Ticker

6/recent/ticker-posts

ഇന്ത്യൻ സിനിമ Indian Cinema Q & A


ഇന്ത്യൻ സിനിമ Indian Cinema Q & A


ലോകത്തിലെ ഏറ്റവും വലിയ സിനിമാ വ്യവസായം?
Ans : ഇന്ത്യൻ സിനിമ



ഇന്ത്യൻ സിനിമയുടെ പിതാവ്? ഇന്ത്യന് സിനിമയുടെ പിതാവ് ?
Ans : ദാദാ സാഹിബ് ഫാൽക്കെ

ഇന്ത്യയിൽ ആദ്യമായി സിനിമ പ്രദർശനം നടന്നത്?
Ans : 1896 ജൂലൈ 7 (മുംബൈയിലെ വാട്സൺ ഹോട്ടലിൽ വച്ച് )

വാട്സൺ ഹോട്ടലിന്റെ ഇപ്പോഴത്തെ പേര്?
Ans : Esplanade Mansion

ഇന്ത്യയിൽ ആദ്യമായി സിനിമ പ്രദർശനം നടത്തിയത്?
Ans : ലൂമിയർ സഹോദരന്മാർ (ദി സീ ബാത്ത്,എ ഡെമോളിഷൻ,ലിവിങ് ദി ഫാക്ടറി,അറൈവൽ ഓഫ് എ ട്രെയിൻ,ലേഡീസ് ആന്റ് സോൾജിയേഴ്സ്,എൻട്രി ഓഫ് സിനിമാറ്റോഗ്രഫി  എന്നീ ആറ് നിശബ്ദ ചിത്രങ്ങൾ പ്രദർശിപ്പിച്ചു)

ഇന്ത്യൻ സിനിമാ മേഖലയിൽ നൽകപ്പെടുന്ന പരമോന്നത പുരസ്കാരം?
Ans : ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം

ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ഏർപ്പെടുത്തിയ വർഷം?
Ans : 1969

ദാദാസാഹിബ് ഫാൽക്കെ പുരസ്കാര തുക?
Ans : പത്ത് ലക്ഷം രൂപ

പുണ്ഡാലിക് സിനിമയുടെ നിർമ്മാതാവ്?
Ans : ദാദാ സാഹിബ് തോൺ (സംവിധാനം -എൻ.ജി.ചിത്രേ )

ഫാൽക്കെ പുരസ്കാരവും ഭാരതരത്നവും ലഭിച്ച വ്യക്തികൾ?
Ans : ലതാ മങ്കേഷ്കർ, സത്യജിത് റേ

പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ സിനിമ?
Ans : രാജാ ഹരിശ്ചന്ദ്ര

രാജാ ഹരിശ്ചന്ദ്രയുടെ നിർമ്മാതാവ്?
Ans : ദാദാ സാഹിബ് ഫാൽക്കേ

ആദ്യ ഇന്ത്യൻ ശബ്ദ ചിത്രം?
Ans : ആലം ആര (1931)

'ആലം ആര’ എന്ന ചിത്രം സംവിധാനം ചെയ്തത്?
Ans : അർദേശിർ ഇറാനി

ഇന്ത്യയിലെ ആദ്യ 70 എം.എം. ചിത്രം?
Ans : എറൗണ്ട് ദ് വേൾഡ് (1967)

പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ 70 എം. എം. ചിത്രം?
Ans : ഷോലെ

ഷോലെ സിനിമ സംവിധാനം ചെയ്തത്?
Ans : രമേഷ് സിപ്പി

ഷോലെ സിനിമ തുടർച്ചയായി അഞ്ചു വർഷം പ്രദർശിപ്പിച്ച മുംബൈയിലെ തിയേറ്റർ?
Ans : മിനർവ

ഇന്ത്യയിലെ ആദ്യ കളർ ചിത്രം?

Ans : ബിൽവാ മംഗൾ (1932) (ബ്രിട്ടണിൽ വച്ചാണ് പ്രോസസിംഗ് നടന്നത്)
പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ കളർ ചിത്രം?

