[മലയാളം GK] GK Questions and Answers in Malayalam|50 GK Malayalam questions|PSC Mock test
01. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
കാസർകോട്
02. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ദേശീയ പതാക ഏത് രാജ്യത്തിന്റെ ഏതാണ്?
ഡെൻമാർക്ക്
0. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വ്യക്തി?
വിക്ടോറിയ രാജ്ഞി
04. ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന കാർഷിക വിള?
കൂർക്ക
05. ആദ്യമായി പ്രകാശത്തിന്റെ വേഗം കണക്കാക്കിയ ശാസ്ത്രജ്ഞൻ ആര്?
റോമർ
06. റോമൻ ദേവതയായ വീനസിന്റെ പേരിൽ അറിയപ്പെടുന്ന ഗ്രഹം ഏത്?
ശുക്രൻ
07. ‘ദൈവത്തിന്റെ സ്വന്തം നാട് ‘എന്നറിയപ്പെടുന്ന രാജ്യം ഏത്?
ന്യൂസിലൻഡ്
08. ലോകത്തിലെ ഏറ്റവും ചെറിയ റിപ്പബ്ലിക്?
നൗറു
09. ‘നദികളുടെയും കൈവഴികളുടെയും നാട്’ എന്നറിയപ്പെടുന്ന രാജ്യം?
ബംഗ്ലാദേശ്
10. ലോകത്തിലെ ഏക ജൂതരാഷ്ട്രം?
ഇസ്രയേൽ
11. ഇന്ത്യൻ വിപ്ലവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നത് ആരാണ്?
മാഡം ബിക്കാജി കാമ
12. ഇന്ത്യയുടെ മാമ്പഴം നഗരം എന്നറിയപ്പെടുന്നത്?
സേലം ( തമിഴ്നാട് )
1. ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തി പങ്കിടുന്ന രാജ്യം ഏത്?
ബംഗ്ലാദേശ്
14. ഇന്ത്യയുമായി ഏറ്റവും കുറച്ച് കര അതിർത്തി പങ്കിടുന്ന രാജ്യം ഏത്?
അഫ്ഗാനിസ്ഥാൻ
15. ഇന്ത്യയേയും പാകിസ്ഥാനെയും വേർതിരിക്കുന്ന വാഗ അതിർത്തി ഏത് സംസ്ഥാനത്തിലാണ്?
പഞ്ചാബ്
16. ആധുനിക ഇന്ത്യൻ ചിത്രകലയുടെ പിതാവ്?
നന്ദലാൽ ബോസ്
17. കേളുചരൺ മഹാപാത്ര ഏതു നൃത്ത രൂപവുമായിബന്ധപ്പെട്ടിരിക്കുന്നു?
ഒഡീസി
18. ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്?
ദാദാബായി നവറോജി
19. ഏറ്റവും കൂടുതൽ ചെമ്പ് ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?
രാജസ്ഥാൻ
20. നവധാന്യ എന്ന പ്രസ്ഥാനം രൂപവത്കരിച്ചത് ആര്?
വന്ദന ശിവ
21. കേരളത്തിലെ തെക്കേ അറ്റത്തെ ജില്ല?
തിരുവനന്തപുരം
22. കേരളത്തിലെ വടക്കേ അറ്റത്തെ ജില്ല?
കാസർകോട്
2. കേരളത്തിലെ ഏറ്റവും വലിയ ജില്ല?
പാലക്കാട്
24. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല?
ആലപ്പുഴ
25. കർണാടകവും തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല?
വയനാട്
26. കേരളത്തിലെ കടൽത്തീരമില്ലാത്ത ജില്ലകൾ?
വയനാട്ട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട, കോട്ടയം
27. കേരളത്തിലെ മറ്റു ജില്ലകളുമായി മാത്രം അതിർത്തി പങ്കിടുന്ന ജില്ല?
കോട്ടയം
28. കേരളത്തിന്റെ പടിഞ്ഞാറ് അതിര്?
അറബിക്കടൽ
29. കേരളത്തിന്റെ കിഴക്കേ അതിരിലുള്ള മലനിരകൾ ഏത്?
പശ്ചിമഘട്ടം
0. കേരളത്തിൽ റെയിൽവേ ലൈൻ ഇല്ലാത്ത ജില്ലകൾ?
ഇടുക്കി, വയനാട്
1. ‘മനുഷ്യൻ പിറന്ന നാട്’ എന്നറിയപ്പെടുന്ന ആഫ്രിക്കൻ രാജ്യം ഏത്?
എത്യോപ്യ
2. ആന സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ച ‘സിങ്പൻ വന്യജീവി സങ്കേതം’ ഏത് സംസ്ഥാനത്താണ്?
നാഗാലാൻഡ്
. ‘ഇന്ത്യയുടെ വനമനുഷ്യൻ’ എന്നറിയപ്പെടുന്ന അസമിലെ ഗോത്രവർഗ്ഗകാരൻ ആരാണ്?
ജാദവ് മൊലായ്
4. മൊലായ് ദേശീയ ഉദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
അസം
5. മുൻപ് ‘കുയിലൂർ ഡാം’ എന്നറിയപ്പെട്ടിരുന്നത് ഏത് ഡാമാണ്?
