മാമ്പള്ളി പട്ടയം Mamballi pattayam മാമ്പള്ളിശാസനം
പ്രാചീന വേണാടിന്റെ ചരിത്രത്തിലേക്കു വെളിച്ചം വീശുന്ന പ്രധാനപ്പെട്ട ചരിത്രരേഖകളിൽ ഒന്നാണു് മാമ്പള്ളി പട്ടയം.
കൊല്ലവർഷം 149ൽ (ക്രി.വ. 974) ആണു് മാമ്പള്ളി പട്ടയം എഴുതപ്പെട്ടതു്.
തരിസാപ്പള്ളി ചെപ്പേടുകൾക്കു് ശേഷം ഏകദേശം 130 വർഷം കഴിഞ്ഞാണു് ഈ പട്ടയരേഖ എഴുതപ്പെട്ടതു്.
തരിസാപ്പള്ളി ചെപ്പേടു ചമച്ച അയ്യനടികൾ തിരുവടികൾക്കു ശേഷം മറ്റൊരു വേണാട്ടരചന്റെ ഭരണത്തിനു ചരിത്രപരമായുള്ള തെളിവുകൂടിയാണു് ഈ രേഖ.
ശ്രീവല്ലഭൻ കോത എന്നായിരുന്നു ഈ വേണാട്ടുരാജാവിന്റെ പേരു്.
എന്താണ് മാമ്പള്ളിപ്പട്ടയം?
ഒരു സ്വകാര്യവ്യക്തി ഒട്ടേറെ മാന്യന്മാരുടെ സാന്നിദ്ധ്യത്തിൽ ചെങ്ങന്നൂർ ക്ഷേത്രത്തിലേക്കു് ഗണ്യമായ ഭൂസ്വത്തു് ദാനം ചെയ്യുന്ന സമ്മതപത്രമാണു് മാമ്പള്ളിപ്പട്ടയം.
തദവസരത്തിൽ രാജാവ് ശ്രീവല്ലഭൻകോതയും സന്നിഹിതനായിരുന്നു എന്നു രേഖയിൽ പ്രസ്താവിച്ചിട്ടുണ്ടു്.
വേണാട്ടുരാജാവിന്റെ പനങ്കാവിൽ കൊട്ടാരത്തെക്കുറിച്ചു് ആദ്യമായി പരാമർശിക്കുന്ന രേഖയും ഇതുതന്നെ.
ഇതിനും പുറമേ, കൊല്ലവർഷം ഒരു കാലഗണനാമാനകമായി ആദ്യമായി രേഖപ്പെടുത്തിക്കാണുന്നതും മാമ്പള്ളി പട്ടയത്തിലാണു്.
മഹോദയപുരത്തെ ഭാസ്കര രവിവർമ്മ ഒന്നാമൻ(962-1019), ഇന്ദുക്കോതവർമ്മ(944-962) എന്നീ ചക്രവർത്തിമാരുടെ ഭരണകാലം കണ്ടുപിടിക്കാനും മാമ്പള്ളിശാസനം സഹായിച്ചിട്ടുണ്ടു്.
Malayali memorial Important Question and Answers Click HERE
Ezhava Memorial Important Questions and Answers click HERE
0 Comments