Ans : കിസാൻ കന്യ (1937)

ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ മൈഡിയർ കുട്ടിച്ചാത്തൻ സംവിധാനം ചെയ്തത്?
Ans : ജിജോ

ഏറ്റവും കൂടുതൽ കാലം പ്രദർശിപ്പിച്ച ഇന്ത്യൻ സിനിമ?
Ans : ദിൽവാലെ ദുൽഹനിയാ ലേ ജായേംഗേ (20 വർഷം തുടർച്ചയായി മുംബൈ, മറാത്ത മന്ദിർ തീയേറ്ററിൽ പ്രദർശിപ്പിച്ചു. 2015 ഫെബ്രുവരിയിൽ പ്രദർശനം അവസാനിപ്പിച്ചു) (സംവിധാനം - ആദിത്യ ചോപ്ര)

ആദ്യമായി പശ്ചാത്തലസംഗീതം ഉൾപ്പെടുത്തിയ ഇന്ത്യൻ സിനിമ?
Ans : ചാണ്ഡിദാസ് (സംവിധാനം - ദെബാക്കി ബോസ്)

‘ചാണ്ഡിദാസ്’ എന്ന സിനിമയുടെ സംഗീത സംവിധാനം നിർവഹിച്ചത്?
Ans : ആർ.സി.ബോറൻ

ഇന്ത്യയിൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ആദ്യ വേദി?
Ans : മുംബൈ

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സ്ഥിരം വേദി?
Ans : ഗോവ

ഇന്ത്യയിലെ ആദ്യത്തെ സിനിമാ ഹാൾ?
Ans : കപാലി (ബംഗളൂരു)

ഇന്ത്യയിൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ആരംഭിച്ച വർഷം?
Ans : 1952

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ  ഏറ്റവും മികച്ച ചിത്രത്തിന് നൽകുന്ന  അവാർഡ്?
Ans : സുവർണമയൂരം

1948 -ൽ സ്ഥാപിതമായ ഇന്ത്യൻ ഫിലിം ഡിവിഷന്റെ ആസ്ഥാനം?
Ans : മുംബൈ

ഇന്ത്യൻ സിനിമയുടെ പൈതൃക സംരക്ഷണം ലക്ഷ്യമാക്കി ൽ ഫെബ്രുവരിയിൽ ആരംഭിച്ച സ്ഥാപനം?
Ans : നാഷണൽ ഫിലിം ആർക്കൈവ്

നാഷണൽ ഫിലിം ആർക്കൈവ്സിന്റെ ആസ്ഥാനം?
Ans : പൂനെ

ചിൽഡ്രൻസ് ഫിലിം സൊസൈറ്റി സ്ഥാപിതമായ വർഷം?
Ans : 1955

ചിൽഡ്രൻസ് ഫിലിം സൊസൈറ്റിയുടെ ആസ്ഥാനം?
Ans : മുംബൈ

ഗുണമേന്മയുള്ള സിനിമകളുടെ നിർമ്മാണത്തിനുള്ള സാമ്പത്തിക സഹായം ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ നിലവിൽ വന്ന സ്ഥാപനം?
Ans : ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ (NFDC)

ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ നിലവിൽ വന്ന വർഷം?
Ans : 1975

ഇന്ത്യൻ സിനിമകൾക്ക് പൊതു പ്രദർശനാനുമതി നൽകുന്ന സ്ഥാപനം?
Ans : സെൻസർ ബോർഡ് (1952-ൽ സ്ഥാപിതമായ സ്ഥാപനം സെൻട്രൽ

ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) എന്നും അറിയപ്പെടുന്നു)
ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ യുടെ ആസ്ഥാനം?
Ans : പൂനെ

ഇന്ത്യയിൽ നിർമ്മിച്ച ആദ്യ ഇംഗ്ലീഷ് ചിത്രം?
Ans : കോർട്ട് ഡാൻസർ

ഇന്ത്യയിലെ ആദ്യ ഗാനരഹിത ചിത്രം?
Ans : നൗ ജവാൻ

ദേശീയ തലത്തിൽ മികച്ച നടിക്കുള്ള അവാർഡ് ഏറ്റവുമധികം തവണ നേടിയത്?
Ans : ശബാന ആസ്മി (5 തവണ)

ശബാന ആസ്മിക്കുശേഷം ദേശീയ തലത്തിൽ മികച്ച നടിക്കുള്ള അവാർഡ് ഏറ്റവുമധികം തവണ നേടിയത്?
Ans : ശാരദ് (3 തവണ)

