അന്ത്യവിശ്രമസ്ഥലങ്ങൾ- Resting Places of Important Persons
അന്ത്യവിശ്രമസ്ഥലങ്ങൾ
1. ഗാന്ധിജി - രാജ്ഘട്ട്
ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മഗാന്ധിയുടെ ശവസംസ്കാരം നടത്തിയിട്ടുള്ള സ്മാരകമാണ് രാജ്‌ഘട്ട് എന്നറിയപ്പെടുന്നത്.
അദ്ദേഹത്തെ ഇവിടെ സംസ്കരിച്ചത് 31 ജനുവരി 1948 ലാണ്. ഇത് തുറന്ന ഒരു സ്ഥലമാണ്. അദ്ദേഹത്തെ സംസ്കരിച്ച സ്ഥലത്ത് മനോഹരമായ മാർബിൾ കൊണ്ട് നിർമ്മിച്ച ഒരു സ്മാരകം സ്ഥിതി ചെയ്യുന്നു. ഇതിന്റെ അറ്റത്ത് ഒരു വിളക്ക് കെടാതെ കത്തിച്ചു വച്ചിരിക്കുന്നു.
രാജ്ഘട്ട് സ്ഥിതി ചെയ്യുന്നത് യമുനയുടെ തീരത്തായിട്ടാണ്.
ഗാന്ധി സ്മാരകം
ഇത് ഒരു മഹത്തായ സ്മാരകമായി സൂക്ഷിച്ചിരിക്കുന്നു. പല വിദേശ സന്ദർശകരും ഇന്ത്യയിലേക്ക് വരുമ്പോൾ ഇവിടം സന്ദർശിക്കാറുണ്ട്.
ഇതിനു ചുറ്റും മനോഹരമായ പൂന്തോട്ടങ്ങളൂം, പുൽ മൈതാനങ്ങളും വളരെ ഭംഗിയായി സൂക്ഷിച്ചിരിക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലും ഗാന്ധിയെ ആദരിച്ചുകൊണ്ട് ഇവിടെ പ്രാർഥന നടക്കുന്നു.
ഇതു കൂടാതെ ഗാന്ധിജിയുടെ ജനന മരണ ദിവസങ്ങളിൽ ഇവിടെ പ്രത്യേകം പ്രാർഥനകൾ നടക്കുന്നു.
ഇതിന്റെ വടക്കു ഭാഗത്തായിട്ടാണ് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർ ലാൽ നെഹ്രുവിന്റെ സമാധിയായ ശാന്തിവൻ സ്ഥിതി ചെയ്യുന്നത്.
2. ലാൽബഹദൂർ ശാസ്ത്രി - വിജയ്ഘട്ട്
അർത്ഥം -Victory Platform
3. മൊറാർജി ദേശായി - അഭയഘട്ട്
4. ചരൺ സിംഗ് - കിസാൻ ഘട്ട്
അർത്ഥം- Farmer’s platform
5.ഗുൽസാരിലാൽ നന്ദ - നാരായൺ ഘട്ട്
6.കിഷൻ കാന്ത് - നിഗംബോധഘട്ട്
7.ഡോ.രാജേന്ദ്രപ്രസാദ് - മഹാപ്രയാൺഘട്ട
8.നെഹ്‌റു - ശാന്തിവനം
- അർത്ഥം- Garden of Peace
9.സഞ്ജയ് ഗാന്ധി - ശാന്തിവനം
10.ഇന്ദിരാഗാന്ധി - ശക്തിസ്ഥൽ
അർത്ഥം - Place of Power
11.ജഗ്ജീവൻ റാം - സമതാസ്ഥൽ
അർത്ഥം- Place of Equality
12.ദേവിലാൽ - സംഘർഷ്സ്ഥൽ
13.സെയിൽസിംഗ്- ഏകതാസ്ഥൽ
അർത്ഥം- Place of Unity
14.ചന്ദ്രശേഖർ - ഏകതാസ്ഥൽ
15.ശങ്കർദയാൽ ശർമ്മ - ഏകതാസ്ഥൽ
16.രാജീവ് ഗാന്ധി- വീർഭൂമി
അർത്ഥം- Land of Brave
17.ബി.ആർ.അംബേദ്‌കർ - ചൈതൃഭൂമി
18.കെ.ആർ.നാരായണൻ - കർമ്മഭൂമി (ഉദയഭൂമി)
19. നരസിംഹറാവു - ബുദ്ധപൂർണ്ണിമ പാർക്ക്
0 Comments