Ticker

6/recent/ticker-posts

ബ്രിട്ടീഷുകാർ-ഗവർണർ ജനറൽമാർ-ബ്രിട്ടീഷ് ആധിപത്യം -ആധുനിക ഇന്ത്യ- ഇന്ത്യ ചരിത്രം

ബ്രിട്ടീഷുകാർ-ബ്രിട്ടീഷ് ആധിപത്യം -ആധുനിക ഇന്ത്യ- ഇന്ത്യ ചരിത്രം 


ബ്രിട്ടീഷ് ആധിപത്യം 


ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി 


ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് കിഴക്കൻ രാജ്യങ്ങളിൽ വർഷത്തേയ്ക്ക് വ്യാപാരം നടത്താൻ അനുമതി നൽകിയ ചാർട്ടർ?
ans : റോയൽ ചാർട്ടർ


ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് റോയൽ ചാർട്ടർ അനുവദിച്ച ഭരണാധികാരി?
ans : എലിസബത്ത് രാജ്ഞി


ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കാലാവധി അനന്തമായി നീട്ടി നൽകിയ ഭരണാധികാരി?
ans : ജെയിംസ് I

ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ നിയന്ത്രിക്കുന്നതിനുവേണ്ടി ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ ആദ്യ നിയമം?
ans : റഗുലേറ്റിംഗ് ആക്ട് (1773)

ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ രൂപീകരണത്തിനു മുമ്പ് ഇന്ത്യയിൽ വ്യാപാരം നടത്തിയിരുന്ന ഇംഗ്ലീഷുകാരൻ?
ans : ജോൺ മിൾഡൻ ഹാൾ

ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ രൂപീകരണത്തിന് നേതൃത്വം നൽകിയ  കച്ചവടക്കാരുടെ സംഘടന?
ans : മെർച്ചന്റ് അഡ്വെഞ്ചറീസ്

ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആദ്യ പേര്?
ans : ജോൺ കമ്പനി

ഇന്ത്യയിലെത്തിയ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ആദ്യ കപ്പൽ?
ans : ഹെക്ടർ

ഇന്ത്യയിലെ ആദ്യ ബ്രിട്ടീഷ് ഫാക്ടറി സ്ഥാപിച്ച സ്ഥലം?
ans : സൂറത്ത് (1608)

ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായത്?
ans : 1600 ഡിസംബർ 31

ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിച്ചത്?
ans : 1602

ഡെൻമാർക്ക് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിച്ചത്?
ans : 1616

പോർച്ചുഗീസ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായത്?
ans : 1628

ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായത്?
ans : 1664

ഈസ്റ്റ് ഇന്ത്യാ കമ്പനി  സ്ഥാപിച്ച സമയത്തെ ഇന്ത്യയിലെ ഭരണാധികാരി?
ans : അക്ബർ

ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ഇന്ത്യയിൽ കച്ചവടം നടത്താൻ അനുമതി നൽകിയ മുഗൾ ഭരണാധികാരി?
ans : ജഹാംഗീർ

ഗവർണർ ജനറൽമാർ


ബംഗാളിലെ ആദ്യത്തെ ഗവർണർ?

ans : റോബർട്ട് ക്ലൈവ്

ബംഗാളിലെ അവസാനത്തെ ഗവർണർ?

ans : വാറൻ ഹേസ്റ്റിങ്സ്

ബംഗാളിലെ ആദ്യത്തെ ഗവർണർ ജനറൽ?


ans : വാറൻ ഹേസ്റ്റിങ്സ് 

16.ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഗവർണർ ജനറൽ?

ans : വില്ല്യം ബെന്റിക് 

ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽ?

ans : കാനിങ് പ്രഭു 

ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ വൈസ്രോയി?

ans : കാനിങ്പ്രഭു

ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി?

ans : ലൂയി മൗണ്ട് ബാറ്റൺ

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഗവർണർ ജനറൽ?

ans : ലൂയി മൗണ്ട് ബാറ്റൺ

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഇന്ത്യാക്കാരനായ ഗവർണർ ജനറൽ?

ans : സി.രാജഗോപാലാചാരി

സ്വതന്ത്ര ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽ?