സ്ത്രീകൾ അഭിനയിച്ച ആദ്യ ഇന്ത്യൻ സിനിമ?
Ans : മോഹിനി ഭസ്മാസുർ

ഫ്രഞ്ച് ഗവൺമെന്റിന്റെ ഷെവലിയർ ബഹുമതി ലഭിച്ച ആദ്യ ഇന്ത്യൻ നടൻ? 
Ans : ശിവാജി ഗണേശൻ(1960-കെയ്റോയിൽ,സിനിമ-വീരപാണ്ഡ്യ കട്ടബൊമ്മൻ

ഭരത് അവാർഡ് നേടിയ ആദ്യ നടൻ?
Ans : ഉത്തം കുമാർ

രജനീകാന്തിന്റെ യഥാർത്ഥ നാമം?
Ans : ശിവാജിറാവു ഗെയ്ക്ക്വാദ്

ചിരഞ്ജീവിയുടെ യഥാർത്ഥ നാമം?
Ans : കൊനിദേല ശിവശങ്കര വരപ്രസാദ്

ഏത് ഇന്ത്യൻ നടന്റെ സ്മരണാർത്ഥമാണ് യു.എസ്. പോസ്റ്റൽ സർവ്വീസ് സ്റ്റാമ്പ് പുറത്തിറക്കാൻ തീരുമാനിച്ചത്?
Ans : അക്കിനേയി നാഗേശ്വര റാവു

സിനിമാ പരസ്യം ആദ്യമായി പ്രസിദ്ധീകരിച്ച ദിനപത്രം?
Ans : ടൈംസ് ഓഫ് ഇന്ത്യ(1896)

ഏഷ്യയിലെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോ ആയ രാമോജി ഫിലിം സിറ്റി സ്ഥിതി ചെയ്യുന്നത്?
Ans : ഹൈദരാബാദ്

ഒറ്റ നടൻ മാത്രം അഭിനയിച്ച ആദ്യ സിനിമ?
Ans : യാദേം (സുനിൽദത്ത്)

ഇന്ദിരാഗാന്ധിയുടെ ഘാതകരെക്കുറിച്ച് പഞ്ചാബിൽ പുറത്തിറങ്ങുന്ന വിവാദചിത്രം?
Ans : കൗ ദേ ഹീരേ (സംവിധാനം- രവീന്ദർ രവി)

മുംബൈ ഭീകരാക്രമണം ആസ്പദമാക്കിയുള്ള സിനിമ?
Ans : താജ്മഹൽ (സംവിധാനം-നിക്കൊളാസ് സാദ)

സംസ്ഥാന മുഖ്യമന്ത്രിമാരായിട്ടുള്ള സിനിമാ നടന്മാർ?
Ans : എം.ജി. രാമചന്ദ്രൻ, എൻ.ടി. രാമറാവു


മുഖ്യമന്ത്രിയായ ആദ്യ സിനിമാതാരം?
Ans : എം.ജി. രാമചന്ദ്രൻ (തമിഴ്നാട്)

സംസ്ഥാന മുഖ്യമന്ത്രിമാരായിട്ടുള്ള സിനിമാ നടിമാർ?
Ans : ജാനകി രാമചന്ദ്രൻ, ജയലളിത

എം.ജി രാമചന്ദ്രൻ, എൻ.ടി. രാമറാവു, ജയലളിത എന്നീ മൂന്ന് മുഖ്യമന്ത്രി മാരെ തന്റെ ചലച്ചിത്രത്തിൽ അഭിനയിപ്പിച്ച സംവിധായകൻ?
Ans : എം. കൃഷ്ണൻ നായർ

മികച്ച സംവിധാനത്തിനുള്ള ദേശീയ അവാർഡ് നേടിയ ആദ്യ ഇന്ത്യൻ വനിത?
Ans : അപർണസെൻ

മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നൽകി തുടങ്ങിയ വർഷം?
Ans : 1954

മികച്ച നടൻ,നടി എന്നീ അവാർഡുകൾ നൽകിത്തുടങ്ങിയ വർഷം?
Ans : 1968

മികച്ച ചിത്രത്തിന് ദേശീയ തലത്തിൽ നൽകുന്ന പുരസ്കാരം?
Ans : സുവർണ്ണ കമലം

മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള രജത കമലം നേടിയ ആദ്യ ചിത്രം?
Ans : നീലക്കുയിൽ (1954)

