Malyalam GK Questions and Answers}LDC previous questions
1.ഇന്ത്യയിലെ ഏറ്റവും നീളമേറിയ പാലം ഏത് നദിയിലാണ്? ബ്രഹ്മപുത്ര
2.വംശനാശഭീഷണി നേരിടുന്ന വരയാടുകളുടെ ഏത് വന്യജീവി സംരക്ഷണകേന്ദ്രത്തിൽ ആണ് കാണപ്പെടുന്നത്? ഇരവികുളം
3.മോൾ ദിനമായി ആചരിക്കുന്ന ദിവസം? ഒക്ടോബർ 23
4.അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ശരീരത്തെ സജ്ജമാക്കുന്ന ഹോർമോൺ? അഡ്രിനാലിൻ
5.ഡെങ്കിപ്പനി പരത്തുന്ന കൊതുക്? എയ്ഡിസ് ഈജിപ്റ്റി
6.കേരള ലളിതകലാ അക്കാദമിയുടെ ആദ്യ ചെയർമാൻ? എം.രാമവർമ രാജ 2019 ൽ നേമം പുഷ്പരാജ്*
7.ഒന്നാം ഭൗമ ഉച്ചകോടി നടന്ന സ്ഥലം? റിയോ ഡി ജനീറോ
8.ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജനൽ കമ്പികൾ വിറകൊള്ളുന്നത് ഏത് പ്രതിഭാസം മൂലമാണ്? അനുനാദം
9.ട്രാൻസ്ഫോർമറിന്റെ പ്രവർത്തന തത്വം? മ്യൂച്ചൽ ഇൻഡക്ഷൻ
10.കൊല്ലവർഷം ആരംഭിച്ചത് എന്ന്? 825
11.കേരളത്തിലെ ഏറ്റവും പഴയ രാജവംശം? ആയ് രാജവംശ
12.കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം? ശാസ്താംകോട്ട കായൽ
13.വൈക്കം സത്യാഗ്രഹം എത്ര ദിവസം നീണ്ടുനിന്നു? 603
14.കേരളത്തിലെ പരമ്പരാഗത വ്യവസായത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്? കയർ
15:ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വത നിര? ഹിമാദ്രി
16.ജാർഖണ്ഡിന്റെ തലസ്ഥാനം ആയ റാഞ്ചി ഏത് നദിയുടെ തീരത്താണ്? സുവർണരേഖ
17.സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിവിധോദ്ദേശ്യ നദീതടപദ്ധതി? ദാമോദർ നദീതട പദ്ധതി
18.ഡൽഹി കൊൽക്കത്ത ദേശീയ പാത? NH-2
19:ഏഷ്യയിലെ ഏറ്റവും വലിയ നദീജന്യ ദ്വീപായ മാജുലി സ്ഥിതി ചെയ്യുന
സംസ്ഥാനം? ആസാം
20.ദിൻ ഇലാഹി എന്ന മതത്തിന്റെ കർത്താവ്? അക്ബർ ചക്രവർത്തി
21.റെഗുലേറ്റിംഗ് ആക്ട് ഇന്ത്യയിൽ നടപ്പിലാക്കിയത് ആരുടെ ഭരണകാലത്താണ്? വാറൻ ഹേസ്റ്റിംഗ്സ്
22 ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ നയിച്ച കാൺപൂരിലെ നേതാവ്? നാനാസാഹിബ്
23. ആകട് ഫോർ ദ ബെറ്റർ ഗവൺമെൻറ് ഓഫ് ഇന്ത്യ എന്നത് ഇന്ത്യയിലെ ഏത് സംഭവവുമായി ബന്ധപ്പെട്ടതാണ്? ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം
24.ബർദോളി സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആര്? സർദാർ വല്ലഭായി പട്ടേൽ
25.നവ ഭാരതത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്? രാജാറാം മോഹൻ റോയ്
26."പുഴുക്കുത്തേറ്റ പാക്കിസ്ഥാൻ".
