Ticker

6/recent/ticker-posts

പദശുദ്ധി -തെറ്റും ശരിയും- Malayalam Grammar-Correction of words-KAS-LDC


പദശുദ്ധി -തെറ്റും ശരിയും- Malayalam Grammar-Correction of words-KAS-LDC

malayalam padashudhi




പദശുദ്ധി 


തെറ്റും ശരിയും


തെറ്റു                                                  ശരി



അരാജകത്തം                                    അരാജകത്വം
അന്തസ്                                           അന്തസ്സ്
അതോറിട്ടി                                         അതോറിറ്റി


അതിനോടകം -----------------------------------അതിനകം
അശ്ശേഷം ----------------------------------------അശേഷം
അസ്സഹനീയം ------------------------------------അസഹനീയം
അടിമത്വം ------------------------------------------അടിമത്തം
അനാശ്ചാദനം -------------------------------അനാച്ഛാദനം
അജഗജാന്തര വ്യത്യാസം -------------------അജഗജാന്തരം

അഗസ്ത്യാര്‍കൂടം- --------------------അഗസ്ത്യര്‍കൂടം, അഗസ്ത്യകൂടം
അജണ്ട ---------------------------അജന്‍ഡ
 അത്ഭുതം---------------------------അദ്ഭുതം
അര്‍ദ്ധരാത്രിയില്‍ -----------------അര്‍ദ്ധരാത്രി
അപാകത -----------------------അപാകം
അന്തക്കരണം അന്തഃക്കരണം – -------------അന്തഃകരണം
അപ്രമാദിത്തം -------------------അപ്രമാദിത്വം
അതികായകന്‍ --------------അതികായന്‍
അതാത് ---------അതത്
അന്ത:ഛിദ്രം  -------അന്തശ്ചിദ്രം
അതൊ --------അതോ
അധപതനം---------------അധപ്പതനം, അധഃപതനം
അടിച്ച് കൊന്നു --------------അടിച്ചുകൊന്നു
അഭ്യസ്ഥം --------------അഭ്യസ്തം
അനുവര്‍ത്തി --------------അനുവൃത്തി
അല്‍പ്പത്തം --------------അല്പത്തം
അതിലേയ്ക്ക് --------------അതിലേക്ക്
അനസ്യൂതം --------------അനുസ്യൂതം
അജ്ഞനം-------------- അഞ്ജനം
അര്‍ദ്ധ സെഞ്ച്വറി --------------അര്‍ദ്ധ സെഞ്ചുറി
അന്യാദൃശ്യം --------------അന്യാദൃശം
അനുസ്സരിക്കുക --------------അനുസരിക്കുക
അടച്ചുപൂട്ടി --------------പൂട്ടി

ആസ്പത്രി --------------ആശുപത്രി
ആദ്ധ്യക്ഷം-------------- ആദ്ധ്യക്ഷ്യം
ആച്ഛര്യം --------------ആശ്ചര്യം
ആസ്വാദ്യകരം --------------ആസ്വാദ്യം
ആധുനീകം --------------ആധുനികം
ആണങ്കില്‍ --------------ആണെങ്കില്‍ (ആണ്+ എങ്കില്‍)
ആണന്ന് --------------ആണെന്ന്