ഏറ്റവും കൂടുതൽ തവണ സുവർണ കമലം സ്വന്തമാക്കിയത്?
Ans : ബംഗാളി ചലച്ചിത്രം (22 തവണ)

'സുവർണ കമലം’ മലയാളത്തിന് എത്ര തവണ ലഭിച്ചിട്ടുണ്ട് ?
Ans : 11 തവണ

'ബാൻഡിക്ട് ക്വീൻ' എന്ന ഫൂലൻ ദേവിയെക്കുറിച്ചുള്ള ഗ്രന്ഥം തയ്യാറാക്കിയത്?
Ans : മാലാസെൻ

‘ബാൻഡിക്ട് ക്വീൻ' എന്ന സിനിമയിൽ ഫൂലൻ ദേവിയായി അഭിനയിച്ചത്?
Ans : സീമാ ബിശ്വാസ് (സംവിധാനം - ശേഖർ കപൂർ)

സാങ്കേതിക വിദഗ്ധർക്കുള്ള ദേശീയ അവാർഡുകൾ നിലവിൽ വന്നത്?
Ans : 1967

സിനിമാട്ടോഗ്രഫിക് ആക്ട് നിലവിൽ വന്ന വർഷം?
Ans : 1918

നവാഗത പ്രതിഭയ്ക്കുള്ള ചലച്ചിത്ര അവാർഡ് അറിയപ്പെടുന്നത്?
Ans : ഇന്ദിരാഗാന്ധി അവാർഡ്

ഇന്ത്യൻ ഫിലിം ഫിനാൻസ് കോർപ്പറേഷൻ സ്ഥാപിതമായ വർഷം?
Ans : 1960

‘ലേഡി ഓഫ് ഇന്ത്യൻ സിനിമ’ എന്നറിയപ്പെടുന്നത്?
Ans : ദേവികാറാണി റോറിച്ച്

‘ഫസ്റ്റ് ലേഡി ഓഫ് ഇന്ത്യൻ സിനിമ’ എന്നറിയപ്പെടുന്നത്?
Ans : നർഗീസ് ദത്ത്

ഇന്ത്യയിലെ ആദ്യ ട്രാക്ക് സ്‌റ്റീരിയോഫോണിക് ചിത്രം?
Ans : ഷോലെ

ഏറ്റവും കൂടുതൽ ഗാനങ്ങളുള്ള ഇന്ത്യൻ സിനിമ?
Ans : ഇന്ദ്രസഭ (71 ഗാനങ്ങൾ )

പത്മശ്രീ ലഭിച്ച ആദ്യ ഇന്ത്യൻ നടി?
Ans : നർഗീസ് ദത്ത്

രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ സിനിമാ താരം?
Ans : പൃഥ്വിരാജ് കപൂർ

ഏറ്റവും കൂടുതൽ തവണ സിനിമയാക്കിയ  ഇന്ത്യൻ നോവൽ?
Ans : ദേവദാസ്

മികച്ച ചിത്രത്തിനുള്ള സുവർണ്ണ കമലം നേടിയ ആദ്യ സിനിമ?
Ans : ശ്യാംചി ആയി (മറാത്തി,1954)(സംവിധാനം: പി.കെ. ആത്രെ)


സാർവദേശീയ പ്രദർശന സൗകര്യം ലഭിച്ച ആദ്യ ഇന്ത്യൻ ചിത്രം?
Ans : ലൈറ്റ് ഓഫ് ഏഷ്യ (1926)

ഏറ്റവുമധികം ചിത്രങ്ങൾ സംവിധാനം ചെയ്ത വനിത?
Ans : വിജയ നിർമ്മല (44)

2013-ലെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് ഗീതാഞ്ജലി ഥാപ്പക്കു നേടികൊടുത്ത ഹിന്ദി ചിത്രം ?
Ans : ലെയേഴ്സ് ഡൈസ്

