മലയാളി മെമ്മോറിയൽ Malayali Memorial
ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്ത് തിരുവിതാംകൂറിൽ ഉയർന്ന ഔദ്യോഗിക സ്ഥാനങ്ങളിൽ മലയാളികൾക്ക് പ്രാധാന്യം വേണമെന്ന ആവശ്യവുമായി 1891 ജനുവരി 1 ന് അന്നത്തെ മഹാരാജാവിന് നൽകിയ നിവേദനമാണ് മലയാളി മെമ്മോറിയൽ എന്നപേരിൽ അറിയപ്പെടുന്നത്.
ആ കാലഘട്ടത്തിൽ തിരുവിതാംകൂറിലെ ഉയർന്ന ഔദ്യോഗിക പദവികൾ വഹിച്ചിരുന്നത് തമിഴ് ബ്രാഹ്മണർ ആയിരുന്നു.
ഇതിനെതിരെ തിരുവിതാംകൂർ തിരുവിതാംകൂർകാർക്ക് എന്ന ആശയത്തിന്റെ ഉപജ്ഞാതാവായ ബാരിസ്റ്റർ ജി.പി.പിള്ള, കെ.പി. ശങ്കരമേനോൻ, സി.വി. രാമൻപിള്ള, സി. കൃഷ്ണപിള്ള തുടങ്ങിയവരുടെ നേതൃത്വത്തിൽ 10028 പേരുടെ ഒപ്പ് ശേഖരിച്ച് മഹാരാജാവിനു നൽകുകയും ചെയ്തു.
കൂടാതെ ഉദ്യോഗങ്ങളിൽ നാട്ടുകാർക്ക് ജാതി-മത പരിഗണനയില്ലാതെ മുൻഗണന നൽകുകയും നിയമനങ്ങളിൽ ആനുപാതിക പ്രാധിനിത്യം വേണമെന്നും ഈ നിവേദനത്തിലെ മുഖ്യ ആവശ്യങ്ങളിൽ പെടുന്നു.
മലയാളി മെമ്മോറിയലിന്റെ കൊല്ലം ജില്ലയിലെ കേന്ദ്ര ബിന്ദുവായ മലയാളി സഭ ഹാൾ. പിന്നീട് മലയാളി സഭ സ്ക്കൂളായി
Malayali Sabha Hall- Malayali Sabha School |
Malayali memorial Important Question and Answers Click HERE
Ezhava Memorial Important Questions and Answers click HERE
0 Comments