ആധുനികവല്‍ക്കരിക്കുക --------------ആധുനികീകരിക്കുക
ആവര്‍ത്തി --------------ആവൃത്തി
ആശ്വാസകരം,ആശ്വാസപരം-------------- ആശ്വാസം
ആവശ്യകത --------------ആവശ്യം
ആഢംബരം --------------ആഡംബരം
ആയിടക്ക് --------------ആയിടയ്ക്ക്
ഇയ്യാള്‍-------------- ഇയാള്‍
ഇതിനോടകം --------------ഇതിനകം
ഇതപര്യന്തം --------------ഇതഃപര്യന്തം (ഇതുവരെ)
ഇല്ലങ്കില്‍ --------------ഇല്ലെങ്കില്‍
ഇതിഹാസതുല്ല്യര്‍ --------------ഇതിഹാസതുല്യര്‍
ഈഷല്‍ഭേദം --------------ഈഷദ്‌ഭേദം (ചെറിയവ്യത്യാസം)
ഉത്തരവാദിത്തം --------------ഉത്തരവാദിത്വം
ഉപയോക്താവ്-------------- ഉപഭോക്താവ്
ഉദ്ദേശം --------------ഉദ്ദേശ്യം (ഉദ്ദേശം എന്നാല്‍ ഏകദേശം)
ഉദ്ദിഷ്ഠമായ --------------ഉദ്ദിഷ്ടമായ
ഉള്‍പ്രേക്ഷ --------------ഉത്‌പ്രേക്ഷ
ഉത്തമ ഉദാഹരണം-------------- ഉത്തമോദാഹരണം
ഉത്ഘാടനം --------------ഉദ്ഘാടനം
ഉച്ചിഷ്ഠം --------------ഉച്ചിഷ്ടം
ഉണ്ടന്ന് --------------ഉണ്ടെന്ന്


ഉത്തരവാദിത്തപ്പെട്ട --------------ഉത്തരവാദപ്പെട്ട
ഉത്ഗ്രഥനം --------------ഉദ്ഗ്രഥനം
ഉത്‌ബോധനം --------------ഉദ്‌ബോധനം
ഉദാരവത്കരിക്കുക --------------ഉദാരീകരിക്കുക
ഊക്ഷ്മാവ് --------------ഊഷ്മാവ്
എഞ്ചിനിയറിംഗ് --------------എന്‍ജിനിയറിംഗ്
ഐക്യരൂപം --------------ഐകരൂപ്യം
ഐക്യകണ്‌ഠേന --------------ഐകകണ്‌ഠേന ഐകകണ്‌ഠ്യേന/ഏകകണ്ഠമായി
ഐക്യത --------------ഐക്യം, ഏകത
ഓഗസ്റ്റ് --------------ആഗസ്റ്റ്
ഓവര്‍റോളിംഗ് --------------ഓവറോളിംഗ്
കവിമാര്‍ --------------കവികള്‍
കര്‍ശ്ശനം --------------കര്‍ശനം
കണിശതയോടെ --------------കണിശമായി
കണ്ടങ്കില്‍ --------------കണ്ടെങ്കില്‍
കണ്ടുപിടുത്തം --------------കണ്ടുപിടിത്തം
കലക്ടര്‍ --------------കളക്ടര്‍
കത്തിജ്വലിക്കുക --------------കത്തിജ്ജ്വലിക്കുക
കഷ്ടത --------------കഷ്ടം
കവിയത്രി ,കവയത്രി --------------കവയിത്രി
കാണാന്‍ കഴിയും --------------കാണാം

കാണിപ്പിക്കുക --------------കാണിക്കുക
കാല്‍വെപ്പ്, കാല്‍വപ്പ് --------------കാല്‍വയ്പ്
കാര്‍മ്മികത്തം --------------കാര്‍മ്മികത്വം
കാണ്മാനില്ല (പഴയശൈലി)-------------- കാണാനില്ല
കാട്ടിനുള്ളില്‍ --------------കാട്ടില്‍
കോമാളിത്വം --------------കോമാളിത്തം
കോണ്‍ഗ്രസേതര കക്ഷികള്‍ --------------കോണ്‍ഗ്രസിതര = (കോണ്‍ഗ്രസ് + ഇതര)
കുശ്മാണ്ടം --------------കൂശ്മാണ്ഡം
കുറക്കണം --------------കുറയ്ക്കണം
കുട്ടികളെ സംബന്ധിച്ച് --------------കുട്ടികളെസ്സംബന്ധിച്ച്
കുതിരപുറത്തെത്തി --------------കുതിരപ്പുറത്തെത്തി
കൂര്‍മ്മബുദ്ധി --------------ബുദ്ധികൂര്‍മ്മ (കൂര്‍ത്തബുദ്ധിയുള്ള താണെങ്കില്‍ ബുദ്ധികൂര്‍മ്മ എന്നു തന്നെവേണം. അല്ലെങ്കില്‍ആമയുടെ ബുദ്ധി എന്നാകും)
കൈകാല്‍ --------------കൈകാലുകള്‍
കൈയ്യേറ്റം --------------കയ്യേറ്റം, കൈയേറ്റം
ഗുരുദൈവം --------------ഗുരുര്‍ദൈവം, ഗുരുഃദൈവം
ഗുരുസി --------------കുരുതി
ഗൂഡാലോചന-------------- ഗൂഢാലോചന
ഗ്രീക്ഷ്മം-------------- ഗ്രീഷ്മം
ക്രീമിലേയര്‍ --------------ക്രീമിലെയര്‍
കൃത്യനിഷ്ഠത-------------- കൃത്യനിഷ്ഠ

