കേരളത്തിലെ ഏറ്റവും വലിയ ജില്ല ഇടുക്കി| ഏറ്റവും കൂടുതൽ വിസ്തീർണമുള്ള ജില്ലയായി ഇടുക്കി
കേരളത്തിലെ ഏറ്റവും വലിയ ജില്ല പാലക്കാട് എന്നാണ് നാം ഇതുവരെ പഠിച്ചിരുന്നത് പിഎസ്സി പോലെയുള്ള മത്സരപരീക്ഷകൾക്ക് ഉത്തരം എഴുതിയതും പാലക്കാടാണ് എന്നാൽ സർക്കാരിൻറെ പുതിയ വിജ്ഞാപന പ്രകാരം ഏറ്റവും കൂടുതൽ വിസ്തീർണമുള്ള ജില്ലയായി ഇടുക്കി മാറിയിട്ടുണ്ട് .
- കുട്ടമ്പുഴയുടെ കുറച്ച് വീണ്ടും ഇടുക്കിയിലേക്ക് കൂട്ടിച്ചേര്‍ത്തു
- വലിപ്പത്തില്‍ രണ്ടാമത് പാലക്കാട് .
- മൂന്നാമത് മലപ്പുറം
- നാലാമത് തൃശ്ശൂര്‍
- എറണാകുളം അഞ്ചാം സ്ഥാനത്ത്.
സംസ്ഥാനത്തെ വലിപ്പമേറിയ ജില്ല എന്ന സ്ഥാനം തിരിച്ചുപിടിച്ച് ഇടുക്കി ജില്ല റവന്യു രേഖ അനുസരിച്ച് എറണാകുളം ജില്ലയിലെ കുട്ടമ്പുഴ വില്ലേജിന്റെയും ഭാഗമായിരുന്ന 12718.5095 ഹെക്ടർ ഭൂമി ഭരണസൗകര്യത്തിനായി ഇടുക്കിയിലെ ഇടമലക്കുടി പഞ്ചായത്തിലേക്ക് കൂട്ടിച്ചേർത്തു അതോടെയാണ് ഇടുക്കി വീണ്ടും ജില്ലകളിൽ ഒന്നാമതെത്തി.
ഇടുക്കി വലിപ്പം കൂടിയതോടെ പിഎസ്സി അടക്കമുള്ള മത്സരപരീക്ഷകളിൽ കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏത് എന്ന ചോദ്യത്തിന് ഇടുക്കി എന്ന് തന്നെ ഉത്തരം എഴുതണം 1997 ജനുവരി ഒന്നിന് കുട്ടമ്പുഴ മുഴുവനായി എറണാകുളത്തേക്ക് മാറ്റിയതോടെയാണ് ഇടുക്കിയുടെ വലിപ്പം കുറയുകയും പാലക്കാട് ജില്ല ഒന്നാമതെത്തിയത് ഒരു പഞ്ചായത്തിന് ഒരു വില്ലേജ് എന്ന തീരുമാനത്തിന് അടിസ്ഥാനത്തിലാണ് പുതിയ മാറ്റം എന്നാണ് അധികൃതർ പറയുന്നത്
ഇതുവരെ ഒന്നാംസ്ഥാനത്തുണ്ടായിരുന്ന പാലക്കാടിന്റെ വിസ്തീര്‍ണം 4482 ചതുരശ്ര കിലോമീറ്ററാണ്. ഇടുക്കിക്ക് സ്ഥലം വിട്ടുനല്‍കിയതോടെ എറണാകുളം ജില്ല വിസ്തീര്‍ണത്തില്‍ ഒരു പടി ഇറങ്ങി അഞ്ചാംസ്ഥാനത്തെത്തി. വലിപ്പത്തില്‍ മൂന്നാമത് മലപ്പുറവും നാലാമത് തൃശൂരുമാണ്.
എറണാകുളം ജില്ലയിലെ കുട്ടമ്പുഴ വില്ലേജിന്റെ കുറച്ചു ഭാഗങ്ങൾ ഭരണ സൗകര്യാർത്ഥം ഇടുക്കി ജില്ലയിലെ ഇടമലക്കുടി വില്ലേജിനോട് കൂട്ടിച്ചേർത്തതോടെ ഇടുക്കി ജില്ല വീണ്ടുംകേരളത്തിലെ ഏറ്റവും വലിയ ജില്ലയായിരിക്കുന്നു.
0 Comments