എന്ന് പറഞ്ഞതാര്? മുഹമ്മദലി ജിന്ന
27.പ്രിവിപഴ്സ് നിർത്തലാക്കിയത് ആര്? ഇന്ദിരാഗാന്ധി
28.സമ്പൂർണ്ണ വിപ്ലവം ആരുടെ നേതൃത്വത്തിലായിരുന്നു? ജയപ്രകാശ് നാരായൺ
29.ചേരിചേരാ പ്രസ്ഥാനം രൂപം നൽകിയത് എവിടെ? ബന്ദൂങ്
30.ഭക്ഷ്യവസ്തുക്കളുടെ സുസ്ഥിരതയ്ക്ക് മുൻഗണന നൽകിയ പഞ്ചവത്സര പദ്ധതി? മൂന്നാം പഞ്ചവത്സര പദ്ധതി
31.ഇന്ത്യയിൽ സ്ഥാപിതമായ ആദ്യത്തെ ബാങ്ക്? ഹിന്ദുസ്ഥാൻ ബാങ്ക്
32.ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എന്ന ആശയത്തിന് ഏത് രാജ്യത്തോട് കടപ്പെട്ടിരിക്കുന്നു? അമേരിക്ക
33.ശുചിത്വത്തിന് ഗ്രാമീണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക ൽകുന്ന അവാർഡ്? നിർമൽ ഗ്രാമ പുരസ്കാർ
34.ഇന്ത്യൻ ആസൂത്രണ കമ്മീഷന്റെ ആദ്യത്തെ ഉപാധ്യക്ഷൻ? ഗുൽസാരിലാൽ നന്ദ
35."ഒരാൾ എങ്ങനെ മരിക്കണമെന്ന് മറ്റൊരാൾക്ക് തീരുമാനിക്കാൻ കഴിയാത്ത ലോകം ഉണ്ടാകണം, അതാണ് എന്റെ സ്വപ്നം". മനുഷ്യാവകാശങ്ങളെക്കുറിച്ച് ഇങ്ങനെ പറഞ്ഞതാര്? മാർക്ക്വസ്
36.ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് എന്ന്? 1993
37.ഇന്ത്യയിലെ സൈബർ സ്റ്റേറ്റ് എന്നറിയപ്പെടുന്ന സംസ്ഥാനം? ആന്ധ്രാ പ്രദേശ്
38.പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് എതിരെയുള്ള അതിക്രമം തടയുന്നതിനുള്ള നിയമം ഏത് പേരിൽ അറിയപ്പെടുന്നു? പ്രിവൻഷൻ ഓഫ് അട്രോസിറ്റീസ് ആക്ട്
39.താഴെ പറയുന്നവയിൽ റെക്ടിഫയർ ആയി ഉപയോഗിക്കുന്നത് ഏത
A)ട്രാൻസിസ്റ്റർ B)റെസിസ്റ്റർ c)ഡയോഡ് D)കപ്പാസിറ്റർ Ans:ഡയോഡ്
40.ഹിന്ദി സാഹിത്യത്തിലെ കുലപതിയായ പ്രേംചന്ദ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ? ധനപത്റായ്
41.റിസർവ് ബാങ്കിന്റെ ആദ്യത്തെ ഇന്ത്യക്കാരനായ ഗവർണർ? സർ.സി.ഡി.ദേശ്മുഖ്
42.ബയോഗ്യാസിലെ പ്രധാന ഘടകം? മീഥെയ്ൻ
43.ഇന്ത്യൻ റിമോട്ട് സെൻസിങ് ഉപഗ്രഹമായ ഐ.ആർ.എസ്.ഐ.ടി. ഭ്രമണപഥത്തിലെത്തിച്ച റോക്കറ്റ്? പി.എസ്.എൽ.വി.സി.വൺ
44.മഞ്ഞ പൂവ് ചുവന്ന പ്രകാശത്തിൽ ഏത് നിറത്തിൽ കാണപ്പെടും? ചുവപ്പ്
45.രണ്ട് ഒളിമ്പിക്സ് മത്സരങ്ങളിൽ തുടർച്ചയായി ട്രിപ്പിൾ നേടിയ ആദ
അത്‌ലറ്റ് ഉസൈൻ ബോൾട്ട്
46.ഇന്ത്യയിലെ ആദ്യത്തെ കാർട്ടൂൺ മ്യൂസിയം സ്ഥാപിതമായ സ്ഥലം? കായംകുളം
47.കൂടംകുളം ആണവവൈദ്യുത നിലയം തമിഴ്നാട്ടിലെ ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്? തിരുനെൽവേല
0 Comments