Ticker

6/recent/ticker-posts

പെട്രോളിയവും കൽക്കരിയുo psc.bibimohanan.com

പെട്രോളിയവും കൽക്കരിയുo



ഭൂമിക്കടിയിൽ അടിഞ്ഞുപോയ, പ്രാചീനജന്തുക്കളുടെ അവശിഷ്ടങ്ങളിൽനിന്നാണ് പെട്രോളിയം
ഉടലെടുത്തത്.
> പെട്രോളിയത്തിൻറെ അസംസ്കൃതരൂപമാണ് ക്രൂഡ് ഓയിൽ.



ക്രൂഡ് ഓയിലിനെ "ഫ്രാക്ഷണൽ ഡിസ്റ്റിലേഷ'നു വിധേയമാക്കിയാണ് പെട്രോളിയവും അനുബന്ധ
 ഉത്പന്നങ്ങളും വേർതിരിച്ചെടുക്കുന്നത്.


Fractional Distillation


മണ്ണണ്ണ, ബെൻസീൻ, ഗ്യാസോലിൻ, പാരഫിൻ വാക്സ്, ആസ്പാൾട്ട്,ഡീസൽ, ബിക്യൂമെൻ (ടാർ)
, ലൂബ്രിക്കേറ്റിങ് ഓയിൽ എന്നിവയും ക്രൂഡ്ഓയിലിൻ ഫ്രാക്ഷൻ ഡിസ്റ്റിലേഷനിലൂടെ ലഭിക്കുന്നവയാണ്.



കറുത്ത സ്വർണം

 "ശിലാതൈലം' എന്നാണ് പെട്രോളിയം അറിയപ്പെടുന്നത്. മിനറൽ ഓയിൽ എന്നും പേരുണ്ട്.

 ലോക സമ്പദ്വ്യവസ്ഥകളിൽ പെട്രോളിയവും അനുബന്ധ ഉത്പന്നങ്ങളും ചെലുത്തുന്ന വൻ 
സമ്മർദ്ദം മൂലമാവണം"കറുത്ത സ്വർണം' (black gold) എന്നുംപെട്രോളിയത്തെ വിളിക്കാറുണ്ട്.

 മണ്ണെണ്ണയുടെ മറ്റൊരു പേരാണ്"പാരഫിൻ' (paraffin). ജെറ്റ് എൻജിനുകളുടെ പ്രധാന ഇന്ധനം
പാരഫിനാണ്.

ബെൻസീൻ കണ്ടുപിടിച്ചത് 1825-ൽമൈക്കൽ ഫാരഡേയാണ്.

അഗ്നിപർവത സ്ഫോടനങ്ങൾ, കാട്ടുതീ, സിഗരറ്റ് പുക എന്നിവയിലെല്ലാം ബെൻസീൻ
അടങ്ങിയിട്ടുണ്ട്.

> നോക്കിങ്ങിനെ (knocking) പെട്രോളിയം എത്രത്തോളം  ചെറുക്കുന്നു എന്നതിനെ 
സൂചിപ്പിക്കുന്നതാണ് (Octane  Rating) അഥവാ, റിസർച്ച് - ഒക്ടേൻ നമ്പർ (റോൺ-RON).

പ്രകൃതിവാതകം, ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ്  (എൽ.പി.ജി), പ്രൊഡ്യൂസർ ഗ്യാസ്, വാട്ടർ 
ഗ്യാസ്, കോൾ ഗ്യാസ് എന്നിവയാണ് പ്രധാനപ്പെട്ട വാതക ഇന്ധനങ്ങൾ.

മീതെയ്ൻ, ഈതെയ്ൻ, പ്രൊപ്പെയ്ൻ, ബ്യൂട്ടേൻ എന്നിവയാണ് പ്രകൃതി വാതകത്തിൽ 
അടങ്ങിയിരിക്കുന്നത്

കാർബൺ മോണോക്സൈഡ്, നൈട്രജൻ, ഹൈഡ്രജൻ എന്നിവയു ടെ മിശ്രണമാണ് 
പ്രൊഡ്യൂസർ ഗ്യാസ്.



