ഉപകരണങ്ങളും ഉപയോഗങ്ങളും
ബാരോമീറ്റർ - അന്തരീക്ഷ മർദ്ദം അളക്കുന്നതിനുള്ള ഉപകരണം
അൾട്ടിമീറ്റർ - ഉയരം അളക്കുന്നതിനുള്ള ഉപകരണം
പൈറോമീറ്റർ - ഉയർന്ന ഊഷ്മാവ് അളക്കുന്ന ഉപകരണം
കലോറിമീറ്റർ - താപം അളക്കുന്നതിനുള്ള ഉപകരണം
ഹൈഗ്രോമീറ്റർ - അന്തരീക്ഷത്തിലെ നീരാവിയുടെ അളവ് അറിയാൻ ഉപയോഗിക്കുന്നു.
ഹൈഡ്രോമീറ്റർ - ദ്രാവകങ്ങളുടെ സാന്ദ്രത അളക്കുന്നതിനുള്ള ഉപകരണം
ലാക്ടോമീറ്റർ - പാലിന്റെ സാന്ദ്രത അളക്കാൻ ഉപയോഗിക്കുന്നു
ഓഡിയോമീറ്റർ - ശബ്ദത്തിന്റെ തീവ്രത അളക്കാൻ ഉപയോഗിക്കുന്നു
ടാക്കോ മീറ്റർ - വിമാനങ്ങൾ, ബോട്ടുകൾ എന്നിവയുടെ വേഗത അളക്കാൻ ഉപയോഗിക്കുന്നു
ഹൈഡ്രോഫോൺ - ജലത്തിനടിയിലെ ശബ്ദം രേഖപ്പെടുത്തുവാൻ ഉപയോഗിക്കുന്നു
ഫാത്തോമീറ്റർ - സമുദ്രത്തിന്റെ ആഴം അളക്കുന്നതിനുള്ള ഉപകരണം
ക്രോണോമീറ്റർ - കപ്പലിൽ കൃത്യസമയം അളക്കാനായി ഉപയോഗിക്കുന്ന ഉപകരണം
ആംപ്ലിഫയർ - വൈദ്യുത സിഗ്നലുകളുടെ ശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഉപകരണം
വിൻഡ് വെയിൻ - കാറ്റിന്റെ ഗതിയറിയാൻ ഉപയോഗിക്കുന്നു
മാരിനേഴ്സ് കോമ്പസ് - ദിശയറിയാനായി നാവികർ ഉപയോഗിക്കുന്നു
റെയിൻ ഗേജ് - മഴയുടെ അളവ് രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം
അനിമോമീറ്റർ -കാറ്റിന്റെ ശക്തിയും വേഗതയും അളക്കുന്ന ഉപകരണം
പെരിസ്കോപ് - അന്തർവാഹിനികളിൽ ഇരുന്നു കൊണ്ട്
ജലോപരിതലത്തിലെ കാഴ്ച കാണാൻ സാധിക്കുന്ന ഉപകരണം
ജലോപരിതലത്തിലെ കാഴ്ച കാണാൻ സാധിക്കുന്ന ഉപകരണം
പെരിസ്കോപ് |
ഇബുലിയോസ്കോപ്പ് - ദ്രാവകങ്ങളുടെ തിളനില (boiling point) അളക്കാൻ ഉപയോഗിക്കുന്നു
നോഫോസ്കോപ് - മേഘങ്ങളുടെയും ആകാശ ഗോളങ്ങളുടെയും വേഗതയും ദിശയും അളക്കാൻ ഉപയോഗിക്കുന്നു
ഓംമീറ്റർ - വൈദ്യുതപ്രതിരോധം അളക്കാനുപയോഗിക്കുന്നു
സക്കാരിമീറ്റർ - ഒരു ലായനിയിലെ പഞ്ചസാരയുടെ അളവറിയാൻ ഉപയോ ഗിക്കുന്നു
കാർബുറേറ്റർ - ആന്തര ദഹനയന്ത്രങ്ങളിൽ പെട്രോൾ ബാഷ്പവും വായുവും കൂടിക്കലർത്തുന്ന ഉപകരണം
ക്രസ്കോഗ്രാഫ് - ചെടികളുടെ വളർച്ചയെ രേഖപ്പെടുത്തുന്നു.
വിസ്കോമീറ്റർ - ദ്രാവകങ്ങളുടെ വിസ്കോ സിറ്റി അളക്കുന്നതിനുള്ള ഉപകരണം
സീസ്മോമീറ്റർ - ഭൂചലനം രേഖപ്പെടുത്തുന്നതിനുള്ള ഉപകരണം
അക്യുമുലേറ്റർ - വൈദ്യുതിയെ സംഭരിച്ചുവെയ്ക്കാൻ
കമ്യൂട്ടേറ്റർ - വൈദ്യുതിയുടെ ദിശ മാറ്റാൻ
റിയോസ്റ്റാറ്റ് - ഒരു സർക്യൂട്ടിലെ പ്രതിരോധത്തിൽ മാറ്റം വരുത്താൻ
അമ്മീറ്റർ - ഒരു സർക്യൂട്ടിലെ വൈദ്യുത പ്രവാഹം അളക്കാൻ
ട്രാൻസ്ഫോമർ - AC വോൾട്ടത ഉയർത്താനോ താഴ്ത്താനോ ഉപയോഗിക്കുന്നു
ഇലക്ട്രോസ്കോപ് - ഇലക്ട്രിക് ചാർജിന്റെ സാന്നിധ്യം അറിയാൻ
വോൾട്ട് മീറ്റർ - പൊട്ടൻഷ്യൽ വ്യത്യാസം അളക്കുവാൻ
ഗാൽവനോമീറ്റർ - വളരെ കുറഞ്ഞ അളവിലുള്ള വൈദ്യുതി അളക്കുവാൻ
റക്ടിഫയർ - AC യെ DC ആക്കി മാറ്റാൻ
0 Comments