Ticker

6/recent/ticker-posts

ഇന്ത്യയുടെ പ്രധാന യുദ്ധങ്ങൾ Important Wars of India


ഇന്ത്യയുടെ പ്രധാന യുദ്ധങ്ങൾ Important Wars of India


1.1947-48 ലെ ഇന്തോ-പാക് യുദ്ധം


രാജഭരണ പ്രദേശമായ കശ്മീരിനെ ചൊല്ലിയുള്ള തർക്കമാണ് 1947-48 ലെ യുദ്ധത്തിൽ കലാശിച്ചത്.


  ഇന്ത്യയിൽ ചേരാനാണ് കശ്മീർ ആഗ്രഹം പ്രകടിപ്പിച്ചതെങ്കിലും മുസ്ലിം ഭൂരിപക്ഷ പ്രദേശമായതിനാൽ സ്വന്തം രാജ്യത്തോട് സംയോജിപ്പിക്കാൻ പാകിസ്ഥാൻ ശ്രമിച്ചു.

യുദ്ധത്തിൽ മേധാവിത്വം നേടിക്കൊണ്ടിരിക്കെ ഇന്ത്യ യുദ്ധം നിർത്താനുള്ള  UN ഉടമ്പടിയിൽ ഒപ്പുവെച്ചു.

 ഫലം: കശ്മീരിന്റെ ⅔ ഭാഗം ഇന്ത്യയുടെ നിയന്ത്രണ
ത്തിലും ബാക്കി ⅓ ഭാഗം   പാകിസ്താന്റെ വരുതിയിലുമാണ് 

2.1962 ലെ ചൈന-ഇന്ത്യ യുദ്ധം(sino indian war)


കശ്‍മീരിലെ അക്സയ് ചിൻ പ്രവിശ്യയെയും  അരുണാചൽ പ്രാദേശിനെയും ചൊല്ലിയുള്ള തർക്കവും 1959- ലെ ടിബറ്റൻ വിപ്ലവത്തോടനുബന്ധിച്ച് 14  മത്തെ ദലൈലാമയ്ക്ക് ഇന്ത്യ അഭയം കൊടുത്തതിനുള്ള ചൈനയുടെ പ്രതിഷേധവുമാണ് യുദ്ധത്തിന് കാരണമായത്.

അവകാശപ്പെട്ട സ്ഥലം നേടിയെടുത്തതായി പ്രഖ്യാപിച്ചു കൊണ്ട് ചൈനീസ് പ്രധാനമന്ത്രി Zhou Enlai 1962 നവംബർ 21-ന് വെടിനിർത്തൽ പ്രഖ്യാപിച്ചു.

ഫലം: യുദ്ധത്തിൽ തോറ്റുവെങ്കിലും 83000 ചതുരശ്ര കിലോമീറ്റർ തർക്കഭൂമി ഇന്ത്യ നേടിയെടുത്തു .

3. 1965- ലെ ഇന്തോ-പാക് യുദ്ധം 


ജമ്മു കശ്മീർ പിടിച്ചെടുക്കാനുള്ള പാകിസ്താന്റെ ശ്രമം യുദ്ധത്തിൽ കലാശിച്ചു.

UN വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ തുടർന്ന് 1966 ജനവരി 10-ന് മുൻ സോവിയറ്റ് യൂണിയനിലെ താഷ്കൻറിൽ വെച്ച് ഇന്ത്യൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയും പാക് പ്രസിഡൻറ് മുഹമ്മദ് അയൂബ് ഖാനും സമാധാനകരാറിൽ ഒപ്പുവെച്ചു.

ഫലം:യുദ്ധത്തോടെ പടിഞ്ഞാറൻ ശക്തികളിൽ നിന്ന് ഇന്ത്യ അകലുകയും സോവിയറ്റ് യൂണിയനുമായി സുഹൃദ്ബന്ധം ശക്തിപ്പെടുത്തുകയും ചെയ്തു. 

ഉസ്ബെക്കിസ്താന്റെ തലസ്ഥാനമാണ് ഇപ്പോൾ താഷ്ക്കൻറ്

4. 1971-ലെ ബംഗ്ലാദേശ് വിമോചന യുദ്ധം: 


1971 മാർച്ച് 25-ന് പാകിസ്താൻ കിഴക്കൻ പാകിസ്താനെ (ബംഗ്ലാദേശിനെ) ആക്രമിച്ചു.

എട്ടുമാസം നീണ്ടു നിന്ന യുദ്ധത്തിന്റെ പരിണിത ഫലം ഇന്ത്യയെയും സാരമായി ബാധിച്ച് തുടങ്ങിയപ്പോൾ ബംഗ്ലാദേശിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഇന്ത്യ,പാകിസ്താനു മേൽ ശക്തമായ ആക്രമണം നടത്തി.

ഇന്ത്യയുടെ കനത്ത ആക്രമണത്തിൽ തകർന്നടിഞ്ഞ പാകിസ്താൻ സേന 1971 ഡിസംബർ 16-ന് തോൽവി സമ്മതിച്ചു. 

ഫലം: കിഴക്കേ പാകിസ്താൻ, പാകിസ്താന്റെ അധീനതയിൽ നിന്നൊഴിഞ്ഞ് ബംഗ്ലാദേശ് എന്ന പുതിയ രാജ്യമായി മാറി.
1972 ജൂലായ് 2-ന് ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും പാകിസ്താൻ പ്രസിഡൻറ് സുൽഫിക്കർ അലിഭൂട്ടോയും 'ഷിംല കരാറിൽ ഒപ്പുവെച്ചു.

5. 1999-ലെ കാർഗിൽ യുദ്ധം


പാകിസ്താൻ സേനയും കശ്മീരി തീവ്രവാദികളും
ചേർന്ന് ഇന്ത്യയുടെ അതിർത്തി ഭേദിച്ച് നുഴഞ്ഞ കയറിയത് യുദ്ധത്തിൽ കലാശിച്ചു. 

നഴഞ്ഞുകയറ്റത്തിന്റെ തീവ്രത അറിയാൻ ഇന്ത്യൻ സൈന്യം വൈകിയെങ്കിലും ശക്തമായ ആക്രമണത്തിലൂടെ കൈയേറ്റ ഭൂമി പാകിസ്താനിൽ നിന്ന്തിരിച്ചുപിടിച്ചു.1999 ജൂലായ് 26-ന് കാർഗിൽ വിജയദിവസ്ആയി ആചരിക്കുന്നു.

അടൽ ബിഹാരി വാജ്പേയ് ആയിരുന്നുപ്രധാനമന്ത്രി.

Post a Comment

0 Comments