കൃസ്തു --------------ക്രിസ്തു
ചളി --------------ചെളി
ചത്തപട്ടിയുടെ ജഡം --------------പട്ടിയുടെ ജഡം
ചിലവ്-------------- ചെലവ്
ചിലയിടത്ത് --------------ചിലേടത്ത്
ചെയ്യിപ്പിക്കുക-------------- ചെയ്യുക, ചെയ്യിക്കുക
ചുവന്ന --------------ചെമന്ന (പ്രയോഗസാധു ചുവപ്പ്, ചുവന്ന) (ധാതു ‘ചെം. ചെം, ചെമപ്പ്
ചൊല്പടിക്കനുസരിച്ച് --------------ചൊല്പടിക്ക്
ചേതസ്-------------- ചേതസ്സ്
ചായാചിത്രം --------------ഛായാചിത്രം
ജനവരി --------------ജനുവരി
ജനങ്ങള്‍ക്കിടയിലേയ്ക്ക് --------------ജനങ്ങള്‍ക്കിടയിലേക്ക്
ജനപദം --------------ജനപഥം (രണ്ടും രണ്ടര്‍ത്ഥം)
ജഗത്‌മോഹിനി --------------ജഗന്മോഹിനി (ജഗത്+ മോഹിനി)
ജലച്ഛായം --------------ജലച്ചായം
ജാള്യത --------------ജാള്യം, ജളത
ജാത്യാല്‍ --------------ജാത്യാ
ജുഡീഷ്യറി-------------- ജുഡിഷ്യറി
ജൂലൈ --------------ജൂലായ്
ഞെട്ടിപ്പിക്കുന്നു-------------- ഞെട്ടിക്കുന്നു
ടെണ്ടര്‍ ടെന്‍ഡര്‍
തത്ഭവം --------------തദ്ഭവം (വലതുവശം ഘോഷാക്ഷരം ഇരിക്കുന്നതുകൊണ്ട് ‘ത് എന്നത് ‘ദ് ആയിമാറും)

തപസ് --------------തപസ്സ്
തത്വമസി --------------തത്ത്വമസി (തദ്+ത്വം+ അസി) അത് നീയാകുന്നു. ഭാഷാ നിയമപ്രകാരം ‘തത്വ മസി’യും ശരി
തമ്മിലടുപ്പിച്ചു --------------തമ്മിലടിപ്പിച്ചു (ഉകാരചിഹ്‌നവും വള്ളിയും മാറിവരുമ്പോള്‍ വരുന്ന അര്‍ത്ഥവ്യത്യാസം)
തത്ത്വദീക്ഷ --------------തത്വദീക്ഷ
തത്ത്വം --------------തത്വം
തെരഞ്ഞെടുപ്പ് --------------തിരഞ്ഞെടുപ്പ്
തെരച്ചില്‍ --------------തിരച്ചില്‍
തേജസ് --------------തേജസ്സ്
തിരശീല-------------- തിരഃശീല, തിരശ്ശീല
തീഷ്ണം --------------തീക്ഷ്ണം
തീയേറ്റര്‍ --------------തിയേറ്റര്‍
തിമിംഗലം --------------തിമിംഗിലം (ഗിലം=വിഴുങ്ങുന്നത്)
ധൃതഗതി --------------ദ്രുതഗതി, തകൃതി
ദുസഹം --------------ദുസ്സഹം, ദുഃസഹം
ദിവസ്സേന --------------ദിവസേന
ദിനപത്രങ്ങള്‍ --------------ദിനപ്പത്രങ്ങള്‍
ദിക്‌വിജയം --------------ദിഗ്വിജയം (ദിഗ്+ വിജയം)
ദേശീയപരം --------------ദേശീയം (ദേശത്തെ സംബന്ധിക്കുന്നത്)
ദേശവത്കരിക്കുക-------------- ദേശസാത്കരിക്കുക
ദേശീയ ഐക്യം --------------ദേശീയൈക്യം
ദൈവീകം --------------ദൈവികം
ദൈന്യത-------------- ദൈന്യം, ദീനത
ദൈര്‍ഘ്യത --------------ദൈര്‍ഘ്യം, ദീര്‍ഘത
ദൗര്‍ലഭ്യത --------------ദൗര്‍ലഭ്യം, ദുര്‍ലഭത
ധാര്‍മ്മികത-------------- ധാര്‍മികത
നമസെ്ത --------------നമസേ്ത (സംസ്‌കൃതഭാഷയില്‍ ഹ്രസ്വമായ ‘എ’ കാരം ഇല്ല, നമ: + തേ)
നാട്ടുകാരെ --------------നാട്ടുകാരേ
നിശേഷം --------------നിശ്ശേഷം