ans : സി.രാജഗോപാലാചാരി



റോബർട്ട് ക്ലൈവ്


ബംഗാളിലെ ആദ്യത്തെ ഗവർണർ?
ans : റോബർട്ട് ക്ലൈവ്
ബംഗാളിൽ ദ്വിഭരണം ഏർപ്പെടുത്തിയ ഗവർണർ?
ans : റോബർട്ട് ക്ലൈവ്
“എനിക്ക് രണ്ടായിരം പട്ടാളക്കാരെ അയച്ചു തരിക ഞാൻ ഭാരതത്തെ പിടിച്ചടക്കാം ഇത് ആരുടെ വാക്കുകളാണ്?
ans : റോബർട്ട് ക്ലൈവ്
അപവാദ പ്രചാരണത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ബ്രിട്ടീഷ് ഭരണാധികാരി?
ans : റോബർട്ട് ക്ലൈവ്
'നവാബ് മേക്കർ’ എന്നറിയപ്പെടുന്നത്?
ans : റോബർട്ട് ക്ലൈവ്
ബ്രിട്ടീഷ് ഇന്ത്യയിൽ സാമ്രാജ്യ സ്ഥാപകനായി അറിയപ്പെടുന്നത്?
ans : റോബർട്ട് ക്ലൈവ്
റോബർട്ട് ക്ലൈവിനെ ‘സ്വർഗ്ഗത്തിൽ ജനിച്ച യോദ്ധാവ്’ എന്ന് വിശേഷിപ്പിച്ചത്?
ans : ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ചാത്താം പ്രഭു (വില്യം പിറ്റ്)
'ബ്രിട്ടീഷ് ഇന്ത്യയിലെ ബാബർ' എന്നറിയപ്പെടുന്നത്?
ans : റോബർട്ട് ക്ലൈവ്


വാറൻ ഹേസ്റ്റിംഗ്സ് (1773-1785)


ബംഗാളിലെ ആദ്യത്തെ ഗവർണർ ജനറൽ?
ans : വാറൻ ഹേസ്റ്റിംഗ്സ്
വാറൻ ഹേസ്റ്റിംഗ്സ് ബംഗാളിന്റെ ഗവർണർ ജനറൽ ആയത്?
ans : റഗു ലേറ്റിങ്ങ് ആക്ട് അനുസരിച്ച്(1773)
കൊൽക്കത്തയിൽ സുപ്രീം കോടതി സ്ഥാപിച്ച ഗവർണർ ജനറൽ?
ans : വാറൻ ഹേസ്റ്റിംഗ്സ്
വാറൻ ഹേസ്റ്റിംഗിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ച പാർലമെന്റ് അംഗം?
ans : എഡ്മണ്ട് ബർഗ്
കൊൽക്കത്ത സുപ്രീം കോടതിയിലെ ആദ്യ ചീഫ് ജസ്റ്റിസ്?
ans : ഏലിജാ ഇംപെൽ
ക്വിൻകിനൈൽ ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയത്?
ans : വാറൻ ഹേസ്റ്റിംഗ്സ്
ഒന്നാം റോഹില്ലാ യുദ്ധം, ഒന്നാം മറാത്ത യുദ്ധം എന്നിവ നടക്കുമ്പോൾ ഗവർണർ ജനറൽ?
ans : വാറൻ ഹേസ്റ്റിംഗ്സ്
ചാൾസ് വിൽക്കിൻസ് എഴുതിയ ഭഗവത്ഗീതയുടെ ഇംഗ്ലീഷ് തർജ്ജമയ്ക്ക് ആമുഖമെഴുതിയത്?  
ans : വാറൻഹേസ്റ്റിംഗ്സ്
ബംഗാളിലെ ദ്വിഭരണം നിർത്തലാക്കിയ ഭരണാധികാരി?
ans : വാറൻ ഹേസ്റ്റിംഗ്സ്
ബ്രിട്ടീഷ് പാർലമെന്റ് ഇംപീച്ച് ചെയ്ത ആദ്യ ഗവർണർ ജനറൽ?
ans : വാറൻ ഹേസ്റ്റിംഗ്സ്
ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വില്യം പിറ്റിന്റെ കാലത്ത് കമ്പനി ഭരണത്തിന്റെ മേൽ  ബ്രിട്ടന്റെ നിയന്ത്രണം പൂർണ്ണമാക്കി കൊണ്ടുള്ള നിയമം?
ans : പിറ്റ്സ് ഇന്ത്യാ നിയമം 
പിറ്റ്സ് ഇന്ത്യാ ആക്ട് പാസാക്കിയ വർഷം?
ans : 1784
ഇന്ത്യാചരിത്രത്തിലും സംസ്കാരത്തിലും ഗവേഷണം നടത്താനായി വാറൻ ഹേസ്റ്റിംഗ്സിന്റെ കാലത്ത് ആരംഭിച്ച സ്ഥാപനം?
ans : റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ
റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ ആരംഭിച്ചത്?
ans : സർ വില്യം ജോൺസ് 
റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ ആരംഭിച്ച വർഷം?
ans : 1784
‘റിംഗ് ഫെൻസ്’ എന്ന നയത്തിന്റെ ശിൽപിയായ ഗവർണർ ജനറൽ?
ans : വാറൻ ഹേസ്റ്റിംഗ്സ്