സിനിമാലോകം 


ഹോളിവുഡ് - അമേരിക്കൻ സിനിമ
ബോളിവുഡ് - ഹിന്ദി സിനിമ
കോളിവുഡ് - തമിഴ് സിനിമ
മോളിവുഡ് - മലയാളം സിനിമ
ടോലിവുഡ് - തെലുങ്ക് സിനിമ
ഓലിവുഡ് - ഒറിയൻ സിനിമ
പുഞ്ച്  വുഡ്  - പഞ്ചാബി  സിനിമ
സാൻഡൽ വുഡ് - കന്നട സിനിമ
ഡോളിവുഡ്-ഗുജറാത്ത് സിനിമ
കാബൂൾവുഡ്-അഫ്ഗാനിസ്ഥാൻ സിനിമ
ദാലിവുഡ്-ബംഗ്ലാദേശ് സിനിമ
ലോലിവുഡ്-പാകിസ്ഥാൻ സിനിമ (ലാഹോർ )
കാരിവുഡ്-പാകിസ്ഥാൻ സിനിമ (കറാച്ചി)
ദാദാ സാഹിബ് ഫാൽക്കെ അവാർഡ് നേടിയവർ


ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ആദ്യമായി നേടിയത് ?
Ans : ദേവികാ റാണി റോറിച്ച് (1969)

ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ച ഏക മലയാളി?
Ans : അടൂർ ഗോപാലകൃഷ്‌ണൻ  (ഫാൽക്കെ  അവാർഡ് നേടിയ പ്രായം കുറഞ്ഞ വ്യക്തി)

ദാദാ സാഹിബ് ഫാൽക്കെ അവാർഡ് നേടിയ സഹോദരിമാർ?
Ans : ലതാ മങ്കേഷ്കർ, ആശാ ഭോസ്ലേ

ദാദാ സാഹിബ് ഫാൽക്കെ അവാർഡ് 2014 നേടിയത്?
Ans : ശശി കപൂർ

47-മത് ദാദാ സാഹിബ് ഫാൽക്കെ അവാർഡ് 2015 നേടിയത്?
Ans : മനോജ് കുമാർ

ഇന്ത്യൻ സിനിമയിൽ ആദ്യം


ആദ്യ ഇന്ത്യൻ സിനിമ-പുണ്ഡാലിക് (1912)

പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ ചിത്രം -രാജാ ഹരിശ്ചന്ദ്ര(1913)

ആദ്യ ശബ്ദ ചലച്ചിത്രം -ആലം ആര (1931)


ആദ്യ കളർ ചിത്രം-ബിൽവാ മംഗൾ 

പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ തദ്ദേശീയ കളർ ചിത്രം-കിസാൻ കന്യ (1937) 

ആദ്യ തി-ഡീ സിനിമ-മൈഡിയർ കുട്ടിച്ചാത്തൻ(1984)

ആദ്യ സിനിമാസ്കോപ്പ് ചിത്രം -കാഗസ് കാ ഫൂൽ (1959)

ആദ്യ 70 എം.എം ചിത്രം -എറൗണ്ട് ദ വേൾഡ് (1967) 

ആദ്യ തദ്ദേശീയ 70 എം.എം ചിത്രം -ഷോലെ  (1975)

ആദ്യ സിക്സ് ട്രാക് സ്റ്റീരിയോഫോണിക്സ് ചിത്രം -Around the World

ആദ്യ സംസ്കൃത ചിത്രം -ആദിശങ്കര

ദക്ഷിണേന്ത്യയിലെ ആദ്യ ഫീച്ചർ ഫിലിം-കീചകവധം

ആദ്യ ഇന്റർനെറ്റ് ചിത്രം -വിവാഹ് (2006)


ആദ്യ ബോക്സോഫീസ് ഹിറ്റ് ചിത്രം -ലങ്കാദഹൻ (1917)

സ്ത്രീകൾ അഭിനയിച്ച ആദ്യ ഇന്ത്യൻ സിനിമ-മോഹിനി ഭസ്മാസുർ (1913)

സത്യജിത് റേ

‘പഥേർ പാഞ്ചാലി’ സംവിധാനം ചെയ്തത്?
Ans : സത്യജിത് റേ

സത്യജിത് റേയുടെ ആദ്യ ചിത്രം?
Ans : പഥേർ പാഞ്ചാലി (1955)

അപുത്രയം എന്നറിയപ്പെടുന്ന സിനിമ?
Ans : പഥേർ പാഞ്ചാലി (1955),അപരാജിത (1956),അപുർ സൻസാർ (1959)

ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അവാർഡ് നേടിയ ആദ്യ ചിത്രം?
Ans : അപുർ സൻസാർ (1959) 

സത്യജിത്റേയ്ക്ക് ഭാരത രത്ന ലഭിച്ച വർഷം?
Ans : 1992 

ആജീവനാന്ത സംഭാവനയ്ക്കുള്ള ഓണററി ഓസ്കാർ അവാർഡ് ലഭിച്ച ഏക ഇന്ത്യക്കാരൻ?
Ans : സത്യജിത് റേ 
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ ഡോക്റേറ്റ് ബഹുമതി നേടിയ ചലചിത്ര സംവിധായകൻ?
Ans : സത്യജിത് റേ
‘ഔവർ ഫിലിംസ് ദെയർ ഫിലിംസ്' എന്ന പുസ്തകം എഴുതിയത്?
Ans : സത്യജിത് റേ
നർഗീസ് ദത്ത് 

മികച്ച നടിക്കുള്ള ദേശീയ അവാർഡ് ആദ്യമായി ലഭിച്ചത്?
Ans : നർഗീസ് ദത്ത് (ചിത്രം:രാത്ത് ഔർ ദിൻ)(1968)
ദേശീയോദ്ഗ്രഥനം പ്രോത്സാഹിപ്പിക്കുന്ന മികച്ച ചലച്ചിത്രത്തിന് ദേശീയതലത്തിൽ നൽകുന്ന പുരസ്‌കാരം?
Ans : നർഗീസ് ദത്ത് അവാർഡ്
നർഗീസ് ദത്തിന്റെ യഥാർത്ഥ നാമം?
Ans : ഫാത്തിമാ റഷീദ് 
ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ സിനിമാ നടി?
Ans : നർഗീസ് ദത്ത്
രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ സിനിമാ നടി?
Ans : നർഗീസ് ദത്ത്
മൊസാർട്ട് ഓഫ് മദ്രാസ്


സോണി മ്യൂസിക്കുമായി കരാറിലേർപ്പെട്ട ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ആദ്യ സംഗീതജ്ഞൻ?
Ans : എ.ആർ.റഹ്മാൻ
ആദ്യ സിനിമയ്ക്ക് സിനിമാ സംഗീതത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ സംഗീത സംവിധായകൻ?
Ans : എ.ആർ.റഹ്മാൻ
‘മൊസാർട്ട് ഓഫ് മദ്രാസ്’ എന്നറിയപ്പെടുന്നത്?
Ans : എ.ആർ.റഹ്മാൻ
സിനിമാതാരങ്ങളും വിളിപ്പേരും

മക്കൾ തിലകം - എം.ജി. രാമചന്ദ്രൻ 
നടികർ തിലകം -ശിവാജി ഗണേശൻ 
കാതൻ മന്നൻ-ജമിനി ഗണേശൻ 
സ്റ്റൈൽ മന്നൻ - രജനീകാന്ത്
ഉലകനായകൻ - കമലഹാസൻ 
ഇളയ ദളപതി - വിജയ്
പുരട്ചി തലൈവി - ജയലളിത 
ബിഗ് ബി - അമിതാഭ് ബച്ചൻ
ഗാന്ധി (1982)

ലോകത്തിൽ ഏറ്റവും കൂടുതൽ പേർ അഭിനയിച്ച ചിത്രം ?
Ans : ഗാന്ധി (3 ലക്ഷം പേർ) 
റിച്ചാർഡ് ആറ്റൻ ബറോ സംവിധാനം ചെയ്ത ഗാന്ധി സിനിമയിൽ ഗാന്ധിജിയുടെ വേഷമിട്ടത്?
Ans : ബെൻ കിങ്സ്ലി
"ഗാന്ധി” സിനിമയിൽ കസ്തൂർബ ഗാന്ധി ആയി വേഷമിട്ടത്?
Ans : രോഹിണി ഹട്ടങ്കടി 
ഗാന്ധി സിനിമയിൽ നെഹ്റുവായി വേഷമിട്ടത്?
Ans : റോഷൻ സേത്ത്
ഗാന്ധി സിനിമയിൽ സർദാർ വല്ലഭായി പട്ടേൽ ആയി വേഷമിട്ടത്?
Ans : സയ്യിദ് ജഫ്രി 
ഗാന്ധി സിനിമയിൽ മുഹമ്മദലി ജിന്ന ആയി വേഷമിട്ടത്?
Ans : അലിക് പദംസെ
"ഗാന്ധി” സിനിമയുടെ സംഗീത സംവിധായകൻ?
Ans : പണ്ഡിറ്റ് രവിശങ്കർ
ഓസ്കാറിലെ ഇന്ത്യൻ സാന്നിദ്ധ്യം