നിസാരം --------------നിസ്സാരം
നിര്‍ദേശം --------------നിര്‍ദ്ദേശം
നിസംഗത --------------നിസ്സംഗത
നിച്ഛയം --------------നിശ്ചയം
നിസഹായത-------------- നിസ്സഹായത
നിഗൂഡം --------------നിഗൂഢം
നിവര്‍ത്തി --------------നിവൃത്തി
നിഘണ്ഡു --------------നിഘണ്ടു
നിമഞ്ജനം --------------നിമജ്ജനം
നീതിപൂര്‍വകമായ --------------നീതിപൂര്‍വമായ
നീതിമത്കരണം --------------നീതീകരണം(പ്രയോഗസാധുത നീതീകരണത്തിനാണ്)
നോക്കിക്കാണുന്നു --------------കാണുന്നു
നൈസര്‍ഗ്ഗീകം --------------നൈസര്‍ഗ്ഗികം
പതിവൃത --------------പതിവ്രത
പക്ഷെ --------------പക്ഷേ
പലയിടത്തും --------------പലേടത്തും
പത്രക്കുറിപ്പിലൂടെ അറിയിച്ചു --------------പത്രക്കുറിപ്പില്‍ അറിയിച്ചു
പണ്ഡിതന്മന്യന്‍ --------------പണ്ഡിതമ്മന്യന്‍ (പണ്ഡിതനെന്ന് സ്വയം ഭാവിക്കുന്നയാള്‍)
പറയിപ്പിക്കുക --------------പറയുക, പറയിക്കുക
പാത്രമടക്കുക --------------പാത്രമടയ്ക്കുക
പാരമ്യതയില്‍ --------------പാരമ്യത്തില്‍
പാക്കറ്റ് --------------പായ്ക്കറ്റ്
പിന്നിട് --------------പിന്നീട്
പിന്നോക്കം --------------പിന്നാക്കം
പെട്ടന്ന് --------------പെട്ടെന്ന്
പൊതുവേ --------------പൊതുവെ (രണ്ടും ഉപയോഗിക്കാം)
പുനര്‍ചിന്ത --------------പുനശ്ചിന്ത (ശ്+ചി = ശ്ചി)
പുനപരിശോധന --------------പുനപ്പരിശോധന, പുനഃപരിശോധന (വിസര്‍ഗ്ഗം കഴിഞ്ഞ് ‘ശ, , സ ഇവ വ രുമ്പോള്‍ വിസര്‍ഗ്ഗം വിട്ടിട്ട് ഇരട്ടിപ്പ് സ്വീകരിക്കാം. 