കൊൽക്കത്തയിൽ ‘മദ്രാസ’ സ്ഥാപിച്ച ബ്രിട്ടീഷ് ഭരണാധികാരി?
ans : വാറൻ ഹേസ്റ്റിംഗ്സ്


കോൺവാലിസ്‌ (1786-1793)


ഇന്ത്യൻ നിയമങ്ങളെ ആദ്യമായി ക്രോഡീകരിച്ച ഭരണാധികാരി?
ans : കോൺവാലിസ് 
'ഇന്ത്യൻ സിവിൽ സർവ്വീസി'ന്റെ പിതാവ്?
ans : കോൺവാലിസ്  
ഇന്ത്യയിൽ ആദ്യമായി 'പോലീസ് സമ്പ്രദായം' കൊണ്ടു വന്ന ഭരണാധികാരി?
ans : കോൺവാലിസ്
ഇന്ത്യയിൽ ഏകീകൃത സിവിൽ സർവ്വീസസ് സ്ഥാപിച്ചത്?
ans : കോൺവാലിസ്  പ്രഭു
ഇന്ത്യയിൽ ക്രിമിനൽ കോടതികൾ സ്ഥാപിച്ചത്?
ans : കോൺവാലിസ്  പ്രഭു
മൂന്നാം മൈസൂർ യുദ്ധകാലത്തെ ഗവർണർ ജനറൽ?
ans : കോൺവാലീസ്
1792 ൽ ശ്രീരംഗപട്ടണം സസ് ഒപ്പു വയ്ക്കക്കുമ്പോൾ ഗവർണർ ജനറൽ?
ans : കോൺവാലീസ്
ആദ്യമായി ബംഗാൾ, ബീഹാർ, ഒറീസ്സ പ്രദേശങ്ങളിൽ 'ശാശ്വത ഭൂനികുതി വ്യവസ്ഥ' നടപ്പിലാക്കിയ ഭരണാധികാരി?
ans : കോൺവാലിസ്
ശാശ്വത ഭൂനികുതി വ്യവസ്ഥ നിലവിൽ വന്നത്?
ans : 1793
സെമിന്ദാരി സമ്പ്രദായം എന്നറിയപ്പെടുന്നത്?
ans : ശാശ്വത ഭൂനികുതി വ്യവസ്ഥ 


റിച്ചാർഡ് വെല്ലസ്ലിപ്രഭു(1798-1805)

'ബംഗാൾ കടുവ' എന്ന് സ്വയം വിശേഷി പ്പിച്ച ഗവർണർ ജനറൽ?
ans : വെല്ലസ്ലി
'ബ്രിട്ടീഷ് ഇന്ത്യയുടെ അക്ബർ’ എന്നറിയപ്പെടുന്നത്?
ans : റിച്ചാർഡ് വെല്ലിസ്ലി 
സൈനിക സഹായ വ്യവസ്ഥ കൊണ്ടുവന്ന ഭരണാധികാരി?
ans : വെല്ലസ്ലി
സൈനിക സഹായ വ്യവസ്ഥ നിലവിൽ വന്ന വർഷം?
ans : 1798