ഓസ്കാർ പുരസ്കാരം ലഭിച്ച ആദ്യ ഇന്ത്യാക്കാരി?
Ans : ഭാനു അത്തയ്യ (1983)
ഗാന്ധി സിനിമയുടെ വസ്ത്രാലങ്കാരത്തിന് ഓസ്കാർ ലഭിച്ചത്?
Ans : ഭാനു അത്തയ്യ 
ഓണററിയായി ഓസ്കാർ നേടിയ ഇന്ത്യാക്കാരൻ?
Ans : സത്യജിത് റേ (1992) 
രണ്ട് ഓസ്ക്കാറുകൾ ലഭിച്ച ആദ്യ ഇന്ത്യാക്കാരൻ?
Ans : എ.ആർ. റഹ്മാൻ 
ആദ്യമായി ഓസ്ക്കാർ ലഭിച്ച മലയാളി?
Ans : റസൂൽ പൂക്കുട്ടി (ശബ്ദമിശ്രണം) 
പുരസ്കാരം ലഭിച്ച ആകെ ഇന്ത്യാക്കാരുടെ എണ്ണം?
Ans : 5 (ഭാനു അത്തയ്യ, സത്യജിത്ത് റേ, എ.ആർ. റഹ്മാൻ, റസൂൽ പൂക്കുട്ടി, ഗുൽസർ) 
സ്ലംഡോഗ് മില്ല്യനീയർ എന്ന സിനിമ സംവിധാനം ചെയ്തത്?
Ans : ഡാനി ബോയിൽ
ഓസ്‌കാറിന്‌ പരിഗണിക്കപ്പെട്ട ആദ്യ മലയാള ചിത്രം?
Ans : ഗുരു (സംവിധാനം: രാജീവ് അഞ്ചൽ)
2012 ലെ ഓസ്കാർ പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ട മലയാള ചിത്രം?
Ans : ആദാമിന്റെ മകൻ അബു
(സംവിധാനം: സലിം അഹമ്മദ്)
88-ാം ഓസ്കാർ പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ഇന്ത്യൻ ചിത്രം?
Ans : കോർട്ട് (സംവിധാനം - ചൈതന്യ തമാനേ) (വിദേശഭാഷ വിഭാഗത്തിലാണ് നാമനിർദ്ദേശം ചെയ്യപ്പെട്ടത്)  വിസാരണൈ (സംവിധാനം-വെട്രിമാരൻ)
63-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം  2015-2016

മികച്ച നടൻ ?
Ans : അമിതാഭ് ബച്ചൻ (ചിത്രം - പീകു)
മികച്ച നടി ?
Ans : കങ്കണ റാണത്ത് (ചിത്രം-തിനു വെഡ്സ് മനു റിട്ടേൺസ്)
മികച്ച സംവിധായകൻ?
Ans : സഞ്ജയ് ലീലാ ബൻസാലി (ചിത്രം - ബാജിറാവു മസ്താനി) 
മികച്ച ചിത്രം?
Ans : ബാഹുബലി (സംവിധാനം - എസ്. എസ്. രാജമൗലി) 
മികച്ച സഹനടൻ?
Ans : സമുദ്രകനി (ചിത്രം - വിസാരണൈ)
മികച്ച സഹനടി?
Ans : തൻവി അസ്മി (ചിത്രം - ബാജിറാവു മസ്താനി )
മികച്ച ഗായകൻ?
Ans : മഹേഷ് കാലെ (ചിത്രം -കട്യാർ കാൽജാത് ഖുസിലി)  
മികച്ച ഗായിക?
Ans : മൊണാലി താക്കൂർ( ചിത്രം -ദം ലഗാ കെ ഹൈഷാ,ഗാനം-മോഹ് മോഹ് കെ ധാഗേ)

Post a Comment

0 Comments