പുനപരിശോധന പുനഃപരിശോധന പുനസൃഷ്ടിക്കുക പുനസ്‌സൃഷ്ടിക്കുക (ശ, , സ എന്നീ മൂന്നക്ഷരങ്ങള്‍ വിസര്‍ഗ്ഗത്തോടു സന്ധിക്കുമ്പോള്‍ വിസര്‍ഗ്ഗം യഥാക്രമം ശ, , സ എന്നിവയായി മാറും. മറ്റക്ഷരങ്ങള്‍ ഇങ്ങനെ മാറുകയില്ല. അതുകൊണ്ട് പുനപ്പരിശോധനയല്ല. പുനഃപരിശോധനയാണ് ശരി)


പൂഴ്ത്തിവെയ്പ് -------------- പൂഴ്ത്തിവയ്പ്
പൂര്‍ണകായക പ്രതിമ --------------പൂര്‍ണകായ പ്രതിമ
പ്രക്ഷുബ്ദം --------------പ്രക്ഷുബ്ധം
പ്രവേശനം-------------- പ്രവേശം
പ്രകൃത്യാല്‍ --------------പ്രകൃത്യാ
പ്രതിച്ചായ --------------പ്രതിച്ഛായ
പ്രക്ഷോഭണങ്ങള്‍ --------------പ്രക്ഷോഭങ്ങള്‍
പ്രസ്താവന --------------പ്രസ്താവം
പ്രഭുത്ത്വം-------------- പ്രഭുത്വം
പ്രതിബദ്ധത --------------പ്രതിജ്ഞാബദ്ധത
പ്രാഗത്ഭ്യം --------------പ്രാഗല്ഭ്യം
പ്രവര്‍ത്തി --------------പ്രവൃത്തി
ഭദ്രദീപം തെളിയിക്കുക --------------ഭദ്രദീപം തെളിക്കുക
ഭഗവത്ഗീത-------------- ഭഗവദ്ഗീത
ഭാരോദ്വാഹനം --------------ഭാരോദ്വഹനം
ഭീക്ഷ്മര്‍ --------------ഭീഷ്മര്‍
ഭൗതീകം-------------- ഭൗതികം
ബജറ്റ് --------------ബഡ്ജറ്റ്
ബാദ്ധ്യസ്ഥരാക്കി --------------ബാദ്ധ്യസ്ഥമാക്കി
ബൃഹത്പദ്ധതി --------------ബൃഹദ്പദ്ധതി
ഫാഷിസ്റ്റ് --------------ഫാസിസ്റ്റ്
ഫിബ്രവരി --------------ഫെബ്രുവരി
മഹത്ത്വം-------------- മഹത്വം
മഹാദുരന്തം-------------- കൊടും ദുരന്തം
മഹത്‌വ്യക്തി --------------മഹദ്‌വ്യക്തി, മഹാവ്യക്തി
മസ്തിഷ്‌ക്കം --------------മസ്തിഷ്‌കം
മനപൂര്‍വം -------------- മനപ്പൂര്‍വം, മനഃപൂര്‍വം
മനസാക്ഷി --------------മനസ്സാക്ഷി
മനസ്സാവാചാ --------------മനസാ വാചാ
മനശക്തി --------------മന:ശക്തി, മനശ്ശക്തി
മനുഷ്യത്ത്വം --------------മനുഷ്യത്വം (സംസ്‌കൃത ശബ്ദങ്ങളോടു മാത്രമേ ‘ത്വം’ ചേര്‍ക്കാവൂ). മറ്റു ശബ്ദങ്ങളോട് ചേര്‍ക്കേണ്ടത് ‘ത്തം’ ആണ്.)
മനുഷ്യചങ്ങല --------------മനുഷ്യച്ചങ്ങല (മനുഷ്യ:+ചങ്ങല)
മലയാളിത്വം --------------മലയാളിത്തം
മടയത്വം,മഠയത്തം --------------മടയത്തം
മഠയന്‍ --------------മടയന്‍
മനസിലാക്കുക -------------- മനസ്സിലാക്കുക
മനപ്പീഡ,മനഃപ്പീഡ, മനപീഡ --------------മനഃപീഡ (ശരി)
മഹസ്-------------- മഹസ്സ്
മഹത്വം --------------മഹത്ത്വം (മഹത്+ത്വം=മഹത്ത്വം)
മാരത്തോണ്‍ --------------മാരത്തണ്‍
മാത്രമെ --------------മാത്രമേ
മാറുന്നതിനനുസരിച്ച് --------------മാറുന്നതനുസരിച്ച്