സൈനിക സഹായ വ്യവസ്ഥയിൽ ഒപ്പുവെച്ച ആദ്യ ഇന്ത്യൻ നാട്ടുരാജ്യം?
ans : ഹൈദരാബാദ്
മദ്രാസ് പ്രസിഡൻസി സ്ഥാപിക്കുന്നതിൽ മുഖ്യപങ്കു വഹിച്ച ഗവർണർ ജനറൽ?
ans : വെല്ലസ്ലി
1802-ൽ ശിശുഹത്യ നിരോധിച്ച ഗവർണ്ണർ ജനറൽ?
ans : വെല്ലസ്ലി പ്രഭു 
നാലാം മൈസൂർ യുദ്ധം നടക്കുമ്പോൾ ഗവർണർ ജനറൽ?
ans : വെല്ലസ്ലി പ്രഭു 
സൈനിക സഹായ വ്യവസ്ഥ(Subsidiary Alliance) 
ans : വെല്ലസ്ലിപ്രഭുവാണ് സൈനിക സഹായ വ്യവസ്ഥയുടെ ഉപജ്ഞാതാവ്. ഈ വ്യവസ്ഥ അംഗീകരിക്കുന്ന നാട്ടുരാജ്യം തങ്ങളുടെ രാജ്യത്ത് ഒരു ബ്രിട്ടീഷ് പ്രതിനിധിയെ നിയമിക്കുകയും ഒരു ബ്രിട്ടീഷ് സൈന്യത്തെ സ്വന്തം
ചിലവിൽ നിലനിർത്തുകയും ചെയ്യണം. കൂടാതെ ഗവർണർ ജനറലിന്റെ അനുവാദമില്ലാതെ മറ്റു നാട്ടുരാജ്യങ്ങളുമായി സഖ്യത്തിലേർപ്പെടുകയോ ബ്രിട്ടീഷുകാരല്ലാത്ത മറ്റു യൂറോപ്യന്മാരെ നിയമിക്കുകയില്ലെന്നും സമ്മതിക്കണമായിരുന്നു. പകരമായി രാജ്യത്തിന്റെ സുരക്ഷ ബ്രിട്ടീഷുകാർ ഏറ്റെടുക്കും. ഹൈദരാബാദിലെ നൈസാം ആണ് ഇതിൽ ആദ്യം അംഗമായത്.


ജോർജ്ജ് ബാർലോ(1805-1807)


1805 മുതൽ 1807 വരെ ബ്രിട്ടീഷ് ഗവർണ്ണർ ജനറൽ?
ans : ജോർജ്ജ് ബാർലോ
1806-ലെ വെല്ലൂർ കലാപം നടന്നപ്പോൾ  ഗവർണർ ജനറൽ?
ans : ജോർജ്ജ് ബാർലോ
ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിലെ ആദ്യ സൈനിക കലാപം?
ans : വെല്ലൂർ കലാപം


മിന്റോ പ്രഭു(1807-1813)



പേഷ്വാ പദവി നിർത്തലാക്കിയത്?
ans :മിന്റോ പ്രഭു 
പിണ്ടാരി യുദ്ധം നടന്നപ്പോൾ ഗവർണ്ണർ ജനറൽ?
ans :മിന്റോ പ്രഭു 
1809-ലെ അമൃത്സർ സന്ധി ഒപ്പുവെക്കുമ്പോൾ ഇന്ത്യയുടെ ഗവർണർ ജനറൽ?
ans :മിന്റോ പ്രഭു 
അമൃത്സർ സന്ധിയിൽ ഒപ്പുവെച്ച പഞ്ചാബ് രാജാവ്?
ans :രാജാ രഞ്ജിത്ത് സിംഗ്


ഹേസ്റ്റിംഗ്സ് പ്രഭു (1813-1823)


മൂന്നാം മറാത്താ യുദ്ധത്തിൽ പേഷ്വഭരണം അവസാനിപ്പിച്ച് പൂനെ ബോംബെ പ്രസിഡൻസിയോട് കൂട്ടിച്ചേർത്ത ഭരണാധികാരി?
ans :ഹേസ്റ്റിംഗ്സ് പ്രഭു
നേപ്പാൾ (കാഠ്മണ്ഡു) കീഴടക്കിയ ബ്രിട്ടീഷ് ഗവർണർ ജനറൽ?
ans :ഹേസ്റ്റിംഗ്സ് പ്രഭു
'വില്ലേജ് കമ്മ്യൂണിറ്റി സിസ്റ്റം’ പുനഃസ്ഥാപിച്ച ഗവർണർ ജനറൽ?
ans :ഹേസ്റ്റിംഗ്സ്
‘റയട്ട്വാരി സമ്പ്രദായം കൊണ്ടുവന്നപ്പോഴത്തെ ബംഗാൾ ഗവർണർ ജനറൽ?
ans :ഹേസ്റ്റിംഗ്സ് പ്രഭു

മദ്രാസിൽ റയട്ട്വാരി സമ്പ്രദായം കൊണ്ടുവന്ന ഗവർണർ?
ans :തോമസ് മൺറോ (1820)


വില്യം ബെന്റിക്(1828-1835)


ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് തുടക്കമിട്ട ഗവർണർ ജനറൽ?
ans :വില്യം ബെന്റിക്
പേർഷ്യനു പകരം ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയാക്കിയ ഗവർണർ ജനറൽ?
ans :വില്യം ബെന്റിക്
1833-ലെ ചാർട്ടർ ആക്ട് പ്രകാരം ഇന്ത്യയുടെ ഗവർണർ ജനറലിന്റെ പുതിയ പേര്?
ans :ഗവർണർ ജനറൽ ഓഫ് ഇന്ത്യ
1833-ലെ ചാർട്ടർ ആക്ട് പ്രകാരം ഇന്ത്യയുടെ  ഗവർണർ ജനറലായ ആദ്യ വ്യക്തി?
ans :വില്യം ബെന്റിക് 
“ഇന്ത്യ ഇന്ത്യാക്കാർക്ക് വേണ്ടി ഭരിക്കപ്പെടണം” എന്ന് അഭിപ്രായപ്പെട്ട ഗവർണർ ജനറൽ?
ans :വില്യം ബെന്റിക്
ശിശുബലിയും ശൈശവ വിവാഹവും നിരോധിച്ച ഭരണാധികാരി?
ans :വില്യം ബെന്റിക് 
പെൺ ശിശുഹത്യ നിരോധിച്ചത്?
ans :വില്യം ബെന്റിക് (പെൺ ശിശുഹത്യാ നിയമം മൂലം നിരോധിച്ചത് ഹാർഡിഞ്ച്  പ്രഭുവിന്റെ കാലത്താണ്)
ഇന്ത്യയിലെ വിദ്യാഭ്യാസ സംമ്പ്രദായത്തെ ഉടച്ച് വാർക്കാൻ വില്യം ബെന്റിക്കിനെ സഹായിച്ച ബ്രിട്ടീഷ് പ്രഭു?
ans :മെക്കാളെ പ്രഭു
ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ നാഴികക്കല്ലായ മെക്കാളെ മിനിട്ട്സ് 
തയ്യാറാക്കിയത്?
ans :മെക്കാളെ പ്രഭു
ഇന്ത്യയിലെ ‘ആധുനിക ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പിതാവ്’  എന്നറിയപ്പെടുന്നത്?
ans :വില്യം ബെന്റിക് പ്രഭു
ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ ശില്പി?
ans :മെക്കാളെ പ്രഭു
ദഗ്ഗുകളെ (കൊള്ള സംഘങ്ങൾ) അമർച്ച ചെയ്ത ഗവർണർ ജനറൽ?
ans : വില്യം ബെന്റിക്
‘സതി’ നിരോധിച്ച ഗവർണർ ജനറൽ?.
ans : വില്യം ബെന്റിക് (1829)
‘ഉദാരമനസ്കനായ ഗവർണർ ജനറൽ’ എന്നറിയപ്പെടുന്നത്?
ans : വില്യം ബെന്റിക്
ഇന്ത്യയിൽ ആദ്യ മെഡിക്കൽ കോളേജ് സ്ഥാപിച്ച ഭരണാധികാരി?
ans : വില്യം ബെന്റിക് (കൊൽക്കത്ത,1835)


ചാൾസ് മെറ്റ്കാഫ്(1835-1836)


1835-ൽ ഗവർണർ ജനറലിന്റെ താത്കാലിക പദവി വഹിച്ചത്?
ans : ചാൾസ് മെറ്റ്കാഫ്
ഇന്ത്യയിൽ പൂർണ്ണ പത്ര സ്വാതന്ത്ര്യം അനുവദിച്ച ഗവർണർ ജനറൽ?
ans : ചാൾസ് മെറ്റ്കാഫ്
"ലിബറേറ്റർ ഓഫ് പ്രസ് എന്നറിയപ്പെടുന്നത്?
ans : ചാൾസ് മെറ്റ്കാഫ്


ഓക്ക്ലാന്റ് പ്രഭു (1836-1842)


1836 മുതൽ 1842 വരെ ഗവർണ്ണർ ജനറൽ പദവി വഹിച്ചത്?
ans : ഓക്ക്ലാന്റ് പ്രഭു
ഒന്നാം അഫ്ഗാൻ യുദ്ധം നടന്നത് ഓക്ക്ലാന്റ് പ്രഭുവിന്റെ കാലത്താണ്.