LPG ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ്, ബ്യൂട്ടേൻ ദ്രവീകരിച്ചുകിട്ടുന്നതാണ്.

റോഡ് ടാർ ചെയ്യാൻ ഉപയോഗിക്കുന്ന പദാർഥമാണ് ബിറ്റ്യൂമൻ.

ലോകത്തിൽ ആദ്യമായി എണ്ണഖനനം തുടങ്ങിയത് 4-ാം നൂറ്റാണ്ടിൽ ചൈനയിലാണ്.

ലോകത്തിൽ ഏറ്റവും കൂടുതൽ എണ്ണ ഉൽപ്പാദിപ്പിക്കുന്ന രാജ്യം


എണ്ണ ഉൽപ്പാദിപ്പിക്കുന്ന ലോകത്തിലെ 11 രാഷ്ട്രങ്ങളുടെ 
അന്താരാഷ്ട്രസംഘടനയാണ്  ഓർഗനൈസേഷൻ ഓഫ് ദി പെട്രോളിയം എക്സ്പോർട്ടിങ് 
കൺട്രീസ് (OPEC).


1960-ൽ നിലവിൽവന്ന ഒപെക്കിൻറ ആസ്ഥാനം ആസ്ട്രിയയിലെവിയന്നയാണ്.

അൾജീരിയ, ഇന്തോനേഷ്യ, ഇറാൻ,ഇറാഖ്, കുവൈത്ത്, ലിബിയ, നൈജീരിയ, 
ഖത്തർ, സൗദിഅറേബ്യ, യു.എ.ഇ, വെനിസ്വല എന്നിവയാണ് ഒപെക്കിലെ അംഗരാജ്യങ്ങൾ.

"വൈറ്റ് ടാർ' എന്നറിയപ്പെടുന്നതാണ് നാഫ്തലീൻ.


ചരിത്രാതീതകാലത്ത് മൺമറഞ്ഞ വക്ഷങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്നാണ് കൽക്കരി 
രൂപമെടുക്കുന്നത്.
കാർബോണിഫെറസ് കാലഘട്ടത്തിലാണ് (250 ദശലക്ഷത്തോളം വർഷം മുമ്പ്) കൽക്കരി 
രൂപമെടുക്കാൻ കാരണമായ വൃക്ഷങ്ങൾ ഉണ്ടായിരുന്നതെന്ന് കരുതപ്പെടുന്നു.

> കൽക്കരിയിൽ അടങ്ങിയിരിക്കുന്ന കാർബണിന്റെ അളവിനനുസരിച്ച് പീറ്റ്, ലിഗേറ്റ്, 
ബിറ്റുമെനസ്, ആന്ത്രാസൈറ്റ് എന്നിങ്ങനെ നാലായി തിരിക്കാറുണ്ട്.

> കാർബണിൻറ അംശം ഏറ്റവും ഉയർന്ന കൽക്കരിയിനമാണ് ആന്ത്രാ സൈറ്റ് (94-98 ശതമാനം).


> ബിറ്റുമെനസ് കൽക്കരിയിൽ കാർബണിൻറ ശതമാനം 78 മുതൽ 86 വരെയാണ്.

28 മുതൽ 30 ശതമാനം വരെ കാർബൺ അടങ്ങിയ കൽക്കരിയുടെ രൂപാന്തരമാണ് lignite


"ബ്രൗൺ കോൾ' (Brown Coal) എന്നറിയപ്പെടുന്നതും ലിഗെറ്റാണ്. തമിഴ്സനാട്ടിലെ നെയ്തുവേലി, 
ലിഗേറ്റ് ഖനനത്തിനു പ്രസിദ്ധമാണ്.


Post a Comment

1 Comments