Ticker

6/recent/ticker-posts

കേരളത്തിന്റെ പ്രത്യേകതകൾ | Specialties of Kerala


കേരളത്തിന്റെ പ്രത്യേകതകൾ | Specialties of Kerala


ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സംസ്ഥാനം
ans : കേരളം 

വാട്ടർ മെട്രോ പ്രോജക്ട് നിലവിൽ വരുന്ന ആദ്യ സംസ്ഥാനം
ans : കേരളം 

ഇന്ത്യയിൽ പക്ഷി ഭൂപടം തയ്യാറാക്കുന്ന ആദ്യ സംസ്ഥാനം 
ans : കേരളം




സെൻസസ് വകുപ്പിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ദേശീയതലത്തിൽ ശരാശരി ആയുർദൈർഘ്യത്തിൽ ഒന്നാമതെത്തിയ സംസ്ഥാനം
ans : കേരളം (74.9 വയസ്സ്)

ഇ-സിഗററ്റ് നിരോധിച്ച നാലാമത്തെ സംസ്ഥാനം 
ans : കേരളം 

ഭിന്നലിംഗക്കാർക്കായി പ്രത്യേക നയമുണ്ടാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം
ans : കേരളം

കേരള സംസ്ഥാനം നിലവിൽ വന്നത്?
ans : 1956 നവംബർ 1

1956-ൽ കേരളം രൂപീകരിക്കുമ്പോൾ എത്ര ജില്ലകൾ ഉണ്ടായിരുന്നു?
ans : 5 (തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശ്ശൂർ, മലബാർ)

കേരളം, ഇന്ത്യൻ യൂണിയന്റെ എത്ര ശതമാനം?
ans : 1.18%

കേരളത്തിലെ ജനസംഖ്യ. ഇന്ത്യൻ ജനസംഖ്യയുടെ എത്ര ശതമാനം?
ans : 2.76%

കേരളത്തിലെ സ്ത്രീ-പുരുഷ അനുപാതം?
ans : 1084/1000

ഇന്ത്യൻ സംസ്ഥാനങ്ങളിൽ സ്ത്രീ-പുരുഷാനുപാതത്തിൽ കേരളത്തിന്റെ സ്ഥാനം?
ans : 1-ാം സ്ഥാനം

സ്ത്രീ-പുരുഷാനുപാതം കൂടിയ ജില്ല?
ans : കണ്ണൂർ (1136/1000)

സ്ത്രീ-പുരുഷാനുപാതം കുറഞ്ഞ ജില്ല?
ans : ഇടുക്കി (1006/1000)

ഏറ്റവും വലിയ ജില്ല?
ans : പാലക്കാട് 

ഏറ്റവും ചെറിയ ജില്ല?
ans : ആലപ്പുഴ 

ജനസംഖ്യ കൂടിയ ജില്ല?
ans : മലപ്പുറം 

ജനസംഖ്യ കുറഞ്ഞ ജില്ല?
ans : വയനാട്

ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനസാന്ദ്രതയിൽ കേരളത്തിന്റെ സ്ഥാനം?
ans : 3 (ഒന്നാം സ്ഥാനം - ബീഹാർ 1102 ച.കിമി,രണ്ടാം സ്ഥാനം പശ്ചിമബംഗാൾ 1030 ച.കി.മീ.)


കേരളത്തിലെ ജനസാന്ദ്രത?
ans : 860 ച.കി.മീ

ജനസാന്ദ്രത കൂടിയ ജില്ല?
ans : തിരുവനന്തപുരം (1509 ച.കി.മീ)

ജനസാന്ദ്രത കുറഞ്ഞ ജില്ല?
ans : ഇടുക്കി (254 ച.കി.മീ)

ജനസംഖ്യാ വളർച്ചാ നിരക്ക് കൂടിയ ജില്ല?
ans : മലപ്പുറം (13.39%)\

ജനസംഖ്യാ വളർച്ചാ നിരക്ക് കുറഞ്ഞ ജില്ല?
ans : പത്തനംതിട്ട (-3.12%)

റാംസർ പട്ടികയിൽ ഉൾപ്പെട്ട കായലുകൾ?
ans : 3 (അഷ്ടമുടി, ശാസ്താംകോട്ട, വേമ്പനാട്) 

ഉയരം കൂടിയ കൊടുമുടി?
ans : ആനമുടി (2695 മീ.) 

ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി?
ans : മീശപ്പുലിമല (2640 മീ.) 

പ്രധാന അന്താരാഷ്ട്ര  വിമാനത്താവളങ്ങൾ?
ans : തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് , kannur


നഗരവാസികൾ കൂടുതലുള്ള ജില്ല?
ans : തിരുവനന്തപുരം 

ശതമാനാടിസ്ഥാനത്തിൽ നഗരവാസികൾ കൂടതലുള്ള ജില്ല?
ans : കണ്ണൂർ 


ശതമാനാടിസ്ഥാനത്തിൽ നഗരവാസികൾ കുറഞ്ഞ ജില്ല?
ans : വയനാട്

ഏറ്റവും കൂടുതൽ നഗരസഭകളുള്ള ജില്ല?
ans : എറണാകുളം

ഏറ്റവും കുറവ് നഗരസഭകളുള്ള ജില്ല?
ans : ഇടുക്കി

കൂടുതൽ ബ്ലോക്ക് പഞ്ചായത്തുകളുള്ള ജില്ല?
ans : തൃശ്ശൂർ (16)

കുറവ് ബ്ലോക്ക് പഞ്ചായത്തുകളുള്ള ജില്ല?
ans : വയനാട് (4)

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കൂടുതലുള്ള ജില്ല?
ans :  മലപ്പുറം

വിസ്തീർണ്ണം കൂടിയ മുനിസിപ്പാലിറ്റി?
ans : തൃപ്പൂണിത്തുറ

വിസ്തീർണ്ണം കുറഞ്ഞ മുനിസിപ്പാലിറ്റി?
ans : ഗുരുവായൂർ

ഏറ്റവും കൂടുതൽ വ്യവസായവൽക്കരിക്കപ്പെട്ട ജില്ല?
ans : എറണാകുളം

ഏറ്റവും കൂടുതൽ വ്യവസായവൽക്കരിക്കപ്പെട്ട രണ്ടാമത്തെ ജില്ല?
ans : പാലക്കാട്

ഹിന്ദുക്കൾ കൂടുതലുള്ള ജില്ല?
ans : തിരുവനന്തപുരം

മുസ്ലീങ്ങൾ കൂടുതലുള്ള ജില്ല?
ans : മലപ്പുറം

ക്രിസ്ത്യാനികൾ കൂടുതലുള്ള ജില്ല?
ans : എറണാകുളം

പോസ്റ്റാഫീസുകൾ കൂടുതലുള്ള ജില്ല?
ans : തൃശ്ശൂർ

വിസ്തീർണ്ണം കൂടിയ ഗ്രാമപഞ്ചായത്ത്?
ans : കുമളി (ഇടുക്കി)

വിസ്തീർണ്ണം കുറഞ്ഞ ഗ്രാമപഞ്ചായത്ത്?
ans : വളപട്ടണം (കണ്ണൂർ)

കേരളത്തിലെ ഏക കന്റോൺമെന്റ്?
ans : കണ്ണൂർ

കേരളത്തിലെ ഏക ടൗൺഷിപ്പായിരുന്ന ഗുരുവായൂർ ഇപ്പോൾ മുനിസിപ്പാലിറ്റിയാണ്.

കേരളത്തിലെ റെയിൽവേ ഡിവിഷനുകളുടെ എണ്ണം?
ans : 2 (തിരുവനന്തപുരം, പാലക്കാട്)

റെയിൽവേസ്റ്റേഷനുകൾ കൂടുതലുള്ള ജില്ല?
ans : തിരുവനന്തപുരം (20)

കേരളത്തിൽ ഒരു റെയിൽവേ സ്റ്റേഷൻ മാത്രമുള്ള ജില്ല?
ans : പത്തനംതിട്ട (തിരുവല്ല)

കേരളത്തിൽ ആദ്യമായി ഭിന്നലിംഗക്കാരുടെ ഉടമസ്ഥതയിൽ നിലവിൽ വന്ന ടാക്സസി സർവ്വീസ്?
ans : ജി ടാക്സി (ജെൻഡർ ടാക്സി)



KAS Telegram Join HERE

LDC Telegram Join HERE

LGS Telegram Join HERE

LP/UP Assistant Telegram Join HERE


My Notebook Telegram Join HERE

Post a Comment

0 Comments