എല്ലൻബെറോ(1842-1844)


സിന്ധ് മേഖല ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിചേർത്ത ഗവർണർ ജനറൽ?
ans : എല്ലൻബെറോ പ്രഭു
ഇന്ത്യയിൽ അടിമത്തം നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്?
ans : 1843
അടിമത്തം നിയമവിരുദ്ധമാക്കിയ ഇന്ത്യൻ ഗവർണർ ജനറൽ?
ans : എല്ലൻബെറോ പ്രഭു


ഹെൻട്രി ഹാർഡിഞ്ച് I (1844-1848)


ഗവൺമെന്റ് ഉദ്യോഗം ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയവർക്കു മാത്രമായി നിജപ്പെടുത്തിയ  ഗവർണർ ജനറൽ?
ans : ഹാർഡിഞ്ച് I
സ്വതന്ത്ര വ്യാപാരം പ്രോത്സാഹിപ്പിച്ച ഗവർണർ ജനറൽ?
ans : ഹാർഡിഞ്ച് 1
‘ഗോൺസ് വർഗ്ഗക്കാരു'ടെ ഇടയിൽ നിലനിന്നിരുന്ന നരബലി അമർച്ച ചെയ്ത അധികാരി?
ans : ഹാർഡിഞ്ച് 1


ഡൽഹൗസി (1848-1856)

ഡൽഹൗസി


ആധുനിക ഇന്ത്യയുടെ സ്രഷ്ടാവ് എന്നറിയപ്പെടുന്ന വൈസ്രോയി?
ans : ഡൽഹൗസി
ഇന്ത്യയിൽ ആദ്യമായി റെയിൽവേ ഗതാഗതം കൊണ്ടു വന്ന ഭരണാധി കാരി?
ans : ഡൽഹൗസി
ആധുനിക തപാൽ സംവിധാനം, ടെലഗ്രാഫ് എന്നിവ ആരംഭിച്ച ഭരണാധി കാരി?
ans : ഡൽഹൗസി
വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കായി ‘വുഡ്സ് വിദ്യാഭ്യാസ  കമ്മീഷ'നെ നിയമിച്ച ഗവർണർ ജനറൽ?
ans : ഡൽഹൗസി
ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ ‘മാഗ്നാകാർട്ട’ എന്നറിയപ്പെടുന്നത്?
ans : വുഡ്സ് ഡെസ്പാച്ച് (1854)
ഇന്ത്യയിലെ ആദ്യ ടെലഗ്രാഫ് ലൈൻ?
ans : കൊൽക്കത്ത - ഡയമണ്ട് ഹാർബർ 
പൊതുമരാമത്ത് വകുപ്പ് ആരംഭിച്ച ഭരണാധികാരി?
ans : ഡൽഹൗസി
പുരാവസ്തു ഗവേഷണത്തിന് ഇന്ത്യയിൽ തുടക്കം കുറിച്ച ഗവർണർ ജനറൽ?
ans : ഡൽഹൗസി
ഡൽഹൗസിയുടെ പേരിലുള്ള പട്ടണം സ്ഥിതി ചെയ്യുന്നത്?
ans : ഹിമാചൽ പ്രദേശ്
സിംലയെ വേനൽകാല തലസ്ഥാനമായി തിരഞ്ഞെടുത്ത ഗവർണർ ജനറൽ?
ans : ഡൽഹൗസി
ദത്തവകാശ നിരോധന നയം മൂലം അധികാരം നഷ്ടപ്പെട്ട പേഷ്വാ ബാജിറാവുവിന്റെ ദത്തുപുത്രൻ?
ans : നാനാ സാഹിബ് 
വിധവാ പുനർവിവാഹ നിയമം പാസാക്കിയ  ഗവർണർ ജനറൽ?
ans : ഡൽഹൗസി (1856) 
ഇന്ത്യയിൽ റെയിൽവെ ആരംഭിച്ച വർഷം?
ans : 1853 ഏപ്രിൽ 16
ഇന്ത്യയിലെ ആദ്യ റെയിൽവെ പാത?
ans : ബോംബെ-താന
ദത്തവകാശ നിരോധന നയം നടപ്പിലാക്കിയ ഭരണാധികാരി?
ans : ഡൽഹൗസി (1848)
ദത്തവകാശ നിരോധന നയത്തിലൂടെ ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർക്കപ്പെട്ട ആദ്യ നാട്ടുരാജ്യം?
ans : സത്താറ (1848)
ദത്തവകാശ നിരോധന നയത്തിലൂടെ കൂട്ടിച്ചേർക്കപ്പെട്ട അവസാനത്തെ നാട്ടുരാജ്യം?
ans : ഔധ് (1856)

Post a Comment

0 Comments