മാധ്യസ്ഥ്യം --------------മദ്ധ്യസ്ഥത
മുസ്‌ളീം ലീഗ് --------------മുസ്‌ളിം ലീഗ്, മുസ്ലിം ലീഗ്
മുട്ടാളത്വം --------------മുട്ടാളത്തം
മുന്നോക്കം --------------മുന്നാക്കം
മുന്‍നിറുത്തി --------------മുന്‍നിര്‍ത്തി
മുതലാളിത്വം --------------മുതലാളിത്തം
മൂര്‍ത്തീഭാവം --------------മൂര്‍ത്തിമദ്ഭാവം
മൂഢത്ത്വം --------------മൂഢത്വം
മൃഗത്ത്വം --------------മൃഗത്വം
മൃദുലസമീപനം --------------മൃദുസമീപനം
മേധാവിത്തം --------------മേധാവിത്വം
യശശരീരന്‍ --------------യശശ്ശരീരന്‍, യശഃശരീരന്‍ (മരിച്ച കീര്‍ത്തിയാകുന്ന ശരീരം നേടിയവന്‍, യശഃശരീരന്‍)
യഥാസ്ഥാനത്ത് --------------യഥാസ്ഥാനം (സ്ഥാനം എന്നതിന് സ്ഥാനത്ത് എന്നുതന്നെയാണ് അര്‍ത്ഥം)
യോഗ്യമാംവണ്ണം --------------യഥായോഗ്യം
യാഥാസ്ഥിതികത്തം --------------യാഥാസ്ഥിതികത്വം
യാദൃശ്ചികം --------------യാദൃച്ഛികം
യൂനിയന്‍ --------------യൂണിയന്‍
രമേഷ് --------------രമേശ്
രക്ഷകര്‍ത്താക്കള്‍ --------------രക്ഷാകര്‍ത്താക്കള്‍
രമ്യഹര്‍മ്മം-------------- രമ്യഹര്‍മ്യം
രാഷ്ട്രീയഭേദമന്യേ --------------രാഷ്ട്രീയഭേദമെന്യേ
രൂപീകരിക്കുക --------------രൂപവല്‍ക്കരിക്കുക
ലളിതവത്കരിക്കുക --------------ലളിതമാക്കുക (ലളിതീകരിക്കുക)
ലഷ്മണന്‍ --------------ലക്ഷ്മണന്‍
ലാഞ്ചന --------------ലാഞ്ഛന
ലോപം ----------------------------ലോഭം (വ്യത്യസ്താര്‍ത്ഥം) (പണത്തിനൊന്നും ഒരു ലോഭവുമില്ല ഒരു ലോപവുമില്ല)
ലൗകീകം --------------ലൗകികം
വങ്കത്വം --------------വങ്കത്തം
വഷളത്വം --------------വഷളത്തം
വനത്തിനുള്ളില്‍ --------------വനത്തില്‍
വഴിതെളിയിക്കുന്ന-------------- വഴി തെളിക്കുന്ന
വസ്തുനിഷ്ടം --------------വസ്തുനിഷ്ഠം
വളര്‍ച്ചാനിരക്ക് --------------വളര്‍ച്ചനിരക്ക്
വായനാമത്സരം --------------വായനമത്സരം
വാചടോപം --------------വാചാടോപം
വായാടിത്വം-------------- വായാടിത്തം
വിമ്മിഷ്ടം --------------വിമ്മിട്ടം
വിഡ്ഢിത്വം --------------വിഡ്ഢിത്തം
വിഭവസമാഹരണം --------------പണം ഉണ്ടാക്കല്‍
വിശ്വസ്ഥം --------------വിശ്വസ്തം
വിജിഗീഷു --------------വിജീഗിഷു
വിവേകപൂര്‍വമായ --------------വിവേകപൂര്‍ണമായ
വിസ്താരഭയത്താല്‍ --------------വിസ്തരഭയത്താല്‍
വീട്ടിനുള്ളില്‍ --------------വീട്ടില്‍
വീണ്ടും പുനരാരംഭിച്ചു --------------പുനരാരംഭിച്ചു, വീണ്ടും ആരംഭിച്ചു
