദേശിയായ ജി.എൻ. ഗോപാലാണ് കേരളത്തിലെ ആദ്യ ഗ്രാൻഡ് മാസ്റ്റർ. 18-ാം വയസ്സിലാണ് ഗോപാൽ ഗ്രാൻ ഡ് മാസ്റ്ററായത്.
G N Gopal |
. തിരുവനന്തപുരം സ്വദേശിയായ എസ്.എൽ. നാരായണനാണ് കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ് മാസ്റ്റർ, 17-ാം വയസ്സിലാണ് നാരായണൻ ഗ്രാൻഡ് മാസ്റ്ററായത്.
.
.
ഗ്രാൻഡ് മാസ്റ്ററായ ആദ്യ ഇന്ത്യൻ വനിത സുബ്ബരായൻ വിജയലക്ഷ്മിയാണ്. Subbaraman Vijayalaksmi.
Subbaraman Vijayalaksmi |
• കൊനേരു ഹംപിയാണ് ഏറ്റ വും കുറഞ്ഞ പ്രായത്തിൽ ഗ്രാൻഡ് മാസ്റ്ററായ വനിത.
Koneru Humpy |
• ഇന്റർനാഷണൽ ബിസിന സ് മെഷീൻ കോർപ്പറേഷൻ , IBM (ഐ.ബി.എം.) ചെസ് കളി ക്കാനായി വികസിപ്പിച്ചെടുത്ത സൂപ്പർ കംപ്യൂട്ടറാണ് ഡീപ്പ് ബ്ലൂ.
1997-ൽ ഡീപ്പ് ബ്ലൂ മികച്ച കളിക്കാരനായ ഗാരി കാസ്പറോവിനെ തോൽപ്പിച്ചു.
deep blue and Garry Kasparov |
. മികച്ച ചെസ് കളിക്കാർക്ക് നൽകിയിരുന്ന പുരസ്കാരമാ ണ് ചെസ് ഓസ്കർ.
chess oscar |
64 എന്ന റഷ്യൻ ചെസ് മാസികയാണ് പുരസ്കാരം നൽകിയിരുന്ന ത്. മാസിക പ്രസിദ്ധീകരണം നിർത്തിയതിനാൽ 2013-ലാണ് അവസാനമായി പുരസ്കാരം നൽകിയത്.
ആറുതവണ വിശ്വ നാഥൻ ആനന്ദിന് ചെസ് ഓസ് കർ ലഭിച്ചിട്ടുണ്ട്.
ചെസ്സിന് കഥാസന്ദർഭത്തിൽ പ്രത്യേക സ്വാധീനമുള്ള ക്ലാസി ക് സിനിമയാണ് ദ സെവൻത് സീൽ the seventh seal. ഇർ ബർഗ്മാനാണ് സിനിമയുടെ സംവിധായകൻ.
ഇന്ത്യയുടെ ഗ്രാൻഡ് മാസ്റ്റർ
viswanathan Anand |
വിഷി എന്നറിയപ്പെടുന്ന വിശ്വനാഥൻ ആനന്ദ് തമിഴ്നാട്ടിലാണ് ജനിച്ചത്. ആദ്യത്തെ ഖേൽരന Khelratna പുരസ്കാര ജേതാവാണ് വിശ്വനാഥൻ ആനന്ദ്.
അർജുന പുരസ്കാരം (1985), പദ്മശ്രീ (1987), പദ്മഭൂഷൺ (2000), പദ്മവിഭൂഷൺ (2007) എന്നീ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. അഞ്ചുതവണ അദ്ദേഹം ലോക ചാമ്പ്യനായി.
Ranking: No. 17 (April 2021)
0 Comments