പഴശ്ശി ഡാം
6. തുറന്നു പിടിച്ച കരങ്ങൾ പ്രതീകമായി സ്ഥാപിച്ചിരിക്കുന്ന തലസ്ഥാനനഗരം ഏതാണ്?
ചണ്ഡീഗഡ്
7. അന്താരാഷ്ട്ര പർവ്വത ദിനം എന്ന്?
ഡിസംബർ 11
8. ജയിലിൽ കഴിയുമ്പോഴാണ് ഹിറ്റ്ലർ തന്റെ ആത്മകഥയായ മെയിൻ കാഫ് രചിച്ചത്. ഹിറ്റ്ലറുടെ വാക്കുകൾ പകർത്തി എഴുതിയ ആൾ ഈ ഗ്രന്ഥത്തിന്റെ എഡിറ്ററായി അറിയപ്പെടുന്നു. ആരാണയാൾ?
റുഡോൾഫ് ഹെസ്
9. ഇന്റർ നാഷണൽ കൗൺസിൽ ഓഫ് നേഴ്സസ് 1965 മുതൽ നഴ്സസ് ദിനം ആചരിക്കുന്നുണ്ട്. എന്നാൽ ഏതു വർഷം മുതലാണ് മെയ് 12 നഴ്സുമാരുടെ ദിനമായി പ്രഖ്യാപിക്കപ്പെട്ടത്?
1974 (ഫ്ളോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് മെയ് 12)
40. 2020 – ലെ ലോക നഴ്സസ് ദിന സന്ദേശം?
Nursing the world to health
41. നാഗാലാൻഡിലെ ഈ ദേശീയോദ്യാനത്തിന് ഇവിടുത്തെ ഗോത്രവർഗ്ഗക്കാരായ സെലിയാൻ ഗ്രോങ് വിഭാഗക്കാരുടെ ഭാഷയായ സെമി ഭാഷയിലെ പേരാണ് നൽകിയിരിക്കുന്നത്. ഏതാണ് ഈ ദേശീയോദ്യാനം?
ഇന്താങ്കി നാഷണൽ പാർക്ക്
42. ലോകത്തിലെ ഏഴ് അഗ്നിപർവ്വത കൊടുമുടികൾ കീഴടക്കിയ ആദ്യ ഇന്ത്യക്കാരൻ ആര്?
സത്യരൂപ് സിദ്ധാന്ത
4. 2019 – ൽ പ്രകാശനം ചെയ്ത ജപ്പാനീസ് മലയാളം നിഘണ്ടു തയ്യാറാക്കിയത് ആരാണ്?
കെ. പി. പി. നമ്പ്യാർ
44. ഭൂമിയിലെ ഏറ്റവും ആഴമേറിയ സ്ഥലമായ മരിയാനാസ് ട്രെഞ്ചിലെ ഏറ്റവും ആഴമേറിയ ഭാഗമായ ചലഞ്ചർ ഗർത്തത്തിലേക്ക് ഒറ്റയ്ക്ക് സഞ്ചരിച്ച വ്യക്തി ആര്?
ജെയിംസ് കാമറോൺ (കനേഡിയൻ ചലച്ചിത്ര സംവിധായകൻ)
45. ഭൂമിയിലെ ഏറ്റവും ആഴമേറിയ സ്ഥലമായ മരിയാ നാ സ് ട്രെഞ്ചിലെ ഏറ്റവും ആഴമേറിയ ഭാഗമായ ചലഞ്ചർ ഗർത്തത്തിലേക്ക് ഒറ്റയ്ക്ക് സഞ്ചരിച്ച വനിത ആര്?
കാതി സള്ളിവൻ (അമേരിക്ക)
46. മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് വോ ‘ഇന്ത്യയുടെ ലോഡ്സ്’ എന്ന് വിശേഷിപ്പിച്ച ഈ സ്റ്റേഡിയം ‘കൊളോസിയം’ എന്ന പേരിലും വിളിക്കപ്പെടുന്നു. ഏതാണ് ആ സ്റ്റേഡിയം?
ഈഡൻ സ്റ്റേഡിയം
47. ഒന്നാംലോകമഹായുദ്ധകാലത്ത് ജർമ്മൻ നാവിക സേനയിൽ ചേർന്ന് പ്രവർത്തിച്ച വിപ്ലവകാരി?
ചെമ്പകരാമൻപിള്ള
48. സ്വതന്ത്ര ഇന്ത്യയിൽ ഭൂപരിഷ്കരണ നിയമങ്ങൾ നടപ്പിലാക്കിയത് ഏതു കമ്മിറ്റി റിപ്പോർട്ട് പ്രകാരമാണ്?
കുമരപ്പ കമ്മിറ്റി
49. തവാങ് ബുദ്ധവിഹാരം സ്ഥിതി ചെയ്യുന്നത് എവിടെ?
അരുണാചൽ പ്രദേശ്
50. സിൽവാസ ഏത് കേന്ദ്രഭരണ പ്രദേശത്തിന്റെ തലസ്ഥാനമാണ്?
ദാദ്രാ നഗർ ഹവേലി
Download Kerala PSC Bulletin HERE
Must Know things in Kerala PSC/Kerala PSC Doubts
Check These also
Job News
Exam Preparation
0 Comments