വെച്ചുനോക്കിയാല്‍ --------------വച്ചുനോക്കിയാല്‍
വേണ്ടാതിനം --------------വേണ്ടാതീനം
വൈവശ്യത --------------വൈവശ്യം, വിവശത
വൈര്യ നിരാതനബുദ്ധി --------------വൈരനിര്യാതന ബുദ്ധി
വൈകീട്ട് --------------വൈകിട്ട്
വ്യത്യസ്ഥം --------------വ്യത്യസ്തം
വൃച്ഛികം --------------വൃശ്ചികം
വൃതം-------------- വ്രതം
ശുപാര്‍ശ --------------ശിപാര്‍ശ
ശിരസ്സാവഹിക്കുക  --------------ശിരസാവഹിക്കുക
വായാടിത്വം  --------------വായാടിത്തം
ശൃംഖലകള്‍  --------------ശൃംഖല
ഷോക്കാസ്  --------------ഷോകാസ്, ഷോകോസ്
സംബന്ധിച്ചേടത്തോളം  --------------സംബന്ധിച്ചിടത്തോളം
സഹായകമായി  --------------സഹായമായി
സഹായകരമായ  --------------സഹായകമായ
സത്യാഗ്രഹം  -------------- സത്യഗ്രഹം
സമൂര്‍ത്തം --------------മൂര്‍ത്തമായി
സസൂക്ഷ്മം --------------സുസൂക്ഷ്മം, സുവ്യക്തം
സാമ്രാട്ട്-------------- സമ്രാട്ട്
സംപ്രേക്ഷണം --------------സംപ്രേഷണം
സര്‍വേക്ക് --------------സര്‍വേയ്ക്ക്
സിഖ്-------------- സിക്ക്
സാമ്യത --------------സാമ്യം
സായൂജ്യം --------------സായുജ്യം
സാദൃശ്യത --------------സാദൃശ്യം
സാമുദായികപരം --------------സമുദായപരം, സാമുദായികം
സാമൂഹികപരം --------------സാമൂഹികം
സാമൂഹ്യം-------------- സാമൂഹികം
സാംസ്‌കാരികപരം --------------സാംസ്‌കാരികം
സാമുദായീകം --------------സാമുദായികം
സാമൂഹീകം --------------സാമൂഹികം
സാംസ്‌കാരീകം --------------സാംസ്‌കാരികം
സുഹൃത്‌വലയം --------------സുഹൃദ്‌വലയം
സുപ്രീംക്കോടതി --------------സുപ്രീം കോടതി (ഇംഗ്‌ളീഷ് വാക്കിനോട് മലയാളം വാക്ക് സന്ധി ചേരില്ല)
സൂഷ്മം-------------- സൂക്ഷ്മം
സെപ്റ്റംബര്‍ --------------സെപ്തംബര്‍
സൃഷ്ടാവ്-------------- സ്രഷ്ടാവ്
സ്വതസിദ്ധമായ --------------സ്വതസ്സിദ്ധമായ, സ്വതഃസിദ്ധമായ
സ്ഥാനാര്‍ത്ഥിയ്‌ക്കൊപ്പം-------------- സ്ഥാനാര്‍ത്ഥിക്കൊപ്പം
സ്ത്രീത്ത്വം-------------- സ്ത്രീത്വം
സ്വാദിഷ്ടം --------------സ്വാദിഷ്ഠം
ഹാങ്കര്‍ യൂണിറ്റ്-------------- ഹാംഗര്‍ യൂണിറ്റ്
ഹൃസ്വം --------------ഹ്രസ്വം
റണ്‍-------------- ണ്‍സ്
More Examples will be added in the next post



KAS Telegram Join HERE

LDC Telegram Join HERE

LGS Telegram Join HERE

LP/UP Assistant Telegram Join HERE


My Notebook Telegram Join HERE




Post a Comment

0 Comments