Ticker

6/recent/ticker-posts

ഘനീകരണത്തിന്റെ വിവിധ രൂപങ്ങള്‍|Various forms of condensation|Malayalam GK Notes

 

ഘനീകരണത്തിന്റെ വിവിധ രൂപങ്ങള്‍|Various forms of condensation|Malayalam GK Notes

ഘനീകരണത്തിന്റെ വിവിധ രൂപങ്ങള്‍


തുഷാരം


നീരാവിപൂരിതവായു തണുത്ത പ്രതലങ്ങളില്‍ സ്പര്‍ശിക്കുമ്പോള്‍ നീരാവി ഘനീഭവിച്ച് അവിടങ്ങളില്‍ രൂപം കൊളളുന്ന ജലകണങ്ങളാണ് തുഷാരം.


നേര്‍ത്ത മൂടല്‍മഞ്ഞ്


ഭൗമോപരിതലത്തിനുമുകളില്‍ നീരാവി ഘനീഭവിച്ച് അന്തരീഷത്തില്‍ തങ്ങിനില്‍ക്കുന്നതാണ് നേര്‍ത്ത മൂടല്‍മഞ്ഞ്.


മൂടല്‍മഞ്ഞ്


ഭൗമോപരിതലത്തിനു മുകളിലായി നീരാവി ഘനീഭവിച്ച് രൂപംകൊളളുന്നവയാണ് മൂടല്‍മഞ്ഞ്


മഞ്ഞ്


ഹിമമേഖലകളിലും പര്‍വ്വതപ്രദേശങ്ങളിലും കാണപ്പെടുന്ന വര്‍ഷണരൂപമാണ് മഞ്ഞ്.


ആലിപ്പഴം


മഴത്തുളളികളോടൊപ്പം മഞ്ഞു കട്ടകള്‍ ഭൂമിയിലേക്ക് പതിക്കുന്നു. ഇതാണ് ആലിപ്പഴം.


മേഘങ്ങള്‍ 


ചൂടുപിടിച്ച് ഉയര്‍ന്നു പൊങ്ങുന്ന നീരാവിപൂരിതവായു തണുത്ത് ഹിമാങ്കത്തിനുതാഴെയാകുമ്പോള്‍ ഘനീഭനിച്ച് മേഘങ്ങളായി മാറുന്നു.


മഴ 


മേഘങ്ങളില്‍ തുടര്‍ച്ചയായി നടക്കുന്ന ഘനീകരണത്തിന്റെ ഫലമായി ജലകണികകളുടെ വലിപ്പം കൂടുന്നു. വലിപ്പമേറിയ ജലകണികകള്‍ക്ക് അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കാന്‍ കഴിയാതെ ഭൂമിയിലേക്കു മഴയായി പതിക്കുന്നു.

 Preliminary Exam Study Materials

Post a Comment

0 Comments